കേരളത്തിൽ ഒരു വർഷമുണ്ടാകുന്ന വാഹനാപകടങ്ങൾ ശരാശരി 45,000. മരണം ശരാശരി 4300. പരിക്കേൽക്കുന്നവരുടെ എണ്ണം അര ലക്ഷം. ഡ്രൈവിംഗിലെ കുഴപ്പം മുതൽ റോഡുകളുടെ പ്ലാനിംഗിലും നിർമാണത്തിലുമുള്ള പാകപ്പിഴകളും പുതിയ കാലത്തിനനുയോജ്യമായ റോഡ് കൾച്ചറിന്റെ അഭാവവും എല്ലാം ചേർന്നാണ് വിലപ്പെട്ട ഈ ജീവനുകളെ അപഹരിക്കുന്നത്. കേരളത്തിലെ റോഡപകടങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥയെക്കുറിച്ചും സംസാരിക്കുന്നു, കോഴിക്കോട് നഗരത്തിലെ ഗതാഗത ആസൂത്രണത്തിൽ നേതൃപരമായ പങ്കുവഹിച്ച റിട്ട. എസ്.പി എൻ. സുഭാഷ് ബാബു, വിദേശരാജ്യങ്ങളിൽ ഡ്രൈവിങ് അനുഭവമുള്ള സ്​പോർട്സ് മെഡിസിൻ സ്​പെഷ്യലിസ്റ്റ് ഡോ. ബിപിൻ ആൽബർട്ട് ജോർജ്ജ് എന്നിവർ കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ.

Comments