പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ മണ്ണുക്കാട് പ്രദേശത്ത് സർക്കാർ നിയന്ത്രണത്തിൽ ആരംഭിക്കാൻ പോകുന്ന ബ്രൂവറി എങ്ങനെയാണ് തങ്ങളുടെ സാമൂഹ്യ- കാർഷിക ജീവിതത്തെ ബാധിക്കുന്നതെന്ന് പറയുകയാണ് പ്രദേശവാസികളും ബ്രൂവറി വിരുദ്ധ സമര സമിതി അംഗങ്ങളും. മഴനിഴൽ പ്രദേശത്ത് മഴവെള്ള സംഭരണിയെ ആശ്രയിച്ച് ഒരു ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നുവെന്നത് വലിയ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്. ഈ പദ്ധതി നിലവിൽ വന്നാൽ കുടിവെള്ളം മുട്ടുമെന്നാണ് അവർ പറയുന്നത്.