മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിപ്പോകുന്ന എ.പ്രദീപ് കുമാർ കോഴിക്കോട്ടെ മൂന്ന് ടേം എം എൽ എയും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റിയംഗവും മാത്രമല്ല. ആസൂത്രണത്തിലും ആർക്കിടെക്ചറിലും ഡിസൈനിലും വിപ്ലവകരമായ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി വിജയിപ്പിച്ച ചരിത്രവും പ്രദീപ് കുമാറിനുണ്ട്. കേരളത്തിൻ്റെ ആസൂത്രണ-വികസന രംഗങ്ങളിൽ അത്രയൊന്നും പരിചിതമല്ലാത്ത ചില വിജയങ്ങളുടെ പിന്നിലെ കഥകളാണ് എ പ്രദീപ് കുമാർ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ പങ്കുവെക്കുന്നത്.
