ഞങ്ങളുടെ കണ്ണുകൾ കൊണ്ട് നിങ്ങൾ കാണാത്ത കാഴ്ചകൾ

"ണ്ണുപൊട്ടൻ ആനയെക്കണ്ടതു പോലെ ' എന്ന പഴഞ്ചൊല്ലിലെ മനുഷ്യ വിരുദ്ധത തിരിച്ചറിയാൻ നമ്മുടെ സാംസ്കാരിക ബോധത്തിനോ രാഷ്ട്രീയ ബോധത്തിനോ ഒരു കാലത്തും സാധിച്ചിട്ടില്ല. ഇത്തരം "ഉപമക'ളും "അലങ്കാര പ്രയോഗങ്ങ'ളും "തമാശ'കളും കാഴ്ചാ പരിമിതിയുള്ള ഒരാളുടെ മനസ്സിനെ, ബോധത്തെ, വ്യക്തിത്വത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കാൻ മാത്രം പാകതയെത്തിയിട്ടില്ല കേരളത്തിന്റെ മനസ്സ്. ജാതി, മതം, ജെൻഡർ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ശരികേടുള്ള പരാമർശങ്ങൾ നടത്തുമ്പോൾ ഒരു പുനരാലോചന നടത്താൻ പൊതുബോധം ശ്രമിക്കുന്നുണ്ട്. പക്ഷേ ശാരീരികമായ പരിമിതികളോ വെല്ലുവിളികളോ ഉളള മനുഷ്യരെ പ്രതീകങ്ങളാക്കുന്ന പരാമർശങ്ങൾ പൊതുചർച്ചയിലേക്ക് വരുന്നുപോലുമില്ല. കാഴ്ചാ പരിമിതിയുള്ള രഞ്ജിത്തും ബിന്ദുവും അതിശക്തമായി സംസാരിക്കുന്നത് ഈ രാഷ്ട്രീയമാണ്. സ്വയംതിരുത്തലുകൾ അനിവാര്യമായ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിടുകയാണ് ഈ സംഭാഷണം.

Comments