ഇരുപത് വർഷങ്ങൾക്ക് മുമ്പ് അമിതമായ ലഹരി ഉപയോഗം കാരണം ജീവിതം തന്നെ കൈവിട്ട അവസ്ഥയിലായിരുന്നു മുഹമ്മദ് ബഷീർ. എന്നാൽ 'നാർക്കോട്ടിക് അനോണിമസ്' എന്ന കൂട്ടായ്മ ബഷീറിനെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ന് നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഉദ്യമത്തിലാണ് ബഷീർ. താൻ കടന്നുപോയ അതേ വഴികളിലൂടെ കടന്നുപോയ മനുഷ്യരെ ചേർത്തുപിടിക്കലാണ് തൻെറ ലഹരിയെന്ന് അദ്ദേഹം പറയുന്നു. ലഹരി തൻെറ ജീവിതത്തെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും, താൻ എങ്ങനെയാണ് തിരിച്ചുവന്നതെന്നും ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ബഷീർ സംസാരിക്കുന്നു...
