ഇരുട്ടിൽ പൊന്തിക്കിടക്കുന്ന ആശുപത്രിയിലെ
വിജനവരാന്തകളുടെ ഓർമയിൽ…

AIIMS, PGIMER, GIPMER തുടങ്ങി ആറോളം പ്രമുഖ മെഡിക്കൽ കോളേജുകളിൽ 14 വർഷം ചിലവിട്ട എന്റെ തൊഴിൽജീവിതത്തെ ഇംഗ്ലണ്ടിലെ നാലു വർഷത്തെ ജോലിക്കാലവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അമ്പരപ്പിക്കുന്ന വ്യത്യാസം കാണാം. വികസിതരാജ്യങ്ങൾ പിന്തുടരുന്നതും ലോകാരോഗ്യസംഘടന അംഗീകരിച്ചതുമായ സുരക്ഷമാനദണ്ഡങ്ങളിൽ ഒന്നു പോലും നമ്മുടെ ആശുപത്രികളിൽ പാലിക്കപ്പെടുന്നില്ല- ഐശ്വര്യ കമല എഴുതുന്നു.

‘The victim is not just a victim, but a symbol of the failure of the system’- ഒരു ഇരയുടെ കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നുകൊണ്ടു മാത്രം വ്യവസ്ഥിതിയിലെ വീഴ്ച്ചകൾ ചർച്ച ചെയ്യുകയും അത് അടുത്തൊരു അപകടം വരുന്നതുവരെ മാത്രം നീളുന്ന വ്യർഥ ജല്പന്നങ്ങളാകുകയും ചെയ്യുമ്പോൾ, ക്രൂരതകൾ സമൂഹത്തിന് പരിചിതവിരസതയാകുകയാണ്.

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള അക്രമങ്ങളെ കുറിച്ച് വലിയ ചർച്ചകൾ നടന്നത് ഒരു വർഷം മുൻപാണ്. നിരവധി ചർച്ചകളും സമരങ്ങളും അരങ്ങേറിയെങ്കിലും ‘zero tolerance to hospital violences’ എന്ന അവസ്ഥയിലേയ്ക്ക് സമൂഹത്തെ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞില്ലെന്ന് വേദനയോടെ സമ്മതിക്കേണ്ടിവരും. അങ്ങനെയൊരു വലിയ മുന്നേറ്റം ദേശവ്യാപകമായി നടന്നിരുന്നെങ്കിൽ കൊൽക്കത്ത പോലൊരു മഹാനഗരത്തിലെ ആർ.ജി കാർ പോലൊരു പടുകൂറ്റൻ മെഡിക്കൽ കോളേജിലെ എമർജൻസി ഡിപ്പാർട്ടുമെന്റിൽ 31 വയസ്സ് മാത്രം പ്രായമുള്ളൊരു ഡോക്ടർ ഇത്രയും ക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു.

നിയമസഭാകാര്യാലയങ്ങൾക്കും മന്ത്രി മന്ദിരങ്ങൾക്കും, എന്തിന് ചെറിയ രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്കുപോലും നൽകുന്ന പോലീസ് കരുതലിന്റെ ഏഴിലൊന്ന് ആയിരക്കണക്കിന് മനുഷ്യർ ദിനവും ഒഴുകുന്ന ആശുപത്രികൾക്ക് കൊടുക്കാൻ നമ്മുടെ സംവിധാനങ്ങൾക്കാകുന്നില്ല.

കൊൽക്കത്ത പോലൊരു മഹാനഗരത്തിലെ ആർ.ജി കാർ പോലൊരു പടുകൂറ്റൻ മെഡിക്കൽ കോളേജിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് 31 വയസ്സ് മാത്രം പ്രായമുള്ളൊരു ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടത്.
കൊൽക്കത്ത പോലൊരു മഹാനഗരത്തിലെ ആർ.ജി കാർ പോലൊരു പടുകൂറ്റൻ മെഡിക്കൽ കോളേജിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് 31 വയസ്സ് മാത്രം പ്രായമുള്ളൊരു ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടത്.

എയർപോർട്ട് പോലെ അതീവ സുരക്ഷാമേഖലയായി കാണേണ്ട ഒരിടമാണ് ആശുപത്രിയെന്നും അവിടെ സുരക്ഷിതമായി തൊഴിൽ ചെയ്യാൻ സർവ്വസൗകര്യങ്ങളും അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഒരു ‘സെൻട്രൽ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ പോളിസി’ നടപ്പിലാക്കണമെന്ന് ആരോഗ്യരംഗമാകെ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആശുപത്രികളിൽ കൃത്യമായി പിന്തുടരേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് വിശദ പഠനങ്ങളും ഓഡിറ്റുകളും വിദേശരാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത് ഇങ്ങനെയൊരു പരിതാപകരമായ അവസ്ഥ. 2023- ൽ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തെ തുടർന്ന് കേരളത്തിൽ നിലവിൽ വന്ന ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട്, ഈ ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു ചുവടുവെപ്പായിരുന്നു. പക്ഷെ ഇപ്പോഴും 'zero tolerance' എന്ന നിലയിലേയ്ക്ക് നാം എത്തിച്ചേർന്നിട്ടില്ല.

ഡോ. വന്ദനാദാസ്
ഡോ. വന്ദനാദാസ്

ഇന്ത്യയിലെ AIIMS, PGIMER, GIPMER തുടങ്ങി ആറോളം പ്രമുഖ മെഡിക്കൽ കോളേജുകളിൽ 14 വർഷം ചെലവിട്ട എന്റെ തൊഴിൽജീവിതത്തെ ഇംഗ്ലണ്ടിലെ നാലു വർഷത്തെ ജോലിക്കാലവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അമ്പരപ്പിക്കുന്ന വ്യത്യാസം കണ്ടെടുക്കാനാകും. ആശുപത്രിയിലെ സുരക്ഷിതാന്തരീക്ഷം നിലനിർത്തുന്നതിനായി വികസിതരാജ്യങ്ങൾ കൃത്യമായി പിന്തുടരുന്നതും ലോകാരോഗ്യസംഘടന അംഗീകരിച്ചതുമായ സുരക്ഷമാനദണ്ഡങ്ങളിൽ ഒന്നുപോലും നമ്മുടെ ആശുപത്രികളിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് ദയനീയ യാഥാർത്ഥ്യം.
ആശുപത്രികളുടെ സുരക്ഷിതമായ നടത്തിപ്പിനു വേണ്ട സുപ്രധാന മാനദണ്ഡങ്ങളെ ഒന്നൊന്നായി പരിഗണിച്ചുതന്നെ നമുക്ക് നിലവിലെ അവസ്ഥ വിലയിരുത്താം.

  1. ഹോസ്പിറ്റൽ പ്രവേശനാനുമതി

വിദേശരാജ്യങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്തവരോട് തിരക്കിയാൽ അറിയാൻ കഴിയുന്ന ഒന്നാണ്, ആശുപത്രി പരിസരങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ (ഹോസ്പിറ്റൽ ആക്സസ്സ് ലിമിറ്റേഷൻ) എത്ര കർശനമാണ് എന്നത്. ഹോസ്പിറ്റൽ വൈകാരികമായി ദുർബലവും ലോലവുമായൊരു പ്രവിശ്യയാണ് എന്ന പരിഗണന മുൻനിർത്തി തന്നെ നിയന്ത്രണങ്ങൾ നിർബന്ധമായി നടപ്പാക്കണം.

രോഗിക്കൊപ്പം ആശുപത്രിക്കുള്ളിൽ കടക്കുന്നവരുടെ എണ്ണത്തിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരണം. നമ്മുടെ പല സർക്കാർ ആശുപത്രികളിലെയും കാഷ്വാലിറ്റികളിൽ ഒരു രോഗിക്കൊപ്പം പോലും ആൾക്കൂട്ടമാണ് തിക്കിക്കയറുന്നത്. ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമുള്ള രാത്രികാലങ്ങളിൽ തടിച്ചുകൂടുന്ന ആൾക്കൂട്ടങ്ങളുടെ കയ്യേറ്റം ഭയന്ന് ജോലി ചെയ്യണ്ട അവസ്ഥവരെയുണ്ടാകാറുണ്ട്. ഡിപ്പാർട്ടുമെന്റുകൾക്കും വാർഡുകൾക്കും സേഫ്റ്റി ഡോറുകൾ നിർബന്ധമാക്കണം.

പ്രധാന ഡിപ്പാർട്ടുമെന്റുകൾ, അത്യാഹിതവിഭാഗം, ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു, ലേബർ റൂം, വാർഡുകൾ എന്നിവയുടെ എൻട്രി - എക്‌സിറ്റ് പോയിന്റുകൾ, സി.സി.ടി.വി നിരീക്ഷണത്തിനു കീഴിലായിരിക്കണം.
പ്രധാന ഡിപ്പാർട്ടുമെന്റുകൾ, അത്യാഹിതവിഭാഗം, ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു, ലേബർ റൂം, വാർഡുകൾ എന്നിവയുടെ എൻട്രി - എക്‌സിറ്റ് പോയിന്റുകൾ, സി.സി.ടി.വി നിരീക്ഷണത്തിനു കീഴിലായിരിക്കണം.

ഐ.ഡി കാർഡുകൾ കൊണ്ടുമാത്രം സ്കാൻ ചെയ്ത് തുറക്കാൻ കഴിയുന്ന സെൻസർ കൺട്രോളുള്ള സുരക്ഷാവാതിലുകൾ കുറഞ്ഞത് ഒരു വിഭാഗത്തിന് ഒന്ന് എന്ന കണക്കിലെങ്കിലുമുണ്ടാവണം. സ്റ്റാഫുകളുടെ അറിവോടെയല്ലാതെ ആളുകൾ കടക്കുന്നത് ഇതുവഴി നിയന്ത്രിക്കാനാകും. ഓരോ വിഭാഗങ്ങളിലേക്കുമുള്ള പ്രവേശനാനുമതി അവിടെയുള്ള ആശുപത്രി ജീവനക്കാർക്കുമാത്രം നൽകണം. സന്ദർശകരെ ആശുപത്രിക്കുള്ളിൽ ജീവനക്കാരുടെ മേൽനോട്ടത്തിൽ മാത്രം കടത്തി വിടുക.

  1. സി.സി.ടി.വി സർവൈലൻസ്

പ്രധാന ഡിപ്പാർട്ടുമെന്റുകൾ, അത്യാഹിതവിഭാഗം, ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു, ലേബർ റൂം, വാർഡുകൾ എന്നിവയുടെ എൻട്രി - എക്‌സിറ്റ് പോയിന്റുകൾ, സി.സി.ടി.വി നിരീക്ഷണത്തിനു കീഴിലായിരിക്കണം.

രോഗിക്കൊപ്പം ആശുപത്രിക്കുള്ളിൽ കടക്കുന്നവരുടെ എണ്ണത്തിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരണം. നമ്മുടെ പല സർക്കാർ ആശുപത്രികളിലെയും കാഷ്വാലിറ്റികളിൽ ഒരു രോഗിക്കൊപ്പം പോലും ആൾക്കൂട്ടമാണ് തിക്കിക്കയറുന്നത്.

അസ്വാഭാവികമായ എന്ത് ശ്രദ്ധയിൽ പെട്ടാലും ഉടനെ അവിടെ സെക്യൂരിറ്റി ജീവനക്കാരുടെ ഇടപെടൽ ഉറപ്പാക്കുന്ന നിലയിൽ സി.സി.ടി.വി നിരീക്ഷണം കർശനമാക്കണം. നമ്മുടെ സർക്കാർ ആശുപത്രികളിൽ സി.സി.ടി.വികൾ വളരെ അപൂർവമാണ്. ഉള്ളവ പലതും പ്രവർത്തനക്ഷമവുമല്ല.

  1. സെക്യൂരിറ്റി ജീവനക്കാർ / സിവിൽ വളണ്ടിയർമാർ / സന്നദ്ധസംഘടനകൾ

ആശുപത്രി നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാനും മറ്റ് നിയന്ത്രണങ്ങൾക്കുമായി ആശുപത്രിക്കുകീഴിൽ പരിശീലനം ലഭിച്ച സെക്യൂരിറ്റി ജീവനക്കാരെ മാത്രം ചുമതലപ്പെടുത്തുക. ആശുപത്രികളിൽ ജോലി ചെയ്തവർക്ക് കൃത്യമായി അറിയാവുന്ന ഒന്നാണ് പലയിടങ്ങളിലേയും സാമൂഹിക വിരുദ്ധരുടെ തേർവാഴ്ച്ച. പല സർക്കാർ ആശുപത്രികളിലും സന്നദ്ധ സംഘടനാംഗങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും രാഷ്ട്രീയനേതാക്കൾക്കും ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും ഹോസ്പിറ്റൽ സൊസൈറ്റി- അംഗങ്ങൾക്കും എന്നുവേണ്ട ഇങ്ങനെയുള്ള നൂറായിരം ലേബലിലുള്ളവർക്ക് സ്വാതന്ത്രവിഹാരത്തിനുള്ള സാഹചര്യമാണുള്ളത്. പല ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി സ്റ്റാഫുകളും യൂണിയൻ ഭാരവാഹികളും രോഗികൾ ഉൾപ്പെടെയുള്ളവരോട് തെരുവുഗുണ്ടകളെ പോലെ പെരുമാറുന്നത് നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ അർദ്ധമയക്കത്തിൽ കിടന്നൊരു യുവതിയെ പീഡിപ്പിച്ച ജീവനക്കാരന്റെ പ്രവൃത്തി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച നഴ്സിന് കൊടുംസംഘർഷങ്ങളിലൂടെ കടന്നുപോകേണ്ടി വന്നത് ആശുപത്രികൾക്കുള്ളിൽ നിലനിൽക്കുന്ന സാഹചര്യത്തിന്റെ തെളിവാണ്. ക്രിമിനൽ സ്വഭാവമുള്ള നിരവധി ജീവനക്കാരെ അവർ ഉൾപ്പെടുന്ന ട്രേഡ് യൂണിയനുകളെ ഭയന്നും മറ്റു രാഷ്ട്രീയ പാർട്ടികളെ ഭയന്നും സർക്കാർ വച്ചുപൊറുപ്പിക്കുന്നുണ്ട്.
സെക്യൂരിറ്റി ജീവനക്കാർ ഒഴികെയുള്ള മറ്റെല്ലാ വളണ്ടിയർമാർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണം.

കൊൽക്കത്ത റേപ്പ് കേസിൽ ഡോക്ടറെ ആക്രമിച്ച സിവിക്ക് വളണ്ടിയർ സ്വഭാവദൂഷ്യമുണ്ടായിരുന്ന, പലരാലും കംപ്ലയിന്റ് ചെയ്യപ്പെട്ട ക്രിമിനലായിരുന്നു.
അങ്ങനെ ഒരു വ്യക്തിക്ക് ആശുപത്രിയിൽ അർദ്ധരാത്രിയിൽ പോലും മദ്യപിച്ച് സർവ്വ സ്വാതന്ത്ര്യത്തോടെ വിഹരിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അത്ഭുതപ്പെടേണ്ട ആവശ്യവുമില്ല. ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും നമ്മുടെ സർക്കാർ ആശുപത്രിവരാന്തകളിലും ഇരുട്ടുപൊടിഞ്ഞ തിണ്ണകളിലും കൂട്ടംകൂടിയിരിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പരിസരത്ത് കഞ്ചാവും ലഹരിയും വ്യാപകമായി വിൽക്കുന്ന നിരവധി ഏജന്റുമാരെ കാണാം. മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും ആശുപത്രികളിൽ കയറിയിറങ്ങുന്നവരുടെ എണ്ണം വളരെ വലുതാണ്.
പാൻ മസാല കവറുകൾ നിറഞ്ഞ, സ്ട്രീറ്റ് ലൈറ്റ് നിരന്തരം തച്ചുടക്കപ്പെടുന്ന ഒരു വഴിയിലൂടെയാണ് മൂന്നു വർഷം ഞാനും എന്റെ സുഹൃത്തുകളും പോണ്ടിച്ചേരിയിലെ ജിപ്മ്മർ ആശുപത്രിയുടെ ഗൈനക്കോളജി ബിൽഡിങ്ങിലേക്ക് നടന്നു പോയിരുന്നത്.

പല സർക്കാർ ആശുപത്രികളിൽ സന്നദ്ധ സംഘടനാംഗങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും രാഷ്ട്രീയനേതാക്കൾക്കും ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും ഹോസ്പിറ്റൽ സൊസൈറ്റി- അംഗങ്ങൾ എന്നീ ലേബലിലുള്ളവർക്ക് സ്വാതന്ത്രവിഹാരത്തിനുള്ള സാഹചര്യമാണുള്ളത്.

നൈറ്റ് ഡ്യൂട്ടിക്ക് ഈ വഴി ഒറ്റക്ക് പോകാൻ ഭയന്ന് ഞങ്ങൾ നൈറ്റ് ഡ്യൂട്ടിയുള്ളവർക്ക് തുണ പോകുമായിരുന്നു. രാത്രിയായാൽ ഇരുട്ടിൽ പൊന്തിക്കിടക്കുന്ന ആശുപത്രി എന്ന ദുരൂഹ തുരുത്തിലെ പല വരാന്തകളിലെയും ട്യൂബുകൾ പ്രവർത്തിക്കില്ല. നൂറു തവണ പരാതി പറഞ്ഞാലും അവ നന്നാക്കാൻ അധികൃതർ മെനക്കെടാറില്ല. മൊബൈലിന്റെ ഇത്തിരി വെട്ടത്തിലോ, അകലെയൊരു പ്രകാശതുരുത്തിന്റെ ധൈര്യത്തിലോ ഇരുണ്ട്, വിജനമായി നീളുന്ന വരാന്തകളിലൂടെ തിടുക്കത്തിൽ ഓടിപ്പോയിട്ടുള്ള അനുഭവം പങ്കുവെക്കാനില്ലാത്ത ഒരു ആരോഗ്യ പ്രവർത്തകയും ഉണ്ടാകില്ല.

  1. സെക്യൂരിറ്റി റൗണ്ട്സ് / നൈറ്റ് റൗണ്ട്സ്

നൈറ്റ് ഡ്യൂട്ടികളിൽ കൃത്യമായ ഇടവേളകളിൽ നടക്കേണ്ട സെക്യൂരിറ്റി റൗണ്ട്സ് മിക്ക സ്ഥലങ്ങളിലും പ്രഹസനമാണ്. വാർഡിലെ രാത്രിയുള്ള സാഹചര്യങ്ങൾ വിലയിരുത്തുക, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക, സെക്യൂരിറ്റി റൗണ്ട്സ് ബുക്കിൽ പ്രശ്നങ്ങൾ രേഖപെടുത്തുക എന്നത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. സെക്യൂരിറ്റി ജീവനക്കാരുടെ നൈറ്റ് റൗണ്ട്സ് രേഖപ്പെടുത്തുന്ന രജിസ്റ്റർ പ്രതിമാസം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടണം. ഈ ഓഡിറ്റിലൂടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരമായി നടക്കുന്ന ആശുപത്രിയിലെ പ്രദേശങ്ങൾ, ഇടവഴികൾ, വരാന്തകൾ എന്നിവ കണ്ടെത്തി അവിടങ്ങളിലെ സുരക്ഷാവീഴ്ചകൾ പരിഹരിക്കണം. സെക്യൂരിറ്റി ജീവനക്കാരുടെ രജിസ്റ്ററിലെ രേഖകളിൽനിന്ന് ക്രിമിനൽ സ്വഭാവമുള്ള വളണ്ടിയർമാർ, സ്റ്റാഫുകൾ എന്നിവരെ കണ്ടെത്തി അവരെ നിയമത്തിനു കീഴിൽ കൊണ്ടുവരണം.

നൈറ്റ് ഡ്യൂട്ടികളിൽ കൃത്യമായ ഇടവേളകളിൽ നടക്കേണ്ട സെക്യൂരിറ്റി റൗണ്ട്സ് മിക്ക സ്ഥലങ്ങളിലും പ്രഹസനമാണ്. വാർഡിലെ രാത്രിയുള്ള സാഹചര്യങ്ങൾ വിലയിരുത്തുക സെക്യൂരിറ്റി റൗണ്ട്സ് ബുക്കിൽ പ്രശ്നങ്ങൾ രേഖപെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
നൈറ്റ് ഡ്യൂട്ടികളിൽ കൃത്യമായ ഇടവേളകളിൽ നടക്കേണ്ട സെക്യൂരിറ്റി റൗണ്ട്സ് മിക്ക സ്ഥലങ്ങളിലും പ്രഹസനമാണ്. വാർഡിലെ രാത്രിയുള്ള സാഹചര്യങ്ങൾ വിലയിരുത്തുക സെക്യൂരിറ്റി റൗണ്ട്സ് ബുക്കിൽ പ്രശ്നങ്ങൾ രേഖപെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
  1. എമർജൻസി അലാറം / സേഫ്റ്റി ബട്ടണുകൾ / കോൾ ബെല്ലുകൾ

ആശുപത്രിയിലെ പ്രധാനയിടങ്ങളിൽ എമർജൻസി അലാറം സ്ഥാപിക്കണം. വാർഡുകളിൽ, അത്യാഹിത വിഭാഗങ്ങളിൽ, ടോയ്ലെറ്റുകളിൽ, വരാന്തകളിൽ എന്നിങ്ങനെയുള്ള ഇടങ്ങളിലൊക്കെ കോൾ ബെല്ലുകളും സേഫ്റ്റി ബട്ടണുകളും സ്ഥാപിക്കണം. രോഗികൾക്ക് മാത്രമല്ല ജീവനക്കാർക്കും എന്തെങ്കിലും അപായമുണ്ടാവുകയാണെങ്കിൽ ഈ അലാറം പ്രയോജനപ്രദമാകും. ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ പോലും എമർജൻസി അലാറം ഇല്ല എന്നതാണ് സത്യം.

  1. വനിതാ ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ

നിരവധി തവണ പറഞ്ഞ് പരിഹാസ്യമായി മാറിയ വിഷയമാണിത്. സർക്കാർ ആശുപത്രികളിൽ സ്ത്രീജീവനക്കാർക്ക് വിശ്രമിക്കാനും വസ്ത്രം മാറാനും ആവശ്യമായ മുറികളില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എമർജൻസി ഡിപ്പാർട്ടുമെന്റിൽ നിന്നൊരു പെൺകുട്ടി തലചായ്ക്കാനായി മൂന്നാം നിലയിലെ സെമിനാർ ഹാൾ വരെ രാത്രി രണ്ടുമണിക്ക് നടന്നുപോവേണ്ടി വന്നത്. ഈ വിഷയത്തിൽ ഓൺലൈനായി ഒരു പോൾ നടത്തിയാലറിയാം, ഈ രാജ്യത്തെ ഭൂരിഭാഗം ആശുപത്രി ജീവനക്കാരായ സ്ത്രീകളും ഏതെങ്കിലും സ്റ്റോർ റൂമുകളുടെ ഓരത്തോ, ഓടാമ്പലും പൂട്ടുമില്ലാത്ത ഹാളിന്റെ കോണിലോ മറ്റോ ആണ് ഇരുട്ടിലൊന്ന് മയങ്ങുകയെന്ന്.

സർക്കാർ ആശുപത്രികളിൽ സ്ത്രീജീവനക്കാർക്ക് ആവശ്യമായത്ര സൌകര്യങ്ങളില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എമർജൻസി ഡിപ്പാർട്ടുമെന്റിൽ നിന്നൊരു പെൺകുട്ടിക്ക് തലചായ്ക്കാൻ മൂന്നാം നിലയിലെ സെമിനാർ ഹാൾ വരെ രാത്രി രണ്ടുമണിക്ക് നടന്നുപോവേണ്ടി വന്നത്.
സർക്കാർ ആശുപത്രികളിൽ സ്ത്രീജീവനക്കാർക്ക് ആവശ്യമായത്ര സൌകര്യങ്ങളില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എമർജൻസി ഡിപ്പാർട്ടുമെന്റിൽ നിന്നൊരു പെൺകുട്ടിക്ക് തലചായ്ക്കാൻ മൂന്നാം നിലയിലെ സെമിനാർ ഹാൾ വരെ രാത്രി രണ്ടുമണിക്ക് നടന്നുപോവേണ്ടി വന്നത്.

ഹൈദരാബാദിലെ ഒരു റെയിൽവേ ആശുപത്രിയുടെ പഴയ ബ്ലോക്കിൽ ടോയ്ലറ്റ് സൗകര്യമില്ലാത്തതുകൊണ്ട് അർദ്ധരാത്രി പുറത്തിറങ്ങി മോർച്ചറി കടന്ന് ന്യൂ ബ്ലോക്കിൽ പോകേണ്ട ഗതികേടിനെപ്പറ്റി ഒരു പെൺസുഹൃത്ത് പങ്കുവെച്ചത് ഓർമയിൽ വരികയാണ്. അടിസ്ഥാനസൗകര്യങ്ങൾക്കായി ഒരു തൊഴിൽ സമൂഹത്തിന് ഇങ്ങനെ കെഞ്ചേണ്ടിവരുന്നത് ഈ രാജ്യത്തിന് തന്നെ എത്ര അപമാനകരമാണ്.

  1. ഭയാനകം, ഡ്യൂട്ടി സമയം

പി.ജി. വിദ്യാർഥികൾക്കും ഹൗസ് സർജൻമാർക്കും പല മെഡിക്കൽ കോളേജുകളിലും ചുമക്കേണ്ടിവരുന്ന ഡ്യൂട്ടിസമയം ഭയാനകമാണ്. അഡ്മിഷൻ ഡേയ്ക്ക് ഡ്യൂട്ടിക്ക് കയറിയാൽ പോസ്റ്റ് അഡ്മിഷൻ ഡേയുടെ ദുരിതപർവ്വം കടന്ന് ഏതാണ്ട് 36 മണിക്കൂർ തുടരെ ജോലി ചെയ്ത ശേഷമാകും ഡോക്ടർ ട്രെയിനികൾക്ക് ഒന്നു വിശ്രമിക്കാനാകുന്നത്.
അത്തരമൊരു വിശ്രമസമയത്താണ് ബംഗാളിൽ ഈ ഡോക്ടർ ആക്രമിക്കപ്പെടുന്നത്. നഴ്സിംഗ് വിദ്യാർത്ഥികളുടെ കാര്യത്തിലും ഇത്തരം സമാനമായ ക്രൂരതകൾ നടക്കുന്നുണ്ട്.
രാത്രിയായാൽ ഏകാന്തവും വിജനവുമാകുന്ന പേ വാർഡ് ബ്ലോക്കുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സെൽ റൂമുകളിലുമൊക്കെ ഒരേ ഒരു സ്റ്റാഫിനെ മാത്രം ഡ്യൂട്ടിയ്ക്കിടുന്ന പ്രവണത നിർത്തേണ്ടതുണ്ട്.

ആശുപത്രിയിലെ പ്രധാനയിടങ്ങളിൽ എമർജൻസി അലാറം സ്ഥാപിക്കുകയാണ് വേണ്ടത്. എന്നാൽ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ പോലും എമർജൻസി അലാറം ഇല്ല എന്നതാണ് സത്യം.

കഴിവതും എല്ലാ യൂണിറ്റിലും നൈറ്റ് ഡ്യൂട്ടികളിൽ ഡ്യൂട്ടി ഡോക്ടർക്കൊപ്പം നഴ്സിംഗ് സ്റ്റാഫും നഴ്സിംഗ് അസിസ്റ്റന്റുമുണ്ടെന്ന് ഉറപ്പുവരുത്തണം. അവർക്ക് ഫോൺ മുഖാന്തരം എപ്പോൾ വേണമെങ്കിലും എമർജൻസിയായി സെക്യൂരിറ്റി സേവനങ്ങൾ ആവശ്യപ്പെടാനുള്ള സൗകര്യങ്ങളുണ്ടാവണം. ഓൺ- കോൾ- സെക്യൂരിറ്റി സർവീസുകൾ 24 മണിക്കൂറും എല്ലാ സ്റ്റാഫുകൾക്കും ലഭ്യമായിരിക്കണം. ഒന്നിലധികം വാർഡുകളുടെ ചുമതലയുള്ള ഡോക്ടർമാർ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ എന്നിങ്ങനെ ആശുപത്രിയുടെ പല ഭാഗങ്ങളിലായി രാത്രി കൺസൾട്ടേഷനും മറ്റുമായി ഓടിനടക്കേണ്ടി വരുന്ന ഡോക്ടർമാർക്ക് വോക്കി ടോക്കികളോ, പോക്കറ്റിൽ കൊണ്ട് നടക്കാവുന്ന ബ്ലീപ് /പേജറുകളോ ലഭ്യമാക്കണം.

  1. മെഡിക്കോ ലീഗൽ കേസുകളും പ്രതികളും

സർക്കാർ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ടുമെന്റിൽ രാത്രി കാണുന്ന സ്ഥിരം കാഴ്ച്ചയാണ്, മെഡിക്കൽ എടുക്കാൻ കൊണ്ടുവരുന്ന പ്രതികളെയും അവർക്കൊപ്പമുള്ള പോലീസുകാരെയും. ജനം തിങ്ങിഞെരുങ്ങിയൊരു ചെറു മുറിയിലിരുന്നാകും ഡ്യൂട്ടി ഡോക്ടർ രോഗികളെ അറ്റൻഡ് ചെയ്യുന്നത്. കർട്ടൻ കൊണ്ട് മറച്ച ചെറുകോണിൽ ഒരുക്കിയ ട്രീറ്റ്‌മെന്റ് ടേബിളിലിനരികിൽ മിക്കപ്പോഴും ഒറ്റയ്ക്കാവും ഡോക്ടർ രോഗികളെ പരിശോധിക്കാൻ ചെല്ലുന്നത്. രോഗികളുടെ സ്വകാര്യതയെ മാനിച്ച് അധികമാരെയും ഈ വശത്തേയ്ക്ക് കയറ്റാറില്ല.

രാത്രികാലങ്ങളിൽ വിജനവുമാകുന്ന പേ വാർഡ് ബ്ലോക്കുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സെൽ റൂമുകളിലുമൊക്കെ ഒറ്റ സ്റ്റാഫിനെ മാത്രം ഡ്യൂട്ടിയ്ക്കിടുന്ന പ്രവണത നിർത്തേണ്ടതാണ്.
രാത്രികാലങ്ങളിൽ വിജനവുമാകുന്ന പേ വാർഡ് ബ്ലോക്കുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സെൽ റൂമുകളിലുമൊക്കെ ഒറ്റ സ്റ്റാഫിനെ മാത്രം ഡ്യൂട്ടിയ്ക്കിടുന്ന പ്രവണത നിർത്തേണ്ടതാണ്.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ, അവർ ഡോക്ടർമാരെ ആക്രമിക്കാൻ ശ്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കാറുമുണ്ട്. വന്ദനാദാസിന്റെ കൊലപാതകത്തെ സൂക്ഷ്മമായി വിലയിരുത്തിയാൽ കാണാൻ കഴിയുന്ന ഒരു കാര്യം, അവർ കൊലപാതകിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ കഴിയാത്തവണ്ണം മുറിയുടെ കോണിലായി കുടുങ്ങിപ്പോകുകയായിരുന്നു എന്നാണ്.

ഇംഗ്ലണ്ടിൽ ഒരു കുറ്റവാളിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവരുമ്പോൾ 24 മണിക്കൂറും പ്രതിക്കൊപ്പം പോലീസുണ്ടാവും. വിലങ്ങു ധരിച്ച നിലയിൽ മാത്രമേ അവരെ പരിശോധനകൾക്ക് കൊണ്ടുപോകൂ. അപകടകാരികളായ മനോരോഗികളെയും കുറ്റവാളികളെയും ചികിത്സിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ സ്റ്റാഫുകൾക്ക് മൈക്രോ ക്യാമറകളും സേഫ്റ്റി അലാറമും വിദേശരാജ്യങ്ങളിൽ നിർബന്ധമാണ്.

  1. ലൈംഗികാതിക്രമങ്ങളെ നേരിടാനുള്ള കമ്മിറ്റി

ആശുപത്രികളിൽ നടന്നിട്ടുള്ള ക്രൈമുകൾ വിലയിരുത്തിയാൽ വെളിപ്പെടുന്നൊരു പ്രധാന വിഷയം, മുൻപ് സമാനമായ പെരുമാറ്റ ദൂഷ്യങ്ങളിൽ പെട്ട ആളുകളാകും ക്രൈമിൽ പ്രതികളായി വരുന്നത്. കൊൽക്കത്ത റേപ്പ് കേസിലെ പ്രതിയായ സിവിക് വളണ്ടിയറുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചും ആശുപത്രിയിലെ മദ്യപാനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അതിനും മുൻപും പലരും പരാതി പറഞ്ഞിരുന്നു. റേപ്പിനിരയായി വർഷങ്ങൾ കോമയിൽ കിടന്ന അരുണ എന്ന നഴ്സിന്റെ കേസെടുത്താലും കുറ്റവാളിയായ ആശുപത്രി ജീവനക്കാരൻ രോഗികൾക്കുള്ള ബ്രെഡ് മോഷണത്തിന് കുപ്രസിദ്ധി നേടിയ ഒരാളായിരുന്നു.

ആശുപത്രികളിലെ ഇത്തരം സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയുമൊക്കെ വളർത്തുന്നത് അവിടെ തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥരും യൂണിയനുകളും രാഷ്ട്രീയപാർട്ടികളുമൊക്കെയാണ് എന്നുള്ളതാണ് ഏറ്റവും ഭീതിതമായ വിഷയം. കൊൽക്കത്ത കേസിൽ നീതിക്ക് സമരം ചെയ്ത ഡോക്ടർമാരെ ആക്രമിക്കാനും ആശുപത്രി തല്ലിപ്പൊളിക്കാനും നൂറുകണക്കിന് ഗുണ്ടകൾ ഇരച്ചുകയറി എന്നും നഴ്‌സുമാർ ഉൾപ്പെടെയുള്ളവരോട്, ‘നിങ്ങളെയൊക്കെ ബലാൽസംഗം ചെയ്യുമെന്ന്’ ഭീഷണിപ്പെടുത്തി എന്നും തുറന്നുപറഞ്ഞത് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു സ്ത്രീയെ ഐ.സി.യുവിൽ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച നഴ്സിനെ സ്ഥലം മാറ്റുകയും തുടർന്ന് ജോലിയിൽ കയറാൻ മാസങ്ങൾ നീണ്ട നിയമയുദ്ധവും സമരവും നടത്തേണ്ടിവരികയും ചെയ്തത് ഞെട്ടിക്കുന്ന ഒന്നാണ്. ബലാത്സംഗങ്ങളും കൊലപാതകങ്ങളും ആശുപത്രികളിൽ നടക്കുന്നതിന് പ്രധാന കാരണം സുരക്ഷ ഉറപ്പുവരുത്തേണ്ട സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയലാഭം മാത്രം നോക്കുന്ന, അക്രമികളെയും തെമ്മാടികളെയും സ്വൈര്യ വിഹാരത്തിന് അനുവദിക്കുന്നവരുടെ കൈകളിലാണ് എന്നതാണ്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താനും പരാതി നൽകാനും കഴിയുന്നൊരു നിഷ്പക്ഷ കമ്മറ്റി ഓരോ ആശുപത്രികളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. എത്ര രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിക്കെതിരെ പരാതി ലഭിച്ചാലും അത് കൃത്യമായി വിലയിരുത്തി, നടപടിയെടുക്കാൻ വേണ്ട ആർജ്ജവമുള്ളവർ കമ്മിറ്റിയുടെ ഭാഗമായുണ്ടാവേണ്ടതാണ്.

എന്ന് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്ത് നമുക്കിടയിലേയ്ക്ക് വരുന്നവരെ കാത്തുസൂക്ഷിക്കേണ്ടത് നിശ്ചയമായും നമ്മുടെ ഉത്തരവാദിത്വമാണ്.
എന്ന് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്ത് നമുക്കിടയിലേയ്ക്ക് വരുന്നവരെ കാത്തുസൂക്ഷിക്കേണ്ടത് നിശ്ചയമായും നമ്മുടെ ഉത്തരവാദിത്വമാണ്.

ആശുപത്രികളിലെ സുരക്ഷയുറപ്പാക്കാൻ ശക്തമായൊരു ‘സെൻട്രൽ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട്’ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു. എത്രയോ വർഷങ്ങളുടെ ശ്രമഫലമാണ് കഴിവുറ്റൊരു ഡോക്ടറുണ്ടാവുന്നത്. വർഷങ്ങൾ ഉറക്കമൊഴിഞ്ഞു പഠിച്ചും രാപ്പകലില്ലാതെ ഓടിയും സ്വന്തം സ്വപ്നം നെയ്‌തെടുത്ത അവരെ പീഡകർക്ക് ഇടുപ്പെല്ലുകളുടക്കാനും ക്രിമിനലുകളുടെ കൊലക്കത്തികൾക്ക് കുരുതിയാകാനും ഇനിയും വിട്ടുകൊടുക്കരുത്.

I swear in the presence of God that I will treat without exception all who seek my ministrations’
- The Hippocratic Oath.

‘എന്റെ സേവനം തേടുന്ന സകലരെയും യാതൊരു വേർതിരിവുമില്ലാതെ ഞാൻ ശുശ്രൂഷിക്കും’ എന്ന് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്ത് നമുക്കിടയിലേയ്ക്ക് വരുന്നവരെ കാത്തുസൂക്ഷിക്കേണ്ടത് നിശ്ചയമായും നമ്മുടെ ഉത്തരവാദിത്വമാണ്.

Comments