ലോകം ഒരു ജയിലറയാണെന്നും ഭൂമി ഒരു ഭ്രാന്താലയമാണെന്നും വിളിച്ചുപറഞ്ഞ് വിട്ടുപോയ ധാരാളം മഹാന്മാരുണ്ട്. മനുഷ്യർ ജയിലറ പൊളിക്കുന്നവരും (Jail breakers) പൊളിക്കുന്നത് കണ്ട് ഉല്ലസിക്കുന്ന ഒരു ക്യാപിറ്റലിസ്റ്റ് മാർക്കറ്റുമായി തിരിച്ച് ലോകം വിവിധതരം ഈവന്റുകളുടെ (event) ഭ്രമയുഗമായി മാറിക്കഴിഞ്ഞു. ഓരോ മനുഷ്യനും ലോകത്തിന്റെ പ്രോജക്റ്റുകളാക്കപ്പെടുന്നു. ആ രീതിയിൽ ജീവിതം ഒരു പ്രോജക്റ്റാണ്. ഓരോ വ്യക്തിയും അവരറിയാതെ ലോകത്തു നടക്കുന്ന ഈവന്റുകളുടെ വക്താക്കളും ഭാഗവുമായി ഭവിക്കുന്നു.
ജീവിതം ഓരോ ഈവന്റുകളാണെന്നിരിക്കെ മനുഷ്യർ അതിനെതിരെ പോരാടുന്ന സിനിക്കുകളായി പരിഹാസ്യരാകുന്നുണ്ട്. അവർ പ്രതിരോധിച്ചു മടുക്കുന്നു. മനുഷ്യരാശി അതിന്റെ സ്വാസ്ഥ്യത്തിനെതിരെ (Well-being) മനുഷ്യന്റെ നിലനില്പിനുതന്നെ ഭീഷണിയായി പ്രവർത്തിക്കുന്ന ഒരു ട്രെൻഡ് (trend) ഈവന്റായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യനെ വെറുമൊരു ഉപാധിയായി (Tool) കാണുന്നു എന്നതാണ് പുതിയ ലോകത്തിന്റെ പോയിന്റ് ഓഫ് വ്യൂ. ഇത് മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ഇവിടെ മനുഷ്യാന്തസ്സ് പരാജയപ്പെടുന്നു.
‘മാനം കപ്പലുകയറുക’ എന്ന പ്രയോഗം നോക്കുക. കപ്പലു കയറി കർക്കശമായ ഹൈന്ദവ ആചാരങ്ങൾ ലംഘിച്ച് കടൽ കടന്ന് വിദേശയാത്ര നടത്തുന്നത് ഒരു 'പാപമായി' (കടൽ കടന്നാൽ ജാതി പോകും എന്ന വിശ്വാസം). തിരുവനന്തപുരത്ത് വന്ന നെഹ്റുവിനെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറ്റിയിരുന്നില്ല. കപ്പൽ കയറി വിദേശത്ത് പോയി എന്നതായിരുന്നു കാരണം. അത് അന്നത്തെ ഹൈന്ദവ ആശയങ്ങളുടെ ഒരു ഈവന്റായിരുന്നു.
ലോകമെങ്ങും ന്യൂനപക്ഷങ്ങളുടെ ഭൂമി കയ്യേറി അതിക്രമങ്ങൾ അഴിച്ചുവിടുന്നത് ഒരു ട്രെൻഡും ഈവന്റുമായി മാറിയിരിക്കുന്നു. അത് ഇന്ത്യയിലും സംഭവിക്കുന്നു.
പലപ്പോഴും നമുക്കു മുന്നിലേക്ക് വരുന്നത് ശരിയും തെറ്റും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് രണ്ട് ശരികൾ തമ്മിലുള്ള പോരാട്ടമാണ് (സ്വകാര്യത x സുരക്ഷയും നോക്കുക). സ്വകാര്യത ഒഴിച്ചുകൂടാനാകാത്ത (in eliminable) ഒരവകാശമാണെന്ന് നമ്മൾ കരുതുമ്പോഴും സാങ്കേതികവിദ്യ അതിനെ ഒരു ഉപാധിയായി കാണുന്നു. ഇവിടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാണ്. മനുഷ്യമൂല്യങ്ങൾ (നീതി, സ്വാതന്ത്ര്യം, സമത്വം, സമാധാനം) പരസ്പരവിരുദ്ധമാണെന്നിരിക്കെ, ലോകത്ത് ഒറ്റ ആദർശ ഈവന്റ് (ideological event / Utopia) അസാധ്യമാണ്. ആദർശസമൂഹം അസാധ്യമാണ്. ഒരു കേന്ദ്ര ആശയത്തിൽ ലോകത്തെ പ്രവർത്തിപ്പിക്കാനാകില്ല.
ബഹുസ്വരതയുടെ നേർ വിപരീതമാണ് ഹിന്ദുത്വവാദം. അത് സർവ്വസംഹാരിയായ സുഖചികിത്സയാണ് / ഒറ്റമൂലിയാണ് എന്ന് സിദ്ധാന്തിക്കുന്ന പ്രചാരണം ശരിയല്ല. ലോകം ഒരു പദാർത്ഥം കൊണ്ട് നിർമ്മിച്ചതല്ല. വൈവിദ്ധ്യതയാണ് ലോകത്തിന്റെ മുഖമുദ്ര. ഓരോ അണുവും ഭൂമിയിൽ സുരക്ഷിതമാകണം. ഓരോന്നിനും അതിന്റെതായ മൂല്യമുണ്ട്.
ഗീതയിലെ മഹാഭാരത യുദ്ധമാണല്ലോ Great Sacred സാംസ്കാരിക ഈവന്റായി കരുതിപ്പോരുന്നത്. ഇല്ലിഗൽ (illegal) പാണ്ഡുപുത്രന്മാരുടെ ഭൂമി തർക്കത്തിന് (പാണ്ഡുപുത്രന്മാർ പാണ്ഡുവിന് ജനിച്ചവരല്ലല്ലോ...) ബന്ധുമിത്രാദികളെയും, മക്കളെയും, ഒരു ജനതയെ മുഴുവനും യുദ്ധത്തിലേക്കു നയിച്ച സംഭവമാണ് കഥയുടെ പ്ലോട്ട്. ഇതിലെ ധാർമ്മികത നോക്കുക. ദുര്യോധനന്റെ വാദം ശരിയാണ്. അയാൾ legal ആണ്. ന്യൂനപക്ഷമായ പഞ്ചപാണ്ഡവർക്ക് ഭൂമിവേണം. രണ്ടു ശരികൾ തമ്മിലുള്ള സംഘർഷമാണ് യഥാർത്ഥത്തിൽ മഹാഭാരത കഥ. ന്യൂനപക്ഷമായ അഞ്ചുപേർക്കുവേണ്ടി (പഞ്ച പാണ്ഡവർ) വാദിക്കുന്ന മഹാഭാരതവും / അതിലെ ഒരു ഖണ്ഡമായ ഭഗവത്ഗീത ഗ്രന്ഥവും തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നവരാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കുനേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്, കണ്ടുനിൽക്കുന്നത്.

ലോകമെങ്ങും ന്യൂനപക്ഷങ്ങളുടെ ഭൂമി കയ്യേറി അതിക്രമങ്ങൾ അഴിച്ചുവിടുന്നത് ഒരു ട്രെൻഡും ഈവന്റുമായി മാറിയിരിക്കുന്നു. അത് ഇന്ത്യയിലും സംഭവിക്കുന്നു.
ഈ പ്രവണത, ഭഗവത്ഗീത തൊട്ട് സത്യം ചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല.
നിങ്ങൾ മനുഷ്യരാണോ എന്ന് ഇവരോട് ചോദിക്കേണ്ടിവരുന്നു.
ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ കോംപ്ലിമെന്റ് അയാളൊരു മനുഷ്യനാണെന്ന് പറയുമ്പോഴാണ്. നിങ്ങളൊരു മനുഷ്യനാണോ എന്ന ചോദ്യത്തേക്കാൾ സേഡായി മറ്റൊന്നില്ല.
ട്രിവിയലൈസേഷൻ & ഇഗ്നോറൻസ് ഇതിന്റെ ഭാഗമാണ്. നരഹത്യകളെ കുറച്ചുകാണിക്കുക. കാരുണ്യത്തിന്റെ ഒരു കണികപോലുമില്ലാതെ ലക്ഷക്കണക്കിന് മനഷ്യരെ കൊന്നൊടുക്കി തള്ളി ഇതൊക്കെ എന്ത് എന്ന ലൈനിൽ ട്രോളി സ്ക്രോളുന്ന സോഷ്യൽ മീഡിയ. ചരിത്രം ഒരു വിഭാഗത്തിന് അനുകൂലമായി തിരുത്തി എഴുതുക. അജ്ഞത അനുഗ്രഹമായും അർദ്ധജ്ഞാനം അറിവായും പ്രചരിപ്പിക്കുക സമീപകാല Negative Liberty കളാണ്, പ്രവണതകളാണ്.
ഹിന്ദുത്വയും തീവ്രമുതലാളിത്തവുമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന് അവതരിപ്പിക്കുന്നത് pseudo പരിപാടിയാണ്. ഇതെല്ലാം ഒരു അയോണിയൻ ഫാല്ലസിയാണ് (Ionian Fallacy).
ജീവനെ രൂപകല്പന ചെയ്തിരിക്കുന്ന പിരിയൻ ഗോവണിയുടെ, DNA യുടെ ഡബിൾ ഹെലിക്സിന്റെ കണ്ടുപിടുത്തത്തിന് 1962- ലെ നോബേൽ സമ്മാന ജേതാക്കളിലൊരാളായ ജേംസ് വാട്ട്സൺ പിന്നീട് നടത്തിയ വെളിപ്പെടുത്തലുകൾ ലോകത്തെ ഞെട്ടിക്കുന്ന വംശീയവെറി കലർന്നതായിരുന്നു. ജെയിംസ് വാട്സന്റെയും കൂട്ടരുടെയും ജീവന്റെ രഹസ്യലോകത്തിലേക്കുള്ള തുറക്കൽ ഒരു മോഷണമായിരുന്നു. റോസലിൻഡ് ഫ്രാങ്ക് ലിൻ എന്ന സ്ത്രീയായിരുന്നു DNA യുടെ രൂപം ആദ്യമായി പകർത്തിയത്. അവരിൽനിന്ന് അത് ജയിംസ് വാട്സണും കൂട്ടരും മോഷ്ടിക്കുകയായിരുന്നു. 37- മത്തെ വയസിൽ ആ സ്ത്രീ അണ്ഡാശയ ക്യാൻസർ വന്ന് മരിച്ചത് അവർക്ക് സൗകര്യമായി. വർഷങ്ങൾക്കു ശേഷം ഫ്രാങ്കലിനെ ലോകം ആദരിച്ചു.
ജയിംസ് വാട്സണെ ശാസ്ത്രലോകം പുറത്താക്കുന്നത് ഈ മോഷണത്തിന്റെ പേരിലായിരുന്നില്ല. ചില വംശജർ ഇതര വംശത്തെക്കാൾ താഴ്ന്ന വരാണെന്ന ബുദ്ധിയും വംശവും തമ്മിൽ ബന്ധിപ്പിക്കുന്ന ഡാർക്ക് മെസേജുകൾ DNA- യിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന കണ്ടെത്തലായിരുന്നു അതിന് കാരണം. അയാൾ മനുഷ്യന്റെ കഴിവുകളും സ്വഭാവവും പൂർണ്ണമായും ജീനുകളാൽ നിർണയിക്കപ്പെടുന്നു എന്ന Genetic Determinism ആശയത്തിൽ അടിമുടി വിശ്വസിച്ചു. മനുഷ്യജീവന്റെ നിർണായക കണ്ടെത്തലുകൾ നടത്തിയ ജയിംസ് പിന്നീട് മനുഷ്യരാശിയെ വിഭജിക്കുന്ന ആശയങ്ങളുടെ വക്താവായി മാറിയത് എങ്ങനെയെന്നത് വിചിത്രമായിരുന്നു. ഇത് ശാസ്ത്രലോകം പാടെ തള്ളുകയും ജയിംസ് വാട്സണെ ശാസ്ത്രലോകത്തുനിന്ന് പുറത്താക്കുകയും ചെയ്തു.

വംശമെന്നത് ഒരു ബയോളജിക്കൽ യാഥാർത്ഥ്യമല്ല. അതൊരു സോഷ്യൽ കൺസ്ട്രക്റ്റാണ് ( Social Construct ) ആണ്. ലോകത്തിലെ ഏതൊരു വംശത്തെയെടുത്താലും അവരുടെയെല്ലാം ജനിറ്റിക്കൽ വേരിയേഷൻ 99.9 ശതമാനം സിമിലറാണ്. ശേഷിക്കുന്ന പോയിന്റ് വൺ ശതമാനമാണ് ശരീരികമായ വൈവിധ്യങ്ങൾക്ക് കാരണം.
സ്റ്റീരിയോ ടൈപിംഗ് ത്രെട്ട് (stereo typing threat) എന്നുപറയുന്ന മനഃശാസ്ത്രപരമായ പ്രതിഭാസം, ഒരു വംശം ഉൾപ്പെടുന്ന സാമൂഹിക വിഭാഗത്തിന് കഴിവ് കുറവാണെന്ന തെറ്റിദ്ധാരണ ആ വംശത്തെ സമ്മർദ്ദത്തിലാക്കുകയും അവരുടെ പ്രകടനങ്ങളെ ബാധിക്കുകയും പിന്നോട്ട് നയിക്കുകയും ചെയ്യും. സങ്കീർണമായ പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങളെ അവഗണിച്ച് എല്ലാത്തിന്റെയും കാരണം ജീനുകളും വംശങ്ങളുമാണെന്ന് കണ്ണടച്ച് വാദിച്ചതിനാൽ വാട്ട്സന്റെ തിയറികൾ സ്യൂഡോ സയൻസ് (Pseude Science) ആണെന്നു പറഞ്ഞ് തള്ളി.
ഹിന്ദുത്വയും തീവ്രമുതലാളിത്തവുമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന് അവതരിപ്പിക്കുന്നത് pseudo പരിപാടിയാണ്. ഇതെല്ലാം ഒരു അയോണിയൻ ഫാല്ലസിയാണ് (Ionian Fallacy). ഇതര സംസ്കാരത്തെയും അഭിപ്രായങ്ങളെയും അംഗീകരിക്കാൻ വിസമ്മതിക്കുന്നു. സങ്കീർണ്ണമായ സംഭവങ്ങളെ ഒറ്റ ആശയം കൊണ്ട് പരിഹരിക്കാം എന്ന ലളിതയുക്തിയിൽ അവർ വിശ്വസിക്കുന്നു.
ഇവരിൽ Self reflexivity- തിരിഞ്ഞുനോക്കാനുള്ള ശേഷി- ഊരിമാറ്റിയിട്ടുണ്ട്. അവർ ചെയ്യുന്നതെന്താണെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ട്. തിരുത്തി മനുഷ്യവൈവിധ്യങ്ങളെ നിലനിർത്തിപ്പോകാൻ അവർ തയ്യാറാകില്ല. അവർ ജീവിതത്തിന് പല ശരികളുണ്ട് എന്ന് അംഗീകരിക്കാൻ തയ്യാറല്ല. ജീവിതത്തിന്റെ സങ്കീർണതകളെ ഒറ്റ ശരികൊണ്ട് പരിഹരിക്കാം എന്ന അപകടകരമായ ലളിതയുക്തിയിൽ അവർ അടിമുടി വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു. അവരുള്ളത്, ഹിന്ദുത്വ ഏറ്റവും മികച്ച ഉത്തരമാണ് (optimal Solution) എന്ന കണ്ടെത്തലിലാണ്. ഇവിടെ പരാജയപ്പെടുന്നത് മനുഷ്യാന്തസ്സാണ് (human dignity). പ്രയോജനവാദം (utililarianism) വിജയിക്കുന്നു.
ഐസയ ബർലിന്റെ value pluralism (രണ്ടു ശരികളിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കാനുള്ള കഴിവ്) വിവേകമുള്ള (wisdom) മനുഷ്യർക്കേ സാധിക്കൂ. ജയിംസ്. ഡി. വാട്ട്സന്റെ പബ്ലിക് പ്രസംഗങ്ങൾ നിരോധിച്ചതുപോലെ ഇത്തരം ജ്ഞാനനീക്കങ്ങളെ, ഈവന്റുകളെ (event) തടഞ്ഞാൽ മാത്രമേ മനുഷ്യരാശിക്ക് മുന്നോട്ടു പോകാനാകൂ.
