18 വയസിൽ താഴെയുള്ള കുട്ടികളും വിദ്യാർഥികളും പ്രതിസ്ഥാനത്ത് വരുന്ന നിരവധി കേസുകൾ അക്രമ സംഭവങ്ങൾ നിരന്തരം വാർത്ത തലക്കെട്ടുകളാകുന്ന കാലത്തുകൂടിയാണ് നമ്മൾ കടന്നുപോകുന്നത്. കൗമാരപ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസന ഇന്ന് സഹപാഠിയുടെ ജീവനെടുക്കുന്നതിൽ വരെ എത്തി നിൽക്കുന്നു യഥാർഥത്തിൽ ആരാണ് ഇതിന്റെ ഉത്തരവാദി? കുട്ടികൾ മാത്രമാണോ? കുടുംബം, സ്‌കൂൾ അടക്കമുള്ള സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലേ? അവർ വളർന്നുവരുന്ന സാമൂഹികാന്തരീക്ഷവും പരിവർത്തനത്തിന് വിധേയമാകേണ്ടതിേേല്ല? വിദ്യാർഥികൾ സംസാരിക്കട്ടെ