വിരമിച്ചാൽ വിരസമാവേണ്ടതല്ല ജീവിതം, ഇഷ്ടമുള്ളത് ചെയ്യാനുള്ള ആശയപദ്ധതിയാണ് 'Elderpreneurship'

ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ’ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ് - ആഷിക്ക് കെ.പി. എഴുതുന്നു. അന്താരാഷ്ട്ര വയോജനദിനമാണ് (IDOP) ഇന്ന്. Ageing with Dignity: The Importance of Strengthening Care and Support Systems for Older Persons Worldwide എന്നതാണ് ഈ വർഷത്തെ ദിനാചരണ വിഷയം.

56ാം വയസ്സിൽ ജീവിതത്തിന്റെ ഏറ്റവും ചുറുചുറുക്കുള്ള സന്ദർഭത്തിൽ ജോലിയിൽ നിന്ന് വിരമിക്കാൻ നിർഭാഗ്യം ലഭിച്ച നിരവധി പേർ ഇന്ന് കേരളത്തിലുണ്ട്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആണല്ലോ. ജീവിതത്തിന്റെ ഏറ്റവും ഊർജസ്വലമായ കാലഘട്ടത്തിലാണ് ഇവർ വിരമിച്ച് വീട്ടിൽ ശിഷ്ടകാലം തള്ളിനീക്കേണ്ടി വരുന്നത്. അങ്ങനെയുള്ളവർക്ക് ഈ കാലത്തെ ചുറുചുറുക്കുള്ളതും സ്വപ്നങ്ങൾ നിറവേറ്റാനുള്ളതുമായ കാലഘട്ടമായി എടുത്ത് ഇനിയുള്ളതാണ് എന്റെ ജീവിതം എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് എൽഡർപ്രണർഷിപ്പ് (Elderpreneurship). സംരംഭകത്വത്തിന് പ്രായമോ വിദ്യാഭ്യാസമോ ഒന്നും ഒരു ഘടകമല്ലെന്നും നാമാണ്, നാം എങ്ങോട്ട് മുന്നേറണമെന്നും എന്ത് ചെയ്യണമെന്നും എപ്പോൾ ഏതു രീതിയിൽ ജീവിക്കണമെന്നും തീരുമാനിക്കേണ്ടത് എന്നതുമാണ് എൽഡർപ്രണർഷിപ്പിന്റെ അടിസ്ഥാനം. പല രാജ്യങ്ങളിലും ഇത് ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും എൽഡർപ്രണർഷിപ്പിന് വലിയ രീതിയിൽ പ്രചാരം ലഭിച്ചിട്ടില്ല. ജീവിതത്തിലുണ്ടായ അനുഭവങ്ങളും പരിചയവുമെല്ലാം വെച്ച് നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോവുകയെന്നതാണ് പ്രധാനം. ഇത്തരം ആത്മവിശ്വാസമുള്ള ഒരാൾക്ക് ഒറ്റയ്ക്കോ കൂട്ടായോ ചെയ്യാവുന്ന ഒട്ടേറെ അവസരങ്ങളുണ്ട്. ഉൽപ്പാദന മേഖലയിലും സേവനമേഖലയിലും സാമ്പത്തിക മേഖലയിലും സാങ്കേതിക മേഖലയിലും എൽഡർപ്രണർഷിപ്പിന് വലിയ അവസരമാണ് ഉള്ളത്. ലോകത്തിൽ വിജയിച്ച പല സംരംഭങ്ങളും എടുത്തു നോക്കിയാൽ 50-60 വയസ്സിനു മുകളിലുള്ള സംരംഭകരാണ് അതിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും.

ലോകത്തിൽ വിജയിച്ച പല സംരംഭങ്ങളും എടുത്തു നോക്കിയാൽ  50-60 വയസ്സിനു മുകളിലുള്ള സംരംഭകരാണ് അതിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും.
ലോകത്തിൽ വിജയിച്ച പല സംരംഭങ്ങളും എടുത്തു നോക്കിയാൽ 50-60 വയസ്സിനു മുകളിലുള്ള സംരംഭകരാണ് അതിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും.

പുതിയൊരു സംരഭകത്വ മാതൃക

ലോകം ഇന്ന് പരിവർത്തനങ്ങളുടെ മുനമ്പിലാണ്. സാങ്കേതികവിദ്യ ത്വരിതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു. പുതിയ ലോകക്രമം മനുഷ്യ ജീവിതത്തെ അടിമുടി മാറ്റി പണിതു കൊണ്ടിരിക്കുന്നു. സുസ്ഥിരത എന്നത് വളർച്ചയുടെയും അതിജീവനത്തിന്റെയും കേന്ദ്ര ഇതിവൃത്തമായുള്ള വികേന്ദ്രീകൃത സാമ്പത്തിക വളർച്ചയുടെ പുതു മാതൃകകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പുതു സംരംഭങ്ങൾ പഴയ വ്യവസായിക യുഗത്തിലെ അതിബൃഹത്തും കേന്ദ്രീകൃതവുമായ സംരംഭക മാതൃകകളെ അപ്രസക്തമാക്കി കൊണ്ടിരിക്കുന്നു. നമ്മൾ ചെയ്ത് കൊണ്ടിരുന്ന പല ജോലികളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിത്തുടങ്ങുകയോ നവീകരിക്കപ്പെടുകയോ ചെയ്യുന്ന പരിവർത്തന കാലത്ത് എൽഡർപ്രണർഷിപ്പ് ഒരു അവസരം കൂടിയാണ്.

ആരോഗ്യവും ജോലി ചെയ്യാനുള്ള പ്രാപ്തിയും പരിചയമുള്ള ഒരു ഘട്ടത്തിലാണ് പിരിയുന്നത് എന്നാണ് ദുഃഖകരമായ അവസ്ഥ. മുമ്പ് വിരമിക്കൽ സംഭവിക്കാറുള്ളത് വാർധക്യത്തിൽ ആയിരുന്നുവെങ്കിൽ ഇന്ന് മധ്യവയസ്സിൽ തന്നെ റിട്ടയർമെൻറാണ്.

ജീവിതകാലം മുഴുവൻ, അല്ലെങ്കിൽ ഒരു നല്ല പാതി മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയതിന് ശേഷമാണ് പൊടുന്നനെ നാം തൊഴിൽരഹിതരായി റിട്ടയർ ചെയ്ത് വീട്ടിലിരിക്കുന്ന സാഹചര്യം ഉണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയം നമ്മെ ആ മേഖലയിലെ പരിചയസമ്പന്നരാക്കി മാറ്റിയിട്ടുണ്ടാകും. പ്രായം ഒരു പ്രത്യേക നമ്പറിലെത്തി നിൽക്കുമ്പോൾ വിരമിക്കേണ്ടി വരുന്നു. റിട്ടയർമെൻറ് എന്ന ഓമനപ്പേരിട്ട് നാം അതിനെ വിളിക്കുന്നു. ആരോഗ്യവും ജോലി ചെയ്യാനുള്ള പ്രാപ്തിയും പരിചയമുള്ള ഒരു ഘട്ടത്തിലാണ് പിരിയുന്നത് എന്നാണ് ദുഃഖകരമായ അവസ്ഥ.

മുമ്പ് വിരമിക്കൽ സംഭവിക്കാറുള്ളത് വാർധക്യത്തിൽ ആയിരുന്നുവെങ്കിൽ ഇന്ന് മധ്യവയസ്സിൽ തന്നെ റിട്ടയർമെൻറാണ്. ഇങ്ങനെ വിരമിക്കുന്നവരിൽ ചിലർ പെൻഷൻ വാങ്ങി കഷ്ടിച്ച് ജീവിക്കുന്നു. മറ്റുചിലർ മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ ഒപ്പം വിശ്രമജീവിതം നയിക്കുന്നു. ഈയൊരു സമയത്ത് ചില ആശങ്കകൾ കടന്നുവരിക സ്വാഭാവികമാണ്. ഭാവി ജീവിതത്തെ വിശ്രമകാലമായി പരിഗണിക്കാതെ കൃത്യമായി ആസൂത്രണം ചെയ്തു മുന്നോട്ടു പോകാൻ കഴിയുന്ന ഒരാൾക്ക് എൽഡർപ്രണർഷിപ്പിൻെറ വഴിയേ നീങ്ങാം. വിരമിക്കൽ എന്നത് ഒരു സ്വാഭാവിക കാര്യം മാത്രമാണെന്നും ഇതോടെ ജീവിതത്തിൽ നിന്നും, ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളിൽ നിന്നും വിരമിക്കേണ്ടതില്ലെന്നും നാം മനസ്സിലാക്കണം. ജീവിതത്തെ സർഗാത്മകവും ചടുലവും ആക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് ആധുനിക കാലത്ത് റിട്ടയർ ചെയ്യുന്ന ആളുകൾ വെച്ചുപുലർത്തേണ്ടത്.

ജീവിതത്തെ സർഗാത്മകവും ചടുലവും ആക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് ആധുനിക കാലത്ത് റിട്ടയർ ചെയ്യുന്ന ആളുകൾ വെച്ചുപുലർത്തേണ്ടത്.
ജീവിതത്തെ സർഗാത്മകവും ചടുലവും ആക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് ആധുനിക കാലത്ത് റിട്ടയർ ചെയ്യുന്ന ആളുകൾ വെച്ചുപുലർത്തേണ്ടത്.

തനിക്ക് ഇഷ്ടപ്പെട്ട മേഖലകളിൽ ജോലി ചെയ്യാൻ കഴിയാതെ മറ്റാർക്കൊക്കെയോ വേണ്ടി, ആരുടെയൊക്കെയോ നിർദ്ദേശങ്ങൾ അനുസരിച്ച് കുറേ വർഷങ്ങൾ ചെലവഴിച്ച് ജീവിച്ച് റിട്ടയർ ചെയ്ത ഒരാൾക്ക് ഇനി ശിഷ്ടകാലമെങ്കിലും തനിക്ക് വേണ്ടി തൻറെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങളുണ്ട്. കേവലം ഒരു തമാശയായോ അല്ലെങ്കിൽ നേരം പോക്കായോ അല്ല, മറിച്ച് ഒരു പുതിയ തുടക്കമായി, പുതിയ ജീവിത പാഠമായി ഒരു സംരംഭത്തെ മുന്നോട്ട് കൊണ്ടുപോവാൻ തയ്യാറായാൽ വിജയകരമായി ആ ഉദ്യമം പരിണമിക്കുമെന്നതിൽ ഒരു സംശയവുമില്ല. കുറേ കാലമായി ജോലി ചെയ്തില്ലേ ഇനി അതിനൊക്കെ കഴിയുമോ എന്ന ശങ്കയാണ് ആദ്യം എടുത്തു കളയേണ്ടത്. പല ആളുകളും പറയുന്നത് അതൊക്കെ ചെറുപ്പക്കാർക്ക് ചെയ്യാനുള്ളതല്ലേ ഇനി ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പോയാൽ പോരെ അഥവാ നഷ്ടങ്ങൾ ഒക്കെ സംഭവിച്ചാൽ എന്തുചെയ്യും എന്നൊക്കെയാണ്. നാം നമ്മെ തന്നെ പിറകോട്ട് വലിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള ചിന്താഗതി. ഇങ്ങനെ ആലോചിച്ച് എൽഡർപ്രണർഷിപ്പിലേക്ക് ഇറങ്ങി തിരിക്കാത്തവരുണ്ട്. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് സംരംഭം ആരംഭിക്കാൻ ഇറങ്ങിത്തിരിക്കേണ്ടത്. ഏറെ പരിചയവും പ്രാപ്തിയും പക്വതയും ഇപ്പോൾ നാം നേടിയെന്നും ജീവിതാനുഭവവും മാനസികമായ ധൈര്യവും കൂടിയെന്നും ചിന്തിക്കുമ്പോൾ ഏത് വെല്ലുവിളികളെയും നേരിടാൻ കഴിയും. അത്തരം ആളുകൾക്ക് സംരംഭകത്വത്തിലേക്കുള്ള വഴി വളരെ ലളിതവും സന്തോഷകരവും ആയിരിക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾക്ക് (മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നു പറയുമ്പോൾ ജീവിതശൈലി രോഗങ്ങൾ എല്ലാവർക്കും ഉണ്ടാകുന്നതാണ്. അത് കാര്യമായി എടുക്കാതെ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് തോന്നുന്നവർക്ക്) അനുയോജ്യമായ ഏത് മേഖലയും തെരഞ്ഞെടുക്കാൻ സാധിക്കും.

എൽഡർപ്രണർഷിപ്പിലേക്ക് കാലെടുത്തുവെക്കുന്നവർ ആദ്യം ചെയ്യേണ്ടത് സമാനചിന്താഗതിയുള്ള സംരംഭക സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മയിൽ കണ്ണിയാവുക എന്നതാണ്. അത്തരം സൗഹൃദങ്ങളും കൂട്ടായ്മകളും പുതിയ അനുഭവങ്ങളും പ്രചോദനവും പകരും.

‘എൽഡർപ്രണർഷിപ്പ്’ എന്ന യാത്ര

എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ആഗ്രഹം തന്നെയാണ്. ജോലിയിൽ നിന്ന് വിരമിച്ച ഒരു വ്യക്തിക്ക് അനുഭവങ്ങളുെടെ കരുത്തിൽ സ്വാതന്ത്ര്യത്തോടെ, നിർഭയരായി പുതുസംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം കൈവന്നിട്ടുണ്ടാവും. എന്നാൽ ചില കാര്യങ്ങൾ ഇവിടെയും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

എൽഡർപ്രണർഷിപ്പ് എന്നതിനെ ഒരു നേരമ്പോക്കായി കണക്കാക്കരുത്. സംരംഭങ്ങൾ പരാജയപ്പെടാനുള്ള സാധ്യതയൊക്കെ ഏറെയാണ്. അതിനാൽ പരിപൂർണ്ണമായ ശ്രമവും അധ്വാനവും തുടങ്ങുന്ന സംരംഭത്തിൽ ഉണ്ടാകണം.

  • വലിയ മൂലധനം ഇറക്കിയുള്ള സംരംഭങ്ങളിൽ ആദ്യം തന്നെ ഏർപ്പെടരുത്.

  • ലോണെടുത്തും മറ്റും വൻമുടക്ക് മുതലുള്ള സംരംഭത്തിലേക്ക് തിരിയരുത്.

  • അറിയാത്തതും പരിചയമില്ലാത്തതുമായ മേഖലകളിൽ മറ്റാരെങ്കിലും പറയുന്നത് കേട്ട് മുതൽമുടക്കാൻ തയ്യാറാവരുത്.

  • കൃത്യമായ പരിശീലനം നേടുക. ജില്ലാ വ്യവസായ കേന്ദ്രങ്ങളും മറ്റ് സംരംഭകത്വ പരിശീലന സ്ഥാപനങ്ങളും ധാരാളം സൗജന്യമായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. നിങ്ങളുടെ താൽപര്യത്തിന് ഇണങ്ങുന്ന ഒരു മേഖലയിൽ പരിശീലനം നേടുക.

മാറട്ടെ, കാഴ്ച്ചപ്പാടുകൾ

ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം സന്തോഷത്തോടുകൂടിയും സ്വാതന്ത്ര്യത്തോടെയും പരാശ്രയമില്ലാതെയും ജീവിക്കുക എന്നതാണെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഒരു സംരംഭത്തിന് വേണ്ടതും ഇത്തരം ചിന്താഗതികളാണ്. സ്വയം അറിയുകയും സ്വയം മെച്ചപ്പെടുത്തുകയും ചെയ്യുക. നമുക്ക് വേണ്ടിയാണ് ഇനിയുള്ള കാലം നാം ജീവിക്കുന്നത് എന്നതും നമ്മുടെ ആഗ്രഹങ്ങളാണ് ഏറ്റവും പ്രധാനം എന്നതും ഉറപ്പിക്കുക. എൽഡർപ്രണർഷിപ്പിലേക്ക് കാലെടുത്തുവെക്കുന്നവർ ആദ്യം ചെയ്യേണ്ടത് സമാനചിന്താഗതിയുള്ള സംരംഭക സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മയിൽ കണ്ണിയാവുക എന്നതാണ്. അത്തരം സൗഹൃദങ്ങളും കൂട്ടായ്മകളും പുതിയ അനുഭവങ്ങളും പ്രചോദനവും പകരും. സമാന ആശയമുള്ള സുഹൃത്തുക്കളെ ലഭിക്കുന്നത് സംരംഭക യാത്രയിൽ ഊർജ്ജമായി മാറും. നിങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളും അസ്വസ്ഥതകളും ആശങ്കകളും അത് അനുഭവിച്ചവരോട് അല്ലെങ്കിൽ അല്പമെങ്കിലും അതിലൂടെ കടന്നുപോയവരോട് പങ്കുവെച്ചാലേ കാര്യമുള്ളൂ. അല്ലാത്തപക്ഷം അതൊരു കോമാളിത്തരമായേ മറ്റുള്ളവർക്ക് തോന്നുകയുള്ളൂ. അതുകൊണ്ടുതന്നെ നമ്മെ മനസ്സിലാക്കാൻ കഴിയുന്ന, നമുക്ക് പ്രോത്സാഹനം നൽകാൻ ഉതകുന്ന സൗഹൃദങ്ങളിൽ കണ്ണികൾ ആവുക.

സമാന ആശയമുള്ള സുഹൃത്തുക്കളെ  ലഭിക്കുന്നത് സംരംഭക യാത്രയിൽ ഊർജ്ജമായി മാറും.  നിങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളും അസ്വസ്ഥതകളും ആശങ്കകളും അത് അനുഭവിച്ചവരോട് അല്ലെങ്കിൽ അല്പമെങ്കിലും അതിലൂടെ കടന്നുപോയവരോട് പങ്കുവെച്ചാലേ കാര്യമുള്ളൂ.
സമാന ആശയമുള്ള സുഹൃത്തുക്കളെ ലഭിക്കുന്നത് സംരംഭക യാത്രയിൽ ഊർജ്ജമായി മാറും. നിങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളും അസ്വസ്ഥതകളും ആശങ്കകളും അത് അനുഭവിച്ചവരോട് അല്ലെങ്കിൽ അല്പമെങ്കിലും അതിലൂടെ കടന്നുപോയവരോട് പങ്കുവെച്ചാലേ കാര്യമുള്ളൂ.

ചില ബാലപാഠങ്ങൾ

നിങ്ങൾക്ക് അനുയോജ്യമായ, പ്രാവർത്തികമാക്കാൻ പറ്റുന്ന ഒരു ആശയം കണ്ടെത്തുക. സ്വന്തമായ ഒരു ആശയം, അതിൻറെ സാക്ഷാത്കാരം, അതിൻറെ വളർച്ച എന്നീ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പിന്നീട് ഇതിൽ പരിശീലനം നേടുകയും, അതുമായി ബന്ധപ്പെട്ട് നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികൾ തിരിച്ചറിയുകയും ചെയ്യുക. നിങ്ങൾ ലക്ഷ്യമിടുന്ന സംരംഭത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുക. അതിനെക്കുറിച്ച് പഠിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയാൽ പിന്നീട് സംരംഭം എളുപ്പത്തിൽ മുന്നോട്ടുപോകാൻ സാധിക്കും. ഉപഭോക്താക്കളുടെ സ്വഭാവം, വിതരണക്കാർ, അസംസ്കൃത വസ്തുക്കൾ, ഇടനിലക്കാർ, കമ്പോള മത്സരക്കാർ തുടങ്ങിയവ മനസ്സിലാക്കുക. സർക്കാർ നയങ്ങൾ, നികുതി നിയമങ്ങൾ, വിദേശ വ്യാപാരങ്ങൾ, ബാങ്കുകളുടെ നയങ്ങൾ, പലിശ നിരക്ക്, പാരിസ്ഥിതിക പ്രശ്നങ്ങൾ, സാമൂഹ്യ സാഹചര്യങ്ങൾ, സാങ്കേതിക മാറ്റങ്ങൾ, നിയമ പ്രശ്നങ്ങൾ തുടങ്ങിയവയും അറിയണം. ഇത്തരം വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ സംരംഭവുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാനും കഴിയും.

എൽഡർപ്രണർഷിപ്പിന് അനുയോജ്യമായ ചില മേഖലകൾ:

  • എയ്ജിങ് റിലേറ്റഡ് വ്യവസായങ്ങൾ: ഹെൽത്ത് കെയർ, സീനിയർ കെയർ, റിട്ടയർമെൻറ് കമ്മ്യൂണിറ്റി, ഏജ് ഫ്രണ്ട്ലി പ്രോഡക്റ്റ് എന്നിവ

  • കൺസൾട്ടിങ്ങും കോച്ചിങ്ങും: നിങ്ങളുടെ പരിചയവും പ്രായോഗികതയും നൈപുണിയും പുതുതലമുറയ്ക്ക് ഉപദേശ രൂപത്തിലോ പരിശീലന രൂപത്തിലോ നൽകാവുന്ന മേഖല കൂടിയാണിത്.

  • ഇ- കോമേഴ്സ്, ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമുകൾ

  • സാമൂഹ്യ സംരംഭകത്വ മേഖലകൾ: സാമൂഹ്യ മേഖല നേരിടുന്ന പ്രശ്നങ്ങളെ ഏറ്റെടുത്ത് അവയിൽ സംരംഭം തുടങ്ങാൻ പദ്ധതിയിടാം.

  • സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നവീന മേഖലകൾ.

  • സാമ്പത്തിക മേഖല: ഷെയർ ട്രേഡിങ്, ടാക്സ് പ്രാക്ടീഷനിങ് തുടങ്ങി സാമ്പത്തിക മേഖലയിൽ ധാരാളം അവസരങ്ങളുണ്ട്. പ്രോജക്ട് പ്രിപ്പറേഷൻ, കൺസൾട്ടിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നതാണ്.

ചില കണക്കുകൾ

  • ലോകത്തിൽ ഇന്നുള്ള 25% സംരംഭകരും 50 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവരാണ് (കൗഫ് മാൻ ഫൗണ്ടേഷൻ റിസർച്ച്).

  • 15% സംരംഭകർ 60-64 വയസ്സിന് ഇടയിലുള്ളവർ ആണ് (അസോച്ചാം പoന റിപ്പോർട്ട്).

  • വിജയ സാധ്യതയുള്ള 70% സംരംഭങ്ങളും നയിക്കുന്നത് 50 വയസ്സിന് മുകളിൽ ഉള്ളവരാണ് (AARP റിപ്പോർട്ട്).

  • എൽഡർപ്രണർഷിപ്പിലൂടെ 30% ജോലികൾ സൃഷ്ടിക്കപ്പെടുന്നു (AARP)

  • എൽഡർപ്രണർഷിപ്പിലുള്ള 75% പേരും വലിയ സംതൃപ്തി അനുഭവിക്കുന്നു. 70% പേരും വിദ്യാസമ്പന്നരാണ് (UNDP).

  • 30% പേർ ചെറുപ്പക്കാർക്ക് സംരംഭകത്വത്തിലേക്ക് വഴി തുറക്കുന്നു (കൗഫ് മാൻ റിപ്പോർട്ട്)

  • എൽഡർപ്രണേഴ്സിൽ 40% പേർ ബിസിനസ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്നു (NASE).

പ്രായം വളർച്ചയുടെ പടവാണെന്നും സംരംഭക യാത്രയുടെ ഒന്നാം ഘട്ടമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് പ്രായത്തെ പുനർനിർമിച്ച് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ നാം തയ്യാറാവണം. നമ്മുടെ അനുഭവങ്ങളും ജീവിത തൊഴിൽ പരിചയങ്ങളും നമുക്കും മറ്റുള്ളവർക്കും മാതൃകയും മുതൽക്കൂട്ടുമാവട്ടെ.

Comments