നരേന്ദ്ര മോദി

വാഴുന്നു,
പൊളിറ്റിക്കൽ
ഔട്ട്സൈഡർ

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ 15-ാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 15

രിത്രത്തിൽ കാലുകളാഴ്ത്തി പ്രത്യശാസ്ത്രബലത്തിൽ പടുത്തുയുർത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളൊക്കെ കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ശിഥിലമാവുകയോ ശോഷിക്കുകയോ ചെയ്തുതുടങ്ങിയിരുന്നു.

ദൃഢമായ പ്രത്യയശാസ്ത്രമില്ലാത്ത ഉദാരവാദദേശീയവാദത്തെ അവലംബിച്ച് മിനിമൽ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളും ഇതേ അവസ്ഥയിലായിരുന്നു. അവഗണിക്കപ്പെട്ടതും അരികുവൽക്കരിക്കപ്പെട്ടതുമായ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവാണ് ബൃഹത് പാർട്ടികൾക്കെതിരെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയർന്ന പ്രധാന വിമർശനം. ഈ പ്രാതിനിധ്യക്കുറവ് ജനാധിപത്യത്തിന്റെ പീബ്ലിയൻ ഉള്ളടക്കത്തിന്റെ പ്രതിസന്ധിയാണ് അനാവരണം ചെയ്തത്. ബ്രഹ്ത് ആഖ്യാനത്തിന്റെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഗൗരവകരമായ സംവാദം നടക്കുന്ന കാലമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകവും.

ദേശീയതയുടെ ഓരങ്ങളിൽനിന്ന് പുതിയ പ്രതിനിധാനരാഹിത്യപ്രശ്നമുയർത്തി ചെറുപ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. വാസ്തവത്തിൽ സഖ്യമുന്നണി (alliance) രാഷ്ട്രീയം ദേശീയമായി അനിവാര്യതയായി മാറുന്ന ഘട്ടമായിരുന്നു. സഖ്യകക്ഷി മുന്നണികളിൽ പ്രതിനിധാനപരമായ പങ്കാളിത്തം വികസിക്കുന്നതോടൊപ്പം ഇന്ത്യ പോലുള്ള വൈവിധ്യ ദേശീയതകളുടെ മേളനമുള്ള ഒരു രാജ്യത്ത് ഏകകക്ഷി ആധിപത്യം ജനാധിപത്യത്തിന്റെ ആന്തരിക ഉണർവിന് വിഘാതമാണെന്നും വാദങ്ങളുയർന്നു. അത് യാഥാർഥ്യവുമായിരുന്നു.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി ; മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം

എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ സംഭവിച്ചത് മറ്റൊന്നാണ്. തീവ്ര ദേശീയ വാദത്തിന്റെയും വംശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും ന്യുനപക്ഷങ്ങളെ അപരവൽക്കരിക്കുന്ന രാഷ്ട്രീയത്തിന്റെയും പുനരാവിർഭാവമാണ് കണ്ടത്. തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവൽക്കരണ ആഗോളീകരണം ആദ്യഘട്ടത്തിൽ മധ്യവർഗവിഭാഗങ്ങൾക്ക് തൊഴിലവസരം തുറക്കുകയും മധ്യവർഗ ജീവിതത്തിൽ പുത്തൻ തിളക്കമുണ്ടാക്കുകയും ചെയ്തു. സ്വാശ്രയ പഠനമേഖലകൾ വിസ്തൃതമാകാൻ തുടങ്ങി. മധ്യവർഗസമൂഹത്തിൽ നിന്ന് പ്രഫഷണൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് വർധിച്ചു. അവസരങ്ങൾ തുറന്നുകിട്ടിയതോടെ ആദ്യം ഉപരി മധ്യവർഗ വിഭാഗത്തിൽ നിന്നും പിന്നീട് മധ്യവർഗ വിഭാഗത്തിൽ നിന്നും വിദേശത്തേക്ക് ഒഴുക്കുണ്ടായി. വൻകിട ടെക് വ്യവസായങ്ങൾ ഔട്ട്സോഴ്സിങ് പ്രവർത്തനക്ഷമാക്കിയതോടെ വികസ്വരരാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചു. കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കുമെന്നതിനാൽ ഫാക്ടറികൾ അമേരിക്കയിൽ നിന്ന് ചൈനയിലേക്കും കുറച്ചൊക്കെ ഇന്ത്യയിലേക്കും മാറിത്തുടങ്ങി. ഇത് വികസിത രാജ്യങ്ങളിൽ തൊഴിലവസരം കുറയാനിടയാക്കി. അപഹരിക്കപ്പെടുന്ന തൊഴിലും നഷ്ടപ്പെടുന്ന സംസ്കാരവും വലതുപക്ഷ രാഷ്ട്രീയത്തിന് വളരാനായി ഉപയോഗിക്കപ്പെടുന്ന മുഖ്യ വിദ്വേഷ പ്രമേയങ്ങളാകുന്നത് ഇതോടെയാണ്.

വൻകിട ടെക് വ്യവസായങ്ങൾ ഔട്ട്സോഴ്സിങ് പ്രവർത്തനക്ഷമാക്കിയതോടെ വികസ്വരരാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചു. കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കുമെന്നതിനാൽ ഫാക്ടറികൾ അമേരിക്കയിൽ നിന്ന് ചൈനയിലേക്കും കുറച്ചൊക്കെ ഇന്ത്യയിലേക്കും മാറിത്തുടങ്ങി.
വൻകിട ടെക് വ്യവസായങ്ങൾ ഔട്ട്സോഴ്സിങ് പ്രവർത്തനക്ഷമാക്കിയതോടെ വികസ്വരരാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചു. കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കുമെന്നതിനാൽ ഫാക്ടറികൾ അമേരിക്കയിൽ നിന്ന് ചൈനയിലേക്കും കുറച്ചൊക്കെ ഇന്ത്യയിലേക്കും മാറിത്തുടങ്ങി.

സാമ്പത്തിക ഉദാരീകരണത്തിനുശേഷമുള്ള ധനസഞ്ചയം കോർപറേറ്റ് പ്രഭുവർഗ്ഗത്തിലേക്ക് കേന്ദ്രീകരിച്ചതല്ലാതെ ഒരു നിലയിലും വളർച്ചയുടെ വിഹിതം താഴേക്ക് കിനിഞ്ഞിറങ്ങിയില്ല. കോവിഡ് ഘട്ടം ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ വളർച്ചാനിരക്ക് എന്ന മിഥ്യ തുറന്നുകാട്ടി. ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന വളർച്ചയാണ് വ്യവസ്ഥാപിതമായതെന്ന യാഥാർഥ്യം പകൽപോലെ വ്യക്തമായി. രൂക്ഷമായ സാമൂഹിക- സാമ്പത്തിക അന്തരം 1960-കളുടെ പകുതിക്കുശേഷം ലോകമാകമാനം നിരാശയ്ക്കും അമർഷത്തിനും കാരണമായതുപോലുള്ള സ്ഥിതിവിശേഷമാണ് ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകം പിന്നിടുമ്പോൾ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് അനുഭവപ്പെടാൻ തുടങ്ങിയത്.

ഭരണവർഗ്ഗത്തിന്റെ അഴിമതി മുഖ്യ രാഷ്ട്രീയ വിഷയമാകുന്നത് ഈ ഘട്ടത്തിലാണ്. ജനരോഷത്തെ രാഷ്ട്രീയമായി നീതിയുടെയും വിമോചനത്തിന്റെയും പാതയിലേക്ക് നയിക്കാൻ പര്യാപ്‌തമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അഭാവം പ്രകടമായിരുന്നു. പരമ്പരാഗത ഇടതുപക്ഷം രാഷ്ട്രീയമായും സംഘടനാപരമായും ദുർബലപ്പെട്ടിരുന്നു. ചിന്തിക്കുന്ന യുവതലമുറ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നു. പകരം വന്നുകയറിയത് കൂടുതലും പ്രത്യേകിച്ചൊരു രാഷ്ട്രീയ വിവേകവുമില്ലാത്ത അവസരകാംക്ഷികളായിരുന്നു. അല്ലെങ്കിൽ പാർട്ടി കുടുംബങ്ങളിലോ പ്രദേശങ്ങളിൽ നിന്നോ വരുന്നവർ. അവർക്ക് വിവേചനപരമായി രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് ചിന്താപരമായ കുറ്റമായിരുന്നു. മുഖ്യധാരാ ഇടതുപക്ഷ നേതൃത്വം ഈ ഘട്ടത്തിൽ മുതലാളിത്ത വികസനത്തിന്റെ വായ്ത്താരി കടംകൊണ്ടിരുന്നു. ബഹുജനങ്ങൾക്കിടയിൽ പടർന്നുകഴിഞ്ഞ അമർഷം വിദഗ്ദ്ധമായി മുതലെടുക്കാൻ സജീവമായിരുന്നത് തീവ്ര വലതുപക്ഷ ദേശീയവാദ രാഷ്ട്രീയമാണ്.

സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർത്ഥത്തിൽ സ്റ്റേറ്റിന്റെ പരാജയത്തിന്റെ ലക്ഷണം കൂടിയാണ്. കൂടുതൽ തൊഴിലുൽപ്പാദിപ്പിക്കാൻ പര്യാപ്‌തമായ വളർച്ച ഇല്ലാതെയാകുന്ന സാഹചര്യത്തിലാണ് ചെറിയ മുതൽമുടക്കിനുള്ള സാമ്പത്തിക സഹായം നൽകി യുവാക്കളോട് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പറയുന്നത്.

സമീപകാല ഇന്ത്യൻ മൂലധന സഞ്ചയത്തിന്റെ ഒരു അടിസ്ഥാന വൈരുദ്ധ്യം ഇതാണ്: അത് ഒരേസമയം പഴയ ചെറുകിട ഉത്പാദനത്തെ നശിപ്പിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പുതിയവയ്ക്ക് സാമൂഹിക സുരക്ഷയോ സാമ്പത്തിക പിന്തുണയോ നൽകിയില്ല. സ്ഥിരം വരുമാനം ലഭിക്കുന്ന ജോലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വയം തൊഴിൽ സംരംഭങ്ങൾ യഥാർത്ഥത്തിൽ സ്റ്റേറ്റിന്റെ പരാജയത്തിന്റെ ലക്ഷണം കൂടിയാണ്. കൂടുതൽ തൊഴിലുൽപ്പാദിപ്പിക്കാൻ പര്യാപ്‌തമായ വളർച്ച ഇല്ലാതെയാകുന്ന സാഹചര്യത്തിലാണ് ചെറിയ മുതൽമുടക്കിനുള്ള സാമ്പത്തിക സഹായം നൽകി യുവാക്കളോട് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പറയുന്നത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്, പ്രത്യേകിച്ച് ഒ.ബി.സി വിഭാഗക്കാരാണ് ചെറുകിട ഉല്പാദന മേഖലകളിൽ സംരംഭകരും തൊഴിൽ ചെയ്യുന്നവരും. ഈ പ്രതിസന്ധി മൂലം അവരിൽ വലിയൊരു വിഭാഗവും സർക്കാർ വിരുദ്ധരായി. ഈ ജനവിഭാഗത്തെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് വലതുപക്ഷത്തിന് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ നേട്ടം.

കോവിഡ് ഘട്ടം ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ വളർച്ചാനിരക്ക് എന്ന മിഥ്യ തുറന്നുകാട്ടി. ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന വളർച്ചയാണ് വ്യവസ്ഥാപിതമായതെന്ന യാഥാർഥ്യം പകൽപോലെ വ്യക്തമായി.
കോവിഡ് ഘട്ടം ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ വളർച്ചാനിരക്ക് എന്ന മിഥ്യ തുറന്നുകാട്ടി. ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന വളർച്ചയാണ് വ്യവസ്ഥാപിതമായതെന്ന യാഥാർഥ്യം പകൽപോലെ വ്യക്തമായി.

ആഗോളവൽക്കരണവും സാങ്കേതികവിദ്യയും സാമ്പത്തിക- സാമൂഹിക ക്രമത്തെ മാറ്റിമറയ്ക്കുന്ന രണ്ട് വലിയ ചാലകശക്തികളാണ്. സർഗ്ഗാത്മകതയിലൂടെയും കഠിനാധ്വാനത്തിലൂടെയും നിരവധി ആളുകൾക്ക് അവസരങ്ങളും സമ്പാദ്യശേഷിയും പരമാവധിയാക്കാൻ ഇതു രണ്ടും അനുവദിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ഒരു ബില്യണിലധികം ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനും ഇവ രണ്ടും സഹായിച്ചിട്ടുണ്ട്. പുതിയ നൈപുണികൾ, വ്യവസായ സംരംഭങ്ങൾ, തൊഴിലാളി മുൻഗണനകൾ എന്നിവ സമ്പദ്‌വ്യവസ്ഥയിലെ പരിവർത്തനം സാധ്യമാക്കി. അതേസമയം, ആഗോളവൽക്കരണവും സാങ്കേതികവിദ്യയും വൻതോതിലുള്ള തൊഴിൽ മാറ്റങ്ങൾക്കും സ്ഥാനഭ്രംശങ്ങൾക്കും കുടിയൊഴിപ്പിക്കലുകൾക്കും കാരണമായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ധാരാളം മനുഷ്യർ ദുർബലരാവുകയും നിരാശയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം വേദന അനുഭവിക്കുന്നവരുടെ അമർഷം പങ്കിടുന്ന, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ സ്ഥാനാർത്ഥികളിലേക്ക് ജനം ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല.

എല്ലാറ്റിനുമുപരി, ഉദാരവൽക്കരണത്തിന്റെ സൂചനയായി കരുതപ്പെടുന്ന അർത്ഥവത്തായ പുരോഗതി, ഇന്ത്യയിൽ നിലനിന്ന സാമൂഹിക വിവേചനത്തെ മായ്ച്ചുകളഞ്ഞില്ലെന്നുമാത്രമല്ല, സാമ്പത്തിക അസമത്വത്തോടൊപ്പം അത് കൂടുതൽ രൂഢമൂലമാവുകയും ചെയ്തു.

വ്യവസ്ഥാപിത പാർട്ടികളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷാഭംഗത്തിന്റെ കാലഘട്ടത്തിലാണ് പോപ്പുലിസ്റ്റ് രാഷ്ട്രീയം ഉദയം ചെയ്യുക. അതിനെ നയിക്കാൻ ജനത്തിനാവശ്യമായ വാചോടോപം നടത്താൻ കഴിവുള്ള രാഷ്ട്രീയനേതാവോ നേതൃത്വമോ ഉയർന്നുവരുന്നു. ഇന്ത്യയിൽ മുഖ്യധാരാ തീവ്രദേശീയവാദരാഷ്ട്രീയ പരിസരത്തുനിന്നാണ് തീവ്രവലതുപക്ഷ അഭിലാഷങ്ങൾ പ്രകടിപ്പിക്കുന്ന നേതാവ് ഉയർന്നുവന്നതെങ്കിലും വ്യവസ്ഥാബാഹ്യന്റെ സവിശേഷത അനുനിമിഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. കോൺഗ്രസ് നേതൃത്വത്തെ രാജകുടുംബമായി ചിത്രീകരിച്ചും തന്നെ സാധാരണക്കാരിൽ ഒരാളായി അവതരിപ്പിച്ചുമാണ് നരേന്ദ്ര മോദി മാധ്യമ നിർമിത പ്രതിച്ഛായയിലൂടെ സ്വയം പ്രതിഷ്ഠിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പോപ്പുലിസ്റ്റ് വ്യതിയാനം സംഭവിക്കുന്നത് അടിയന്തരാവസ്ഥ മുതൽക്കാണ്. പോപ്പുലിസ്റ്റ് രാഷ്ട്രീയം പ്രവത്തനക്ഷമമാകുന്നത് ജനാധിപത്യത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഉദ്യമങ്ങളിലൂടെയാണ്.

രാഷ്ട്രീയ ബാഹ്യന്റെ (political outsider) ആവിർഭാവം

2000 രണ്ടാം ദശകം ആരംഭിക്കുമ്പോൾ തന്നെ ലോകത്തിലെ പലയിടങ്ങളിലും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ മാതൃകയെ പുറന്തള്ളി, വ്യക്തിഗതമായ രാഷ്ട്രീയ പാർട്ടികൾ രൂപപ്പെട്ടു. ചരിത്രപരമായി നോക്കുകയാണെങ്കിൽ ഹിറ്റ്‌ലർ നാസി പാർട്ടിയുടെ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് ഒരു ‘രാഷ്ട്രീയ ബാഹ്യൻ’ എന്ന നിലയ്ക്കാണ്. ഹിറ്റ്‌ലർ തന്റെ സ്വന്തമായ വംശവെറി ആശയങ്ങൾ വലതുപക്ഷ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർക്കുകയായിരുന്നു. ട്രംപിന്റെ ദേശീയവാദ കുടിയേറ്റ വിരുദ്ധ അമേരിക്ക ഫസ്റ്റ് (അമേരിക്ക ആദ്യം) പദ്ധതി വ്യാവസായികാനന്തര അമേരിക്കയിലെ നീലക്കോളർ വെളുത്ത വോട്ടർമാരെയും വ്യവസായങ്ങൾ പൂട്ടിയ സ്ഥലങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ടവരെയും കൂട്ടിച്ചേർത്തായിരുന്നു. ട്രംപ് റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയാണെങ്കിലും വ്യവസ്ഥാപിത ഘടനയ്ക്ക് പുറത്തുനിന്നാണ് വരുന്നത്.

വ്യവസ്ഥയുമായുള്ള ഭിന്നിപ്പ്, വ്യക്തിഗത പ്രഫഷണലിസം, രാഷ്ട്രീയ വിരുദ്ധത, സാമൂഹിക പ്രത്യയശാസ്ത്രത്തിലെ തീവ്രവാദം തുടങ്ങിയ ഘടകങ്ങൾ ‘രാഷ്ട്രീയ ബാഹ്യ’ന്റെ ജനസ്വാധീനത്തിലെ സുപ്രധാന ഘടകങ്ങളാണ്. ‘ദ പൊളിറ്റിക്കൽ ഔട്ട്‌സൈഡർ: ഇന്ത്യൻ ഡെമോക്രസി ആൻഡ് ദി ലീനേജസ് ഓഫ് പോപ്പുലിസം' എന്ന പുസ്തകത്തിൽ ശ്രീരൂപ റോയ്, ഇന്ത്യയിലെ പോപ്പുലിസത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

ഹിറ്റ്‌ലർ തന്റെ സ്വന്തമായ വംശവെറി ആശയങ്ങൾ വലതുപക്ഷ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർക്കുകയായിരുന്നു. ട്രംപിന്റെ ദേശീയവാദ കുടിയേറ്റ വിരുദ്ധ അമേരിക്ക ഫസ്റ്റ് (അമേരിക്ക ആദ്യം) പദ്ധതി വ്യാവസായികാനന്തര അമേരിക്കയിലെ നീലക്കോളർ വെളുത്ത വോട്ടർമാരെയും വ്യവസായങ്ങൾ പൂട്ടിയ സ്ഥലങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ടവരെയും കൂട്ടിച്ചേർത്തായിരുന്നു.
ഹിറ്റ്‌ലർ തന്റെ സ്വന്തമായ വംശവെറി ആശയങ്ങൾ വലതുപക്ഷ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർക്കുകയായിരുന്നു. ട്രംപിന്റെ ദേശീയവാദ കുടിയേറ്റ വിരുദ്ധ അമേരിക്ക ഫസ്റ്റ് (അമേരിക്ക ആദ്യം) പദ്ധതി വ്യാവസായികാനന്തര അമേരിക്കയിലെ നീലക്കോളർ വെളുത്ത വോട്ടർമാരെയും വ്യവസായങ്ങൾ പൂട്ടിയ സ്ഥലങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ടവരെയും കൂട്ടിച്ചേർത്തായിരുന്നു.

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിൽ, രാഷ്ട്രീയ വിരുദ്ധത, രാഷ്ട്രീയ വിരോധം, അധികാരത്തോടും ഭരണത്തോടുമുള്ള സംശയം എന്നിവയ്ക്ക് ആഴത്തിലുള്ള ചരിത്രപരമായ സാന്നിധ്യമുണ്ട് എന്ന് ശ്രീരൂപ റോയ് വിശദീകരിക്കുന്നു. അടിയന്തരവസ്ഥയോടെയാണ് ഇത് ദൃഢപ്പെടുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പോപ്പുലിസ്റ്റ് വ്യതിയാനം സംഭവിക്കുന്നത് അടിയന്തരാവസ്ഥ മുതൽക്കാണ്. പോപ്പുലിസ്റ്റ് രാഷ്ട്രീയം പ്രവത്തനക്ഷമമാകുന്നത് ജനാധിപത്യത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഉദ്യമങ്ങളിലൂടെയാണ്. കുറവുകൾ പരിഹരിക്കാനുള്ള രീതികളാണ് രാഷ്ട്രീയരംഗത്തെ ബാഹ്യർ (outsider) ഏറ്റെടുക്കുക. Curative Democracy എന്നാണ് ശ്രീരൂപ റോയ് ഇതിനെ വിളിക്കുന്നത്. സങ്കീർണ്ണമായ ആശയങ്ങൾ, സ്ഥാപന ഇടപെടലുകൾ, നയ തീരുമാനങ്ങൾ എന്നിവയെ മുൻനിർത്തി ജനാധിപത്യവ്യവസ്ഥയുടെ പ്രശ്ങ്ങളെ സുഖക്കേടുകൾ എന്ന നിലയിൽ പരിഹരിക്കാനുള്ള സമീപനങ്ങളെയാണ് Curative democracy എന്ന് വിവക്ഷിക്കുന്നത്. രോഗനിർണയവും ജനാധിപത്യ സംവിധാനത്തെ രോഗബാധിതമാക്കുന്ന രോഗചികിത്സയും ഇത് വാഗ്ദാനം ചെയ്യുന്നു. രോഗനിർണയം നടത്തുന്നതിന് നിർണായകമായ ഒരു അടിയന്തര സാഹചര്യമുണ്ട്. ജനാധിപത്യത്തെ സുഖപ്പെടുത്താനുള്ള ആഹ്വാനം പൊതുവെ ഉടനടി നടപടിയെടുക്കാനുള്ള ആഹ്വാനമായി രൂപപ്പെടുത്തപെട്ടിരിക്കുന്നു. ഈയൊരു അടിയന്തര സാഹചര്യത്തിൽ രോഗശമനത്തിനായി അവതരിക്കുന്നതാണ് പോപ്പുലിസ്റ്റ് നേതാക്കളായ ‘രാഷ്ട്രീയ ബാഹ്യർ’.

ജനാധിപത്യത്തിന്റെ രോഗശാന്തിക്കുള്ള കഴിവ് നിക്ഷേപിച്ചിരിക്കുന്നത് മികച്ച ബൗദ്ധിക-സാങ്കേതിക, സംരംഭക, ധാർമ്മിക, മതപരമായ അല്ലെങ്കിൽ മാന്ത്രിക/അതീന്ദ്രിയ ശക്തികളുള്ള വ്യക്തികളിലാണ് എന്ന് ശ്രീരൂപ റോയ് വിശദീകരിക്കുന്നു. ജനാധിപത്യ പരമാധികാരത്തെയും ജനങ്ങളുടെ യഥാർത്ഥ ശക്തിയെയും യഥാർത്ഥ താൽപര്യങ്ങളെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മണ്ഡലത്തിനു പുറത്ത് സ്ഥാപിക്കുന്ന രാഷ്ട്രീയ ബാഹ്യകേന്ദ്രമാണ് പോപ്പുലിസ്റ്റ് രാഷ്ട്രീയത്തെ ചലിപ്പിക്കുന്നത്. രാഷ്ട്രീയ വ്യവസ്ഥ തകർന്നിരിക്കുന്നുവെന്നും അത് പരിഹരിക്കാൻ അവർക്ക് സഹായിക്കാനാകുമെന്നും തങ്ങൾ വ്യവസ്ഥയ്ക്കു പുറത്തുനിന്നുള്ളവരാകയാൽ അതിന് സാധിക്കുമെന്നുമാണ് അവർ അവകാശപ്പെടുന്നത്.

ജനാധിപത്യത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിനർത്ഥം രാഷ്രീയത്തിന് ബദലായി ഭരണസംവിധാനത്തിൽ ഉടലെടുത്ത എല്ലാ പ്രശനങ്ങൾക്കും പരിഹാരം ടെക്‌നോക്രാറ്റിക്കായി കണ്ടെത്തുന്നു എന്നു കൂടിയാണ്.

‘അമേരിക്ക -ഫസ്റ്റ്’ എന്ന സങ്കല്പനം പോലെയാണ് ‘ഹിന്ദു- ഫസ്റ്റ്’ (ഹിന്ദു ആദ്യം) എന്ന സങ്കൽപനമായി വ്യവസ്ഥാപിത പാർട്ടിയുടെ പിൻബലത്തിലാണെങ്കിലും, ഇന്ത്യൻ ജനാധിപത്യത്തിന്റെ രോഗശാന്തിപരിഹാരത്തിനായി നരേന്ദ്ര മോദി തന്റെ പ്രചാരണം ആരംഭിച്ചത്. ശ്രീരൂപ റോയ് നീരിക്ഷിക്കുന്നതുപോലെ, ഹിന്ദു ദേശീയതയുടെ രോഗശാന്തിപരമായ വ്യതിയാനങ്ങൾ അതികായനായ നേതാവിനും അവരുടെ നിർണായക പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ ഇടം തുറക്കുമ്പോൾ വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യം തന്നെ മാറുകയാണുണ്ടായത്.

ജനാധിപത്യത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിനർത്ഥം രാഷ്രീയത്തിന് ബദലായി ഭരണസംവിധാനത്തിൽ ഉടലെടുത്ത എല്ലാ പ്രശനങ്ങൾക്കും പരിഹാരം ടെക്‌നോക്രാറ്റിക്കായി കണ്ടെത്തുന്നു എന്നു കൂടിയാണ്. അഴിമതി വിരുദ്ധതയാണ് ഒരു മുഖ്യ രാഷ്ട്രീയ പ്രമേയം. അഴിമതിയെ രാഷ്ട്രീയപ്രശ്നമായി സമീപിക്കാതെ വ്യക്തികളുടെ ഇടപെടലുകളിലൂടെ അവസാനിപ്പിക്കാവുന്ന പ്രശ്നമായാണ് കാണുക. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപാധികളിലൂടെ അഴിമതി നിർമാർജ്ജനം ചെയ്യാമെന്ന ടെക്നോക്രാറ്റിക് പരിഹാരവും നിർദേശിക്കപ്പെടുന്നു.

രാഷ്ട്രീയം എന്നത് നയപരമായ (policy issue) സമീപനത്തിന്റെ അനന്തരഫലമാണ്. രാഷ്ട്രീയത്തിനു പകരം നയം (policy instead of politics) വ്യവസ്ഥാപിതമാകുന്നു. രാഷ്ട്രീയത്തിന്റെ പ്രതികൂലവും ദോഷകരവുമായ പ്രത്യാഘാതങ്ങളിൽ നിന്ന് ഭരണത്തെയും നയപരമായ തീരുമാനങ്ങളെയും സംരക്ഷിക്കാനുള്ള സ്ഥാപനമാനദണ്ഡങ്ങളിൽനിന്നും രീതികളിൽനിന്നുമുള്ള മുക്തിയാണ് ടെക്നോക്രാറ്റിക് രാഷ്ട്രീയ വിരുദ്ധത (anti politics).

 ‘ദ പൊളിറ്റിക്കൽ ഔട്ട്‌സൈഡർ: ഇന്ത്യൻ ഡെമോക്രസി ആൻഡ് ദി ലീനേജസ് ഓഫ് പോപ്പുലിസം' എന്ന പുസ്തകത്തിൽ ശ്രീരൂപ റോയ്, ഇന്ത്യയിലെ പോപ്പുലിസത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.
‘ദ പൊളിറ്റിക്കൽ ഔട്ട്‌സൈഡർ: ഇന്ത്യൻ ഡെമോക്രസി ആൻഡ് ദി ലീനേജസ് ഓഫ് പോപ്പുലിസം' എന്ന പുസ്തകത്തിൽ ശ്രീരൂപ റോയ്, ഇന്ത്യയിലെ പോപ്പുലിസത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

പൊതുസേവനങ്ങൾ, വിഭവങ്ങളുടെ പുനർവിതരണം എന്നതൊക്കെ സാങ്കേതികവിദഗ്ധരുടെ ഇടപെടലുകളിലൂടെ പരിഹരിക്കേണ്ട പ്രശ്നങ്ങളാകുന്നു. രാഷ്ട്രീയവിരുദ്ധതയിലൂന്നിക്കൊണ്ടുള്ള നയപരമായ വ്യതിയാനമാണ് പ്രശ്‌നപരിഹാരങ്ങൾക്കായി മുന്നോട്ടുവെയ്ക്കപ്പെടുന്നത്. ഈയൊരു സമീപനത്തിന്റെ പ്രായോഗിക വക്താക്കൾ എൻ ജി ഒ പ്രസ്ഥാനങ്ങളും പിന്നീട് അതിൽനിന്ന് ഉടലെടുത്ത പ്രത്യശാസ്ത്രാനന്തര പാർട്ടികളുമാണ് (post ideological). ഇടതുപക്ഷ നയങ്ങളോട് ചേർന്നുനിൽക്കുന്ന സ്പെയിനിലെ പോഡെമോസ്, ഗ്രീസിലെ സിറിസ്, ഇന്ത്യയിലെ ആം ആദ്മി പാർട്ടി തുടങ്ങിയവ ഈ തലത്തിലുള്ള പ്രത്യശാസ്ത്രാനന്തര രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു.

ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ രൂപത്തിലേക്കുള്ള പരിണാമവും അധികാരത്തിൽ തുടരവേ നിലപാടുകളിൽ സംഭവിച്ച ശിഥിലീകരണവും അരവിന്ദ് കെജ്‌രിവാളിൽ കേന്ദ്രിതമായ സമഗ്രാധികാര പ്രവർത്തനശൈലിയും പ്രത്യശാസ്ത്രാനന്തര പാർട്ടിയുടെ രാഷ്ട്രീയ വ്യതിരിക്തത പൂർണമായും കളഞ്ഞുകുളിച്ചു. രാഷ്ട്രീയ വിരുദ്ധതയുടെ ഘടകത്തിന് ലഭിച്ച വർദ്ധിതമായ ഊന്നൽ ആം ആദ്മി പാർട്ടിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മൂന്നാം സാധ്യത എന്ന നിലയ്ക്കുള്ള സ്ഥാനത്തുനിന്ന് പുറന്തള്ളി. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം ഹിന്ദു ഭൂരിപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ ഉയർച്ചയ്ക്കൊപ്പമായിരുന്നു.

ആം ആദ്മിയുടെയും ബി ജെ പിയുടെയും പിന്തുണ മുഖ്യമായും വരുന്നത് അരാഷ്ട്രീയ മധ്യവർഗ വോട്ടർമാരിൽ നിന്നാണ്. പ്രതിപക്ഷ സംഘടന എന്ന നിലയിൽനിന്ന് സർക്കാർ രൂപീകരണത്തിലേക്ക് മാറിയപ്പോൾ അരവിന്ദ് കെജ്‌രിവാളിലും വിശ്വസ്തരായ ഉപദേഷ്ടാക്കളുടെ ചെറിയ സംഘത്തിലും അധികാരം നിക്ഷിപ്തമാക്കുന്ന രീതിയിലേക്ക് പാർട്ടി മാറി. ഇത് കേന്ദ്രീകൃതവും ശ്രേണിപരവുമായ ഘടനയ്ക്ക് വഴിവെച്ചു. കൂടാതെ കെജ്‌രിവാളിനോടുള്ള വ്യക്തിപരമായ വിശ്വസ്തതയുടെ പ്രകടനത്തിനാണ് പ്രാധാന്യം നൽകപ്പെട്ടത്. പ്രത്യാശാസ്ത്രാനന്തരപാർട്ടി മുഖ്യധാരാ ഭരണാധികാര പാർട്ടിയുടെ സ്വഭാവം ആർജിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം ഹിന്ദു ഭൂരിപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ ഉയർച്ചയ്ക്കൊപ്പമായിരുന്നു.
ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം ഹിന്ദു ഭൂരിപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ ഉയർച്ചയ്ക്കൊപ്പമായിരുന്നു.

പക്ഷെ പ്രത്യശാസ്ത്രാനന്തര ആവിർഭാവ ഘട്ടത്തിൽ അതുയർത്തിക്കൊണ്ടുന്ന വന്ന വിഷയങ്ങൾ മധ്യവർഗസമൂഹത്തെ സ്വാധീനിച്ചിരുന്നെങ്കിലും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത് ഹിന്ദു വലതുപക്ഷ രാഷ്ട്രീയ പാർട്ടിയും നേതൃത്വത്തിലുള്ള നരേന്ദ്ര മോദിയുമായിരുന്നു. നരേന്ദ്ര മോദിയുടെ ആവിർഭാവത്തിനായുള്ള മധ്യവർഗ സമവായത്തിനുള്ള അന്തരീക്ഷം ഒരുക്കപ്പെടുകയായിരുന്നു. ജനാധിപത്യത്തിലെ സന്ദിഗ്ദ്ധതകൾക്കും പ്രശ്നങ്ങൾക്കും രോഗശാന്തിയുമായാണ് ഹിന്ദു വലതുപക്ഷത്തിന്റെ നവീകരിക്കപ്പെട്ട തീവ്ര ദേശീയതയുമായി മോദി അധികാരത്തിലേറുന്നത്. ഒരു നിലയിൽ ആർ എസ് എസ് പ്രചാരകൻ, മറ്റൊരു നിലയിൽ വ്യവസ്ഥാപിത രാഷ്ട്രീയ ഘടനയ്ക്ക് ബാഹ്യമായ ഒരിടത്തുനിന്ന് വരുന്ന സാധാരണക്കാരൻ- ഈ രണ്ടു പ്രതിച്ഛായയെയും വിദഗ്ദ്ധമായി മാധ്യമങ്ങളുടെ സഹായത്തോടെ നരേന്ദ്ര മോദിയ്ക്ക് നിർമിച്ചെടുക്കാനായി. മാധ്യങ്ങൾ പ്രചരിപ്പിച്ചിരുന്ന വലതുപക്ഷ പോപ്പുലിസം നരേന്ദ്ര മോദിയുടെ ഉയർച്ചയെ ഗണ്യമായി പിന്തുണച്ചു. ഒരു വലതുപക്ഷ അതികായനായ നേതാവിന്റെ ആഗമനത്തിനായി ഒരുക്കിയ ആഖ്യാനമൈതാനം പോലെയാണ് മാധ്യമങ്ങൾ പ്രവർത്തിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരാരോഹണം ആം ആദ്മി പാർട്ടിയുടെ അധികാര സാധ്യത കുറച്ചു.

മലയാള മാധ്യമങ്ങളും മധ്യവർഗ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിനും അതിനെ പ്രതിനിധാനം ചെയ്യാനുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ആഗമനത്തിനായി അന്തരീക്ഷമൊരുക്കിയിരുന്നു. പക്ഷെ, അതിലേക്ക് നടന്നുകയറിവന്നത് വി. എസ്. അച്യുതാനന്ദനാണ്.

പ്രത്യശാസ്ത്രാനന്തരപാർട്ടി എന്ന നിലയ്ക്ക്, ഹിന്ദുത്വ വേലിയേറ്റത്തിൽ തങ്ങളുടെ കരയെല്ലാം വെള്ളത്തിലായപ്പോയ ആം ആദ്മി പാർട്ടിയുടെ വിപര്യത്തെക്കുറിച്ച് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം വിലയിരുത്തുന്ന അമൃത് ലാൽ 2017-ൽ എഴുതിയ "ദേശീയ രാഷ്ട്രീയത്തിൽനിന്ന് ആപ് പിന്മാറുന്നു" എന്ന ലേഖനത്തിൽ ഇപ്രകാരം വായിക്കാം:

‘‘ഹിന്ദുത്വ രാഷ്ട്രീയം ദേശീയതയെയും പശുവിനെയും മുൻനിർത്തി ഹിന്ദു വർഗീയതയെ ദേശീയനയമാക്കുമ്പോൾ ഭരണാധികാരത്തിന്റെ സീമകളെക്കുറിച്ചുള്ള ആപ്- കേന്ദ്ര സർക്കാർ തർക്കങ്ങൾക്ക് ചെവികൊടുക്കുവാൻ ആർക്കും സമയമില്ല. വലിയ ആകുലതകളുടെ കാലമാണിത്, എന്നാൽ തങ്ങളുടെ കൊച്ചു കൊതിക്കെറുവുകളുടെ പിന്നാലെയാണ് ആപ്. ഹിന്ദുത്വ രാഷ്ട്രീയം പ്രത്യയശാസ്ത്ര നിലപാടാണ്. അതിനെ പ്രതിരോധിക്കാൻ ഒരു ബദൽ പ്രത്യയശാസ്ത്ര നിലപാട് തന്നെ ആവശ്യമുണ്ട്. ആപിന്റെ രാഷ്ട്രീയം കമ്മ്യൂണലല്ല, കമ്മ്യൂണിട്ടറിയനാണ്. പക്ഷെ, അത്തരമൊരു നിലപാട് അപ്രസക്തമാക്കുന്ന വിധത്തിൽ രാജ്യത്തിന്ന് രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുന്നുണ്ട്. വർഗീയതയെക്കുറിച്ച് കൃത്യമായ നിലപാടെടുക്കാതെ, എന്നാൽ ദേശീയതയെക്കുറിച്ച് പറഞ്ഞ് ആപ് നടത്തുന്ന ഒറ്റയാൻ രാഷ്ട്രീയത്തിന് സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തി കുറവാണ്."

ജനാധിപത്യത്തിലെ സന്ദിഗ്ദ്ധതകൾക്കും പ്രശ്നങ്ങൾക്കും രോഗശാന്തിയുമായാണ് ഹിന്ദു വലതുപക്ഷത്തിന്റെ നവീകരിക്കപ്പെട്ട തീവ്ര ദേശീയതയുമായി മോദി  അധികാരത്തിലേറുന്നത്.
ജനാധിപത്യത്തിലെ സന്ദിഗ്ദ്ധതകൾക്കും പ്രശ്നങ്ങൾക്കും രോഗശാന്തിയുമായാണ് ഹിന്ദു വലതുപക്ഷത്തിന്റെ നവീകരിക്കപ്പെട്ട തീവ്ര ദേശീയതയുമായി മോദി അധികാരത്തിലേറുന്നത്.

ഇതിൽ നിന്ന് അത്രയൊന്നും വ്യത്യസ്തമല്ല വർത്തമാനകാല രാഷ്ട്രീയം. എങ്കിലും, ഈ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ഹംഗറിയിലെ ഇലക്ടറൽ ഏകാധിപതി വിക്ടർ ഓർബനെ നീണ്ട 16 വർഷത്തിനുശേഷം അധികാരത്തിൽനിന്ന് താഴെയിറക്കിയ പീറ്റർ മാഗ്യാർ പ്രതിനിധാനം ചെയ്യുന്നത് വലതുപക്ഷ രാഷ്ട്രീയം തന്നെയാണ്. അല്പം മൃദുവായ വലതുപക്ഷം. തീവ്ര വലതിനെ നേരിടാൻ സെന്റർ റൈറ്റ്- Centre Right (മൃദു വലതു) മുന്നേറ്റങ്ങൾക്കാണോ സാധ്യത എന്ന ചോദ്യമുയരുന്നുണ്ട്. ഒരുപക്ഷെ, ഓരോ രാജ്യത്തിന്റെയും പ്രത്യേകത കണക്കിലെടുത്തുമാത്രമേ ഇത് വിശകലനം ചെയ്യാനാവൂ, ഇന്ത്യയിൽ കോൺഗ്രസ് ഒരേസമയം സെന്റർ റൈറ്റിനെയും ലെഫ്റ്റിനെയും (Centre Right and Left) പ്രതിനിധാനം ചെയ്യുന്നു. രണ്ടു വിഭാഗത്തിൽപ്പെട്ട നേതൃത്വനിരയും കോൺഗ്രസിനുണ്ട്. എങ്കിലും പോപ്പുലിസ്റ്റ് രാഷ്ട്രീയം കരുപ്പിടിപ്പിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്ന യാഥാർഥ്യവുമുണ്ട്.

കേരളത്തിൽ ....

മലയാള മാധ്യമങ്ങളും ദേശീയവും അന്തർദേശീയവുമായ മധ്യവർഗ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിനും അതിനെ പ്രതിനിധാനം ചെയ്യാനുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ആഗമനത്തിനായി അന്തരീക്ഷമൊരുക്കിയിരുന്നു. പക്ഷെ, അതിലേക്ക് നടന്നുകയറിവന്നത് കേരളത്തിന് സുപരിചിതനായ യാഥാസ്ഥിതിക ടാഗുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി. എസ്. അച്യുതാനന്ദനാണ്. പക്ഷെ ഇത് കേരളത്തിൽ മാത്രം നടന്ന കാര്യമല്ല. ഹ്യൂഗോ ഷാവേസും ബെർണി സാൻഡേഴ്സും ഓരോനിലയിൽ മാധ്യമ പ്രതിപാദനത്തിലെ ഇടതുപക്ഷ പോപ്പുലിസത്തെ പ്രതിനിധാനം ചെയ്തവരാണ്. ഇടതുപക്ഷ പോപ്പുലിസവും രോഗചികിത്സാരാഷ്ട്രീയം തന്നെയാണ് മുന്നോട്ടുവെച്ചിരുന്നത്, വ്യതിരിക്തമായ നിലയിലായിരുന്നുവെന്നു മാത്രം. അഴിമതിയും സ്വജനപക്ഷപാതവും സമ്പന്നപ്രീണനുമായി മാറിക്കഴിഞ്ഞ ജനാധിപത്യവും രാഷ്ട്രീയവും രാഷ്ട്രീയ സംഘടനകളും അഭിമുഖീകരിച്ചിരുന്ന ജീർണതയ്ക്ക് രോഗശാന്തിപരിഹാരവുമായി കടന്നുവന്നവരാണ് ഷാവേസും വി എസും. ഹ്യൂഗോ ഷാവേസിനെതിരെ പാശ്ചാത്യ മാധ്യമങ്ങൾ നിശിത ആക്രമണം അഴിച്ചുവിട്ടിരുന്നുവെങ്കിലും ദക്ഷിണ രാജ്യങ്ങളുടെ പ്രതിരോധമുയർത്തി അന്താരാഷ്ട്ര തലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ സജീമായ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന് പുത്തനൊരു ആവേശം നൽകാനായി.

പ്രത്യയശാസ്ത്രപരമായി യാഥാസ്ഥിതികനായിരുന്ന വി.എസിന്റെ രാഷ്ട്രീയബാഹ്യനിലപാടുകൾക്ക് ശക്തിപകർന്നത് പ്രത്യയശാസ്ത്ര വിട്ടുവീഴ്ചയായിരുന്നു എന്നത് വൈരുധ്യമായി തോന്നാം.

ബെർണി സാൻഡേഴ്സ് ഡെമോക്രറ്റിക് പാർട്ടിയുടെ ജീർണതയ്‌ക്കൊപ്പം അമേരിക്കൻ സമ്പന്ന വർഗത്തിന്റെ അമേരിക്കൻ ഉദാരജനാധിപത്യത്തിനുമേലുള്ള കുത്തകാധികാരം അവസാനിപ്പിക്കാനുള്ള ഇടത്തരം വിഭാഗക്കാരുടെയും തൊഴിലാളികളുടെയും രാഷ്ട്രീയമാണ് ഉയർത്തിയത്.

വി.എസ് പ്രവർത്തിച്ചതും സംഘടനയുടെ ചട്ടക്കൂടിന്റെ അകത്തുനിന്നും അതേസമയം സംഘടനാബാഹ്യമായ രാഷ്ട്രീയപ്രശ്നങ്ങൾ ഉന്നയിച്ചുമാണ്. വി എസ് പരമ്പരാഗത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങളെ മുൻനിർത്തിയാണ് പോരാട്ടം നടത്തിയത്. തികച്ചും വ്യക്തിഗതമായ ഘടകവും വി.എസിന്റെ രാഷ്ട്രീയത്തിൽ ദർശിക്കാമെങ്കിലും വിശാലമായ നിലയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര പരിവേഷം നൽകാൻ വി. എസിന് വ്യക്തിപരമായും വി.എസിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും കഴിഞ്ഞു. പ്രത്യയശാസ്ത്രപരമായി യാഥാസ്ഥിതികനായിരുന്ന വി.എസിന്റെ രാഷ്ട്രീയബാഹ്യനിലപാടുകൾക്ക് ശക്തിപകർന്നത് പ്രത്യയശാസ്ത്ര വിട്ടുവീഴ്ചയായിരുന്നു എന്നത് വൈരുധ്യമായി തോന്നാം. ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സംഘടനാരാഷ്ട്രീയ ബാഹ്യതയുടെ സ്ഥാനം വി.എസിന് വലിയ തോതിൽ മധ്യവർഗ പിന്തുണ നേടുന്നതിൽ ഗുണം ചെയ്തു.

വി.എസ് പ്രവർത്തിച്ചതും സംഘടനയുടെ ചട്ടക്കൂടിന്റെ അകത്തുനിന്നും അതേസമയം സംഘടനാബാഹ്യമായ രാഷ്ട്രീയപ്രശ്നങ്ങൾ ഉന്നയിച്ചുമാണ്. വി എസ് പരമ്പരാഗത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങളെ മുൻനിർത്തിയാണ് പോരാട്ടം നടത്തിയത്.
വി.എസ് പ്രവർത്തിച്ചതും സംഘടനയുടെ ചട്ടക്കൂടിന്റെ അകത്തുനിന്നും അതേസമയം സംഘടനാബാഹ്യമായ രാഷ്ട്രീയപ്രശ്നങ്ങൾ ഉന്നയിച്ചുമാണ്. വി എസ് പരമ്പരാഗത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങളെ മുൻനിർത്തിയാണ് പോരാട്ടം നടത്തിയത്.

കേരളത്തിൽ പ്രത്യശാസ്ത്രാതീതമായ വലതുപക്ഷ നയരാഷ്ട്രീയത്തെ മുൻനിർത്തിയുള്ള ചില നീക്കങ്ങൾ ഈ കാലഘട്ടത്തിൽ തന്നെ നടന്നിട്ടുണ്ട്. ട്വന്റി 20 രാഷ്ട്രീയപാർട്ടി ഈ നിലയിൽ വലതു പോപ്പുലിസത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ടതാണ്. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ സ്വാധീനതയും കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ മനോഭാവവും ജനസംഖ്യയുടെ സ്വഭാവത്തിലുള്ള പ്രത്യേകതയുമാണ് വലത് പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ വളർച്ചയെ തടഞ്ഞുനിർത്തിയത്. നാമമാത്രമായ സ്വാധീനമാണ് ഇത്തരത്തിൽ തദ്ദേശ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള പുത്തൻ രാഷ്ട്രീയ പാർട്ടികൾക്ക് സൃഷ്ടിക്കാനായത്. മാത്രമല്ല, ആം ആദ്മിയുടെ പോലെ എൻ ജി ഒ പ്രവർത്തന പശ്ചാത്തലമല്ല, പകരം, വ്യവസായ സംരംഭത്തിന്റെ ആവശ്യകതകളാണ് ട്വന്റി 20 പോലുള്ള പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് കാരണമായത് എന്നത് അതിന്റെ സംഘടനാപരമായ വ്യാപനത്തെ തടയുന്നതിന് മറ്റൊരു കാരണമായി.

കേരളത്തിൽ ആം ആദ്മി ആദ്യഘട്ടത്തിൽ എഴുത്തുകാരെയും സാംസ്കാരിക നായകരെയും സ്വാധീനിച്ചിരുന്നുവെങ്കിലും ചില നഗരപ്രദേശങ്ങളിലും മാധ്യമചർച്ചകളിലും സാന്നിധ്യമാകാൻ കഴിഞ്ഞുവെന്നതിനപ്പുറം ഇത്രയും മധ്യവർഗസന്നിഹിതമായ കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കേരളത്തിന്റെ മധ്യവർഗം പിൻപറ്റുന്ന രാഷ്ട്രീയത്തെ കാണിച്ചുതരുന്നു.

എന്നാൽ, രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമുക്തമായ വികസന ദർശനങ്ങളും രാഷ്ട്രീയത്തെ നയപരമായ പ്രവർത്തനം മാത്രമായി സങ്കോചിപ്പിക്കാനുള്ള ഇടതുപക്ഷ സംഘടനകളുടെ നവ ഉദ്യമങ്ങളും സേവനമുതലാളിത്തത്തിന്റെ കാലഘട്ടത്തിലെ അരാഷ്ട്രീയവൽക്കരണത്തിനും അതികായ രാഷ്ട്രീയത്തിന്റെ ഉയർച്ചയ്ക്കും വഴിയൊരുക്കി. കേരളത്തി​ന്റെ പൊതുമണ്ണിൽ വലതുരാഷ്ട്രീയത്തിനു അസ്ഥിവാരമുയർത്താൻ കഴിയുമോ എന്നതാണ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പു വിധിയിൽ തെളിയാൻ പോകുന്ന ഒരു പ്രധാന കാര്യം.

(അവസാനിക്കുന്നില്ല)

Comments