കേരളത്തിന്
ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട്, ഓസ്ട്രേലിയൻ ആരോഗ്യത്തെക്കുറിച്ചു പറയാം…

ഓസ്ട്രേലിയയിൽനിന്ന് ഡോ. പ്രസന്നൻ പി.എ. എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday- 6

മൊത്ത ആഭ്യന്തര ഉത്പാദനം (GDP) പോലുള്ള സാമ്പത്തികഘടകങ്ങളെ ഒഴിവാക്കി, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്നതിനെ ആസ്പദമാക്കി, ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രദേശത്തെ ജീവിതഗുണനിലവാരം നിർണ്ണയിക്കാൻ ഉപയോഗിച്ചിരുന്ന സൂചികയാണ് ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് (PQLI).

ശിശുമരണനിരക്ക് (infant mortality rate), സാക്ഷരത (basic literacy rate), ആയുർദൈർഘ്യം (life expectancy at the age of one) എന്നീ ഘടകങ്ങളെ സംയോജിപ്പിച്ചാണ് PQLI കണക്കാക്കുന്നത്. പൂജ്യം മുതൽ നൂറു വരെയാണ് സ്കോർ. സാമൂഹ്യപുരോഗതി മാത്രമാണ് PQLI ഫോക്കസ് ചെയുന്നത്. 1970 കാലത്ത് വളരെ പ്രചാരം നേടിയ ഈ സൂചിക സാമ്പത്തിക സൂചകങ്ങളെ കൂടി ഉൾപ്പെടുത്തി ഉണ്ടാക്കിയ മാനവ വികസന സൂചിക അഥവ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് (HDI) വന്നതോടെ ഉപയോഗിക്കപ്പെടാതാവുകയാണുണ്ടായത്.

ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ് നിർണ്ണയിക്കുന്നത് മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ്:

  1. ആയുർദൈർഘ്യം: PQLI യിൽ ഒരു വയസ്സുള്ള കുട്ടി എത്ര വയസ്സുവരെ ജീവിക്കാൻ സാദ്ധ്യതയുണ്ട് എന്നതായിരുന്നുവെങ്കിൽ HDI യിൽ കുട്ടി ജനിക്കുമ്പോൾ തന്നെ എത്ര വരെ ജീവിച്ചിരിക്കാൻ സാദ്ധ്യതയുണ്ട് എന്നതാണ് ആയുർദൈർഘ്യം.

  2. വിദ്യാഭ്യാസം (education): 25 വയസ്സിന് മുകളിലുള്ള ആളുകൾക്ക് എത്ര വർഷത്തെ ഔപചാരിക വിദ്യാഭ്യാസം കിട്ടിയെന്നതും സ്‌കൂളിൽ ചേരുന്ന ഒരു കുട്ടിക്ക് എത്ര വർഷത്തെ വിദ്യാഭ്യാസം കിട്ടാൻ സാദ്ധ്യതയുണ്ട് എന്നതും അടിസ്ഥാനമാക്കിയാണ് വിദ്യഭ്യാസം കണക്കാക്കുന്നത്.

  3. വരുമാനം: പ്രതിശീർഷ ദേശീയ വരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുകയും (Gross National Income -GNI- per capita), അതിനെ രാജ്യത്തിന്റെ ക്രയ (വാങ്ങാനുള്ള) ശേഷിയുമായി ക്രമപ്പെടുത്തുകയും ചെയ്താണ് വരുമാനം നിശ്ചയിക്കുന്നത്. ഉയർന്ന വരുമാനം മെച്ചപ്പെട്ട ജീവിതനിലവാരമുണ്ടാക്കുമെന്നതാണ് അനുമാനം.

പൂജ്യം മുതൽ ഒന്ന് വരെയാണ് HDI സ്കോർ.

മാനവ വികസന സൂചികയുടെ പ്രധാന പോരായ്മ, അത് ഒരു രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതാണ്. / Photo: Brett Davies
മാനവ വികസന സൂചികയുടെ പ്രധാന പോരായ്മ, അത് ഒരു രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതാണ്. / Photo: Brett Davies

ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ് ആണ് മുഖ്യമായും ജീവിതനിലവാരം താരതമ്യം ചെയ്യാൻ ഇന്ന് ഉപയോഗിക്കുന്നത്. HDI- ന്റെ പ്രധാന പോരായ്മ, അത് ഒരു രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതാണ്. ഉയർന്ന GNI ഉള്ള പല രാജ്യങ്ങളിലും ആനുപാതികമായ മാനവ വികസനം നടന്നിട്ടില്ല എന്ന യാഥാർത്ഥ്യം കാണാതെ പോകുന്നു.

അതേസമയം PQLI- ലെ ശിശുമരണനിരക്ക് എന്ന ഒരൊറ്റ ഘടകത്തിൽ ആ പ്രദേശത്തെ സാക്ഷരത (പ്രത്യേകിച്ചും സ്ത്രീകളുടെ), ലിംഗസമത്വം, സാമ്പത്തിക വികേന്ദ്രീകരണം എന്നീ സാമൂഹ്യമായ പല അവസ്ഥകളും പ്രതിഫലിക്കുന്നു. എന്നാൽ HDI ക്കാണ് ഇപ്പോൾ കൂടുതൽ സ്വീകാര്യത.

കേരളത്തിന്
ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട്,
Good morning Friday.
ഓസ്‌ട്രേലിയൻ ഹെൽത്ത് പാർട്ട്- 3.

ഴിഞ്ഞ ദിവസം വീടിനടുത്തുള്ള ലേക്കിന് ചുറ്റും ഈവെനിംഗ് വോക്ക് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മെർലിനെ കാണുന്നത്. ഞങ്ങളുടെ തൊട്ടടുത്തതാണ് മെർലിൻ താമസിച്ചിരുന്നത്. ഇപ്പോൾ രണ്ട് സ്ട്രീറ്റ് മാത്രം അപ്പുറത്താണ്.

‘പ്രസന്നൻ എന്തിനാണ് ഇങ്ങനെ നടക്കുന്നത്? ഇനി എവിടേക്ക് മെലിയാനാണ്?’, തടി കുറക്കാൻ കുറെ കാലമായി കഷ്ടപ്പെടുന്ന മെർലിന് എന്നെ കാണുമ്പോഴുള്ള സ്ഥിരം ചോദ്യമാണ്.

‘എവിടെപ്പോയിവരുന്നു?’, വിഷയം മാറ്റണമെന്ന ഉദ്ദേശ്യമായിരുന്നു എന്റെ ചോദ്യത്തിന്. ‘ജി പിയെ കാണാൻ പോയതാണ്?’
‘എന്തുപറ്റി?’
‘പുതുതായി ഒന്നുമില്ല, ആറു മാസം കൂടുമ്പോൾ പ്രിസ്ക്രിപ്ഷൻ വാങ്ങണമല്ലോ, അതിന് ചെക്ക് അപ്പ് വേണ്ടേ?’
‘അത്രയല്ലേയുള്ളൂ’.
‘അത്രയല്ല’.
‘പിന്നെ?’
‘ഡോക്ടർ ബഞ്ചമിന്റെ ക്ലിനിക്ക് ബൾക്ക് ബില്ലിംഗ് നിറുത്തി. തേർട്ടി ഡോളർ ഔട്ട് ഓഫ് പോക്കറ്റ് പോകും’.

മെർലിന് അത്യാവശ്യത്തിൽ കൂടുതൽ പ്രമേഹവും, അതിന് ആനുപാതികമായി ബ്ലഡ് പ്രഷറുമുണ്ട്, അതാണ് ബാക്ക്ഗ്രൗണ്ട്. മെർലിനെ ആശ്വസിപ്പിച്ച് ഞാൻ നടത്തം തുടർന്നു. ആ നടത്തത്തിനിടയിൽ മനസ്സിലേക്ക് വന്ന ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തിന്റെ സവിശേഷതകൾ ഓർത്തെടുക്കാം.

ഓസ്‌ട്രേലിയയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ജി പി (ജനറൽ പ്രാക്ടീഷണർ) ക്ലിനിക്കുകളാണ്. ഈ ക്ലിനിക്കുകൾ സ്വകാര്യമേഖലയിലാണ് എന്ന് പറയാം. അതിഗുരുതരമല്ലാത്ത അസുഖങ്ങൾക്കും അപകടങ്ങൾക്കും ജി പി ക്ലിനിക്കുകളിലേക്കാണ് പോകേണ്ടത്. അത്തരം കാര്യങ്ങൾക്ക് കാഷ്വൽറ്റിയിൽ പോയാൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരാം. കാരണം, അവിടെ മുൻഗണന നൽകുന്നത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, ട്രോമ കെയർ എന്നിവക്കാണ്.
ജി പിയുടെ കൺസൾട്ടേഷൻ ഫീ രോഗിക്കുവേണ്ടി ചെലവാക്കുന്ന സമയത്തിനെയും കൂടി കണക്കിലെടുത്താണ്. അതിന് ഒരു ഗവൺമെന്റ് റേറ്റ് ഉണ്ട്. ജി പിക്ക് വേണമെങ്കിൽ ആ റേറ്റിൽ ചാർജ്ജ് ചെയ്യാം, അല്ലെങ്കിൽ സ്വന്തമായി ഒരു ഫീ നിശ്ചയിക്കാം.

ഓസ്‌ട്രേലിയയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ജി പി (ജനറൽ പ്രാക്ടീഷണർ) ക്ലിനിക്കുകളാണ്. ഈ ക്ലിനിക്കുകൾ സ്വകാര്യമേഖലയിലാണ് എന്ന് പറയാം.

ഗവൺമെന്റ് റേറ്റിലാണ് (അതിന്റെ പേരാണ് ബൾക്ക് ബില്ലിംഗ്) കൺസൾട്ടേഷൻ എങ്കിൽ ആ തുക മെഡികെയർ ജി പിയുടെ അല്ലെങ്കിൽ ആ ക്ലിനിക്കിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പേ ചെയ്യും. രോഗിയുടെ മെഡികെയർ കാർഡ് (എല്ലാ ഓസ്‌ട്രേലിയൻസിനും ഈ കാർഡ് ഉണ്ടായിരിക്കും) എന്റർ ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ആ കൺസൾട്ടേഷന്റെ വിവരങ്ങൾ സഹിതം മെഡികെയർ സിസ്റ്റത്തിലേക്ക് റെക്കോർഡ് ചെയ്യപ്പെടും.

ജി പി പ്രൈവറ്റ് റേറ്റിലാണ് ഫീ മേടിക്കുന്നതെങ്കിൽ അത് രോഗി നൽകണം. അതിലെ ഗവൺമെന്റ് റേറ്റ് രോഗിയുടെ അക്കൗണ്ടിലേക്ക് മെഡികെയർ പിന്നീട് ട്രാൻസ്ഫർ ചെയ്യും. അത് ക്ലിനിക്ക് രോഗിക്ക് വേണ്ടി അപ്ലൈ ചെയ്യും. കുട്ടികൾക്കും, നിശ്ചിത വരുമാനത്തിന് താഴെയുള്ളവർക്കും ഗവൺമെന്റ് റേറ്റ് ആണ്. കാരണം ഇവരുടെ കാര്യത്തിൽ ജി പിക്കുള്ള ഗവൺമെന്റ് പേയ്മെന്റ് മറ്റുള്ളവരെക്കാൾ കൂടുതലാണ്.

ഓസ്‌ട്രേലിയയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ജി പി (ജനറൽ പ്രാക്ടീഷണർ) ക്ലിനിക്കുകളാണ്. ഈ ക്ലിനിക്കുകൾ സ്വകാര്യമേഖലയിലാണ് എന്ന് പറയാം.
ഓസ്‌ട്രേലിയയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ജി പി (ജനറൽ പ്രാക്ടീഷണർ) ക്ലിനിക്കുകളാണ്. ഈ ക്ലിനിക്കുകൾ സ്വകാര്യമേഖലയിലാണ് എന്ന് പറയാം.

മെർലിന്റെ ജി പി കൺസൾട്ട് ചെയ്യുന്നത് പ്രൈവറ്റ് റേറ്റിലാണ്, ഗവൺമെന്റ് റേറ്റിനേക്കാൾ 30 ഡോളർ കൂടുതൽ. ആ 30 ഡോളർ മെർലിൻ വഹിക്കേണ്ടതായിവരുന്നു. അതാണ് ഔട്ട് ഓഫ് പോക്കറ്റ് പേയ്മെന്റ് എന്ന് മെർലിൻ പറഞ്ഞത്. ഇത് സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനും ബാധകമാണ്.

ഇനി അനുബന്ധ ആരോഗ്യവിഭാഗങ്ങളുടെ (allied health) സേവനമാണ്; ഉദാഹരണത്തിന് ഫിസിയോതെറാപ്പി, പാദരോഗചികിത്സ (podiatry), സ്പീച്ച് തെറാപ്പി...
ജി പി നിർദ്ദേശിക്കുകയാണെങ്കിൽ വർഷത്തിൽ അഞ്ച് തവണ ഇവയിൽ ഒന്നിന്റെ സേവനം ഔട്ട് പേഷ്യന്റ് ലെവലിൽ ഫ്രീ ആയി ലഭിക്കും. സൈക്കോളജിസ്റ്റിനെ പത്ത് പ്രാവശ്യം സൗജന്യമായി കാണാം. ഒപ്‌റ്റോമെട്രി (നേത്രസംബന്ധമായ പരിശോധനയും, കണ്ണടക്കുള്ള നിർദ്ദേശവും) സർവീസ് പൂർണ്ണമായും, ഹിയറിങ് ടെസ്റ്റ് ഭാഗികമായും ഫ്രീ ആണ്.
ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തവർക്ക് എല്ലാ സേവനങ്ങളും ഫ്രീയായി ലഭിക്കുന്നു.

ഓസ്‌ട്രേലിയയിലെ ഗവൺമെന്റ് ആശുപത്രികൾ സെമി ഓട്ടോണമസ് ആണ്. സർക്കാർ അംഗീകാരത്തോടെ പ്രാദേശികമായി തിരഞ്ഞെടുക്കുന്ന വിദഗ്ധർ അംഗങ്ങളായ ബോർഡാണ് ആശുപത്രികളുടെ ഭരണം നടത്തുന്നത്.

ഓസ്‌ട്രേലിയയിലെ ഗവൺമെന്റ് ആശുപത്രികൾ സെമി ഓട്ടോണമസ് ആണ്. സർക്കാർ അംഗീകാരത്തോടെ പ്രാദേശികമായി തിരഞ്ഞെടുക്കുന്ന വിദഗ്ധർ അംഗങ്ങളായ ബോർഡാണ് ആശുപത്രികളുടെ ഭരണം നടത്തുന്നത്. ദൈനദിന വ്യവഹാരങ്ങളിലോ, നിയമനങ്ങളിലോ ഗവൺമെന്റ് നേരിട്ട് ഇടപെടുന്നില്ല. കൊല്ലം തോറും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ പ്രതിനിധികൾ നടത്തുന്ന പരിശോധനകൾ വഴി ഗവൺമെന്റ് നൽകുന്ന പണം ഫലപ്രദമായി ചെലവാക്കുന്നുണ്ടോ, ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റം നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ, രോഗികളോടുള്ള സമീപനത്തിലും, ചികിത്സയിലും പുലർത്തേണ്ട നിലവാരം നിലനിർത്തുന്നുണ്ടോ തുടങ്ങിയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നു.

ഡെന്റൽ സർവീസ് വളരെ ചെലവേറിയതാണ് എന്ന വലിയ പോരായ്മ ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തിനുണ്ട്.
ഡെന്റൽ സർവീസ് വളരെ ചെലവേറിയതാണ് എന്ന വലിയ പോരായ്മ ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തിനുണ്ട്.

ഡെന്റൽ സർവീസ് വളരെ ചെലവേറിയതാണ് എന്ന വലിയ പോരായ്മ ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തിനുണ്ട്. മറ്റു പല കുറവുകളും ഉണ്ടെങ്കിലും ലോകത്തെ ഏറ്റവും നല്ല ആരോഗ്യപരിപാലന സങ്കേതങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയുടേത്. ആരോഗ്യസംബന്ധമായ ആവശ്യങ്ങൾക്ക് സാമൂഹ്യമായ മുൻഗണന നൽകുന്ന, സോഷ്യലൈസ്ഡ് മെഡിസിന്റെയും, സാർവത്രിക ആരോഗ്യസംരക്ഷണത്തിന്റെയും പ്രയോഗികവശങ്ങൾ സംയോജിപ്പിക്കുന്ന നയമാണ് ഓസ്‌ട്രേലിയ നടപ്പിലാക്കിയിട്ടുള്ളത്, ഏറ്റവും മിതമായി പറഞ്ഞാൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളത്.

ആരോഗ്യ സംബന്ധിയായ സൂചികകളിൽ അബൊറിജിനൽ ജനത ഓസ്‌ട്രേലിയയിലെ മറ്റു ജനവിഭാഗങ്ങളെക്കാൾ പിന്നിലാണ്. ദേശീയ ശരാശരിയേക്കാൾ ഏതാണ്ട് പത്തുവർഷം കുറവാണ് അവരുടെ ആയുർദൈർഘ്യം.

അപ്പോഴും പറഞ്ഞു തന്നെ പോകേണ്ട ഒരു കാര്യമുണ്ട്. സാമൂഹ്യപുരോഗതിയുടെയും, സാമ്പത്തിക ഉന്നമനങ്ങളുടെയും കണക്കുകൾ പറയുമ്പോൾ ആ കണക്കുകളിൽ ഉൾപ്പെടാതെ പോകുന്ന ജനവിഭാഗങ്ങൾ മിക്ക രാജ്യങ്ങളിലുമുണ്ട്, ഓസ്‌ട്രേലിയയിലുമുണ്ട് . അബൊറിജിനൽ ജനത ആണ് ഓസ്‌ട്രേലിയയിലെ ആ ജനവിഭാഗം. ആരോഗ്യ സംബന്ധിയായ സൂചികകളിൽ അവർ ഓസ്‌ട്രേലിയയിലെ മറ്റു ജനവിഭാഗങ്ങളെക്കാൾ പിന്നിലാണ്. ദേശീയ ശരാശരിയേക്കാൾ ഏതാണ്ട് പത്തുവർഷം കുറവാണ് അവരുടെ ആയുർദൈർഘ്യം. ഇതിനെ ‘ഹെൽത്ത് ഗ്യാപ്’ എന്ന രീതിയിൽ തന്നെ തിരിച്ചറിഞ്ഞ് മാറിമാറി വരുന്ന സർക്കാരുകൾ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും ഫലപ്രദമാകാത്തതിന് കാരണം ബ്രിട്ടന്റെ കോളനിവൽക്കരണസമയത്ത് അവർ നേരിടേണ്ടിവന്ന വിവരണാതീതമായ യാതനയും, കഷ്ടപ്പാടും, ക്രൂരതയുമാണ്. ഇന്നും അവരോടുള്ള ആന്തരിക സമീപനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വന്നിട്ടില്ല. മനുഷ്യാവകാശ സമ്മേളനങ്ങളിൽ ഓസ്‌ട്രേലിയക്ക് അഭിമാനക്ഷതം ഉണ്ടാക്കുന്ന ഒരു വിഷയമായതുകൊണ്ട് അബൊറിജിനൽ ജനതയുടെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ആ ലക്‌ഷ്യം ഇപ്പോഴും വളരെ ദൂരെയാണെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.

ഓസ്‌ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തെ സംബന്ധിച്ചുള്ള കുറിപ്പുകൾക്ക് ഇവിടെ തൽക്കാല വിരാമം.

Cheers…


Good Evening Friday - മറ്റു ഭാഗങ്ങള്‍ വായിക്കൂ…


Summary: Dr. Prasannan P explain how health care system in Australia works. part 2. Good Evening friday column continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments