ഗ്രേസി ടീച്ചറുടെ വിമോചിത ജീവിതം

78 വയസ്സാണ് ഗ്രേസി ടീച്ചർക്ക്. തൃശൂർ കുരിയച്ചിറയിൽ താമസിക്കുന്ന ഗ്രേസി ടീച്ചർ ആരാണ് എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. പൊതുപ്രവർത്തകയാണ്, കോൺഗ്രസ്സ് പാർട്ടിയിലായിരുന്നു ആദ്യകാല പ്രവർത്തനം. ഇപ്പോൾ ജനതാദളിൽ. സ്കൂൾ ടീച്ചറായിരുന്നു. വടക്കനച്ചൻ സ്ഥാപിച്ച പോപ്പ് ജോൺ എൽ.പി.സ്കൂൾ കരിയച്ചിറയിൽ തുടങ്ങുമ്പോൾ ടീച്ചർ കൂടെയുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുപിടിക്കുന്നതിനൊക്കെ മുൻപേ ടീച്ചർ സ്വന്തം ജീവിതത്തിൽ ഫെമിനിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കിയിരുന്നു. സ്വന്തമായി അഭിപ്രായങ്ങളും സ്വാതന്ത്ര്യബോധവുമുള്ള ഒരു ക്രിസ്ത്യൻ സ്ത്രീ കേരള ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തുകയാണ് ഈ സംസാരത്തിലൂടെ. ഗ്രാൻമ സ്റ്റോറീസിൽ വ്യക്തി ചരിത്രാഖ്യാനങ്ങൾ തുടരുന്നു.

Comments