സാധ്യ​മാണോ,
യൂണിവേഴ്സൽ ഫ്രീ ഹെൽത്ത് കെയർ?

ഓസ്ട്രേലിയയിൽനിന്ന് ഡോ. പ്രസന്നൻ പി.എ. എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday- 5

ല്ലാവർക്കും ലഭ്യത ഉറപ്പുവരുത്തുന്ന സിസ്റ്റമാണ് സാർവ്വത്രിക ആരോഗ്യസംരക്ഷണം (universal Health Care). അത് സൗജന്യമാകുമ്പോഴാണ് യൂണിവേഴ്സൽ ഫ്രീ ഹെൽത്ത് കെയർ ആകുന്നത്.

ഹെൽത്ത് കെയർ തീർത്തും സൗജന്യമായി കിട്ടുന്ന രാജ്യങ്ങളുണ്ടോ?

ആരോഗ്യരംഗം ഏറ്റവും കാര്യക്ഷമമായ (efficient) സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും ആശുപത്രികളിലെ ചികിത്സയാണ് പൂർണ്ണമായും ഫ്രീ ആയിട്ടുള്ളത്. ഉയർന്ന നികുതിയിൽ നിന്നാണ് ഇതിനുള്ള പണം സർക്കാരുകൾ സ്വരൂപിക്കുന്നത്. ഗുണപരമായ വശം വരുമാനത്തിന്റെ തോത് നോക്കാതെ എല്ലാവർക്കും ഹൈ ക്വാളിറ്റി ചികിത്സ ലഭ്യമാകുന്നുവെന്നതാണ്.

ചികിത്സ സൗജന്യമാക്കുന്നത് മാത്രം എടുക്കുകയാണെങ്കിൽ ബ്രിട്ടനിലെ സിസ്റ്റം (നാഷണൽ ഹെൽത്ത് ട്രസ്റ്റ്) മുന്നിലാണ്. എന്നാൽ കാര്യക്ഷമതയുടെയും കാത്തിരിപ്പിന്റെയും (വെയ്റ്റിംഗ് ലിസ്റ്റ് ഫോർ നോൺ എമർജൻസി കെയർ) കാര്യത്തിൽ ബ്രിട്ടീഷ് സിസ്റ്റം സ്കാൻഡിനേവിയൻ രാജ്യങ്ങളേക്കാൾ ഏറെ പിന്നിലാണ്.

ആരോഗ്യരംഗം ഏറ്റവും കാര്യക്ഷമമായ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും ആശുപത്രികളിലെ ചികിത്സയാണ് പൂർണ്ണമായും ഫ്രീ ആയിട്ടുള്ളത്.
ആരോഗ്യരംഗം ഏറ്റവും കാര്യക്ഷമമായ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും ആശുപത്രികളിലെ ചികിത്സയാണ് പൂർണ്ണമായും ഫ്രീ ആയിട്ടുള്ളത്.

യൂണിവേഴ്സൽ ഹെൽത്തിന്റെ പശ്ചാത്തലത്തിൽ,
Good Evening Friday.
ഓസ്‌ട്രേലിയൻ ആരോഗ്യരംഗം പാർട്ട് 2

‘മറ്റന്നാൾ ഡിസ്ചാർജ് ആവാം’.
‘താങ്ക് യു’.
‘എന്തെങ്കിലും കൺസേൺസ് ഉണ്ടോ?’
‘എനിക്ക് സോഷ്യൽ വർക്കറുമായി ഒന്ന് സംസാരിക്കണം’.

ഞാനും മാർഗരെറ്റുമായി രാവിലെ ഈ സംഭാഷണം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് മാർഗരെറ്റ് ഒന്ന് വീഴുന്നതും, ഹിപ്പിലുണ്ടായ ഫ്രാക്ച്ചറിന് ഓപ്പറേഷന് വിധേയയാകുന്നതും. തുടർചികിത്സക്കാണ് മാർഗരറ്റ് എന്റെ വാർഡിൽ വരുന്നത്.

ഓസ്ട്രേലിയയിലെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും അടിയന്തര സ്വഭാവമില്ലാത്ത രോഗികളെയാണ് അഡ്മിറ്റ് ചെയ്യുന്നത്.

റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ പ്രോബ്ലം സാമാന്യം നന്നായിട്ടുണ്ടെങ്കിലും 76ാം വയസ്സിൽ മാർഗരെറ്റ് വളരെ ആക്ടീവാണ്. രണ്ട് വർഷം മുമ്പ് ഹസ്ബൻഡ് മരിച്ചു. മക്കൾ രണ്ടുപേരും ദൂരെയാണ്. ഒറ്റക്കാണ് താമസം. എല്ലാ കാര്യങ്ങളും സ്വന്തമായിട്ടാണ് ചെയ്തിരുന്നത്. വലത്തെ കാലായതുകൊണ്ട് ഇനി കുറച്ച് ദിവസത്തേക്ക് ഡ്രൈവിംഗ് പറ്റില്ല.

ഉച്ചതിരിഞ്ഞ് കണ്ടപ്പോൾ സോഷ്യൽ വർക്കർ മാത്യു പറഞ്ഞു, ‘മാർഗരെറ്റിന്റെ മറ്റന്നാളത്തെ ഡിസ്ചാജ് ഓക്കേ ആണ്. വേണ്ട സർവീസ് എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്, മീൽസ് ഓൺ വീൽസും’.

കുളിക്കാനും, ഡ്രസ്സ് ചെയ്യാനും മാർഗരെറ്റിന് പരസഹായമില്ലാതെ പറ്റുമെങ്കിലും ഒരു സൂപ്പർവിഷൻ വേണം. അതിന് വേണ്ടി ആഴ്ചയിൽ മൂന്നു ദിവസം പേഴ്സണൽ കെയർ അസ്സിസ്റ്റൻസും, ആഴ്ചയിലൊരിക്കൽ വീട് വൃത്തിയാക്കാനും, രണ്ട് ആഴ്ച കൂടുമ്പോൾ ഗാർഡനിങ്ങിനും, ഷോപ്പിംഗ് എന്തെങ്കിലും വേണമെങ്കിൽ അതിനുമുള്ള സൗകര്യം നാലാഴ്ച്ച വരെ ഹോസ്പിറ്റൽ ഫ്രീയായി ചെയ്തുകൊടുക്കും. അതിൽ കൂടുതൽ വേണമെങ്കിൽ ഫണ്ടിങ് വരുന്നത് മുൻസിപ്പാലിറ്റി/സിറ്റി കൗൺസിലിൽ നിന്നാണ്. പെർമനന്റായി വേണമെങ്കിൽ എയ്‌ജ്ഡ് കെയർ ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കും.

അതാണ് മാത്യു പറഞ്ഞ സർവീസ്.

മാർഗരെറ്റിന് പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് National Meal Guidelines അനുസരിച്ചുള്ള ഭക്ഷണം സിറ്റി കൗൺസിൽ  വളണ്ടിയർമാരോ ഏജൻസികളോ വഴി എത്തിച്ചുകൊടുക്കും.                                                          Representational Image
മാർഗരെറ്റിന് പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് National Meal Guidelines അനുസരിച്ചുള്ള ഭക്ഷണം സിറ്റി കൗൺസിൽ വളണ്ടിയർമാരോ ഏജൻസികളോ വഴി എത്തിച്ചുകൊടുക്കും. Representational Image

മാർഗരെറ്റിന് പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് National Meal Guidelines അനുസരിച്ചുള്ള ഭക്ഷണം സിറ്റി കൗൺസിൽ വളണ്ടിയർമാരോ ഏജൻസികളോ വഴി എത്തിച്ചുകൊടുക്കും. ഗവൺമെന്റ് സബ്‌സിഡിയുണ്ട്. ചെറിയൊരു ഫീ മാർഗരെറ്റ് കൊടുക്കേണ്ടിവരും.

മാർഗരറ്റ് അങ്ങനെ സന്തോഷമായിട്ട് വീട്ടിൽ പോയ സ്ഥിതിക്ക് ഓസ്‌ട്രേലിയൻ ഹെൽത്ത് സെക്ടറിന്റെ സാമ്പത്തിക സവിശേഷതകൾ ഒന്ന് നോക്കാം.

ഓസ്‌ട്രേലിയൻ സിസ്റ്റം പബ്ലിക് (സർക്കാർ)- പ്രൈവറ്റ് സെക്ടറുകളുടെ ആരോഗ്യകരമായ സങ്കരമാണ്. മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും അതാതു പ്രദേശത്തെ ഏറ്റവും വലിയ പബ്ലിക്ക് ഹോസ്പിറ്റലിന്റെ അടുത്തായിരിക്കും. തലസ്ഥാന നഗരങ്ങളിലെ വലിയ ചില പ്രൈവറ്റ് ഹോസ്പിറ്റൽസിൽ മാത്രമാണ് ക്വാഷ്വാൽറ്റിയും, ഇന്റെൻസീവ് കെയർ യൂണിറ്റും ഉള്ളത്.
ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും അടിയന്തര സ്വഭാവമില്ലാത്ത രോഗികളെയാണ് അഡ്മിറ്റ് ചെയ്യുന്നത്. സന്ധി മാറ്റിവെക്കൽ (joint replacement) പോലെ തീയ്യതി കൊടുത്ത് കാത്തിരിക്കാൻ പറ്റുന്ന ശസ്ത്രക്രിയ (elective surgeries) കളാണ് സ്വകാര്യ ആശുപത്രികളിൽ അധികവും ചെയ്യുന്നത്‌. സങ്കീർണ്ണമായ രോഗാവസ്ഥകൾ കൂടുതലും ചികിൽസിക്കപ്പെടുന്നത് സർക്കാർ ആശുപത്രികളിലാണ്. ചുരുക്കം ചില റഫറൽ ഹോസ്പിറ്റലുകളേ സ്വകാര്യമേഖലയിൽ ഉളളൂ.

ഓസ്‌ട്രേലിയൻ സിസ്റ്റം പബ്ലിക് (സർക്കാർ)- പ്രൈവറ്റ് സെക്ടറുകളുടെ ആരോഗ്യകരമായ സങ്കരമാണ്. മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും അതാതു പ്രദേശത്തെ ഏറ്റവും വലിയ പബ്ലിക്ക് ഹോസ്പിറ്റലിന്റെ അടുത്തായിരിക്കും.
ഓസ്‌ട്രേലിയൻ സിസ്റ്റം പബ്ലിക് (സർക്കാർ)- പ്രൈവറ്റ് സെക്ടറുകളുടെ ആരോഗ്യകരമായ സങ്കരമാണ്. മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും അതാതു പ്രദേശത്തെ ഏറ്റവും വലിയ പബ്ലിക്ക് ഹോസ്പിറ്റലിന്റെ അടുത്തായിരിക്കും.

ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റം അൽപ്പം സങ്കീർണ്ണമാണ്. വിവരണത്തിനുവേണ്ടി സിസ്റ്റത്തെ പല ഘടകങ്ങളായി വിഭജിക്കാം

1.മെഡികെയർ (Medicare):
ഈ ഹെൽത്ത് ഏജൻസിയാണ് ഗവൺമെന്റ് ഹോസ്‌പിറ്റലിലെ ട്രീട്ട്മെന്റും പ്രൈമറി ഹെൽത്ത് കെയറും, ഒരു പരിധിവരെ എക്‌സ്‌റേ, സ്കാനിങ്, ബ്ലഡ് ടെസ്റ്റ് എന്നിവയും, പരിമിതമായി ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, സൈക്കോളജി, ഒപ്‌റ്റോമെട്രി എന്നീ അനുബന്ധ ഹെൽത്ത് സർവീസുകളും, വളരെ വളരെ പരിമിതമായ നിലയിൽ ഡെന്റൽ സർവീസും സൗജന്യമാക്കുന്നത്. ഒരാളുടെ ടാക്സബിൾ ഇൻകത്തിന്റെ രണ്ട് ശതമാനം എടുത്തിട്ടാണ് മെഡികെയർ പ്രവർത്തിക്കുന്നത്. കുറഞ്ഞ വരുമാനക്കാരെ ഈ മെഡികെയർ ലെവിയിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽസ് ബെനിഫിറ്റ് സ്കീം വഴി മരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതും മെഡികെയർ ആണ്. ലോ ഇൻകം ഗ്രൂപ്പുകാർക്ക് ഈ സ്‌കീം വളരെ സഹായകരമാണ്.

2. ഡിപ്പാർട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് (DVA):
വിമുക്തഭടന്മാർക്ക് ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ നൽകുന്നത് DVA ആണ്. അവരുടെ റാങ്കിനും സേവനത്തിനും അനുസരിച്ച് ചികിൽസേതരസഹായങ്ങളും ലഭിക്കുന്നു. ഇൻകം ടാക്സിൽ നിന്ന് തന്നെയാണ് DVAക്കുള്ള ഫണ്ടും വരുന്നത്.

ജീവന് ഉടൻ അപകടം ചെയ്യാത്ത അസുഖങ്ങൾക്കുള്ള ഓപ്പറേഷനുകൾ എത്ര അടിയന്തരമായി ചെയ്യണം എന്ന് തീരുമാനിക്കാൻ പബ്ലിക്ക് ഹോസ്പിറ്റലുകൾക്ക് പ്രോട്ടോക്കോളുണ്ട്.

3. ട്രാൻപോർട്ട് ആക്സിഡന്റ് കമ്മീഷൻ (TAC): റോഡപകടങ്ങളിൽ പെട്ടാൽ ചികിത്സയും നഷ്ടപരിഹാരവും നൽകുന്നത് ഈ ഏജൻസിയാണ്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. കൊല്ലം തോറും ഈടാക്കുന്ന വാഹനങ്ങളുടെ രെജിസ്ട്രഷൻ ഫീസിൽ നിന്നാണ് TAC യുടെ വരുമാനം.

4. നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്‌കീം (NDIS):
ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ കൊണ്ട് ഡിസേബിൾഡ് ആയ 65 വയസ്സിന് താഴെ പ്രായമുള്ളവരുടെ ചികിൽസേതര ആവശ്യങ്ങൾ സൗജന്യമായി നിർവഹിക്കുന്നതിനാണ് ഈ സ്‌കീം.

വ്യക്തിഗത സഹായത്തിന് വേണ്ട ആളുകൾ (personal care givers), നടക്കുന്നതിനോ, സഞ്ചരിക്കുന്നതിനോ ആവശ്യമായ ഉപകരണങ്ങൾ (ഉദാഹരണത്തിന് വീൽചെയർ, കൈകാലുകൾ നഷ്ടപ്പെട്ടവർക്കുള്ള കൃത്രിമ അവയവങ്ങൾ -prostheses), ഡിസബിലിറ്റിക്കനുസരിച്ചുള്ള പാർപ്പിട സംവിധാനം (home modifications) എന്നിവ ഇതിൽ പെടുന്നു. എത്ര സഹായം ചെയ്താലും സ്വന്തം വീട്ടിൽ താമസിക്കുന്നത് സാദ്ധ്യമല്ലെങ്കിൽ മാത്രം എയ്‌ജ്ഡ് കെയർ ഹോം പോലുള്ള സംവിധാനം ഏർപ്പെടുത്തുന്നു.

65 കഴിഞ്ഞവരുടെ ഇത്തരം കാര്യങ്ങൾ നോക്കുന്നത് എയ്‌ജ്ഡ് കെയർ സ്കീമിലൂടെയാണ്. എയ്‌ജ്ഡ് കെയർ ഹോമിന് ഗവൺമെന്റ് സബ്‌സിഡിയുണ്ട്. അത് വ്യക്തികളുടെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്.

പ്രൈവറ്റ് ആശുപത്രികളിലെ ചികിത്സാചെലവ് അതിഭീമമായതുകൊണ്ട്  ഇൻഷുറൻസ് ഇല്ലാതെ അങ്ങോട്ട് പോകുന്നത് പ്രായോഗികമല്ല.
പ്രൈവറ്റ് ആശുപത്രികളിലെ ചികിത്സാചെലവ് അതിഭീമമായതുകൊണ്ട് ഇൻഷുറൻസ് ഇല്ലാതെ അങ്ങോട്ട് പോകുന്നത് പ്രായോഗികമല്ല.

5. വർക്ക് കവർ ഇൻഷുറൻസ് (work cover insurance):
ഓസ്‌ട്രേലിയയിൽ എല്ലാ സ്ഥാപനങ്ങളും (ഗവണ്മെന്റ് / പ്രൈവറ്റ്) ജോലിക്കാർക്കുവേണ്ടി ഇൻഷുറൻസ് എടുത്തിരിക്കണം. ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് / അസുഖങ്ങൾക്ക് ചികിത്സ / നഷ്ടപരിഹാരം കൊടുക്കുന്നത് ഈ ഇൻഷുറൻസ് വഴിയാണ്.

6. പ്രൈവറ്റ് ഇൻഷുറൻസ്:
പ്രൈവറ്റ് ആശുപത്രികളിലെ ചികിത്സാചെലവ് അതിഭീമമായതുകൊണ്ട് ഇൻഷുറൻസ് ഇല്ലാതെ അങ്ങോട്ട് പോകുന്നത് പ്രായോഗികമല്ല. മെഡികെയർ സൗജന്യമാക്കാത്ത വിഭാഗങ്ങളിലൊന്നായ ഡെന്റൽ ട്രീറ്റ്റ്മെന്റിന് ഇൻഷുറൻസ് വേണ്ടിവരുന്നു.

ജീവന് ഉടൻ അപകടം (life endangering) ചെയ്യാത്ത അസുഖങ്ങൾക്കുള്ള ഓപ്പറേഷനുകൾ എത്ര അടിയന്തരമായി ചെയ്യണം എന്ന് തീരുമാനിക്കാൻ പബ്ലിക്ക് ഹോസ്പിറ്റലുകൾക്ക് പ്രോട്ടോക്കോളുണ്ട് (triage). തത്ഫലമായി കാത്തിരിക്കേണ്ടിവരും. ഇൻഷൂറൻസ് ഉണ്ടെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി വേഗത്തിൽ ചെയ്യാം.

ഉന്നത വരുമാനമുള്ളവർ (നികുതിശ്രേണിയിൽ മുകളിലുള്ളവർ) പ്രൈവറ്റ് ഇൻഷുറൻസ് എടുത്തില്ലെങ്കിൽ സാധാരണയുള്ള 2% ത്തിന് പുറമെ ടാക്സബിൾ ഇൻകത്തിന്റെ 1-1.5 % മെഡികെയർ ലെവി സർചാർജ് കൊടുക്കണം

DVA , TAC, Workcover വിഭാഗത്തിൽ പെടുന്നവർക്ക് ഇൻഷുറൻസ് ഇല്ലാതെ തന്നെ ചികിത്സക്ക് പ്രൈവറ്റ് ആശുപത്രികളിൽ പോകാം. ചികിത്സാചെലവ് വഹിക്കുന്നത് ആ ഏജൻസികളായിരിക്കും.

സാമാന്യമായി പറഞ്ഞാൽ ഇതാണ് ഓസ്‌ട്രേലിയൻ ആരോഗ്യസംരക്ഷണ മേഖലയുടെ ഫൈനാൻഷ്യൽ ബേസ്‌മെന്റ്.

Cheers…


Good Evening Friday - മറ്റു ഭാഗങ്ങള്‍ വായിക്കൂ…


Summary: Dr. Prasannan P explain about the health care system in Australia and discuss the need of a universal free health care. Good Evening friday column continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments