നിസ്സംഗരായി നാം കണ്ടുകൊണ്ടിരിക്കുന്നു,
ഈ ക്രൂരദൃശ്യങ്ങൾ

ജോലിക്കിടയിൽ അക്രമത്തിനിരയാകുന്ന ഒരു വിഭാഗമാണ് പലപ്പോഴും ഡോക്ടർമാർ. അതിനോട് അധികാരികൾ കാണിക്കുന്ന നിസ്സംഗത, നീതി നിർവഹണത്തിന്റെ മെല്ലെപ്പോക്ക് നയം, പ്രതിഷേധിക്കുന്നവർക്കെതിരെയുള്ള അക്രമം ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള അക്രമങ്ങൾ കൂടിയാണെന്ന് പറയാം - ഡോ. ജ്യോതിമോൾ പി. എഴുതുന്നു

കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത് മാനുഷിക മൂല്യങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയാണ്.
‘മകളെ പഠിപ്പിക്കൂ, അവളെ രക്ഷിക്കൂ’ എന്ന് പ്രഖ്യാപിച്ച് സർക്കാർ പദ്ധതികൾ ആഘോഷിക്കപ്പെടുമ്പോൾ പഠിച്ചുയരുന്ന പെൺകുട്ടികളുടെ സുരക്ഷക്ക് സമൂഹവും സർക്കാരും എന്താണ് ചെയ്യുന്നത്?.
‘ദേവി’യും ‘അമ്മ’യുമൊക്കെയായി സ്ത്രീയെ പൂജിക്കുന്ന രാജ്യത്താണ് മെഡിക്കൽ പി.ജി. വിദ്യാർത്ഥിനി ജോലിസ്ഥലത്ത് അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഓരോ പതിനഞ്ച് നിമിഷത്തിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്ന നാട്ടിൽ, ഇതുപോലെ വാർത്ത പോലുമാകാത്ത എത്രയോ സംഭവങ്ങളുണ്ട്.
പീഡനങ്ങളും സ്ത്രീവിരുദ്ധനടപടികളും ശാരീരികമായി മാത്രമല്ല സംഭവിക്കുന്നത്. സൈബർ ഇടങ്ങളിലും, വാക്കുകളിലും, ആക്രോശങ്ങളിലും നിറഞ്ഞ് അവ സമൂഹത്തെയാകെ ഗ്രസിച്ചു നിൽക്കുകയാണ്.

‘മകളെ പഠിപ്പിക്കൂ, അവളെ രക്ഷിക്കൂ’ എന്ന് പ്രഖ്യാപിച്ച്  സർക്കാർ പദ്ധതികൾ ആഘോഷിക്കപ്പെടുമ്പോൾ പഠിച്ചുയരുന്ന പെൺകുട്ടികളുടെ സുരക്ഷക്ക് സമൂഹവും സർക്കാരും എന്താണ് ചെയ്യുന്നത്?. Photo: Dr. Aparna Deep Gupta / Twitter
‘മകളെ പഠിപ്പിക്കൂ, അവളെ രക്ഷിക്കൂ’ എന്ന് പ്രഖ്യാപിച്ച് സർക്കാർ പദ്ധതികൾ ആഘോഷിക്കപ്പെടുമ്പോൾ പഠിച്ചുയരുന്ന പെൺകുട്ടികളുടെ സുരക്ഷക്ക് സമൂഹവും സർക്കാരും എന്താണ് ചെയ്യുന്നത്?. Photo: Dr. Aparna Deep Gupta / Twitter

‘നിർഭയ സംഭവ’ത്തിനുശേഷവും ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നു. ഒരു സംഭവം നടക്കുമ്പോൾ സർക്കാരും സമൂഹവും ഉണരുകയും പ്രതികരിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയ്ക്കായുള്ള ഒരുപാട് പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലത് നടപ്പിലാക്കുകയും ചെയ്യും. അതെല്ലാം ആ വിഷയത്തിന്റെ ചൂടാറുന്നതു വരെ മാത്രം.

ഭാരതീയ സമൂഹം ഉള്ളിൽ കൊണ്ടുനടക്കുന്ന പുരുഷമേധാവിത്വത്തിനും തദ്വാര രൂപീകൃതമായ സ്ത്രീവിദ്വേഷത്തിനും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഇന്ത്യയുടെ ഡിജിറ്റൽ നിലവാരം സാങ്കേതികതയിൽ മാത്രമായി ഒതുങ്ങിപ്പോകുന്നെന്ന ദുഃഖകരമായ സത്യം തിരിച്ചറിയേണ്ടതുണ്ട്.

വിശുദ്ധവൽക്കരണങ്ങളിൽ പ്രതിഷ്ഠിച്ച്, സ്ത്രീ എന്ന സ്വത്വത്തിന്റെ ജൈവികത ചോർത്തിയെടുത്തു കഴിഞ്ഞാൽ അവരുടെ മേൽ നടത്തുന്ന നിഷ്ഠൂരമായ അതിക്രമങ്ങളെ, ചില പുരുഷ കാമനകളുമായി ചേർത്ത് പുതിയൊരു ധാർമിക രസക്കൂട്ട് നിർമ്മിച്ചെടുക്കൽ എളുപ്പമാകും.
രാത്രി അവൾ പുറത്തുപോയത് എന്തിനാണ്, അവളുടെ ചരിത്രം തന്നെ ശരിയല്ല, വസ്ത്രധാരണം ശരിയല്ല, ഉറക്കെ സംസാരിക്കുന്നു, പൊട്ടിച്ചിരിയ്ക്കുന്നു, ആൺസൗഹൃദങ്ങളിൽ കൂടുന്നു- അങ്ങനെ സ്ത്രീയുടെ ചലനാത്മകമായ എന്തിനെയും തങ്ങളുടെ ഭാവാനാരൂപത്തിലെ പ്രതിഷ്ഠയെ മറികടന്ന ചലനത്തെയുമെല്ലാം അവർ കുറ്റകൃത്യമാക്കി മാറ്റുന്നു.

ആർ.ജി. കാർ മെഡിക്കൽ കോളേജിൽ അരങ്ങേറിയ ക്രൂരകൃത്യത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ചവരെ ആക്രമിക്കാൻ വരുന്ന ആറായിരത്തിലധികമുള്ള ജനക്കൂട്ടം ആശുപത്രി തവിടുപൊടിയാക്കുന്ന ക്രൂരദൃശ്യം കൂടിയാണ് നാം കാണുന്നത്.

ഇത്തരം വിശ്വാസങ്ങളെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെന്ന പേരിൽ സംസ്കാര ചിഹ്നങ്ങളിൽ കൂടിയും ആചാരാനുഷ്ടാനങ്ങളിലൂടെയും അടിച്ചുറപ്പിക്കുന്നുമുണ്ട്. ‘വിശുദ്ധിയുടെ ശ്രീകോവിലുകളായി’ സ്ത്രീകളെ വാഴ്ത്തുന്ന സംസ്കാരത്തിലെ മനുഷ്യത്വരഹിതമായ സ്ത്രീ വിരുദ്ധതയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?. വിശുദ്ധവൽക്കരണം കപടമെന്നു തന്നെ കരുതണം. കാരണം ദേവീവൽക്കരണത്തിന്റെയും അമ്മ വൽക്കരണത്തിന്റെയും എടുപ്പുകൾക്കും ഉയിർപ്പുകൾക്കുമപ്പുറം പീഡനത്തിന്റെ, പിച്ചിച്ചീന്തലിന്റെ, ഇരയാക്കപ്പെടലിന്റെ ഇടനാഴികളാണുള്ളത്. വിരുദ്ധതയുടെയും വൈരുധ്യങ്ങളുടെയും സംസ്‌കാരം വിഷമയമായ ഒരു സമൂഹത്തെയും വ്യവസ്ഥിതിയെയുമാണ് വെളിവാക്കുന്നത്.

ദിനംപ്രതി, മത്സരബുദ്ധിയോടെ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്‌കാര സമ്പന്നതയും പൗരാണികതയും ഉന്നത മൂല്യങ്ങളും അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ കൊഞ്ഞനം കുത്തുന്നുണ്ട്. നിയമസംരക്ഷണവും നീതിന്യായവും ഉറപ്പുവരുത്തേണ്ട സർക്കാരുകൾ നിഷ്‌ക്രിയമായി നിലകൊള്ളുന്നു. സ്ത്രീകൾ നിയമം കയ്യിലെടുത്തു നീതി നടപ്പാക്കുമ്പോൾ വിധിക്കുന്ന അതേ സമൂഹം തുടരെത്തുടരെയുള്ള അക്രമങ്ങളോട് നിസ്സംഗത പുലർത്തുന്നതെന്താണ്?. അല്ലെങ്കിൽ പ്രതികരണം ഞെട്ടലിലൊതുക്കി അത്തരം മൂല്യങ്ങളെയും, ആചാരങ്ങളെയും പിന്തുണക്കുന്ന മനോഭാവങ്ങൾ കൂടുതൽ ഉറപ്പിച്ചുനിലനിർത്തുകയും ചെയ്യുന്നു.

“ബലാത്സംഗങ്ങളെയും പീഡനങ്ങളെയും പറ്റിയുള്ള ചർച്ചകളിൽ ഒരിക്കലും അത്തരം കുറ്റകൃത്യങ്ങൾ നിർവഹിച്ചവരിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പകരം ഇരകളാക്കപ്പെട്ട സ്ത്രീകളിലാണ്’’-  ജാക്‌സൺ കാറ്റ്‌സ് എന്ന അമേരിക്കൻ പണ്ഡിതൻ ‘സ്ത്രീകൾക്കെതിരെയുള്ള അക്രമം ഒരു പുരുഷ വിഷയമാണ്’ എന്ന ശ്രദ്ധേയമായ പ്രഭാഷണത്തിൽ പറയുന്നു.
“ബലാത്സംഗങ്ങളെയും പീഡനങ്ങളെയും പറ്റിയുള്ള ചർച്ചകളിൽ ഒരിക്കലും അത്തരം കുറ്റകൃത്യങ്ങൾ നിർവഹിച്ചവരിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പകരം ഇരകളാക്കപ്പെട്ട സ്ത്രീകളിലാണ്’’- ജാക്‌സൺ കാറ്റ്‌സ് എന്ന അമേരിക്കൻ പണ്ഡിതൻ ‘സ്ത്രീകൾക്കെതിരെയുള്ള അക്രമം ഒരു പുരുഷ വിഷയമാണ്’ എന്ന ശ്രദ്ധേയമായ പ്രഭാഷണത്തിൽ പറയുന്നു.

ജെൻഡർ, വയലൻസ്, വംശീയത എന്നീ വിഷയങ്ങളിൽ ഇടപെടുന്ന ജാക്‌സൺ കാറ്റ്‌സ് (Jackson Katz), എന്ന അമേരിക്കൻ പണ്ഡിതന്റെ ‘സ്ത്രീകൾക്കെതിരെയുള്ള അക്രമം ഒരു പുരുഷ വിഷയമാണ്’ എന്ന ശ്രദ്ധേയമായ പ്രഭാഷണമുണ്ട്. അതിൽ പറയുന്ന ഏതാനും വാചകങ്ങൾ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്: “ബലാത്സംഗങ്ങളെയും പീഡനങ്ങളെയും പറ്റിയുള്ള ചർച്ചകളിൽ ഒരിക്കലും അത്തരം കുറ്റകൃത്യങ്ങൾ നിർവഹിച്ചവരിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പകരം ഇരകളാക്കപ്പെട്ട സ്ത്രീകളിലാണ്. സ്ത്രീകൾക്കെതിരെയുള്ള പ്രവർത്തികൾക്ക് പലപ്പോഴും കർതൃത്വമില്ല. എത്ര പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിച്ചു എന്നല്ല എത്ര സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു എന്ന കണക്കിനാണ് എപ്പോഴും പ്രാധാന്യം. ഈ പാസ്സീവായ രേഖപ്പെടുത്തൽ തന്നെ പ്രശ്‌നവൽകൃതമാണ്. ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. ഫോക്കസ് അക്രമം ചെയ്യുന്നവരിൽ നിന്ന് ചെയ്യപ്പെടുന്നവരിലേക്ക് മാറ്റിത്തീർക്കുന്ന ഒരു പ്രത്യേകതരം റിപ്പോർട്ടിങ്ങ് സമൂഹത്തിൽ കാണാം. മുഖമില്ലാത്ത, നിർവചനങ്ങളില്ലാത്ത ആരോ നിർവഹിക്കുന്ന, കർതൃത്വമില്ലാതെ സ്വഭാവികമായി സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇനിയും സംഭവിച്ചേക്കാവുന്ന പല കാര്യങ്ങളിൽ ഒന്നായി ആയി അത് നിലകൊള്ളുന്നു”- അദ്ദേഹം പറയുന്നു.

ആർ.ജി. കാർ മെഡിക്കൽ കോളേജിൽ അരങ്ങേറിയ ക്രൂരകൃത്യത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ചവരെ ആക്രമിക്കാൻ വരുന്ന ആറായിരത്തിലധികമുള്ള ജനക്കൂട്ടം ആശുപത്രി തവിടുപൊടിയാക്കുന്ന ക്രൂരദൃശ്യം കൂടിയാണ് നാം കാണുന്നത്.

ജോലിക്കിടയിൽ അക്രമത്തിനിരയാകുന്ന ഒരു വിഭാഗമാണ് പലപ്പോഴും ഡോക്ടർമാർ. അതിനോട് അധികാരികൾ കാണിക്കുന്ന നിസ്സംഗത, നീതിനിർവഹണത്തിന്റെ മെല്ലെപ്പോക്ക് നയം, പ്രതിഷേധിക്കുന്നവർക്കെതിരെയുള്ള അക്രമം ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള അക്രമങ്ങൾ കൂടിയാണെന്ന് പറയാം. Photo: Dr Honey choudhary / Twitter
ജോലിക്കിടയിൽ അക്രമത്തിനിരയാകുന്ന ഒരു വിഭാഗമാണ് പലപ്പോഴും ഡോക്ടർമാർ. അതിനോട് അധികാരികൾ കാണിക്കുന്ന നിസ്സംഗത, നീതിനിർവഹണത്തിന്റെ മെല്ലെപ്പോക്ക് നയം, പ്രതിഷേധിക്കുന്നവർക്കെതിരെയുള്ള അക്രമം ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള അക്രമങ്ങൾ കൂടിയാണെന്ന് പറയാം. Photo: Dr Honey choudhary / Twitter

നീതിനിഷേധം മാത്രമല്ല, പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കാനുള്ള അക്രമാസക്തമായ ജനക്കൂട്ട വാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംഭവത്തിലെ അനീതി ഏകതാനകമല്ല. ഒരു സ്ത്രീക്കെതിരായ അതിക്രൂരമായ അക്രമം എന്നതിനൊപ്പം, ആശുപത്രിയിൽ മനുഷ്യന്റെ ജീവൻ സംരക്ഷിക്കുന്ന ഏറ്റവും മഹത്തായ ഒരു ജോലിയിലേർപ്പെട്ടിരിക്കുമ്പോഴാണ് ക്രൂരത സംഭവിച്ചിരിക്കുന്നത്. ഇതാണ് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ജോലിക്കിടയിൽ അക്രമത്തിനിരയാകുന്ന ഒരു വിഭാഗമാണ് പലപ്പോഴും ഡോക്ടർമാർ. അതിനോട് അധികാരികൾ കാണിക്കുന്ന നിസ്സംഗത, നീതി നിർവഹണത്തിന്റെ മെല്ലെപ്പോക്ക് നയം, പ്രതിഷേധിക്കുന്നവർക്കെതിരെയുള്ള അക്രമം ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള അക്രമങ്ങൾ കൂടിയാണെന്ന് പറയാം. ഇത്തരം അക്രമങ്ങളിൽ തെളിയുന്നത് സ്ത്രീവിരുദ്ധത മാത്രമല്ല, മനുഷ്യത്വത്തോടും നിയമവാഴ്ചയോടുമുള്ള വിരോധം കൂടിയാണ്.

Comments