ജനകീയ സമരം വിജയം കണ്ടു; ആവിക്കൽ തോട് മാലിന്യ പ്ലാന്റ് വെസ്റ്റ് ഹില്ലിലേക്ക് മാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ

പദ്ധതി പ്രഖ്യാപനം ഉണ്ടായത് മുതൽ ആവിക്കൽ തോടിലെ ജനങ്ങൾ പ്ലാന്റിനെതിരെ സമരം തുടങ്ങിയിരുന്നു. സമരത്തെ അടിച്ചമർത്താൻ പോലീസും ഭരണകൂടവും നിരന്തരം ശ്രമിച്ചു. ഒടുവിൽ ആവിക്കൽ തോടിലെ ജനങ്ങളും ജനകീയ സമര സമിതിയും നടത്തിയ സമരം വിജയിച്ചിരിക്കുകയാണ്…

കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ കഴിഞ്ഞ മൂന്ന് വർഷമായി ജനകീയ സമരം നടക്കുകയായിരുന്നു. കോർപ്പറേഷനിലെ വെള്ളയിൽ ആവിക്കൽതോട് കടലോര മേഖലയിൽ കൊണ്ടുവരാൻ പദ്ധതിയിട്ട സ്വീവേജ് പ്ലാന്റിനെതിരെയാണ് പ്രദേശവാസികളുടെയടക്കം നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. സമരം അടിച്ചമർത്താൻ ജില്ലാ ഭരണകൂടവും കാര്യമായി ശ്രമിച്ചിരുന്നു. ഒടുവിൽ ഇപ്പോൾ സമരം വിജയം കണ്ടതിൻെറ സന്തോഷത്തിലാണ് ആവിക്കൽതോട് നിവാസികൾ. കോഴിക്കോട് കോർപ്പറേഷനിലെ 62, 66, 67 വാർഡുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ സംസ്കരിച്ച് ശുദ്ധമായ വെള്ളവും വളവുമാക്കി മാറ്റുന്ന തരത്തിലായിരുന്നു പദ്ധതി തുടക്കത്തിൽ ആവിഷ്കരിച്ചത്.

എന്നാൽ, ജനരോഷം ശക്തമായതോടെ കോർപ്പറേഷൻ പദ്ധതിയിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. കോതിയിലെയും ആവിക്കൽ തോടിലെയും മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് ജൂലൈ 29ന് തിങ്കളാഴ്ച നടന്ന കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. കോർപ്പറേഷന്റെ കീഴിലുള്ള വെസ്റ്റ് ഹിൽ ഇൻഡസ്ട്രിയൽ ഭൂമിയിൽ ആവിക്കൽ തോടിലെയും കോതിയിലെയും മാലിന്യ പ്ലാന്റ് പദ്ധതികൾ ഒറ്റ പദ്ധതിയായി നടപ്പിലാക്കാനാണ് പുതിയ തീരുമാനമെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനി കെ.യു പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്ലാന്റേഷൻ നിർമാണം ആരംഭിക്കാൻ സാധിക്കാതിരുന്നതോടെയാണ് കോർപ്പറേഷന്റെ പുനരാലോചന.

ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്ലാന്റേഷൻ നിർമാണം ആരംഭിക്കാൻ സാധിക്കാതിരുന്നതോടെയാണ് കോർപ്പറേഷന്റെ പുനരാലോചന.
ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്ലാന്റേഷൻ നിർമാണം ആരംഭിക്കാൻ സാധിക്കാതിരുന്നതോടെയാണ് കോർപ്പറേഷന്റെ പുനരാലോചന.

2015 - 16-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടമായ അമൃത് 2.0യുടെ ഭാഗമായിട്ടാണ് മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോര മേഖലയായ ആവിക്കൽതോടിൽ ജില്ലാ ഭരണകൂടം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയിൽ മെഡിക്കൽ കോളജിലും ആവിക്കലിലും കോതിയിലുമാണ് പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. 70 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി കണക്കാക്കിയത്. കിലോമീറ്ററുകളോളം പൈപ്പിട്ടാണ് വീടുകളിലെ കക്കൂസ് മാലിന്യം പ്ലാന്റിൽ എത്തിക്കുക. ശേഷം ശുദ്ധീകരിക്കുന്ന വെള്ളം ബീച്ച് ശുചീകരണത്തിനും ബാക്കി കടലിൽ ഒഴുക്കി വിടാനുമാണ് തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള ഖര പഥാർത്ഥങ്ങളെ വളമാക്കി മാറ്റും. ദുർഗന്ധം ഇല്ലാതിരിക്കാൻ 2 കോടി രൂപ മാറ്റി വെച്ചതായും കോർപ്പറേഷൻ വിശദീകരിച്ചിരുന്നു.

പദ്ധതി പ്രഖ്യാപനം ഉണ്ടായത് മുതൽ ആവിക്കൽതോടിലെ ജനങ്ങൾ പ്ലാന്റിനെതിരെ സന്ധിയില്ലാ സമരം നടത്തുകയായിരുന്നു. പ്രദേശവാസികൾ ഉന്നയിച്ച ആശങ്കകൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കോർപ്പറേഷന് സാധിക്കാതെ വന്നപ്പോഴാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവേണ്ടി വന്നതെന്ന് ആവിക്കൽതോട് സ്ഥിതിചെയ്യുന്ന കോഴിക്കോട് കോർപ്പറേഷനിലെ 66 ാം വാർഡ് കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. “ആവിക്കൽ തോടിൽ മാലിന്യ പ്ലാന്റ് കൊണ്ടുവരാൻ തീരുമാനിച്ച ജില്ലാ ഭരണകൂടത്തിനെതിരെ മൂന്ന് വർഷമാണ് സമരം നടന്നത്. ജനങ്ങളും നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഒത്തു നിന്നതിന്റെ ഫലമായിട്ടാണ് ഇപ്പോൾ പ്ലാന്റ് വെസ്റ്റ് ഹില്ലിലേക്ക് മാറ്റാൻ തീരുമാനമായത്. ആവിക്കൽ തോട് പ്രദേശം പദ്ധതിക്ക് യോജിച്ച സ്ഥലമാണോയെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. ഈ സ്ഥലം ഒരിക്കലും ഇത്തരമൊരു പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കലക്ടർക്ക് ബോധ്യപ്പെട്ടു. സമരക്കാർ ഉന്നയിച്ച വിഷയങ്ങളിൽ കലക്ടർക്ക് അനുകൂല നിലപാടാണ് ഉണ്ടായത്. അതിന് ശേഷമാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. കലക്ടർ സമരക്കാർക്കനുകൂലമായ തീരുമാനം എടുത്തത് കൊണ്ടാണ് ഈ പദ്ധതി ആവിക്കൽ തോട് നിന്ന് മാറ്റാൻ തീരുമാനമായത്. ഇത് അവിടുത്തെ നാട്ടുകാരുടെ വിജയമാണ്. അവർ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ് സമരം വിജയിച്ചത് ,' സൗഫിയ അനീഷ് പറഞ്ഞു.

ഇത് സമര സമിതിയുടെ വിജയം

മൂന്ന് വർഷത്തോളം മാലിന്യ പ്ലാന്റിനെതിരെ പോരാടിയതിന്റെ വിജയമായിട്ടാണ് കോർപ്പറേഷന്റെ പുതിയ തീരുമാനത്തെ നാട്ടുകാർ കാണുന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തിയും സമരക്കാരെ ആക്ഷേപിച്ചുമാണ് ജില്ലാ ഭരണകൂടം ജനകീയ പ്രക്ഷോപത്തെ നേരിട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിലെ പ്രധാന ഹാർബറുകളിലൊന്നായ വെള്ളയിൽ ഹാർബറിന് സമീപമുള്ള ആവിക്കൽ തോടിൽ മാലിന്യ പ്ലാന്റ് വന്നാൽ പ്ലാന്റിലെ മാലിന്യങ്ങളും രാസവസ്തുക്കളും കടലിൽ കലരാൻ സാധ്യതയുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആശങ്ക. കൂടുതലും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ മത്സ്യസമ്പത്ത് കുറയാൻ സാധ്യതയുണ്ടെന്നും അവർ ഭയന്നു.

പ്ലാന്റുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന പോലുള്ള നടപടികൾ പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലറിൽ നിന്നും മറച്ചു വെച്ചിരുന്നതായും സമരസമിതി ആരോപിച്ചിരുന്നു.
പ്ലാന്റുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന പോലുള്ള നടപടികൾ പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലറിൽ നിന്നും മറച്ചു വെച്ചിരുന്നതായും സമരസമിതി ആരോപിച്ചിരുന്നു.

അതിനെല്ലാമുപരി, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇത്തരത്തിലൊരു മാലിന്യ പ്ലാന്റ് ആരംഭിക്കുന്നതോടെ രോഗികളും വൃദ്ധരും കുട്ടികളുമടക്കമുള്ള പ്രദേശവാസികളുടെ ആരോഗ്യത്തിന് ദോഷകരമാകുമെന്നും നാട്ടുകാർ ആശങ്കപ്പെട്ടു. പ്ലാന്റ് വരുന്നതോടെ തങ്ങളുടെ ജീവിതസാഹചര്യം തകിടം മറിഞ്ഞേക്കുമെന്ന ആവിക്കൽതോട് നിവാസികളുടെ ആശങ്കകൾക്ക് ആശ്വാസമേകാനോ കൃത്യമായ വിശദീകരണം നടത്താനോ കോർപ്പറേഷന് സാധിച്ചിരുന്നില്ല. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയില്ലാതായതോടെ പ്ലാന്റിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. പ്ലാന്റുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന പോലുള്ള നടപടികൾ പ്രദേശവാസികളിൽ നിന്നും വാർഡ് കൗൺസിലറിൽ നിന്നും മറച്ചു വെച്ചിരുന്നതായും സമരസമിതി ആരോപിച്ചിരുന്നു.

ആവിക്കൽ തോട് സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലറായ താൻ പോലുമറിയാതെയാണ് കോർപ്പറേഷൻ ഇത്തരമൊരു പദ്ധതിയുമായി എത്തിയതെന്നും സൗഫിയ അനീഷ് വ്യക്തമാക്കി. “കോർപ്പറേഷൻ ഇതിന്റെ വർക്കുമായി എത്തിയപ്പോഴാണ് പദ്ധതിയെക്കുറിച്ച് അറിയുന്നത്. പിന്നീട് നടന്ന ഓരോ മീറ്റിങ്ങിലും കൃത്യമായ മറുപടി നൽകാനോ വിശദീകരണം നൽകാനോ കോർപ്പറേഷനായില്ല. ആദ്യം കോർപ്പറേഷൻ പറഞ്ഞിരുന്നത് നാല് വാർഡിലെ സെപ്റ്റിക് മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നതെന്നായിരുന്നു. പിന്നീട് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡിലെയും സെപ്റ്റിക് മാലിന്യം ആവിക്കൽ തോടിലേക്ക് കൊണ്ടു വരുമെന്ന് പറഞ്ഞു. ആവിക്കൽ തോടിലെ മത്സ്യത്തൊഴിലാളികൾ പ്രധാനമായി ആശ്രയിക്കുന്നത് വെള്ളയിൽ ഹാർബറിനെയാണ്. ഹാർബറിനടുത്ത് പ്ലാന്റ് വരികയും കക്കൂസ് മാലിന്യം ശുദ്ധീകരിച്ച വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്താൽ ജനജീവിതം ദുസ്സഹമാകും. ഈ യാഥാർഥ്യങ്ങളെല്ലാം മുന്നിൽ ഉള്ളപ്പോഴും പ്ലാന്റുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു കോർപ്പറേഷന്റെ തീരുമാനം” സൗഫിയ അനീഷ് കൂട്ടിച്ചേർത്തു.

സംയുക്ത തീരുമാനമെന്ന് കോർപ്പറേഷൻ

ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകഠേനെ എടുത്ത തീരുമാനമാണിതെന്നും ആരുടെയും സമരവിജയമല്ലെന്നും കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സി രാജൻ പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കാൻ പ്രതിപക്ഷവും കൂടി സമ്മതിച്ചിട്ടുണ്ട്. സമരം കാരണമാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസമെടുത്തത്. ഇനിയുള്ള കാലത്ത് ഇത്തരത്തിലുള്ള മാലിന്യ പ്ലാന്റ് പദ്ധതികളില്ലാതെ മുന്നോട്ട് പോകാനാകില്ല. അത് കൊണ്ട് പ്ലാന്റ് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി പ്ലാന്റ് നിർമാണം പെട്ടന്ന് പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമരത്തെ അടിച്ചൊതുക്കിയ വിധം

പ്രദേശത്തെ ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമായി പോലും ചിത്രീകരിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമം കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. സമരത്തിന് പിറകിൽ തീവ്രവാദ സംഘടനകളാണെന്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിൻെറ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. സംസ്ഥാന നിയമസഭയിലും വിഷയം ചർച്ചയായിരുന്നു. 2022-ൽ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ കോഴിക്കോട് ഡെപ്യൂട്ടി മേയറുടെ പരാമർശം നിയമസഭയിലും ഏറ്റ് പിടിച്ചു. എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും പേരെടുത്ത് പറഞ്ഞാണ് സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചത്. സമരം ചെയ്യുന്നവർ വിവരമില്ലാത്തവരാണെന്നും അവരെ ബാഹ്യശക്തികൾ കോർപ്പറേഷനെതിരെ ഉപയോഗപ്പെടുത്തുകയാണെന്നും കോർപ്പറേഷൻ മേയർ ബീന ഫിലിപ്പും പ്രതികരിച്ചിരുന്നു. സമരക്കാരുമായി അനുനയ ചർച്ചയ്ക്ക് കോർപ്പറേഷൻ തയ്യാറാവുകയും ചെയ്തില്ല.

 സമരത്തിന് പിറകിൽ തീവ്രവാദ സംഘടനകളാണെന്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിൻെറ അഭിപ്രായ പ്രകടനം വിവാദമായിരുന്നു.
സമരത്തിന് പിറകിൽ തീവ്രവാദ സംഘടനകളാണെന്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിൻെറ അഭിപ്രായ പ്രകടനം വിവാദമായിരുന്നു.

സമരത്തിന്റെ തുടക്കം മുതൽ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടാനുള്ള ശ്രമമാണ് കോർപ്പറേഷൻ നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സംരക്ഷത്തിൽ, പ്ലാന്റിന്റെ നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കോർപ്പറേഷൻ ശ്രമിച്ചതോടെയാണ് സമരം കൂടുതൽ ശക്തിയാർജിച്ചത്. പ്രതിഷേധത്തിൻെറ ഭാഗമായി പ്രദേശത്ത് റോഡ് ഉപരോധവും ഹർത്താലുമടക്കം നടന്നു. സമരത്തിൽ പങ്കെടുത്ത പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Comments