വിശ്വാസിയുടെ നരബലിപീഠങ്ങൾ

നരബലിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്ത്​, മലയാളിയുടെ യുക്തിബോധത്തെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകളും നടക്കുകയാണ്​. അതിസങ്കീർണമായ വിശ്വാസം എന്ന ഘടകത്തെയും വൈയക്തികമായും സാമൂഹ്യമായും യുക്തി എങ്ങനെയാണ്​ വിശ്വാസത്തിൽ ഇടപെടുന്നത്​ എന്നതിനെയും കുറിച്ചുള്ള ആഴമേറിയ ആലോചനകളാണ്​ ട്രൂ കോപ്പി വെബ്​സീൻ 98ാം പാക്കറ്റിലുള്ളത്​.

Truecopy Webzine

ശാസ്​ത്രത്തിന്റെ കുതിച്ചുകയറ്റത്തിലും വിശ്വാസം വിശ്വാസമായി നിലനിൽക്കുന്നത്​ എന്തുകൊണ്ടാണ്​?

‘‘സാധാരണ വിശ്വാസികൾ ഒരു വിശ്വാസത്തിലേക്ക് അടുക്കുന്നത് വിശ്വാസ ബാഹ്യമായ ഘടകങ്ങൾ പോലും മുൻനിർത്തിയാവാം എന്നതാണ് വസ്തുത. അതായത്, തങ്ങളുടെ വ്യക്തിഗത അതിജീവനത്തിന്റെ നിസ്സഹായതകളിൽ, പരാധീനതകളികൾ ഒറ്റപ്പെട്ടുപോകാതിരിക്കാൻ, സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക അധികാരങ്ങളുടെ ഇറ്റുവീണുകിട്ടുന്ന പിച്ചപ്പങ്ക് എങ്കിലും നഷ്ടപ്പെടുന്നില്ല എന്നുറപ്പുവരുത്താൻ മനുഷ്യർ തങ്ങളുടെ ജീവിതപരിസരങ്ങളിൽ പ്രബലമായി നിലനിൽക്കുന്ന വിശ്വാസ, മത പദ്ധതികളോട് ഒത്തുനിൽക്കുന്നു. ആചാരങ്ങൾ അനുഷ്ഠിക്കുന്നു. വരിയും കാണിക്കയും വഴിപാടും നൽകുന്നു. എന്നിട്ടും സാമാന്യമായ ഒരു ഭദ്രത നിലനിൽപ്പിൽ, മോഹസമ്പൂർത്തിയിൽ ഇല്ലെന്ന് തോന്നുവർ അതിനായി മുഖ്യധാര വിചിത്രം എന്ന് കരുതുന്ന വിശ്വസങ്ങളിലേക്ക് നീങ്ങുന്നു. യുക്തി പദ്ധതി ഒന്നുതന്നെ എന്നിരിക്കെ, ഇതിൽ ഒരു ദൈവത്തിന്റെ കല്പന കേട്ട് മകനെ ബലികൊടുക്കുവാൻ ഒരുങ്ങുന്നത് വിശ്വാസദാർഢ്യവും മറ്റൊരു ദൈവത്തിന്റെ വാക്ക് കേട്ട് ഇത് ചെയ്യുന്നത് അന്ധവിശ്വാസവും എങ്ങനെയാവും? വിശ്വാസം ഒന്നല്ല എന്നതുപോലെതന്നെ വിശ്വാസിയും ഒന്നല്ല എന്നതാണ് വസ്തുത.''

‘‘ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിക്കാനായ വൻ കുതിച്ചുകയറ്റങ്ങൾക്കുപോലും വിശ്വാസം അപ്രസക്തമാക്കുന്ന ഒരു ഭൗതികാവസ്ഥ സാർവത്രികമായി സൃഷ്ടിക്കാനായിട്ടില്ല എന്നതാണ്, എന്തുകൊണ്ട് വിശ്വാസം ഇനിയും ഇല്ലാതാകില്ല എന്ന ചോദ്യത്തിന്റെ ഉത്തരം. സോഫ്റ്റ് സയൻസ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നമ്മൾ അനുഭവിച്ച ചരിത്രത്തിൽ ഉന്മൂലന സിദ്ധാന്തം വരെയുള്ളവയുണ്ട്. അവയിൽ വിശ്വസിച്ചവരായിരുന്നു അത് പ്രാവർത്തികമാക്കിയത്. അവരുടെ വിശ്വാസം തെറ്റായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാൽ അതിൽ ആത്യന്തിക ശരികളില്ലെങ്കിലും കാലികമായ ചില ശരികളുണ്ടായിരുന്നില്ലേ?’’

മതവിശ്വാസത്തെ മാത്രമായി എടുത്താലും ഭൗതികസാഹചര്യങ്ങൾ പണ്ട് മാർക്‌സ് അതിന് നൽകിയ നിർവചനത്തിൽ നിന്ന്​ ഒരുപാടൊന്നും മുമ്പോട്ടുപോയിട്ടില്ല. ‘Religion is the sigh of the oppressed creature, the sentiment of a heartless world and the soul of soulless conditions. it is the opium of the people'. എന്നാൽ മതവിശ്വാസം ഉൾപ്പെടെയുള്ള വിശ്വസങ്ങ​ളൊന്നും മാറ്റങ്ങളില്ലാതെ തുടരുന്നവയുമല്ല. മാറുന്ന ലോകത്തിനനുസരിച്ച്, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും അനുസരിച്ച് വിശ്വസങ്ങളും പരിണാമ വിധേയമാക്കുന്നുണ്ട്. പക്ഷെ അതിന്റെ തോതും വേഗതയും, ആ പ്രക്രിയക്കുള്ളിൽ നടക്കുന്ന മാനുഷികമായ പിടച്ചിലുകളും അതിനുപുറത്ത് നിൽക്കുന്നവർക്ക് കാണാനാവുന്നില്ലെന്നുമാത്രം.

വിശാഖ് ശങ്കർ

വിശ്വാസി സമൂഹം എന്നത് ഒരു ഭൗതികയാഥാർത്ഥ്യമായിരിക്കുന്നിടത്തോളം വിശ്വസത്തെയും അങ്ങനെതന്നെ മനസിലാക്കേണ്ടതുണ്ട്. വൈജ്ഞാനികമായ പരിധികളല്ല, ഭൗതിക യാഥാർത്ഥ്യങ്ങൾ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്നും. അത് നിലനിൽക്കുന്നിടത്തോളം വിശ്വാസം ഉൻമൂലനം ചെയ്യേണ്ട ഒരു തമോസാന്നിധ്യമല്ല, വിശ്വാസികൾ ജ്ഞാനത്തെ വേട്ടയാടാൻ നടക്കുന്നവരും അല്ല. മതത്തിന്റെ പേരിൽ നടന്ന യുദ്ധങ്ങളും, വിശ്വാസത്തിന്റെ പേരിൽ നടന്ന അക്രമങ്ങളും കൊലപാതങ്ങളും നിറഞ്ഞ ചരിത്രം കാണാതെയല്ല. പക്ഷെ, അതിനുപിന്നിൽ പ്രത്യക്ഷവും പരോക്ഷവുമായി വർത്തിച്ചിരുന്ന അധികാര താല്പര്യങ്ങളെ കാണാൻ ശ്രമിക്കാതെ ആ ചരിത്രത്തിന്റെ മുഴുവൻ പാപഭാരവും അതിൽ ഒരു നിർണായാവകാശവും ഇല്ലാത്ത, ദുർബലരിൽ ദുർബലരുടേതായ വിശ്വാസി സമുഹത്തിൽ ആരോപിക്കുന്നത് നീതിയല്ല.

ചൂഷണത്തിന്റെയും അടക്കിനിർത്തലിന്റെയും പല ഉപകരണങ്ങളിലൊ ഒന്നായി വിശ്വസത്തെയും ഉപയോഗിച്ചിരുന്ന രാഷ്ട്രീയ, പൗരോഹിത്യ അധികാരത്തിന്റെ ഇരകൾ മാത്രമാണവർ. അവരെ സംബന്ധിച്ച്​ ഉണ്ടോ ഇല്ലയോ എന്നതല്ല, തങ്ങളുടെ നിസ്സഹായതകളിൽ കൈത്താങ്ങായി ദൈവം പോലെ ഒരു അതീന്ദ്രിയ ശക്തി ഉണ്ടാവേണ്ടതുണ്ട് എന്നതാണ് പ്രസക്തം. അത് പ്രസക്തമായിരിക്കുന്നിടത്തോളം വിശ്വാസം മനുഷ്യന്റെ അതിജീവനചരിത്രത്തിലുടനീളം അതിന്റെ ദൃഷ്ടാന്തങ്ങളെ തിരഞ്ഞുകൊണ്ടേയിരിക്കും എന്നുതോന്നുന്നു.’’

‘‘ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിക്കാനായ വൻ കുതിച്ചുകയറ്റങ്ങൾക്കുപോലും വിശ്വാസം അപ്രസക്തമാക്കുന്ന ഒരു ഭൗതികാവസ്ഥ സാർവത്രികമായി സൃഷ്ടിക്കാനായിട്ടില്ല എന്നതാണ്, എന്തുകൊണ്ട് വിശ്വാസം ഇനിയും ഇല്ലാതാക്കില്ല എന്ന ചോദ്യത്തിന്റെ ഉത്തരം.’’

‘‘നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷവും ഒന്നല്ലെങ്കിൽ മറ്റൊരു ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിലും ദൈവകല്പന അനുസരിച്ച് സ്വന്തം മകനെ ബലി കൊടുക്കാൻ, കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കെന്നറിയാത്ത ഒരു യാത്ര പുറപ്പെടാൻ, മഴയേ പെയ്തിട്ടില്ലാത്ത ഇടത്ത് മഴവില്ലുണ്ടാക്കാൻ തക്ക ഫെയ്ത്തുള്ളവരല്ല. അതായത്, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ബിലീവർ ആയിരിക്കുമ്പോഴും ദൈവകല്പനകളെയും അതിന്റെ വരുംവരായ്കകളെയും അവഗണിച്ച് കല്പിച്ച ദൈവത്തിലുള്ള അചഞ്ചല വിശ്വാസം മുൻനിർത്തി അന്ധമായി അനുസരിക്കാൻ പോന്നത്ര ഫെയ്ത്ത് ഇല്ല. അപ്പോൾ വിശ്വാസം ബിലീഫ് എന്ന നിലവിട്ട് ഫെയ്ത്ത് ആവണമെങ്കിൽ, ഒരു ആദർശ വിശ്വാസിയായി തീരണമെങ്കിൽ നമുക്കുവേണ്ടത് ദൈവകല്പനകളെ അന്ധമായി ഏറ്റെടുത്ത് നടപ്പിലാക്കുക എന്നതാണ്. എന്നുവച്ചാൽ അന്ധമായി വിശ്വസിക്കുകയാണ്. വ്യവസ്ഥകൾവച്ച്, സ്വന്തം യുക്തിയും അറിവും ഉപയോഗിച്ച് ദൈവകല്പനകളെ വിശകലനം ചെയ്യുന്നത് ശരിയായ വിശ്വാസിയുടെ രീതിയല്ല. അപ്പോൾ അന്ധവിശ്വാസം അല്ലേ ശരിയായ വിശ്വാസം?''

വിശ്വാസം അതിന്റെ ദൃഷ്ടാന്തങ്ങളെ
തിരഞ്ഞുകൊണ്ടേയിരിക്കും
വിശാഖ് ശങ്കർ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 98

Comments