മാനസിക വാർധക്യം ബാധിച്ച രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന്​ വനിതാ കമീഷനെ രക്ഷിക്കണം

ഈയടുത്ത്, സർക്കാർ പുറത്തുവിട്ട സ്ത്രീവിമോചന പരസ്യങ്ങൾ ഒരു ഫെമിനിസ്റ്റ് മുഖം ഈ സർക്കാരിനുണ്ടെന്ന് തെളിയിക്കുന്നുവെന്ന് പലരും പറയുന്നു. നല്ലത്. പക്ഷേ വാക്കു പറയുക എളുപ്പമാണ്, പ്രവൃത്തിയാണ് പ്രയാസം.

നിത കമീഷൻ എന്ന സ്ഥാപനത്തെ ഏതെങ്കിലുമൊക്കെ രാഷ്ട്രീയക്കാരിയുടെയോ രാഷ്ട്രീയ വാലാട്ടിയുടേയോ ഒരു "റിട്ടയർമെൻറ്​ബെനഫിറ്റ്' ആക്കരുതെന്ന്​ ജെ. ദേവിക. സട കൊഴിഞ്ഞ ഏതെങ്കിലും രാഷ്ട്രീയക്കാരിയെ, സാംസ്‌കാരിക നായികയെ, വനിത കമീഷനിൽ കുടിയിരുത്തി അവർ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി മിക്കവാറും ലിംഗഅനീതിക്കൊക്കെ കൂട്ടുനിൽക്കുന്നതാണ് കാണാനാവുന്നത്. ഒരുപക്ഷേ, കഴിഞ്ഞ സർക്കാറിൽ അങ്ങേയറ്റം നിരാശപ്പെടുത്തിയ പെർഫോമെൻസായിരുന്നു വനിത കമീഷന്റേത്. തീർച്ചയായും വനിതാ കമീഷനെ മാനസിക വാർധക്യം ബാധിച്ച രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും സാംസ്‌കാരിക നായികമാരിൽ നിന്നും രക്ഷിക്കേണ്ട ബാധ്യത ഈ സർക്കാറിനുണ്ട്- ട്രൂ കോപ്പി വെബ്​സീനിൽ അവർ എഴുതുന്നു.

‘‘കേരളത്തിൽ ലിംഗനീതിക്കുവേണ്ടിയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ വലതുപക്ഷ വൈറസിനെതിരെയുള്ള ഇനോകുലേഷൻ പരിപാടിയിൽ ഏറ്റവും പ്രധാനപ്പെട്ട ഇനം ലിംഗനീതി തന്നെയാണ്. കേരളത്തിൽ നടന്ന ദുരഭിമാനക്കൊല പോലുള്ള പ്രശ്നങ്ങൾ ഗുരുതരമാണെന്ന് അംഗീകരിക്കുകയും ചെറുപ്പക്കാരെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നും കാര്യമായി ആലോചിക്കേണ്ട സമയമായി. അതിനെതിരെ നിയമനിർമാണം വേണോ അതോ തദ്ദേശ തലത്തിലുള്ള സഹായം ചെറുപ്പക്കാർക്ക് എത്തിച്ചുകൊടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചൊക്കെ സർക്കാർ കാര്യമായി ചിന്തിക്കേണ്ട സമയമായി. കാരണം, ചെറുപ്പക്കാരാണ് ഭാവി. ദുരഭിമാനക്കൊലയെന്നു പറയുന്നത്, അവരുടെ സകല സ്വാതന്ത്ര്യങ്ങളെയും, അവരുടെ ശരീരത്തെ മാത്രമല്ല, സ്പിരിറ്റിനെ തന്നെയും അവരുടെ ആത്മാവിനെ തന്നെയും കൊന്നുകളയുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണ്. അത് ബാധിക്കുന്നത് മരിച്ചുപോകുന്ന വ്യക്തികളെ മാത്രമല്ല, ആ തലമുറയിൽപ്പെട്ട എല്ലാവരെയുമാണ്. അതുകൊണ്ടുതന്നെ അത് വെറും കുറ്റകൃത്യമല്ല, സമൂഹത്തിന്റെ ഭാവിയെ തന്നെ ഇരുട്ടിലാക്കുന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടണം. അതിനെ നേരിടാനുള്ള സജീവ ശ്രമം സർക്കാർ പക്ഷത്തുനിന്നുണ്ടാവണം.’’

വനിത ശിശുവികസന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പരസ്യം

‘‘ഈയടുത്ത്, സർക്കാർ പുറത്തുവിട്ട സ്ത്രീവിമോചന പരസ്യങ്ങൾ ഒരു ഫെമിനിസ്റ്റ് മുഖം ഈ സർക്കാരിനുണ്ടെന്ന് തെളിയിക്കുന്നുവെന്ന് പലരും പറയുന്നു. നല്ലത്. പക്ഷേ വാക്കു പറയുക എളുപ്പമാണ്, പ്രവൃത്തിയാണ് പ്രയാസം.’’

‘‘ലിംഗനീതിയെ സാധാരണ മനുഷ്യരുടെ അടിയന്തരമായ, പ്രാണവായുപോലെ അത്യാവശ്യമായ കാര്യമായി കണക്കാക്കി നോർമലായ രീതിയിൽ അതിനുവേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കണം. ലിംഗനീതിയെ അതിലംഘിക്കുന്നത് ഇടതായാലും ശരി, വലതായാലും ശരി ഞങ്ങൾ അത് അനുവദിക്കില്ല എന്ന് വളരെ സൗമ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രം മതി’’- ദേവിക എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 25 ൽ ജെ.ദേവിക എഴുതി ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം


Comments