തിരുവിതാംകൂറിന്റെ പണ്ടാരവകയ്ക്ക് മുതൽ കൂട്ടാൻ തക്കവണ്ണം ഹൈറേഞ്ചിലെ കാടുകളിൽ ഏലം കൃഷി ചെയ്യാൻ അരി, ജവുളി, ഉപ്പ്, പുളി, കറുപ്പ്, കഞ്ചാ കൊടുത്ത് അടിയാൻമാരെ മല കയറ്റി വിട്ടിട്ട് 200 വർഷം തികയുന്നു.പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് മലകളിലേയ്ക്ക് കുടിയേറാനും മണ്ണിളക്കി കൃഷി ചെയ്യാനും കീടനാശിനിയും രാസവളവും പ്രയോഗിക്കാനും കൂടുതൽ കർഷകരെ പ്രേരിപ്പിച്ചത് ജനാധിപത്യ സർക്കാരുകളാണ്. ആ സർക്കാരുകൾ എങ്ങനെയൊക്കെയാണ് കുടിയേറ്റകർഷകരെ കബളിപ്പിച്ചതെന്ന് ഓർത്തെടുക്കുകയാണ് ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ. പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.