ഇന്ത്യൻ ഗ്രാമീണരുടെ അടുപ്പിൽ മണ്ണുവാരിയിടുന്ന കേന്ദ്രസർക്കാർ

ന്ത്യയുടെ ഗ്രാമങ്ങളിലെ കോടിക്കണക്കിന് ദരിദ്ര കുടുംബങ്ങളുടെ അടുപ്പിൽ മുടങ്ങാതെ തീയെരിഞ്ഞുതുടങ്ങാൻ കാരണമായ തൊഴിലുറപ്പ് പദ്ധതിയെയും എൻ.ഡി.എ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. ഇനിമുതൽ ഒരു പഞ്ചായത്തിൽ ഒരു സമയം ഇരുപത് ജോലിയിൽ കൂടുതൽ അനുവദിക്കരുതെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. അങ്ങനെ വന്നാൽ, ഒരു കുടുംബത്തിന് വർഷത്തിൽ മിനിമം 100 തൊഴിൽ എന്ന ഉറപ്പ് ഇനി നടപ്പിലാവില്ല. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും ഇതിനകം തയ്യാറാക്കിയ കേരളത്തിന് ഇത് വലിയ തിരിച്ചടിയായിരിക്കും

Comments