ഇഫ്താർ വർഗീയതക്കെതിരായ രാഷ്ട്രീയ ധർമം കൂടിയാണ്

ഇഫ്താർ വിരുന്നുകൾ എക്കാലത്തും സർവ്വമത സമ്മേളനത്തിന്റെ തലമാണ് സൃഷ്ടിച്ചിരുന്നത്. അത് വർഗീയതയ്ക്കും അതി തീവ്രദേശീയതയ്ക്കും എതിരായ രാഷ്ട്രീയധർമം കൂടി നിർവഹിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് കെ.പി. നൗഷാദ്​ അലി.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പല രാജ്യങ്ങളുടെയും ബജറ്റ് വിനിയോഗത്തിൽ സാംസ്കാരിക വിനിമയങ്ങൾക്കും യുവജന സമ്മേളനങ്ങൾക്കുമുള്ള നീക്കിയിരിപ്പുകൾ സാധാരണ കാഴ്ചയായിരുന്നു. നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഫണം വിടർത്തിയ ഫാസിസ്റ്റ് - നാസിസ്റ്റ് പ്രവണതകളും വർഗ്ഗ ശുദ്ധീകരണ അജണ്ടകളും ബലപ്രയോഗത്തിലൂടെ മാത്രമല്ല, ആശയപരമായി തന്നെ അവസാനിക്കണം എന്ന സങ്കൽപ്പമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. ബാലാരിഷ്ടതകളിലൂടെ ഇന്ത്യ കടന്നുപോയിരുന്ന 1950-കളിൽ പോലും ജവഹർലാൽ നെഹ്റു അക്കാര്യത്തിൽ ശ്രദ്ധ വെച്ചു. രാജ്കപൂറും, ദേവാനന്ദും, നർഗീസും, ദിലീപ്കുമാറും, വൈജയന്തിമാലയുമൊക്കെ അടങ്ങുന്ന ബോളിവുഡ് സംഘത്തിന്റെ യുഎസ്എസ്ആർ സന്ദർശനം അതിനുദാഹരണമാണ്. ‘ആവരാഹൂ’ പാടി കോമ്രേഡ് രാജ്കപൂർ എന്നു വിളിച്ചായിരുന്നു റഷ്യൻ യുവത അവരെ സ്വീകരിച്ചത്. അന്നത്തെ സാംസ്കാരിക - നയതന്ത്ര രംഗങ്ങളിൽ ഊഷ്മളത പകരാൻ ഇതുപകരിച്ചു. ഇതൊരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ ഡൽഹി സുൽത്താനേറ്റിന്റെ കാലം മുതൽ ഇഫ്താറുകൾ ഈ ധർമ്മം നിർവ്വഹിച്ചു പോരുന്നുണ്ട്. മുഗൾകാലത്ത് അക്ബറും ഷാജഹാനും ഡൽഹി ജുമാമസ്ജിദിൽ ആതിഥ്യമരുളിയിരുന്ന ഇഫ്താർ വിരുന്നുകൾ സർവ്വമത സമ്മേളനത്തിന്റെ തലം സൃഷ്ടിച്ചിരുന്നു. പരവതാനികളിൽ നിരന്ന ഈന്തപ്പഴത്തിനും, ഷർബത്തുകൾക്കും, കബാബ് - കീമ - കുറുമ - പകോഡ - സമൂസ - ദഹിവടകൾക്കും മുന്നിൽ മതങ്ങൾക്കിടയിലെ വേലിക്കെട്ടുകൾ അലിഞ്ഞുപോയി. ഏകത്വ സന്ദേശമുയർത്തിക്കൊണ്ടാണ് അവർ പിരിഞ്ഞു പോയിരുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആദ്യപാദം പൂർത്തിയാക്കുമ്പോൾ തീവ്ര വലതുപക്ഷ രാഷ്ട്രീയം ലോകരാഷ്ട്രീയ ഭൂപടത്തിൽ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നു. മാനവികതയ്ക്കു പകരം അതിതീവ്രദേശീയത ഇടം പിടിക്കുന്നു. അതിനനുസരിച്ചുള്ള സാമൂഹിക നയം മാറ്റങ്ങൾ സംഭവിക്കുന്നു. വിദേശനയങ്ങളിൽ വ്യതിയാനമുണ്ടാകുന്നു. സാംസ്കാരിക സങ്കലനം എന്ന ആശയത്തിനു മേൽ മിഥ്യാഭിമാനങ്ങളുടെ അവനവനിസങ്ങൾ കറുപ്പുരാശി പടർത്തിക്കഴിഞ്ഞിട്ടുണ്ട്. ട്രംപും, ജോർജി മെലോണിയും, മറീൻ ലീ പെന്നും അടക്കമുള്ള നേതാക്കളും 1933-ന് ശേഷം ജർമ്മനിയിൽ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന തീവ്ര ദേശീയ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എ.എഫ്.ഡി)യും അതിലേക്കുള്ള ചൂണ്ടു പലകകളാണ്. ഭരണപക്ഷത്തും, പ്രതിപക്ഷത്തുമിരുന്ന കാലങ്ങളിൽ വാജ്പയും അധ്വാനിയും വരെ നടത്തിപ്പോന്ന ഇഫ്താറുകൾ ഇനി വേണ്ടയെന്ന് 2014 മുതൽ നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ വലതുപക്ഷ രാഷ്ട്രീയ നയവ്യതിയാനമായി വിലയിരുത്താം. എന്നാൽ ഈ വർഷത്തെ ഇഫ്താറിനെ സാന്ത്വനമാക്കിമാറ്റിയ തമിഴക വെട്രി കഴകം നേതാവ് കൂടിയായ നടൻ വിജയും, കോഴിക്കോടും തിരുവനന്തപുരത്തുമായി രണ്ട് ഇഫ്താറുകൾ നടത്തിയ വി.ഡി സതീശനുമൊക്കെ ഇതിനപവാദങ്ങളാണ്.

ഭരണപക്ഷത്തും, പ്രതിപക്ഷത്തുമിരുന്ന കാലങ്ങളിൽ വാജ്പയും അധ്വാനിയും വരെ നടത്തിപ്പോന്ന ഇഫ്താറുകൾ ഇനി വേണ്ടയെന്ന് 2014 മുതൽ നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ വലതുപക്ഷ രാഷ്ട്രീയ നയവ്യതിയാനമായി വിലയിരുത്താം. എന്നാൽ ഈ വർഷത്തെ ഇഫ്താറിനെ സാന്ത്വനമാക്കിമാറ്റിയ തമിഴക വെട്രി കഴകം നേതാവ് കൂടിയായ നടൻ വിജയും, കോഴിക്കോടും തിരുവനന്തപുരത്തുമായി രണ്ട് ഇഫ്താറുകൾ നടത്തിയ വി.ഡി സതീശനുമൊക്കെ ഇതിനപവാദങ്ങളാണ്.
ഭരണപക്ഷത്തും, പ്രതിപക്ഷത്തുമിരുന്ന കാലങ്ങളിൽ വാജ്പയും അധ്വാനിയും വരെ നടത്തിപ്പോന്ന ഇഫ്താറുകൾ ഇനി വേണ്ടയെന്ന് 2014 മുതൽ നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ വലതുപക്ഷ രാഷ്ട്രീയ നയവ്യതിയാനമായി വിലയിരുത്താം. എന്നാൽ ഈ വർഷത്തെ ഇഫ്താറിനെ സാന്ത്വനമാക്കിമാറ്റിയ തമിഴക വെട്രി കഴകം നേതാവ് കൂടിയായ നടൻ വിജയും, കോഴിക്കോടും തിരുവനന്തപുരത്തുമായി രണ്ട് ഇഫ്താറുകൾ നടത്തിയ വി.ഡി സതീശനുമൊക്കെ ഇതിനപവാദങ്ങളാണ്.

ഉത്തരേന്ത്യയിലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭരണവൈകല്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സഹായിക്കുന്നത് ബുൾഡോസറുകളാണ്. ഒന്നര ലക്ഷത്തിലധികം വീടുകളും ആയിരക്കണക്കിന് കെട്ടിടങ്ങളും പള്ളി - ദർഗ്ഗകളും ഇതിനോടകം തകർക്കപ്പെട്ടു കഴിഞ്ഞു. സാമൂഹ്യ - സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനോടൊപ്പം സാംസ്കാരിക ചിഹ്നങ്ങളെ ഉൻമൂലനം ചെയ്യുക എന്ന വിശാലസ്വപ്നം കൂടി ഇതിനു പിന്നിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ ഏകശിലാത്മക ഹിന്ദുത്വ അജണ്ടയിലേക്ക് പരിവർത്തിപ്പിക്കാൻ അവസരം പാർക്കുന്നവർ ബഹുസ്വരതയുടെ ഇഫ്താർ രുചിമേളങ്ങളോട് മുഖം തിരിക്കുന്നതിൽ അദ്ഭുതമല്ല. മുഗൾ- പേർഷ്യൻ സ്വാധീനങ്ങൾ തേച്ചുമായ്ക്കാൻ കഴിയാത്ത വിധം ഇന്ത്യയുടെ സാംസ്കാരിക സിരകളിൽ അലിഞ്ഞു ചേർന്നവയാണ്. മാന്തിയും പോറിയും ക്ഷണിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ മറ്റു ഫലങ്ങൾക്ക് സാധ്യതയില്ല.

ചിന്തയും, എഴുത്തും, കവിത്വവുമുള്ള സാഹിത്യ കുതുകികളായ നേതാക്കളാൽ നയിക്കപ്പെട്ട ഭൂതകാല ഇന്ത്യയിൽ നിന്നും സാമുദായിക - രാഷ്ട്രീയ വിഭജനത്തിനു വേണ്ടി ഭാഷകളെ കൊല്ലുന്ന പുതിയ ഭരണാധികാരികളിലേക്ക് കാതങ്ങളുടെ അകലമുണ്ട്.

ഭാഷയുടെ പേരിൽ വിഭജനവും രാഷ്ട്രീയവും പാടില്ല എന്ന് ബി.ജെ.പി നേതാക്കൾ കൃത്യമായ ഇടവേളകളിൽ സ്റ്റാലിന് ഉപദേശം നൽകുന്നുണ്ട്. എന്നാൽ ഉറുദു ഭാഷയെ നിഷ്കാസിതമാക്കാനുള്ള പ്രവർത്തനങ്ങൾ മറുവശത്ത് കൃത്യമായി ബിജെപി സർക്കാറുകൾ നടത്തുന്നുണ്ട്. ഉറുദു പത്രക്കുറിപ്പുകളും, പരസ്യ ബോർഡുകളും, സ്ഥലനാമ സൂചികകളും, അപേക്ഷാഫോമുകളും നിർത്തലാക്കി. സ്ഥലപ്പേരുകൾ വ്യാപകമായി മാറ്റിവരുന്നു. ഉറുദു സ്കൂളുകളിലെ തസ്തികകൾ റദ്ദാക്കിയും, അടച്ചുപൂട്ടിയും മുന്നോട്ടു പോവുകയാണ്. ഏതെങ്കിലും വിശ്വാസവുമായി ഭാഷ എന്ന നിലയിൽ ഉറുദുവിന് ബന്ധമില്ല. എന്നാൽ ഏഴെട്ട് നൂറ്റാണ്ടുകളിലൂടെ വടക്കേ ഇന്ത്യയിൽ രൂപപ്പെട്ട ബഹുമുഖ സാംസ്കാരിക നാഗരികതയുമായി ഉറുദു കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. അതിലും മതഭേദമില്ല. പക്ഷെ ആ കാലഘട്ടത്തെ ശത്രുതാപരമായി അടയാളപ്പെടുത്തുന്ന ഒരു രാഷ്ട്രീയത്തിൽ ഉറുദുവും ഒരിരയാണ്. തൊലിപ്പുറത്തെ ശസ്ത്രക്രിയകൾ കൊണ്ട് ജനിതക ഘടനയും, ഡിഎൻഎ - ക്രോമസോം ശ്രേണികളും മാറില്ലയെന്നതു പോലെ ഒരു ഭാഷയും ആത്യന്തികമായി നശിക്കപ്പെടുകയില്ല. ഉറുദുവിന് സാർവ്വലൗകികമായ ചില സാന്നിധ്യങ്ങൾ ഇന്ത്യൻ ഭൂമികയിലുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വികാസപരിണാമങ്ങൾ മുഗൾ കാലത്തിന്റെ പ്രധാന സംഭാവനയാണ്. ഉറുദുവായിരുന്നു പ്രധാന മാധ്യമം. ഗസലും, ഖവാലിയും, തുമരിയും, ഖയാൽ രീതികളുമെല്ലാം അതിന്റെ കാവ്യ ഗുണങ്ങൾക്കും, ഭാവ സാന്ദ്രതയ്ക്കും, ആലാപന ശീലുകൾക്കും ഉറുദുവിനെ ആശ്രയിച്ചു. ആഴത്തിലുള്ള ചിന്തയും, താത്വിക സംജ്ഞകളും പരിഹാസവും ചിരിയുമെല്ലാം സമജ്ഞസമായി ഉൾച്ചേർത്ത ഉറുദു ഷായരികൾ (കാവ്യ ഈരടികൾ) കവിയരങ്ങും, കവല മുതൽ പാർലമെന്റ് ചർച്ചകളിൽ വരെ മുഴങ്ങുന്നു. പ്രധാനമന്ത്രിയായ മൻമോഹനും, പ്രതിപക്ഷ നേതാവായ സുഷമ സ്വരാജും തമ്മിൽ ഉറുദു ഷായരികൾ മുൻനിർത്തിയുള്ള വാഗ്വാദം ഇന്ത്യൻ പാർലിമെൻറിലെ എക്കാലത്തെയും ചേതോഹരമായ കാഴ്ചകളിൽ ഒന്നാണ്.

ഉത്തരേന്ത്യയിലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭരണവൈകല്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സഹായിക്കുന്നത് ബുൾഡോസറുകളാണ്. ഒന്നര ലക്ഷത്തിലധികം വീടുകളും ആയിരക്കണക്കിന് കെട്ടിടങ്ങളും പള്ളി - ദർഗ്ഗകളും ഇതിനോടകം തകർക്കപ്പെട്ടു കഴിഞ്ഞു.
ഉത്തരേന്ത്യയിലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭരണവൈകല്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സഹായിക്കുന്നത് ബുൾഡോസറുകളാണ്. ഒന്നര ലക്ഷത്തിലധികം വീടുകളും ആയിരക്കണക്കിന് കെട്ടിടങ്ങളും പള്ളി - ദർഗ്ഗകളും ഇതിനോടകം തകർക്കപ്പെട്ടു കഴിഞ്ഞു.

ഖവാലിയുടെ പിതാവായി പരിഗണിക്കുന്നത് ഡൽഹി സുൽത്താനേറ്റ് കാലത്തെ വിശ്രുത ഉറുദു കവിയായിരുന്ന അമീർഖുസ്രുവിനെയാണ്. സൂഫി പ്രണയവും, വിഷാദവും, ആത്മീയതയും തുളുമ്പുന്ന വരികളും ആലാപനരീതിയും അനുവാചക ഹൃദയങ്ങളെ അതീന്ദ്രീയതലത്തിലേക്ക് ഉയർത്താൻ പോന്നതാണ്. മിർസാഗാലിബ് ഗസലിന്റെ പ്രതീകമാണെങ്കിൽ ഗസൽറാണി (മല്ലിക- എ- ഗസൽ) എന്ന വിശേഷണം ബീഗം അക്തറിന് സ്വന്തമാണ്. ഉറുദു ഭാഷയുടെ ലാവണ്യം തന്നെയാണ് ഖവാലിയെയും ഗസലിനെയും ജനപ്രിയത നിലനിർത്തി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിയത്. ഭരത് ഭൂഷണും സുരയ്യയും നായികനായകൻമാരായ 'മിർസ ഗാലിബ്' റിലീസായത് 1954 ലാണ്. കവിയുടെ ബയോപിക് കണ്ടിറങ്ങിയ പണ്ഡിറ്റ് നെഹ്റു തിങ്ങിനിറഞ്ഞ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ സുരയ്യയോട് പറഞ്ഞ വാചകം "തും നെ മിർസാ ഗാലിബ് കീ രൂഹ് കോ സിന്ദാ കർദിയാ" എന്നായിരുന്നു. കവി കൂടിയായ അടൽബിഹാരി വാജ്പേയിയും ഗാലിബിന്റെ ആരാധകനായിരുന്നു. പിൽക്കാലത്തെ ഒരഭിമുഖത്തിൽ സുരയ്യയുടെ പ്രകടനത്തെ അദ്ദേഹവും പ്രശംസ കൊണ്ട് മൂടിയിട്ടുണ്ട്. ചിന്തയും, എഴുത്തും, കവിത്വവുമുള്ള സാഹിത്യ കുതുകികളായ നേതാക്കളാൽ നയിക്കപ്പെട്ട ഭൂതകാല ഇന്ത്യയിൽ നിന്നും സാമുദായിക - രാഷ്ട്രീയ വിഭജനത്തിനു വേണ്ടി ഭാഷകളെ കൊല്ലുന്ന പുതിയ ഭരണാധികാരികളിലേക്ക് കാതങ്ങളുടെ അകലമുണ്ട്.

സിതാറും, തബലയും ലോകത്തിന് പരിചയപ്പെടുത്തിയ മുഗൾ ദർബാറുകൾ ഹിന്ദുസ്ഥാനി രാഗങ്ങളുടെ താളലയങ്ങളാൽ ഇമ്പം തീർത്തവയായിരുന്നു. അക്കാലത്തെ വാസ്തുശിൽപ രീതികളും, കരകൗശല വിദ്യകളും, കളിമൺ - ലോഹ - ചുമർ പെയിൻറിംഗുകളും, നെയ്ത്തും, ചിത്രപ്പണിയും, മിനിയേച്ചറും, കാലിഗ്രഫിയുമെല്ലാം ഇന്നും ഭാരതത്തിന്റെ കീർത്തിമുദ്രകളാണ്. കാല ദേശാന്തരങ്ങൾക്കതീതമായി ഖ്യാതി നേടിയ സംസ്കാരത്തെയും ഭാഷയെയും ശീലങ്ങളെയും നിഗ്രഹിക്കാൻ ശ്രമിക്കുന്നവർ തങ്ങൾ സ്വയം ചെറുതാവുകയാണ് എന്നറിയുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാംസ്കാരിക പരിസരത്തിൽ സിനിമകൾക്കും വലിയ പങ്കുണ്ട്. ബോളിവുഡിന്റെ എക്കാലത്തെയും അനശ്വരമായ ക്ലാസിക് ഗാനങ്ങൾ ഉറുദുവിന്റെ മാസ്മരിക ഭാവങ്ങൾ പകർത്തിയവയാണ്. സാഹിർ ലുധിയാൻവിയെയും, മജ്‌രൂഹ് സുൽത്താൻപുരിയെയും, ഷക്കീൽ ബദായുനിയെയും, ഹസ്രത്ത് ജയ്പൂരിയെയും, കൈഫി ആസ്മിയെയുമൊക്കെ മറച്ചു പിടിക്കാൻ വർഗ്ഗീയ പ്രയോഗങ്ങൾ കൊണ്ട് സാധിക്കുമോ?

Comments