‘‘ഗൾഫിൽ പണമുണ്ടാക്കാൻ പോയ പി.ടി. കുഞ്ഞുമുഹമ്മദിന് പടം നിർമിക്കാൻ മാത്രമേ കേരളം അംഗീകാരം നൽകിയിട്ടുള്ളൂ, അല്ലാതെ സിനിമ സംവിധാനം ചെയ്യാൻ പി.ടി. കുഞ്ഞുമുഹമ്മദ് ആരാണ്? കേരളീയ സമൂഹത്തിൽനിന്നുണ്ടായ ഈ ചോദ്യം ഞാൻ മനസ്സിലാക്കിയില്ല. ഈയൊരു ചോദ്യം ബെന്യാമിനോടും ടി.വി. കൊച്ചുബാവയോടുമുണ്ട്, എന്നാൽ ആനന്ദിനോടില്ല. ഗൾഫിൽ പോയവരോടാണ് ഇത്തരം വിവേചനം’’- പി.ടി. കുഞ്ഞുമുഹമ്മദുമായി കമൽറാം സജീവ് സംസാരിക്കുന്നു. ഗുരുവായൂരിന്റെ സാംസ്കാരികാന്തരീക്ഷം നൽകുന്ന ഊർജം, മുസ്‍ലിം വീടുകളിലെ സുലഭമായ സംഗീതാനുഭവങ്ങൾ, ഗൾഫിൽ പണി തേടി പോയ അനുഭവം, പണമില്ലാത്ത സിനിമാജീവിതത്തിന്റെ തുടക്കം, നടനും നിർമാതാവും സംവിധായകനുമായി മാറിയ സിനിമാ ജീവിതം തുടങ്ങിയവയാണ് അഭിമുഖത്തിന്റെ ഈ രണ്ടാം ഭാഗത്ത്.