വർഗ്ഗീയ പ്രചാരണം തുടരുന്നു; ലൗ ജിഹാദ് പോലെ ഈഴവ ഗൂഢ പദ്ധതിയുമുണ്ടെന്ന് ആവർത്തിച്ച് കത്തോലിക്കാ സഭ

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​റായ ഫാ. ​റോ​യി ക​ണ്ണൻ​ചി​റ സി​.എം​.ഐ. ആരോപിക്കുന്നത്. 18.09.2021 ന് വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ ആശങ്കപ്പെട്ടത്.

ലൗ ജിഹാദെന്നും നാർകോട്ടിക് ജിഹാദെന്നുമുള്ള സിറിയൻ കത്തോലിക്കാ സഭയുടെ മുറവിളിയേയും വിദ്വേഷ പ്രചാരണത്തേയും നോർമലൈസ് ചെയ്യാൻ കൊണ്ടു പിടിച്ച് ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ SNDP യ്ക്ക് ഗൂഢ പദ്ധതിയുണ്ടെന്ന സഭയുടെ ആരോപണത്തോടുള്ള നിലപാടുകൂടി വ്യക്തമാക്കണം. എട്ടൊമ്പത് വർഷം മുമ്പ് ഇടുക്കി രൂപതാ മെത്രാനായിരുന്ന ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ ഉന്നയിച്ച ആരോപണം കൂടുതൽ ഗുരുതരമായ വംശീയ വെറിയോടെ വീണ്ടും കത്തോലിക്കാ സഭയിലെ വൈദികർ പുറത്തെടുത്തിട്ടുണ്ട്.

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​റായ ഫാ. ​റോ​യി ക​ണ്ണൻ​ചി​റ സി​.എം​.ഐ. ആരോപിക്കുന്നത്. 18.09.2021 ന് വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ ആശങ്കപ്പെട്ടത്.

കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണെന്നും
ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ലെന്നും ഫാദർ റോയി കണ്ണൻചിറ വേദ പാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്.

ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലാണ് ലൗ ജിഹാദിനൊപ്പം SNDP യുടെ ഗൂഢ പദ്ധതി കൂടി നിലവിലുണ്ടെന്ന നിലപാട് ആദ്യം സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിദ്വേഷ പ്രസംഗം. മുസ്ലീങ്ങൾ തട്ടിക്കൊണ്ട് പോകുന്നതിനു പുറമേ SNDP യ്ക്ക് കത്തോലിക്കാ പെൺകുട്ടികളെ കല്യാണം കഴിയ്ക്കാനുള്ള ഗൂഢ പദ്ധതിയുണ്ടെന്നാണ് ബിഷപ്പ് അന്ന് പറഞ്ഞത്.

അന്ന് SNDP പ്രവർത്തകർ തെരുവിലിറങ്ങുകയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തതോടെ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തുകയായിരുന്നു.

SNDP ഗൂഢ പദ്ധതി ഉപക്ഷിച്ചു എന്ന് വിശ്വസിക്കുന്നതുകൊണ്ടോ ആശ്വസിക്കുന്നതുകൊണ്ടോ അല്ല, ഭൂരിപക്ഷ സമുദായത്തോട് ഇടയണ്ട എന്നതുകൊണ്ടാണ് സിറിയൻ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ തീവ്ര വർഗ്ഗീയ വാദികൾ ഇടക്കാലത്ത് ഈ വിദ്വേഷ പ്രചരണത്തിൽ നിന്ന് വിട്ടുനിന്നത് എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

കത്തോലിക്കാസഭയിലെ തീവ്ര വർഗീയവാദികളിൽ പ്രധാനിയാണ് ഫാ. റോയി കണ്ണൻചിറ. സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പ്രഭാഷകനാണ്. തീവ്രവർഗ്ഗീയത പ്രചരിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലിലെ നിരന്തര സാന്നിധ്യമാണ് ഇയാൾ. ഈശോ എന്ന പേരിൽ നാദിർഷ സിനിമാ പ്രഖ്യാപിച്ചപ്പോൾ ഈ യൂടൂബ് ചാനലിലൂടെ ഏറ്റവും അധികം വിഷം ചർദ്ദിച്ചതും ഫാ റോയി കണ്ണൻചിറയാണ്.

2003 മു​ത​ൽ ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​റാണ് കൊ​ച്ചേ​ട്ട​ൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി കൂടി കൈകാര്യം ചെയ്യുന്ന ഈ വൈദികൻ.
കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് ഇം​ഗ്ലീ​ഷ് മാ​സി​ക​യു​ടെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​ന്നീ​നി​ല​ക​ളി​ലും റോയി കണ്ണൻചിറ സജീവമാണ്.

ഇസ്ലാമിക് ജിഹാദിനൊപ്പം ഈഴവ ജിഹാദും ഉണ്ടെന്ന നിലപാടിൽ നിന്ന് സഭയിലെ വർഗ്ഗീയവാദികൾ പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ തെളിവാണ് ഫാദർ റോയി കണ്ണൻചിറയുടെ വിദ്വേഷപ്രസംഗം. SNDP ജിഹാദിനാൽ വിലപിക്കുന്ന സഭാ നേതൃതത്തിന്റെ കണ്ണീരൊപ്പാനും കൈ മുത്താനും ഏതെല്ലാം നേതാക്കൾ ഇനി അരമനകളിലേക്ക് വണ്ടി ഉരുട്ടും എന്നാണ് ഇനി അറിയേണ്ടത്.

Comments