കൊമ്പ് നാരായണന്റെ കൊമ്പ്‌

കൊമ്പ് കലാകാരനായ രാമാട്ട് നാരായണൻ നായരുടെ ജീവിതമാണ് ഇത്തവണ ഗ്രാൻമ സ്റ്റോറീസിൽ. നന്നേ ചെറുപ്പത്തിൽ കൊമ്പ് വായിക്കാൻ തുടങ്ങിയിട്ടുണ്ട് നാരായണൻ നായർ. 70 ലേറെ വർഷമായി വായനയുണ്ട്. അമ്പത് വർഷം തുടർച്ചയായി തൃശൂർ പൂരത്തിന് കൊമ്പ് വായിച്ചു. മറ്റു വാദ്യങ്ങൾ പോലെയല്ല. അക്ഷരാർത്ഥത്തിൽ ജീവ ശ്വാസം കൊടുത്താണ് കൊമ്പ് വായിക്കുന്നത്. അനുഭവങ്ങളുടെ ശ്വാസനിശ്വാസങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. വ്യക്തിചരിത്രം സാമൂഹിക ചരിത്രമായി മാറുന്ന ഗ്രാൻമ സ്റ്റോറീസ് തുടരുന്നു.

Comments