ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസിൽ നമ്മൾ കാണാൻ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികൾ, മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂർവമായ സ്ത്രീപോരാട്ടചരിത്രം രേഖപ്പെടുത്തുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപകാംഗവുമായ ദീദി ദാമോദരൻ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.