എന്തൊരു
Speeeeed….

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പര അവസാനിക്കുന്നു.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 25

‘മിനർവയിലെ മൂങ്ങ സന്ധ്യ മയങ്ങുമ്പോൾ മാത്രമേ ചിറകുവിടർത്തി പറന്നുയരുകയുളളൂ’- പിന്നോട്ട് തിരിഞ്ഞുനോക്കിയാൽ മാത്രമേ ചരിത്രത്തിന്റെ ഏതൊരു ഘട്ടത്തെയും മനസ്സിലാക്കാൻ കഴിയൂ എന്നാണ് ഇതെഴുതിയ തത്വചിന്തകനായ ഹെഗൽ അർത്ഥമാക്കുന്നത്. ഏതൊരു ചരിത്രഘട്ടത്തെക്കുറിച്ചാണോ വിശകലനാത്മകമായി പ്രതിപാദിക്കുന്നത്‌, അത് അവസാനിച്ചതിനുശേഷം.

മിനർവ ജ്ഞാനദേവതയാണ്, മൂങ്ങ ജ്ഞാനമുള്ള പക്ഷിയും. യാഥാർത്ഥ്യം, അതിന്റെ രൂപീകരണപ്രക്രിയ പൂർത്തിയാക്കുന്നതുവരെ അതിനെ സംബന്ധിച്ച ചിന്ത പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ്. ഒരു പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിലെ 25 വർഷത്തെ രേഖാചിത്രം അവതരിപ്പിക്കുമ്പോൾ നമുക്ക് അനുഭവവേദ്യമാകുന്നതും മേൽ സൂചിപ്പിച്ച കാര്യമാണ്. നമുക്കോരോരുത്തർക്കും അനുഭവവേദ്യമാകുന്ന യാഥാർഥ്യം പലതും കലർന്നതാണ്. നമുക്ക് അനുഭവവേദ്യമാകുന്ന ഈ സമ്മിശ്രയാഥാർഥ്യം ഒരു യുഗസംക്രമണത്തിന്റെ സൂചനകൾ അടങ്ങിയതാകാം. എന്നാൽ അത് രൂപപ്പെട്ടതിനുശേഷമേ അതൊരു യുഗസംക്രമണമായിരുന്നുവെന്ന് തിരിച്ചറിയുന്നുള്ളൂ. അനുഭവവേദ്യമാകുന്ന ഓരോ നിമിഷത്തെക്കുറിച്ചും ഓരോ തലമുറകൾക്കുമുള്ള വീക്ഷണങ്ങൾ തമ്മിൽത്തമ്മിൽ വൈജാത്യമുണ്ട്.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി മറ്റ് ഭാഗങ്ങൾ വായിക്കാം , കേൾക്കാം

അനുഭവിക്കുന്നവർ കൂടി പങ്കാളികളാകുന്ന യാഥാർഥ്യത്തെ രൂപപ്പെടുത്തുന്ന ഓരോ മൂലകങ്ങളും വേർതിരിച്ചറിയുക പ്രയാസമാണ്. പ്രവചനാത്മകസിദ്ധിയോടെ ഭാവികാലത്തെ വരച്ചിടുന്നവർ ചെയ്യുന്നത്, അവർക്ക് അനുഭവവേദ്യമാകുന്ന ലോകത്തിന്റെ ഒരു വിമർശം മാത്രം പകർത്തുകയാണ്. സൂക്ഷ്മദൃക്കുകളായ അവർ അനുഭവയാഥാർഥ്യത്തിൽനിന്ന് സംശ്ലേഷിച്ചെടുക്കുന്ന നിരീക്ഷണങ്ങൾ ഭാവിയെ ഒരുവേള സ്പർശിക്കാനാകുന്നുണ്ടാകാം. പക്ഷെ ഈ പ്രവചനസിദ്ധിയുടെ ഒരു അപകടമെന്തെന്നാൽ, ഇതൊരു സാകല്യാത്മക വ്യവസ്ഥയായി സ്വയമേവയായോ അല്ലെങ്കിൽ അനുയായികളാലോ രൂപപ്പെടുത്തപ്പെടും.

മാർക്സ് 19-ാം നൂറ്റാണ്ടിൽ, അതുവരെ വളർച്ച പ്രാപിച്ച മൂലധനവ്യവസ്ഥയുടെ ആന്തരികമായ അസ്തിത്വവും അതിന്റെ ബാഹ്യമായ ആവിഷ്ക്കരണ മാതൃകകളുമാണ് വിശകലനം ചെയ്തത്. ദീർഘദർശകമായ സാമൂഹിക വിശകലനമാണ് അവതരിപ്പിച്ചത് എന്നത് നിസ്തർക്കം. എന്നാൽ മാർക്സിന്റെ പിന്തുടർച്ച അവകാശപ്പെടുന്നവരാൽ മാർക്സ് വിഭാവനം ചെയ്തതിലപ്പുറമുള്ള ഭാവിയിലേക്കൊരു സാകല്യാത്മക വ്യവസ്ഥയായാണ് മാർക്സിസം മാറിയത്. ലോകത്തിലെ ഒരു മനുഷ്യപുത്രനുമില്ലാത്ത സിദ്ധിയാണ് ഒരു നൂറ്റാണ്ടിനുമപ്പുറം അനുഭവയാഥാർഥ്യത്തെ ഇത്ര കൃത്യതയോടെ വിവരിക്കാൻ കഴിയുക എന്നത്.

നിർമിതബുദ്ധിയുടെ വികസനത്തിൽ വ്യാപൃതരായിരിക്കുന്ന സാങ്കേതിക വിഗ്ദ്ധരുടെ ജ്ഞാനദൃഷ്ടി പോലും അശേഷം പ്രവചനശേഷിയുള്ളതല്ല. അവർ പങ്കുവെയ്ക്കുന്നത് വർത്തമാനത്തിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാത്രമാണ്.

സ്വന്തം അനുഭവലോകത്തെ അനുഭവങ്ങൾക്കപ്പുറം, സൂക്ഷ്മവും അഗാധവുമായി ഉൾക്കൊള്ളാനാവുക എന്നതാണ് സൂക്ഷ്മചിന്തയെ വേർതിരിക്കുന്നത്. ഒരു സമ്പൂർണ ദാർശനികപദ്ധതി സൃഷ്ടിച്ചതുകൊണ്ട് അത് സാധിക്കണമെന്നില്ല. നീത്ഷേയുടേത് സമ്പൂർണ ദാർശനിക പദ്ധതിയായിരുന്നില്ലെങ്കിലും പ്രബുദ്ധതയുടെ ഇരുണ്ട കോണുകളിലേക്കാണ് നിത്ഷേ ദീർഘദർശകമായ കാഴ്ച നൽകിയത്. അതാതു കാലഘട്ടത്തിലെ സമൂഹത്തിന് അനുഭവവേദ്യമാകുന്ന യാഥാർഥ്യത്തിന്റെ വിമർശനാത്മകവിവരണം മാത്രമേ സാമൂഹിക വിശകലനങ്ങൾക്ക് പകർന്നു നൽകാനാവൂ. തത്വചിന്ത അഗാധമാകുന്നത് അത് പൂർവിക ലോകത്തിൽ നിന്നും ചിന്തകളിൽ നിന്നും ഉൾക്കാഴ്ചകളെ സ്വാംശീകരിച്ച്, അനുഭവയാഥാർഥ്യത്തെ വിമർശനാത്മകമായി ദർശിക്കുമ്പോഴാണ്.

വാൾട്ടർ ബെന്യാമിന്റെ ‘ചരിത്രത്തിന്റെ മാലാഖ’ ഈയൊരു തത്വചിന്താദർശനത്തെയാണ് പ്രതിനിധീകരിക്കുന്നത്. വാൾട്ടർ ബെന്യാമിന്റേതല്ല, യഥാർത്ഥത്തിൽ പോൾ ക്ലീയുടെ ചിത്രമാണ് ‘ഏഞ്ചൽസ് നോവസ്‌’ (Angelus Novus). വിഷാദാത്മകമാകണം തത്വചിന്തയുടെ പൊതുസമീപനം എന്നും ഇതു ദർശിക്കുന്നു. കാരണം, ‘ചരിത്രത്തിന്റെ മാലാഖ’ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് തകർച്ചയാണ്. എന്നാൽ പറുദീസയിൽ നിന്ന് പ്രവഹിക്കുന്ന കൊടുങ്കാറ്റ് ചരിത്രത്തിന്റെ മാലാഖയെ ഭാവിയിലേക്ക് പറപ്പിക്കുന്നു. മാലാഖ നോക്കുന്നത് ഭൂതകാലത്തിലേക്കും പിൻഭാഗ ദർശനം ഭാവിയിലേക്കുമെന്നാണ്. എന്തൊരു ഗതികേടാണ്. പടിഞ്ഞാറൻ വിമർശനാത്മക ചിന്ത അവതരിപ്പിച്ച ദാർശനികമായ ചരിത്രബോധത്തിന്റെ രണ്ടു ഉൽപ്രേക്ഷകളും ഭൂതദർശകമാണ്, ഭാവിയെ നേരിൽ ദർശിക്കാൻ കഴിയാത്തതാണ്. പടിഞ്ഞാറൻ ചിന്തയെ അമിതമായി ആശ്രയിക്കുന്ന ഏതൊരു അന്വേഷണവും ചിന്തയും ക്ഷമാപണത്തോടെ ആദ്യം പറയേണ്ടത്, ഇതൊരു പോയകാലത്തിന്റെ വിവരണമാണ് എന്നാണ്. പടിഞ്ഞാറൻ തത്വചിന്തയ്ക്ക് പ്രവചനാത്മക സിദ്ധിയുണ്ടെന്നത് വെറും ആരോപണമാണ്.

Anglos Nubus / Paul Clay, 1920; Oil color in transfer & water color on paper; Height: 31.8 cm, width 24.2 cm.
Anglos Nubus / Paul Clay, 1920; Oil color in transfer & water color on paper; Height: 31.8 cm, width 24.2 cm.

പഴയ വേഗത മാറുന്നു

മനുഷ്യപര്യവേഷണത്തിന്റെ ഏറ്റവും നൂതനലബ്ധിയായ നിർമിതബുദ്ധിയുടെ വികസനത്തിൽ വ്യാപൃതരായിരിക്കുന്ന സാങ്കേതിക വിഗ്ദ്ധരുടെ ജ്ഞാനദൃഷ്ടി പോലും അശേഷം പ്രവചനശേഷിയുള്ളതല്ല. അവർ പങ്കുവെയ്ക്കുന്നത് വർത്തമാനത്തിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാത്രമാണ്. ഡെൽഫിയിലെ വെളിച്ചപ്പാടിനെപ്പോലെ, ഒരുപക്ഷെ, സർഗാത്മകസാഹിത്യത്തിലും കലയുടെ ആവിഷ്ക്കാരങ്ങളിലും മാത്രമാണ് ഭാവിയുടെ ചില സൂചനകൾ അടയാളപ്പെടുത്താനാകുന്നത്. കലാസൃഷികൾ ശാസ്ത്രാന്വേഷണങ്ങളെയും കണ്ടെത്തലുകളെയും സാങ്കേതിക നിർമിതികളെയും തത്വചിന്താവ്യവസ്ഥകളെയും അതിവർത്തിക്കുന്നതിനൊരു കാരണം കലാസൃഷ്ടികളിൽ ആലേഖനം ചെയ്യപ്പെടുന്ന ഉൾക്കാഴ്ചകളിൽ ഭാവിയെ ദർശിക്കാൻ കഴിയുന്നുവെന്നതിനാലാകാം. പുതിയൊരു സിദ്ധാന്തത്തിന്റെ വരവോടെ അടിപതറുന്നതാണ് ശാസ്ത്രസിദ്ധാന്തങ്ങൾ. വാസ്തവത്തിൽ, ശാസ്ത്ര യുക്തി മനുഷ്യധിഷണയുടെ പരിധിയാണ് കാണിച്ചുതരുന്നത്. കെ.ജി.എസിന്റെ ഒരു വാക്ക് കടമെടുത്താൽ, കലാസൃഷ്ടികളാണ് യഥാർത്ഥത്തിൽ ഭാവിപക്ഷം.

പെട്ടെന്ന് പിടിതരാതെ ഈ പുതിയ സഹസ്രാബ്ദം വളരെ തിടുക്കത്തിൽ നീങ്ങുന്നതായി അനുഭവപ്പെടാം. വേഗതയോടുള്ള ഒരു അഭിരതിയും വേഗതയെ അളക്കാനുള്ള ശ്രമങ്ങളും ആധുനികതയുടെ ഭാഗമാണ്.

തികച്ചും അനുഭവൈകവാദപരമായ ശാസ്ത്രവും സാങ്കേതികവിദ്യകളും അധികാരത്തിന്റെ പക്ഷമാകുന്നതും ഭാവനാത്മകതയുടെ സവിശേഷതകളുള്ള ദർശനങ്ങളും കലാസൃഷ്ടികളും അധികാരവിരുദ്ധമായ ഭാവിപക്ഷമാകുന്നതും, കാലത്തെ അതിവർത്തിക്കാനുള്ള തീക്ഷ്ണമായ അന്തർജ്ഞാനം സർഗാത്മകമായ അന്വേഷണങ്ങളിൽ അന്തർഭവിച്ചിരിക്കുന്നതിനാലാണ്. അനുഭാവാധിഷ്ഠിത അന്വേഷണങ്ങളും ജ്ഞാനവും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാപ്യമായ ലോകത്തിന്റെ വിവരണങ്ങൾ മാത്രമാണ്. വിഗ്രഹഭഞ്ജനം കൂടി ലക്ഷ്യമാക്കുകയാണെങ്കിൽ കേവല വിവരണത്തിനപ്പുറം വിമർശനാത്മകതയുടെ ഒരു തലംകൂടിയുണ്ടാകാമെന്നു മാത്രം.

19-ാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവത്തിന് അതിന്റെ കവിതയെ ഭൂതകാലത്തിൽനിന്ന് വിവരിക്കാൻ കഴിയില്ല; മറിച്ച്, ഭാവിയിലെ കവിതയിൽ നിന്ന് മാത്രമേ വിവരിക്കാൻ കഴിയൂ എന്നത് മാർക്സിന്റെ ദീർഘദർശനമാണ്. സാമൂഹികവിപ്ലവത്തെ അനുഭവൈക യാഥാർഥ്യത്തിൽനിന്ന് നിർബന്ധിതമായി അകറ്റി കവിതയുടെ സർഗാത്മകതയോട് ചേർത്തുവെയ്ക്കുന്നത് ഭാവിപക്ഷനിലപാട് മാർക്സിൽ സന്നിഹിതമായതിലാണ്.

അടുത്ത പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സി പി എം കേരളത്തിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങൾ പിടിക്കുമോ എന്ന അധികാരരാഷ്ട്രീയത്തിന്റെ ഭാഷ്യത്തിനായി മാർക്സിന്റെ മുൻചൊന്ന ഭാവിയുടെ കാവ്യാത്മകവായനയെ കൂട്ടിനുകൊണ്ടുവരുന്ന സാമൂഹിക നിരീക്ഷകർ ചിന്താചരിത്രത്തോടും നടന്നതും നടക്കാനിരുന്നതുമായ എല്ലാ വിപ്ലവങ്ങളോടുമുള്ള അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. പോൾ ക്ലീ, വാൾട്ടർ ബെന്യാമിൻ, ഏഞ്ചൽസ് നോവൽസ് എന്നിവരിൽനിന്ന് വ്യത്യസ്തമായി, തകർച്ചയ്‌ക്കെതിരെ മുഖം തിരിച്ചിരിക്കുകയും പറുദീസയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ദിശയിലേക്ക് വൃഥാ നോട്ടം പായിച്ചിരിക്കുകയും ചെയ്യുന്ന, ഒരു ഇളംകാറ്റുപോലുമടിക്കാത്ത നിശ്ചലതയിലെ ഇബ് ലീസാകണം നമ്മുടെ കാലത്തിലെ സാമൂഹിക ചിന്തകർ എന്ന പുത്തൻ മാലാഖമാർ. ഇബ് ലീസും ഗീബൽസുമൊക്കെ ഒന്നായിഹ രണ്ടുമാത്രമാണ്.

19-ാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവത്തിന് അതിന്റെ കവിതയെ ഭൂതകാലത്തിൽനിന്ന് വിവരിക്കാൻ കഴിയില്ല; മറിച്ച്, ഭാവിയിലെ കവിതയിൽ നിന്ന് മാത്രമേ വിവരിക്കാൻ കഴിയൂ എന്നത് മാർക്സിന്റെ ദീർഘദർശനമാണ്.
19-ാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവത്തിന് അതിന്റെ കവിതയെ ഭൂതകാലത്തിൽനിന്ന് വിവരിക്കാൻ കഴിയില്ല; മറിച്ച്, ഭാവിയിലെ കവിതയിൽ നിന്ന് മാത്രമേ വിവരിക്കാൻ കഴിയൂ എന്നത് മാർക്സിന്റെ ദീർഘദർശനമാണ്.

25 വർഷം പൂർത്തിയാക്കുന്ന പുതിയ ശതാബ്ദത്തിലെ മലയാളികളുടെ സാംസ്കാരിക ജീവിതത്തെ മുൻനിർത്തി, ആഗോള മലയാളി സമൂഹം കടന്നുവന്ന ചരിത്രവഴികളും സംഭവിച്ച മാറ്റങ്ങളും സംഭവിക്കാതിരുന്ന മാറ്റങ്ങളും മാറാൻ വിസമ്മതിച്ചതുമെല്ലാം എന്താണ് എന്നൊരു അന്വേഷണം സമീപഭൂതകാലത്തിലേക്കുള്ള നോട്ടമാണ്. പ്രസ്തുത കാലത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന പൂർവ്വകാലശിഷ്ടങ്ങൾ എന്താണെന്നും ഏതാണെന്നും തിരയുകയും ഇതിന്റെ ഭാഗമാണ്. അനുഭവേദ്യമാകുന്ന കാലത്തിൽനിന്നുമോരോന്നും അടർത്തിയെടുത്ത് പരിശോധിക്കുക എളുപ്പമല്ല. കാരണം, ഒഴുകുന്ന കാലത്തുനിന്ന് മാറിനിന്നുനോക്കാൻ ഒരു തിട്ടില്ല. ഒഴുക്കിന്റെ ഭാഗമാണ് നീരിക്ഷണങ്ങളും. നമുക്ക് ആശ്രയിക്കാവുന്നത് സമകാലിക ചിന്തകരെയും സ്വന്തം കാലത്തെ വൈദഗ്‌ധ്യത്തോടെ അടയാളപ്പെടുത്തിയ പൂർവസൂരികളെയുമാണ്.

പെട്ടെന്ന് പിടി തരാതെ ഈ പുതിയ സഹസ്രാബ്ദം വളരെ തിടുക്കത്തിൽ നീങ്ങുന്നതായി അനുഭവപ്പെടാം. വേഗതയോടുള്ള ഒരു അഭിരതിയും വേഗതയെ അളക്കാനുള്ള ശ്രമങ്ങളും ആധുനികതയുടെ ഭാഗമാണ്. എന്നാൽ വേഗതയുടെ ഗതിവേഗത്തെ തന്നെ അളക്കാൻ നിശ്ചലമായൊരു ഇടമില്ലെന്ന തിരിച്ചറിവാണ് ഉത്തരാധുനികതയ്ക്ക്. അനിശ്ചിതത്വമാണ് (indeterminacy) ആധുനികോത്തരത പ്രധാനമായും കാണുന്നത്.

ലോക്കോമോട്ടീവ് കണ്ടുപിടിച്ചതിനുശേഷവും മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങിയതിനുശേഷവും പടിഞ്ഞാറൻ ലോകത്തെ ‘വേഗത’ എന്ന ആശയം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ പിടികൂടിയിരുന്നു. ഇംഗ്ലീഷ് ഉപന്യാസകാരൻ 1936-ൽ “സ്പീഡ്” എന്ന ഉപന്യാസം എഴുതുമ്പോൾ അന്ന് പുറത്തിറങ്ങിയ മെർസിഡഡ് ബെൻസ് വേഗതയിൽ മത്സരിക്കുന്നത് ശരാശരി ഒരു മണിക്കൂറിൽ 40 കിലോമീറ്റർ എന്ന വേഗത കണക്കുവെച്ചാണ്. കേരളത്തിൽ കാളവണ്ടിയാണ് അന്തക്കാലത്ത് പ്രധാന ഗതാഗതോപാധി.

ലോക്കോമോട്ടീവ് കണ്ടുപിടിച്ചതിനുശേഷവും മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങിയതിനുശേഷവും പടിഞ്ഞാറൻ ലോകത്തെ ‘വേഗത’ എന്ന ആശയം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ പിടികൂടിയിരുന്നു.
ലോക്കോമോട്ടീവ് കണ്ടുപിടിച്ചതിനുശേഷവും മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങിയതിനുശേഷവും പടിഞ്ഞാറൻ ലോകത്തെ ‘വേഗത’ എന്ന ആശയം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ പിടികൂടിയിരുന്നു.

മനുഷ്യർ എന്നും താലോലിച്ചിരുന്ന സങ്കല്പമായിരുന്നു വേഗത. ഭാവനയിലെ വേഗതയ്ക്ക് നിയന്ത്രണമില്ല, അത് മനോവേഗമാണ്. ഭൗതികദൂരം വേഗതയിൽ താണ്ടുക എന്നതുതന്നെയായിരുന്നു നരവംശത്തിന്റെ ദിവാസ്വപ്‌നം. വേഗതയെ മനോവേഗതയുമായി ബന്ധപ്പെടുത്തിയ രണ്ടു കവികളുടെ കവിതകളും കൗതുകമുണർത്തുന്നതാണ്. രണ്ടും പഴയ കഥയാണ്.

ആദ്യ ബഹിരാകാശസഞ്ചാരി ഗഗാറിനെ സ്തുതിച്ചുകൊണ്ടാണ് അയ്യപ്പപണിക്കരുടെ കവിത.

‘ഹേ ഗഗാറിൻ ഗഗനചാരിൻ
പഥികനെൻ വഴിവിട്ടുമാറിൻ
മർത്ത്യധർമ വിചിന്തനത്തിനു-
മുഗ്രമെൻ കവിഭാവനയ്ക്കു-
മുദഗ്രസർഗവിജൃംഭണത്തിനുമിന്നു നീ
വഴിമാറിൻ”

അതിനുംമുമ്പ്, 56-ൽ സോവിയറ്റ് യൂണിയന്റെ സ്ഫുട്നിക് ബഹിരാകാശം കറങ്ങിയപ്പോൾ, 1956-ൽ ഇടശ്ശേരി രണ്ടു വരികുറിച്ചിരുന്നു:

‘‘കവി
തവ മാനവവേഗം പൂണ്ട
ഹയങ്ങൾ മുടന്തിപ്പോയോ
നൊടിയിട കൊണ്ടൊരു യോജന പായും സ്ഫുറ്റിംക്കുകളുടെ മുമ്പിൽ”.

ഇത് കവിത ഫോക്ലോർ ശ്രദ്ധ കാംക്ഷിക്കുന്ന രീതിയിൽ ആലേഖനം ചെയ്യപ്പെട്ടില്ലെങ്കിലും വേഗതയെക്കുറിച്ചുള്ള മനനമാണ്. ഇടശ്ശേരി ഈ കവിതയുടെ പേര് തന്നെ കാലത്തിനു കാഹളമൂതുന്നതാണ്: ‘പഴകിയ ചാലുകൾ മാറ്റുക’.

ആധുനികതയെ നിർണയിക്കുന്നതിൽ മുഖ്യഘടകം വേഗതയാണ്. പാരമ്പര്യവിച്ഛേദം മാത്രമല്ല സാമൂഹിക പ്രവേഗമാണ് സമൂഹങ്ങളെ ആധുനികമാക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മനോവേഗം എന്ന കണക്കിൽ വേഗതയിൽനിന്ന് ഭൗതികതയെ എടുത്തുമാറ്റിയത്. ഭൗതികദൂരങ്ങൾ ഭൗതികനിയമങ്ങളുടെ വെല്ലുവിളികൾ മറികടന്നു ചെന്നെത്താൻ പ്രയാസപ്പെടുന്ന ദൂരങ്ങളാണ്. ഭൗതികദൂരത്തെ മുറിച്ചുകടക്കാൻ വിനിമയ സാങ്കേതിക ഉപാധികൾ രണ്ടുനൂറ്റാണ്ടു മുമ്പേ വികസിപ്പിച്ചു. എന്നാൽ ഭൗതികതയ്ക്ക് പകരമായി വിർച്വൽ സങ്കൽപം വേഗതയെ പുനഃസങ്കൽപ്പിക്കാൻ നിമിത്തമായി. നിർമിത ബുദ്ധിയിലേക്ക് വികസിതമായ സാങ്കേതികമാറ്റങ്ങളെ വിഭാവനം ചെയ്തത് വിവരസാങ്കേതികയിലെ വിപ്ലവകരമായ മാറ്റങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗവേഷണസ്ഥാപനങ്ങളുടെ; പ്രത്യേകിച്ച് സൈനിക സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനങ്ങളുടെ ലാബുകളിൽനിന്ന് നരവംശത്തിനു മുഴുവനായും പ്രാപ്യമാവുകയായിരുന്നു വിവരസാങ്കേതികവിദ്യയുടെ ഉപലബ്ധികൾ. ദൂരങ്ങൾ എത്രയോവേഗം അതിവർത്തിക്കാനുള്ള നരവംശപരമായ അത്യാംകാംഷ ദൂരസംഹാരികളായ സാങ്കേതികവിദ്യകളെ വികസിപ്പിക്കാനുള്ള പരിശ്രമങ്ങൾ നരവംശചരിത്രത്തിലുടനീളം കാണാം. വേഗത നരവംശസംസ്കൃതിയുടെ വികാസഗതികളെ മനസ്സിലാക്കാനുള്ളൊരു അളവുകോലാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മനോവേഗം എന്ന കണക്കിൽ വേഗതയിൽനിന്ന് ഭൗതികതയെ എടുത്തുമാറ്റിയത്. ഭൗതികദൂരങ്ങൾ ഭൗതികനിയമങ്ങളുടെ വെല്ലുവിളികൾ മറികടന്നു ചെന്നെത്താൻ പ്രയാസപ്പെടുന്ന ദൂരങ്ങളാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മനോവേഗം എന്ന കണക്കിൽ വേഗതയിൽനിന്ന് ഭൗതികതയെ എടുത്തുമാറ്റിയത്. ഭൗതികദൂരങ്ങൾ ഭൗതികനിയമങ്ങളുടെ വെല്ലുവിളികൾ മറികടന്നു ചെന്നെത്താൻ പ്രയാസപ്പെടുന്ന ദൂരങ്ങളാണ്.

ആധുനികതയെ നിർണയിക്കുന്നതിൽ മുഖ്യഘടകം വേഗതയാണ്. പാരമ്പര്യവിച്ഛേദം മാത്രമല്ല സാമൂഹിക പ്രവേഗമാണ് സമൂഹങ്ങളെ ആധുനികമാക്കുന്നത്. പാഴാക്കാൻ നമുക്ക് സമയമില്ലെന്ന അനുഭവം ആധുനികതയോടെ സിദ്ധമാകുന്നതാണ്. മാറ്റത്തിന്റെ അലയൊലിയോടൊപ്പം വരുന്നതാണിത്. പാരമ്പര്യം മരവിപ്പിച്ചുനിർത്തിയ സമയത്തെയാണ് ആധുനികത തുറന്നുവിടുന്നത്. പണത്തിന്റെ ചംക്രമണം സ്ഥാവരങ്ങളെയടക്കം സ്ഥലകാല പരിധിയിൽനിന്ന് മോചിപ്പിക്കുന്നു. മൂലധന ചംക്രമണത്തിൽ സവിശേഷപ്രധാനമാണ് കടം. വായ്പ മുതലാളിത്തപൂർവ സമൂഹങ്ങളിലുമുണ്ടായിരുന്നു, നിഷ്ടൂരവുമായിരുന്നു. എന്നാൽ സമയബന്ധിതമാക്കി ഒരു കടസമൂഹത്തെ കൂലിയും തൊഴിലുമായി ബന്ധപ്പെടുത്തുന്നത് ആധുനിക മൂലധന വ്യവസ്ഥയാണ്. അത് ബന്ധിപ്പിച്ചിരിക്കുന്നത് സമയക്രമത്തോടാണ്. വേഗതയുടെ ക്രമീകരണങ്ങളുമായാണ് അത് ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു വലിയ വിഭാഗം ജനവും വേഗതയിൽ എപ്പോഴും പിറകിലാണെന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഡിജിറ്റൽ വേഗത ഇത് കൂടുതൽ സങ്കീർണമാക്കി. അതേസമയം, എല്ലാവരും സാങ്കേതികവിദ്യകളുടെ പ്രാപ്യതയനുസരിച്ച് ഒരേ വേഗതയിലാണ് എന്ന യഥാർത്ഥപ്രതീതിയും സൃഷ്ടിക്കുന്നു (simulant). വേഗതയുടെ ശ്രേണീഘടനയാണ് വ്യവസ്ഥാപിതമായത്.

വേഗതയ്ക്ക് തടസ്സമാകുന്ന പ്രതിബന്ധങ്ങളെ മറികടക്കുക എന്നത് നരവംശപരമായ സവിശേഷതയാണ്. അടിസ്ഥാനപരമായി നരവശം കുടിയേറ്റ ജീവിയാണ്. കൂടുതൽ വേഗത കാംക്ഷിക്കുക എന്നത് പുതിയ കാര്യമല്ല.

വേഗതയുടെ യുക്തി

1857-ൽ മാർക്സ് ‘ഗ്രുൻഡ്രിസ്സി’ൽ (Grundrisse) എഴുതുന്നുന്നുണ്ട്; മൂലധനത്തിന്റെ വൈരുദ്ധ്യങ്ങൾ ആത്യന്തികമായി അതിന്റെ വ്യാപനത്തിനായുള്ള എല്ലാ തടസ്സങ്ങളെയും നിർവിശങ്കം ഭേദിക്കുന്നതിന്റെ ഭാഗമായി, മുഴുവൻ ഭൂമിയെയും അതിന്റെ വിപണികൾക്കായി കൈമാറ്റം ചെയ്യുകയും കീഴടക്കുകയും ചെയ്യുന്നു. മറുവശത്ത് സ്ഥലത്തെയും കാലത്തെയും ഉന്മൂലനവും ചെയ്യുന്നു. ‘ഗ്രുൻഡ്രിസ്സ്’ മാർക്സിന്റെ മൂലധനവിമർശനത്തിന്റെ ‘ഗ്രൗണ്ട് വർക്ക്’ ആണ്, അതിന്റെ അടിസ്ഥാന കുറിപ്പുകൾ. ഈ കുറിപ്പുകളിലാണ് മാർക്സ് സാങ്കേതികവിദ്യകളുടെ പ്രവർത്തനവിന്യാസം മൂലധനസ്വരൂപമാർജിക്കുന്നതിനെക്കുറിച്ചുള്ള വിമർശനാത്മക നിരീക്ഷണം നടത്തുന്നത്.

വേഗതയ്ക്ക് തടസ്സമാകുന്ന പ്രതിബന്ധങ്ങളെ മറികടക്കുക എന്നത് നരവംശപരമായ സവിശേഷതയാണ്. അടിസ്ഥാനപരമായി നരവശം കുടിയേറ്റ ജീവിയാണ് (migrant). കൂടുതൽ വേഗത കാംക്ഷിക്കുക എന്നത് പുതിയ കാര്യമല്ല. ചലനവേഗത ഭൂമിശാസ്ത്രപരമായ ദൂരത്തിന്റെ (സ്ഥലത്തിന്റെ) സ്ഥിരതയെ മറികടക്കാനുള്ള നമ്മുടെ കഴിവിനെ സൂചിപ്പിക്കുന്നു. മാത്രമല്ല, വർദ്ധിച്ച നൈപുണ്യം, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവയ്ക്കുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു.

ദൂരം താണ്ടുക എന്നതിൽ അക്രമോത്സുകമായ ഘടകങ്ങൾ നരവംശാനുഭവങ്ങളിൽ ഉള്ളടങ്ങിയിട്ടുണ്ട്. പ്രകൃതിയോടുള്ള എതിരിടലും ഗോത്രസംഘർഷങ്ങളും ആധിപത്യ പ്രവണതകളും ഇതിന്റെ ഭാഗമാകാം. എന്നാൽ ഇതുമാത്രമല്ല, കൂട്ടായ്‌മയും സംയുക്തതയും (collective) നരവംശപരമായ അസ്തിത്വത്തിന്റെ സവിശേഷ സ്വഭാവമാണ്.

മൂലധനവ്യവസ്ഥ ആവിർഭവിക്കുന്നതോടെ അധിനിവേശപരമായ നരവംശപ്രവണതയാണ് അധീശത്വം നേടുന്നത്. സാമൂഹിക വർഗ്ഗീകരണങ്ങളുടെയും ശ്രേണീവൽക്കരണത്തിന്റെയും ഫലമായുള്ള നരവംശബോധ്യങ്ങളുടെ ഒരു മുഖ്യ പ്രവണതയായിരുന്നു ആധിപത്യമുറപ്പിക്കാനുള്ള വംശബോധ്യം. ഉല്പാദന- നവീകരണങ്ങളിലൂടെ ഇതിനെ ഒരു ആഗോള ചൂഷണവ്യവസ്ഥയാക്കി പരിവർത്തിക്കുകയാണ് മൂലധനം നിർവഹിച്ചത്. സമയത്തിന്റെയും സ്ഥലത്തിന്റെയും പ്രതിബന്ധങ്ങളെ മറികടക്കേണ്ടത് മൂലധന വ്യവസ്ഥയുടെ വ്യാപനത്തിന്റെ അനിവാര്യതയാണ്. സമയത്തെ മൂലധനം ചരക്കുവൽക്കരിക്കുന്നു. സമയം വിരളമായ വിഭവമാകുന്നു. ഈയൊരു ധാരണ വ്യക്തിജീവിതത്തിലേക്കും സംക്രമിപ്പിക്കുന്നുണ്ട് മൂലധന വ്യവസ്ഥ.

ഹൈ സ്പീഡ് സമൂഹം സമൂഹത്തിലെ ഭിന്നവിഭാഗങ്ങളെ ഒരേ നിലയിൽ ഉൾക്കൊള്ളുന്നതല്ല. അത് അടഞ്ഞ സമൂഹമാണ്, യഥാർത്ഥത്തിൽ.
ഹൈ സ്പീഡ് സമൂഹം സമൂഹത്തിലെ ഭിന്നവിഭാഗങ്ങളെ ഒരേ നിലയിൽ ഉൾക്കൊള്ളുന്നതല്ല. അത് അടഞ്ഞ സമൂഹമാണ്, യഥാർത്ഥത്തിൽ.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിൽ, അതിലെ ഇൻഷുറൻസ് പരിരക്ഷയെപ്പോലുള്ള ഏർപ്പാടുകളാണെങ്കിലും, സൂക്ഷ്മപരിശോധനയിൽ ഇതിന്റെ അനാട്ടമി കാണിച്ചുതരിക മൂലധനത്തിന്റെ കങ്കാൾ രൂപമാണ്. ശരീരത്തെയല്ല പരിരക്ഷിക്കുന്നത്, കൂടുതൽ സമയം പ്രാപ്യമാക്കാനാണ് മൂലധനാധിഷ്ഠിത ആരോഗ്യ വ്യവസായം വാഗ്ദാനം ചെയ്യുന്നത്. ‘Saving the time’ എന്നാണ്. വിരളമായ സ്ഥല- കാല ദൗർബല്യങ്ങളിൽനിന്ന് മോചിപ്പിക്കുക എന്നതാണ് വേഗതയുടെ അടിസ്ഥാനം. വേഗതയെ അപഭൗതിക വൽക്കരിക്കുന്നതിലും (de-materialize) ഇതേ യുക്തി തന്നെയാണ് പ്രബലം.

സ്ഥലകാലങ്ങളുടെ അഭൗതികവൽക്കരണമാണ് ആഗോളവൽക്കരത്തിനുശേഷമുള്ള ഏറ്റവും വിപ്ലവകരമായ മാറ്റമെന്ന് വേഗതയുടെ തത്വചിന്തകൻ പോൾ വിറിലിയോ (Paul Virilio) എഴുതുന്നുന്നുണ്ട്. വേഗതയെ വിമർശനാത്മകമായാണ് പോൾ വിറിലിയോ വിശകലനം ചെയ്യുന്നത്. അപഭൗതികവൽക്കരിക്കപ്പെട്ട സമയം യഥാർത്ഥ സ്ഥലത്തെയും ഭൂമണ്ഡലത്തെയും തന്നെ സ്വാധീനിക്കുന്നു. ഇതൊരു പുതിയ യുഗത്തിന് തുടക്കമിടുന്നു.

സെല്ലുലാർ ഫോണുകളെ പ്രശംസിച്ചുകൊണ്ടുള്ള ഒരു (ഫ്രഞ്ച്) പരസ്യത്തിൽ മനോഹരമായി സങ്കൽപ്പിച്ച ഈരടി: “ഭൂഗ്രഹം ഒരിക്കലും ഇത്ര ചെറുതായിരുന്നില്ല”.
ഇത് ലോകവുമായുള്ള നമ്മുടെ ബന്ധത്തിലും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ദർശനത്തിലും നാടകീയമായ അനുഭവമായി മാറിയെന്നാണ് പോൾ വിറിലിയോ നീരിക്ഷിക്കുന്നത്. സ്ഥലകാലനിഹനം വേഗതയുടെ അനുഭവശേഷിയുമായി ഇത്ര തീവ്രമായി ബന്ധപ്പെടുന്നത് 21-ാം നൂറ്റാണ്ടിന്റെ അനുഭവമാണ്. പാതിനിമിഷത്തിന്റെ വേഗതയിൽ പഴയ സ്ഥലകാല അനുഭവസീമകളെ ഭേദിച്ച് നവ സാങ്കേതിക സംവേദന ഉപാധികളിലൂടെ ആഗോളശൃംഖലാബന്ധങ്ങൾക്ക് പുതുപ്രാപ്തി സാധ്യമാകുന്നു.

സ്ഥലകാലങ്ങളുടെ അഭൗതികവൽക്കരണമാണ് ആഗോളവൽക്കരത്തിനുശേഷമുള്ള ഏറ്റവും വിപ്ലവകരമായ മാറ്റമെന്ന് വേഗതയുടെ തത്വചിന്തകൻ പോൾ വിറിലിയോ (Paul Virilio) എഴുതുന്നുന്നുണ്ട്.

ഡ്രോമോക്രാറ്റിക് നൂറ്റാണ്ട്
(Dromocratic Century)

ലോകത്തിന്റെ വേഗതയുടെ ഗതി ഏതാണ്ട് 19-ാം നൂറ്റാണ്ടുവരെ സ്തംഭനാവസ്ഥയിലായിരുന്നു. ആവി എഞ്ചിന്റെ കണ്ടുപിടിത്തം വേഗതയെ മാത്രമല്ല സമ്പത്തിന്റെ ചംക്രമണത്തെയും ത്വരിതപ്പെടുത്തി. വേഗത അമിതകേന്ദ്രീകരണത്തിനു വഴിവെക്കുകയാണുണ്ടായത്. രാഷ്ട്രങ്ങളെ കേന്ദ്രങ്ങളും പാർശ്വങ്ങളുമായി ശ്രേണീവൽക്കരിച്ചു. വേഗത പുതിയൊരു അസമത്വം സൃഷ്ടിച്ചു. വേഗത സൃഷ്ടിച്ച അസമത്വം സമ്പത്തിന്റെയും സാമൂഹിക അസമത്വത്തിന്റെയും മുഖ്യ പ്രേരകഘടകമായി. കഴിഞ്ഞ നൂറ്റാണ്ടോടെ വേഗതയെ അടിസ്ഥാനമാക്കിയുള്ള ശ്രേണീവൽക്കരണം രൂപാന്തരപ്പെട്ടു. വേഗതയുടെ പരിച്ഛേദമായ സഞ്ചാരികത അഥവാ ചലനക്ഷമത (mobility) ശ്രേണീഘടനയ്ക്ക് നിദാനമായി. ഉത്തമവർണങ്ങൾക്ക് മൂലധനം നൽകിയത് ആധുനികതയിലേക്കുള്ള പലായനപ്രവേഗമാണ് (escape velocity). പാരമ്പര്യവും ആധുനികതയും തമ്മിലുള്ള അതിർവരമ്പ് നിർണയിച്ചത് വ്യക്തികളുടെയും സമൂഹത്തിന്റെയും ചലനക്ഷമതയെക്കൂടി അടിസ്ഥാനമാക്കിയാണ്. ചലനവേഗമുള്ള സമൂഹം ആധുനികവും ജഡിലാവസ്ഥയിലുള്ളത് പരമ്പരാഗതവും. സാർവദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ചലനക്ഷമതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. ആധുനികതയിലേക്കുള്ള പ്രവേഗമാണ് ചലനക്ഷമതയുടെ ആവശ്യമായി പരിണമിച്ചത്. ജാത്യാധിപത്യത്തിന്റെയും മൂലധനത്തിന്റെയും വാഴ്ച സമൂഹങ്ങളെ ശ്രേണിയിൽ തന്നെ തളച്ചിട്ടത് മർദിത സമൂഹങ്ങളുടെ ചലനക്ഷമതയുടെ നിഷേധത്തിലൂടെയാണ്. വേഗതയുടെ ഈ പ്രത്യയശാസ്ത്രം ദ്വിമുഖസ്വഭാവമുള്ളതായിരുന്നു. മർദിത സമൂഹങ്ങൾക്ക് ആധുനികതയിലേക്ക് വേഗത്തിൽ എത്തിപ്പെടുക, ചലനക്ഷമതയാർജ്ജിക്കുക എന്നതായി മുഖ്യം. ഇന്ത്യയിലെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ സാമൂഹിക പ്രവേഗങ്ങൾക്ക് മുൻതൂക്കം നൽകി. അംബേദ്‌കറുടെ രാഷ്ട്രീയചിന്തയിൽ സാമൂഹികമായ ചലനക്ഷമതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

വേഗതയെ മൂലധനവ്യവസ്ഥ ചരക്കുവൽക്കരിച്ചു. ശ്രേണീഘടനയെ നവീകരണക്ഷമതയോടെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുക ഈ വ്യവസ്ഥയുടെ അസ്തിത്വത്തിന്റെ അനിവാര്യതയാണ്. വേഗ അസമത്വങ്ങൾ പുനരുല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഹൈ സ്പീഡ് സമൂഹം സമൂഹത്തിലെ ഭിന്നവിഭാഗങ്ങളെ ഒരേ നിലയിൽ ഉൾക്കൊള്ളുന്നതല്ല. അത് അടഞ്ഞ സമൂഹമാണ്, യഥാർത്ഥത്തിൽ. സമകാലീന മൂലധനയുക്തിയുടെ അടിസ്ഥാനത്തിലുള്ള ചലനക്ഷമതയുടെ രൂപകം ഭൂമി വിട്ടുയരുന്ന പലായനപ്രവേഗമാർന്ന ഇലോൺ മസ്കിന്റെ പേടകമാണ്. അത് സമ്പന്നർക്കുമാത്രം പ്രാപ്യമായ സഞ്ചാരവേഗതയാണ്. ആധുനികതയ്ക്ക് ആധാരമായത് വേഗതയാണ് എന്നു സൂചിപ്പിച്ചുവല്ലോ. വക്ലാവ് സ്മിൽ (Vaclav Smil) രചിച്ച ‘Speed: How it explains the world’ എന്ന അന്തർവൈജ്ഞാനിക (interdisciplinary) പഠനത്തിൽ വേഗതയിൽനിന്ന് ഉൽഭവിക്കുന്ന പുതുലോകത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആധുനികതയും വേഗതയുമായി ബന്ധപ്പെട്ട് പോൾ വിറിലിയോവിന്റെ നീരിക്ഷണങ്ങൾ വക്ലാവ് സ്മിൽ ഇതിലെടുത്തു ചേർത്തിട്ടുണ്ട്.

വക്ലാവ് സ്മിൽ രചിച്ച ‘Speed: How it explains the world’ എന്ന അന്തർവൈജ്ഞാനിക പഠനത്തിൽ, വേഗതയിൽനിന്ന് ഉൽഭവിക്കുന്ന പുതുലോകത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വക്ലാവ് സ്മിൽ രചിച്ച ‘Speed: How it explains the world’ എന്ന അന്തർവൈജ്ഞാനിക പഠനത്തിൽ, വേഗതയിൽനിന്ന് ഉൽഭവിക്കുന്ന പുതുലോകത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സമയബോധങ്ങളിൽനിന്ന് വിമോചിതമായ വേഗതയെ കുറിക്കാൻ പോൾ വിറിലിയോ സൃഷ്ടിച്ച പരികല്പനയാണ് ‘ഡ്രോമോളോജി’. രണ്ട് ഗ്രീക്ക് പദങ്ങളിൽനിന്ന് ‘ഡ്രോമോസ്’ എന്ന വാക്ക് സൃഷ്ടിച്ച്, അതിൽ ലോഗോസ് കൂടി ചേർത്തുവെച്ചു. ഡ്രോമോളോജി വേഗതയുടെ ഒരു സംഗ്രഹീത സങ്കൽപമാകുന്നു. ഡ്രോമോസ് എന്നാൽ റേസ്‌കോഴ്‌സിന്റെ ഗ്രീക്ക് പദമാണ്. പോൾ വിറിലിയോയുടെ അഭിപ്രായത്തിൽ വ്യാവസായിക വിപ്ലവം ഉണ്ടായിട്ടില്ല, മറിച്ച് ഒരു ‘ഡ്രോമോക്രാറ്റിക്’ വിപ്ലവമായിരുന്നു നടന്നത്. ജനാധിപത്യമില്ല, ഡ്രോമോക്രസി മാത്രമാണുള്ളത്. സോഷ്യോളജിയില്ല, ഡ്രോമോളജി മാത്രമാണുള്ളത്. പുരോഗതിയെ നശിപ്പിക്കുന്നത് ഡ്രോമോളജിക്കൽ സ്വഭാവമെന്ന നിലയിൽ വേഗതയാണ്. പൂർണ്ണ സമാധാനം സൃഷ്ടിക്കുന്നത് യുദ്ധത്തിന്റെ സ്ഥിരതയാണ്. അത് ശൂന്യാവസ്ഥയുടെ സമാധാനമാണ്. യുദ്ധങ്ങളാണ് വേഗതയുടെ പരീക്ഷണശാലകൾ. ലോകം കൂടുതൽ വേഗം കൈവരിക്കുന്നത് യുദ്ധാനന്തരമാണ്. വേഗതയുടെ ഉപകരണങ്ങളും ഉപാധികളും യുദ്ധപരീക്ഷണശാലകളിൽനിന്നാണ് ആവിർഭവിക്കുന്നത്. അങ്ങനെ അനുമാനിക്കുമ്പോൾ ലോകം ഇപ്പോൾ കൈവരിച്ച വേഗത ഭൂതകാലത്തിന്റെ വേഗതയാണ്. വർത്തമാനത്തിന്റെയും ഭാവിയുടെയും വേഗത യുദ്ധങ്ങളിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പോൾ വിറിലിയോ ഇപ്രകാരം കുറിക്കുന്നു:

"മനുഷ്യനായി രൂപാന്തരപ്പെട്ടതിനുശേഷം ലോകത്തിന്റെ ഏറ്റവും പൂർണ്ണമായ അർത്ഥത്തിൽ മനുഷ്യൻ ലാഭിച്ചത്, മരണത്തിൽനിന്ന് നേരിട്ട് വാങ്ങിയെടുത്ത സമയമാണ്. ഉള്ളടക്കമില്ലാത്ത ശുദ്ധമായ ആശയം പോലെ, ശുക്രനെപ്പോലെ, വേഗത കടലിൽ നിന്നാണ് വരുന്നത്. പ്രപഞ്ചം ഒരു പുതിയ സൗന്ദര്യത്താൽ, വേഗതയുടെ സൗന്ദര്യത്താൽ സമ്പന്നമായിരിക്കുന്നു..."

പോൾ വിറിലിയോ യഥാർത്ഥത്തിൽ എഴുതുന്നത് വേഗതയുടെ സൗന്ദര്യാനുഭവത്തെകുറിച്ചാണ് എന്നാണ് വക്ലാവ് സ്മിൽ പറയുന്നത്. ഗതാഗത എഞ്ചിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് പോൾ വിറിലിയോവിന്റെ എഴുത്ത്.

വേഗതയെയാണ് നരവംശം കാംക്ഷിക്കുന്നത്. വേഗതയ്ക്കുവേണ്ടി വേഗത. വേഗതയുടെ അഭൗതികവൽക്കരണം മാനുഷികമായ സ്വയംസിദ്ധ പ്രവർത്തനങ്ങളെ ലജ്ജാകരമാക്കി. വേഗമാർന്ന വാഹനങ്ങൾക്കുമുമ്പാകെ നടത്തം ലജ്ജാകരമായി.

‘പ്രകൃതിയുടെ വൈരുധ്യാത്മകത’ എന്ന പുസ്തകത്തിൽ ഏംഗൽസ് പറയുന്നുണ്ട്, നിലവിൽ തുടരുന്നതായ എല്ലാറ്റിന്റെയും അടിസ്ഥാന രൂപകങ്ങൾ സ്ഥലവും കാലവുമാണ്. കാലാതീതം അസംബന്ധമാണെന്നതുപോലെ തന്നെ സ്ഥലബാഹ്യമായി നിലനിൽപ് തുടരുക എന്നതും അത്യന്തം അസംബന്ധമാണ്. ഏംഗൽസിന്റെ യാന്ത്രിക ഭൗതികവാദപരമായ നീരിക്ഷണത്തെയാണ് അപസ്ഥലീകരണത്തിന്റെയും കാലലംഘനങ്ങളുടെയും ഡ്രോമോസ് സാങ്കേതികവിദ്യകൾ നിശ്ശേഷം ഇല്ലാതാക്കിയത്. ഡ്രോമോസിന്റെ പുതുപുത്തൻവേഗതയാണ് ഡ്രോണുകൾ. ‘ഡ്രോണാക്രസി’ (dronocracy) ഒരു സംഭാവ്യതയാണ്.

പോൾ വിറിലിയോ വേഗതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നീരിക്ഷിക്കുന്നത് ഇങ്ങനെയാണ്:

"ഇന്ന്, നിലവിലുള്ള മിക്കവാറും എല്ലാ സാങ്കേതികവിദ്യകളും പ്രകാശവേഗതയെ പ്രാവർത്തികമാക്കുന്നു. നമ്മൾ സംസാരിക്കുന്നത് ദൂരെയുള്ള വിവരങ്ങളെക്കുറിച്ചല്ല, മറിച്ച് ദൂരെയുള്ള പ്രവർത്തനത്തെക്കുറിച്ചാണ്, അല്ലെങ്കിൽ, ദൂരെ നിന്ന് തൽക്ഷണം പ്രവർത്തിക്കാനുള്ള സാധ്യതയെക്കുറിച്ചുമാണ്. ഇതിനർത്ഥം ചരിത്രം ഇപ്പോൾ കാലത്തിന്റെ മതിലിലേക്ക് തലകീഴായി കുതിക്കുന്നു എന്നാണ്. പ്രകാശവേഗത ലോകത്തെ പരിവർത്തനം ചെയ്യുക മാത്രമല്ല ചെയ്യുന്നത്, അത് ലോകമായി മാറുന്നു".

ഇതിലെ അവസാനവരി കൗതുകമുണർത്തുന്നു, അതേസമയം, യുക്തിവാദി ശാസ്ത്രപ്രചാരകരുടെ വിരസയുക്തിയിൽനിന്ന് വായിക്കരുത് എന്നുമാത്രം.
വേഗത സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചു പോൾ വിറിലിയോവിന്റെ നീരീക്ഷണം മാനവികമെന്ന് ആധുനികത ഘോഷിച്ച ഒരു അനുഭവൈകയാഥാർഥ്യത്തിന്റെ തിരസ്‌ക്കാരമാവുകയുമാണ്.

"നമ്മൾ ഓരോ തവണയും ഉയർന്ന വേഗതയിൽ ആവിഷ്‌ക്കരിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ഒരു പ്രവർത്തനത്തിന്റെ മൂല്യത്തെ നമ്മൾ അപകർഷിക്കുന്നു. നമ്മുടെ പ്രതികരണശേഷിക്കുവേണ്ടി പ്രവർത്തിക്കാനുള്ള നമ്മുടെ സ്വയംസിദ്ധശക്തിയെ അന്യവൽക്കരിക്കുന്നു’’.

Claude Parent demonstrated the quality of the oblique for the French Pavilion at the 1970 Venice Biennale.
Claude Parent demonstrated the quality of the oblique for the French Pavilion at the 1970 Venice Biennale.

വേഗതയെയാണ് നരവംശം കാംക്ഷിക്കുന്നത്. വേഗതയ്ക്കുവേണ്ടി വേഗത. വേഗതയുടെ അഭൗതികവൽക്കരണം മാനുഷികമായ സ്വയംസിദ്ധ പ്രവർത്തനങ്ങളെ ലജ്ജാകരമാക്കി. വേഗമാർന്ന വാഹനങ്ങൾക്കുമുമ്പാകെ നടത്തം ലജ്ജാകരമായി. സ്വയംസിദ്ധ പ്രവർത്തനങ്ങളിൽനിന്ന് അന്യവൽകൃതമായ ഫിറ്റ്നസ് പോലുള്ള ശാരീരികക്ഷമതാ അഭ്യസനങ്ങളിലാണ് നടത്തം ഒരു അംഗീകൃത പ്രവർത്തിയാകുന്നത്. അഭൗതികവേഗതയുടെ (dematerial) മുമ്പിൽനിന്ന് ലജ്ജയോടെയാണ് മനുഷ്യർ തന്റെ ഓരോ പ്രവർത്തനസിദ്ധികളെയും പിൻവലിച്ചുകൊണ്ടിരിക്കുന്നത്.

ത്വരിതവേഗതയുടെ ഘട്ടത്തിലേക്കാണ് നൂറ്റാണ്ട് മുന്നേറുന്നത്. ഘോരമായി അത് എല്ലാറ്റിനെയും നാശോന്മുഖമാക്കും. ഈ ‘Accelerationist’ മുതലാളിത്ത സൃഷ്ടിയാണ് സമകാലിക ഫാഷിസം.

ത്വരിതവേഗതയുടെ ഘട്ടത്തിലേക്കാണ് നൂറ്റാണ്ട് മുന്നേറുന്നത്. ഘോരമായി അത് എല്ലാറ്റിനെയും നാശോന്മുഖമാക്കും. ഈ ‘Accelerationist’ മുതലാളിത്ത സൃഷ്ടിയാണ് സമകാലിക ഫാഷിസം. ത്വരിതവേഗതയ്ക്ക് വ്യവസ്ഥകളും നിയമങ്ങളും ചട്ടങ്ങളും ഭരണഘടനപോലുള്ള വ്യവസ്ഥാപിതത്വങ്ങളും വലിയ പ്രതിബന്ധമാണ്. ഇതിന്റെ ഒരു ഫലം, വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ (Institution) പ്രാധാന്യം നഷ്ടപ്പെടുന്നതാണ്. വ്യവസ്ഥാപിത സ്ഥാപനങ്ങൾ, ആശയങ്ങൾ, ഭാവനകൾ, ശീലങ്ങൾ, മൂല്യങ്ങൾ, വികാരങ്ങൾ എന്നിവ കുറഞ്ഞത് മൂന്നു തലമുറകൾക്കിടയിലെങ്കിലും കൈമാറ്റപ്പെടുന്നതാണ് ഭൂതകാലം, വർത്തമാനം, ഭാവി എന്നിങ്ങനെ. വ്യക്തികളുടെ തൊഴിൽ, സ്ഥിരവാസം, സാമ്പത്തിക- രാഷ്ട്രീയ- മത ചിന്തകൾ എന്നിവ ത്വരിതവേഗതയിൽ മാറ്റാൻ പ്രേരിപ്പിക്കുന്ന ഒരു സമയത്ത് പാരമ്പര്യ അവകാശങ്ങൾക്ക് (legacy rights) യാതൊരു പ്രാധാന്യവുമില്ലാതെയാകുന്നു. കാരണം അവ പ്രത്യക്ഷത്തിൽ സ്ഥലകാലബന്ധിതമാണ്. സമകാലത്ത് വേഗത അഭൗതികവൽക്കരിക്കപ്പെടുന്നതിനാൽ സ്ഥലകാല ബന്ധിതമായ ക്രമങ്ങൾ അപ്രസക്തമാകുന്നു.

ഇരുണ്ട പ്രബുദ്ധയാണ് (dark enlightenment) ത്വരിതവേഗതയുടെ ലോകവീക്ഷണം. ‘‘സമൂഹത്തിന്റെ നിലവിലുള്ള അവസ്ഥ പരിഹരിക്കാനാവില്ലെന്നും അതിനുള്ള ഏക പരിഹാരം 'വ്യവസ്ഥയുടെ' സർവനാശവും ശ്വേതമേധാവിത്വവാദവുമാണെ’’ന്നാണ് ത്വരിതവേഗക്കാർ പറയുന്നത്. 1994-ൽ ബ്രിട്ടീഷ് തത്വചിന്തകൻ നിക്ക് ലാൻഡ് ‘മെൽറ്റ്ഡൗൺ’ എന്ന പ്രഭാഷണത്തിൽ സൂചിപ്പിച്ചത് ഇതേ കാര്യമാണ്: ലോകം ഒരു സാങ്കേതിക- മുതലാളിത്ത ഏകത്വം (singularity) കൊണ്ട് കീഴടക്കപ്പെടും. സാമൂഹിക ക്രമം യന്ത്രങ്ങളുടെ ഉന്മാദത്താൽ തകർക്കപ്പെടും. ‘സമീപഭാവിയിൽനിന്ന് മനുഷ്യന് ഒന്നും സൃഷ്ടിക്കാനില്ല’ എന്നാണ് ത്വരിതവാദഗതിക്കാർ (accelerationist) അറിയിക്കുന്നത്.

വേഗതയുടെ അഭൗതികവൽക്കരണം മാനുഷികമായ സ്വയംസിദ്ധ പ്രവർത്തനങ്ങളെ ലജ്ജാകരമാക്കി. വേഗമാർന്ന വാഹനങ്ങൾക്കുമുമ്പാകെ നടത്തം ലജ്ജാകരമായി.
വേഗതയുടെ അഭൗതികവൽക്കരണം മാനുഷികമായ സ്വയംസിദ്ധ പ്രവർത്തനങ്ങളെ ലജ്ജാകരമാക്കി. വേഗമാർന്ന വാഹനങ്ങൾക്കുമുമ്പാകെ നടത്തം ലജ്ജാകരമായി.

ഫാഷിസ്റ്റുകൾ വേഗതയെ ആലങ്കാരികമായും അക്ഷരാർത്ഥത്തിലും ആരാധിച്ചിട്ടുണ്ട്. ഇറ്റാലിയൻ ഫ്യൂച്ചറിസ്റ്റുകൾ വേഗതയുടെ മഹത്വത്തെ സ്തുതിച്ചു. പിസ്റ്റണുകൾ, മെഷീൻ ഗണ്ണുകൾ, വെടിയുതിർക്കുന്ന വേഗതയുള്ള റേസ് കാറുകൾ എന്നിവ വിജയത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫാഷിസ്റ്റുകൾ സ്വപ്നം കണ്ടു. യൂറോപ്പിൽ മിന്നലാക്രമണം നടത്തിയപ്പോൾ നാസികൾ വേഗതയുടെ സൗന്ദര്യത്തിൽ അഭിരമിക്കുകയായിരുന്നു. വേഗത ഫാഷിസത്തിന് മോർഫീൻ പോലെ വേദനാസംഹാരിയും ലഹരിയുമാണ്.

ജനാധിപത്യത്തിന്റെ സാമൂഹികസംവിധാനം തിരുമാനങ്ങളെടുക്കുന്നത് പലപ്പോഴും നിരന്തരമായ ആശയവിനിമയത്തിൽ കൂടിയാണ്. ചിലപ്പോൾ ഇത് ദൈർഘ്യമേറിയ പ്രക്രിയയാകാം. എങ്കിലും എല്ലായ്പ്പോഴും പ്രതിഫലം നൽകുന്ന ഒന്നാകണമെന്നുമില്ല. അത്തരം ആശയവിനിമയങ്ങളും കൂടിയാലോചനകളും പരസ്പര ധാരണകളും കാലതാമസങ്ങൾക്കിട വരുത്തുന്നു (പൊതുവെ ജനാധിപത്യത്തിൽ ഒരു മന്ദഗതി -slowness- അനുഭവപ്പെട്ടേക്കാം). ഇത് ഏകാധിപതികളെ പ്രകോപിപ്പിക്കുന്നു. കമ്മിറ്റികളുടെയും ഉപകമ്മിറ്റികളുടെയും സങ്കീർണ്ണതകളും നടപടിക്രമങ്ങളും മൂലധന വ്യവസ്ഥ ആവശ്യപ്പെടുന്ന ത്വരിതവേഗതയ്ക്ക് തടസ്സമാണ്.

വേഗതയോടുള്ള ആസക്തി, സമയം ലാഭിക്കുന്ന സംവിധാനങ്ങളോടും എല്ലാത്തരം ശൃംഖലകളോടും അതിന്റെ ‘തൽക്ഷണ’ ഗാഡ്‌ജെറ്റുകളോടുള്ള ആകർഷണം എന്നിവ ഏകാധിപത്യങ്ങൾക്ക് അത്യാകർഷകങ്ങളാണ്.

ഒരു ജനാധിപത്യ സമൂഹത്തിൽ, വേഗതയെ വിഘാതപ്പെടുത്തുന്ന ഒട്ടേറെ നടപടിക്രമങ്ങളുണ്ടായിരിക്കും. നടപടിക്രമങ്ങളുടെ ലംഘനം ശിക്ഷാർഹവുമായിരിക്കും. ജനാധിപത്യം വേഗതയ്ക്കുപകരം പക്വതയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇത് സ്വേച്ഛാധിപതികൾക്ക് സ്വയം പ്രകടിപ്പിക്കാനും അവരുടെ നിയന്ത്രണത്തിനു വിധേയമായി ഭാവിയെ രൂപപ്പെടുത്താനും തടസ്സമാകുന്നു. മധുരം പുരട്ടിയ വാക്കാണ് ജനാധിപത്യം എന്ന് സ്വേച്ഛാധിപതികൾ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാൽ പ്രതിബന്ധങ്ങളുടെ നൂലാമാലായായാണ് അവർ ജനാധിപത്യത്തെ കാണുന്നത്. വേഗത, അതിവേഗത- സ്വേച്ഛാധികാരികൾ വേഗതയെ ബഹുമാനിക്കുകയും വസ്തുവൽക്കരിക്കുകയും ചെയ്യുന്നു.

വേഗതയോടുള്ള ആസക്തി, സമയം ലാഭിക്കുന്ന സംവിധാനങ്ങളോടും എല്ലാത്തരം ശൃംഖലകളോടും അതിന്റെ ‘തൽക്ഷണ’ ഗാഡ്‌ജെറ്റുകളോടുള്ള ആകർഷണം എന്നിവ ഏകാധിപത്യങ്ങൾക്ക് അത്യാകർഷകങ്ങളാണ്. വേഗതയ്ക്കുവേണ്ടി വേഗതയാൽ പിടിമുറുക്കപ്പെട്ട സമൂഹങ്ങൾ ഒരു കളിപ്പാട്ടം പോലെ മുന്നോട്ടുനീങ്ങാതെ, സ്വന്തം അച്ചുതണ്ടിൽ കൂടുതൽ വേഗത്തിൽ കറങ്ങുന്നതാണ് ഫാഷിസ്റ്റ് അധികാരക്രമം. സമൂഹത്തിന്റെ ആപേക്ഷികവേഗത അതിന്റെ അനിവാര്യമായ സ്വഭാവങ്ങളിലൊന്നായി പണ്ടേ കണ്ടിട്ടുണ്ട്. ചക്രം മുതൽ മൈക്രോചിപ്പ് വരെയുള്ള പുരോഗതിക്ക് നിർണായകമായി കണക്കാക്കപ്പെടുന്ന പല കണ്ടുപിടുത്തങ്ങളും നമ്മെ വേഗത്തിൽ പോകാൻ പ്രാപ്തരാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സമയ- സ്ഥല കംപ്രഷനും സാമ്പത്തിക- സാമൂഹിക- സാംസ്കാരിക മാറ്റങ്ങളും മുൻകാലഘട്ടങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണെന്ന ധാരണ പോലും, കാര്യങ്ങൾ നിരന്തരമായ വേഗതയിൽ സംഭവിക്കുന്നതായി തോന്നിപ്പിക്കുന്നു, ഇത് വ്യത്യസ്തമായ സമയബോധം കൊണ്ട് നിറയ്ക്കുന്നു. ഈ സമയബോധത്തെയാണ് ഫാഷിസം ചൂഷണം ചെയ്യുന്നത്. വേഗതയുടെ ഈ പദ്ധതിയെ അതിവിദൂരവും അവാസ്തവുമായ ഭൂതകാലത്തിലേക്ക് ഫാഷിസം ബന്ധിക്കും. ഒരുഭാഗത്ത് സത്യാനന്തരമായ ഭൂതകാലം, മറുവശത്ത് ത്വരിതവേഗമുതലാളിത്തം. ജനാധിപത്യപരമായ വിചിന്തനങ്ങളെ നിഷേധിക്കാനുള്ള ഫാഷിസ്റ്റ് സമയബോധത്തിലേക്ക് ജനതതിയെ പിടിച്ചെടുമ്പോഴാണ് ഫാഷിസ്റ്റ് അധികാരം യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമാകുന്നത്. ഫാഷിസം സമയബോധത്തിന്റെ കൂടി സൃഷ്ടിയാകുന്നു.

പിസ്റ്റണുകൾ, മെഷീൻ ഗണ്ണുകൾ, വെടിയുതിർക്കുന്ന വേഗതയുള്ള റേസ് കാറുകൾ എന്നിവ വിജയത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫാഷിസ്റ്റുകൾ സ്വപ്നം കണ്ടു.
പിസ്റ്റണുകൾ, മെഷീൻ ഗണ്ണുകൾ, വെടിയുതിർക്കുന്ന വേഗതയുള്ള റേസ് കാറുകൾ എന്നിവ വിജയത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫാഷിസ്റ്റുകൾ സ്വപ്നം കണ്ടു.

ഹൈസ്പീഡ് സമൂഹത്തെക്കുറിച്ച് എഴുതിയ ഹാർട്മുട് റോസാ (Hartmut Rosa) പ്രതിപാദിക്കുന്ന ഒരുകാര്യം ഈ സന്ദർഭത്തിൽ പ്രസക്തമാണ്. പ്രത്യേകിച്ച്, കഴിഞ്ഞ 25 വർഷങ്ങളിലെ വേഗതയോടുള്ള വർധിച്ചുവരുന്ന ആഭിമുഖ്യം പരിഗണിക്കുമ്പോൾ. സാങ്കേതിക ദ്രുതവേഗത എന്നാൽ കുറഞ്ഞ സമയം കൊണ്ട് ഉൽപ്പാദനം, സഞ്ചാരം എന്നാണല്ലോ. അതായത്, ദ്രുതവേഗത ഒഴിവുസമയം കൂട്ടുന്നു. ഇത് ജീവിതത്തിന്റെ വേഗത കുറയ്ക്കും. എന്നിട്ടും സമകാല മുതലാളിത്തത്തിൽ, സമയം സമൃദ്ധമാകുന്നതിനുപകരം കൂടുതൽ ദുർലഭമായാണ് അനുഭവപ്പെടുന്നത്. സാങ്കേതിക ദ്രുതവേഗതയും വർദ്ധിച്ചുവരുന്ന സമയദൗർലഭ്യവും (അതായത്, 'ജീവിതവേഗ’ത്തിന്റെ ത്വരണം) ഒരേസമയം സംഭവിക്കുമ്പോൾ, സമൂഹത്തിന്റെ പ്രക്രിയകളെല്ലാം ദ്രുതവേഗതയിലാകുന്നു. വേഗത സൃഷ്ടിക്കേണ്ട സമയസമൃദ്ധിക്കുപകരം സമയദൗർലഭ്യമാണുണ്ടാകുന്നത്. ഇത് മൂലധനവ്യവസ്ഥയുടെ യുക്തിയാണ്.

മുതലാളിത്ത മിച്ചോല്പാദനം നന്നേ ചുരുക്കം പേർക്ക് സമയാധിക്യവും ബഹുഭൂരിപക്ഷം പേർക്ക് സമയദൗർലഭ്യവും സൃഷ്ടിക്കുന്നു. അടിമത്വത്തിന്റെ സാമൂഹികമായ പുനരുല്പാധനമാണ് മിച്ചഫലം. വേഗതയെ മുതലാളിത്തത്തിൽനിന്ന് വിമോചിപ്പിക്കാനാകുമോ? മുതലാളിത്തം തന്നെയാണോ വേഗത? വേഗതയുടെ ഭിന്നസങ്കല്പമെന്താണ്? വേഗതയെ സാമൂഹിക പുനരുത്പാദനപ്രക്രിയ എങ്ങനെയാണ് കാംക്ഷിക്കേണ്ടത് അല്ലെങ്കിൽ പുനഃക്രമീകരിക്കേണ്ടത് എന്നത് അന്വേഷിക്കണമെങ്കിൽ വേഗതയുടെ ഗതിയിൽ നിന്ന് പുറത്തുചാടണം. എന്നുവെച്ചാൽ വർത്തമാന ചരിത്രത്തിൽ നിർസ്ഥാനീകരിക്കാൻ (de-locate) സാധിക്കണം. അതൊരു അസാധ്യമായ സാധ്യതയായി മാത്രം നിലകൊള്ളുന്നു. സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവം അതിൻെറ ആദ്യഘട്ടത്തിൽ മുതലാളിത്തത്തിന് ബദലായി മറ്റൊരു കാലക്രമം സൃഷ്ടിക്കാനുള്ള ഉദ്യമമായിരുന്നു.

വേഗത സൃഷ്ടിക്കുന്ന അസമത്വം അതിവേഗ പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയിലും ഉയർന്നുവന്നിട്ടുണ്ട്.

കെ- വേഗങ്ങൾ

കേരളത്തിലെ രാഷ്ട്രീയവർഗങ്ങളുടെ മനസ്സിൽ ആധുനികതയുടെ വേഗത മതിയാകില്ല എന്ന ബോധ്യത്തിൽനിന്ന് ഉത്തര മുതലാളിത്തത്തിന്റെ അതിവേഗത ഒരു കാമനയായി വളരുന്നത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായിരിക്കണം. ആദ്യം എക്സ്പ്രസ്സ് ഹൈവേയായും അതിനുശേഷം ആറുവരി ദേശീയപാതയായും പിന്നീട് ഹൈസ്പീഡ് സിൽവർലൈൻ റെയിൽപാതയായും.

ആഗോള മുതലാളിത്തവുമായി വേഗേന സ്വയം കണ്ണിചേർക്കപ്പെടുക എന്ന മൂലധനേച്ഛയുടെ അഭിലാഷമാണ് അതിവേഗത്വരകളിൽ ആവിഷ്കൃതമായത്. മൂലധനസഞ്ചയം അതിന്റെ സർവാശ്ലേഷമായ വികസ്വനത്വരകൾ ഭരണത്തിലുള്ള രാഷ്ട്രീയവർഗങ്ങളുടെ ഭാവനകളിലൂടെയാണ് സ്വയം ആവിഷ്കരിക്കുക. എക്സ്പ്രസ്സ് ഹൈവേ പദ്ധതി യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ആവിഷ്ക്കരിച്ചത്. അന്നതിനെ ശക്തിയുക്തം എതിർത്ത ഇടതുപക്ഷം മുഖ്യമായും ആരോപിച്ചത്, അത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നാണ്. ഹൈസ്പീഡ് സമൂഹം കേരളത്തിൽ സാമൂഹികവും വർഗപരമായ അസമത്വം സൃഷ്ടിക്കുമെന്നാണ് ഇടതുപക്ഷം ഉന്നയിച്ച വിഭജനവാദം. എന്നാൽ, പിന്നീട് അധികാരമേറ്റ എൽ ഡി എഫ് സർക്കാരിന്റെ മുൻഗണനാപദ്ധതിയായി മാറിയത് ദേശീയ പാത നിർമാണവും ഹൈസ്പീഡ് റെയിൽ പദ്ധതിയുമാണ്. പ്രവാസി സമ്പന്നവിഭാഗങ്ങളിൽനിന്ന് ഏറെക്കുറെ പിന്തുണ ലഭിച്ച പദ്ധതി പ്രതിരോധം നേരിട്ടത് സ്ഥലമെടുപ്പിൽ, തദ്ദേശവാസികളിൽ നിന്നാണ്. വികസനവുമായി ബന്ധപ്പെട്ട് കേരളം അഭിമുഖീകരിക്കുന്ന ഒരു മുഖ്യപ്രശ്നം ഭൂലഭ്യതയുടേതാണ്. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതി അതിവേഗ റെയിൽപാതയ്ക്കായുള്ള വികസനത്തിന് അനുയോജ്യമാണോ എന്ന പ്രശ്നവും ഉയർത്തപ്പെട്ടിട്ടുണ്ട്.

വേഗത സൃഷ്ടിക്കുന്ന അസമത്വം അതിവേഗ പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയിലും ഉയർന്നുവന്നിട്ടുണ്ട്. കെ- റെയിൽ ചർച്ചയുടെ സന്ദർഭത്തിൽ ഡോ. ടി.എം. തോമസ് ഐസക് നടത്തിയ നീരീക്ഷണം ഇങ്ങനെയാണ്: "കേരളത്തിൽ പാവപ്പെട്ടവർ ഇന്ന് കെ -റെയിലിൽ കയറിയെന്നുവരില്ല. പക്ഷെ, അവരുടെ അടുത്ത തലമുറ കെ- റെയിലിൽ മാത്രമല്ല, വിമാനത്തിൽ പോകാനും വരുമാനമുള്ളവരായിരിക്കും. അത്തരമൊരു നവീന കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമാണ് കെ -റെയിൽ’’.

വികസനവുമായി ബന്ധപ്പെട്ട് കേരളം അഭിമുഖീകരിക്കുന്ന ഒരു മുഖ്യപ്രശ്നം ഭൂലഭ്യതയുടേതാണ്. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതി അതിവേഗ റെയിൽപാതയ്ക്കായുള്ള വികസനത്തിന് അനുയോജ്യമാണോ എന്ന പ്രശ്നവും ഉയർത്തപ്പെട്ടിട്ടുണ്ട്.
വികസനവുമായി ബന്ധപ്പെട്ട് കേരളം അഭിമുഖീകരിക്കുന്ന ഒരു മുഖ്യപ്രശ്നം ഭൂലഭ്യതയുടേതാണ്. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതി അതിവേഗ റെയിൽപാതയ്ക്കായുള്ള വികസനത്തിന് അനുയോജ്യമാണോ എന്ന പ്രശ്നവും ഉയർത്തപ്പെട്ടിട്ടുണ്ട്.

സി.പി.എമ്മിന്റെ ധനകാര്യവിദഗ്‌ധൻ കൂടിയായ തോമസ് ഐസക് കേരളത്തിന്റെ വർത്തമാന സാമ്പത്തിക- സാമൂഹിക അസമത്വം എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ്, ഇടതുപക്ഷ സർക്കാർ തുടങ്ങാനിരുന്ന സിൽവർ ലൈൻ പദ്ധതി ‘താൽക്കാലിക’മായെങ്കിലും സമ്പന്നർക്കുള്ളതാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. അതിവേഗതയുടെ പ്രകടമായ അസമത്വത്തെ അഭിസംബോധന ചെയ്യാനാണ് യഥാർത്ഥത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂറ്റനാട് അപ്പത്തിന്റെ കഥയിലൂടെ പറയാൻ ശ്രമിച്ചത്. യാഥാർഥ്യവുമായി വിദൂരബന്ധമില്ലാത്ത അന്യാപദേശമായതുകൊണ്ട്, അതൊരു രാഷ്ട്രീയ ഫലിതമായി മാറി. അതിവേഗപാതകൾ സാമൂഹിക തലത്തിൽ സൃഷ്ടിക്കുന്ന വർഗവൈരുധ്യത്തെക്കുറിച്ചു ഇടതുപക്ഷത്തിന് ബോധ്യമുണ്ടായിരുന്നുവെന്നു വ്യക്തം. എങ്കിൽതന്നെയും ആഗോള മുതലാളിത്ത വികസനത്തിന്റെ വേഗതയിലേക്ക് സ്വയം കുതിക്കുക എന്ന മൂലധനസഞ്ചയത്തിന്റെ വാഞ്ഛ രാഷ്ട്രീയവർഗങ്ങളെ പൂർണമായും ഗ്രസിച്ചുകഴിഞ്ഞിരുന്നു.

അതിവേഗ റെയിൽ സമ്പദ്‌വ്യവസ്ഥ സ്ഥലപരമായ പുനർക്രമീകരണം ലക്ഷ്യമിടുന്നുണ്ട് (spatial reorganizing). എല്ലാ അതിവേഗ ട്രെയിനുകളും സാധനങ്ങളെക്കാൾ യാത്രക്കാരെ കൊണ്ടുപോകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച്, വിനോദസഞ്ചാരികളാണ് ഉപയോക്താക്കളിൽ മുഖ്യം, അതുപോലെ സാങ്കേതിക തൊഴിലാളികളും മാനേജർമാരും. പുതിയ വിവര- ആശയവിനിമയ സാങ്കേതികവിദ്യകൾ വികസിച്ചതോടെ, വ്യത്യസ്ത സ്ഥലങ്ങൾക്ക് പ്രത്യേകമായ പ്രയോജനങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ, വ്യവസായ സ്ഥാപനങ്ങൾ ഭൂമിശാസ്ത്രപരമായി വേർതിരിച്ച യൂണിറ്റുകളായി അവരുടെ പ്രവർത്തനങ്ങൾ ചിതറിപ്പിക്കുന്നു. ത്വരിതവേഗ സഞ്ചാരം മാനേജീരിയൽ വർഗത്തിന് ദൂരങ്ങളെ എളുപ്പം താണ്ടാൻ സഹായിക്കും. ഇത് നഗരവൽക്കരിക്കപ്പെട്ട സ്ഥലങ്ങൾക്ക് ഗുണം ചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന വരുമാനമുള്ള തൊഴിലാളികൾക്ക് മികച്ച മൊബിലിറ്റിയുള്ളതിനാൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ മറികടക്കാൻ കഴിയും. സ്ഥലപരമായ പുനർവിതരണവും വലിയ മെട്രോപൊളിറ്റൻ ആസ്ഥാനങ്ങളും ഉയർന്ന മൂല്യമുള്ള നൈപുണ്യ കേന്ദ്രങ്ങളെ ആകർഷിക്കുന്നു. അതേസമയം പല ഇന്റർമീഡിയറ്റ്- പെരിഫറൽ പ്രദേശങ്ങളിലും തൊഴിൽലഭ്യത കുറയുന്നു; ഒപ്പം വേതനം കുറഞ്ഞ തൊഴിലുകളും സൃഷ്ടിക്കുന്നു.

ഹൈസ്പീഡ് സമൂഹത്തെക്കുറിച്ച് എഴുതിയ ഹാർട്മുട് റോസാ.
ഹൈസ്പീഡ് സമൂഹത്തെക്കുറിച്ച് എഴുതിയ ഹാർട്മുട് റോസാ.

അടിസ്ഥാന സൗകര്യവികസനത്തിൽ അയൽ സംസ്ഥാനങ്ങളിൽ സമീപകാലത്തുണ്ടായ ഉയർച്ച, മുതലാളിത്തത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൗമ സാമ്പത്തിക- ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുമായി മത്സരിക്കേണ്ടത് മൂലധനാശ്രിതവ്യവസ്ഥയ്ക്ക് അനിവാര്യമാണ്. അതിവേഗതയെ പുൽകാനുള്ള കാരണം ജനാഭിലാഷമല്ല, ഈയൊരു മുതലാളിത്ത ശൃംഖലയിൽ കണ്ണിചേരാനുള്ള സമ്പന്നവർഗ ഇച്ഛയാണ്.

തുറമുഖങ്ങൾ, ഡോക്കുകൾ, പ്രധാന റോഡുകൾ, റെയിൽവേകൾ തുടങ്ങിയ വലിയ ഗതാഗത, ലോജിസ്റ്റിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശേഖരണത്തിനുള്ള വ്യവസ്ഥകളാണെന്നും വലിയ തോതിൽ മുതലാളിത്ത പുനരുൽപാദനം ഉറപ്പാക്കുന്നതിന് അവ നിർമ്മിക്കേണ്ടതുണ്ടെന്നും ഡേവിഡ് ഹാർവി വിശദീകരിക്കുന്നുണ്ട്. ഇപ്രകാരം നിർമ്മിതമായ നഗരവൽക്കരിക്കപ്പെട്ട സാമൂഹിക പരിസ്ഥിതി മുതലാളിത്തത്തിന് അത്യന്താപേക്ഷിതമാണ്. ഇതിൽനിന്ന് ഒരു വൈരുദ്ധ്യം ഉയർന്നുവരുന്നു. മൂലധനം അതിന്റെ അമിത സഞ്ചയ പ്രതിസന്ധി മറികടക്കാൻ, ഭൂമിശാസ്ത്രപരമായ വികാസത്തിൽ ഏർപ്പെടുന്നു. മുതലാളിത്ത ഉത്പാദനം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് പുനർസ്ഥലീകരണം. ചൈനയേക്കാൾ കുറഞ്ഞ ഉല്പാദനച്ചെലവാണെങ്കിൽ അവർ കേരളത്തെ ആശ്രയിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ അത്തരം വികസനം താൽക്കാലിക ആശ്വാസം മാത്രമാണെന്നും മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾക്ക് അന്തിമ സ്ഥലപരമായ പരിഹാരം നിലവിലില്ലെന്നതും രാഷ്ട്രീയ സമ്പദ്പ്രശ്നമാണ്. അടിസ്ഥാന സൗകര്യവികസനത്തിന്റെ ആഗോള ശൃംഖലാമുതലാളിത്വത്തോട് ആഭിമുഖ്യം പ്രകടമാക്കി, കേരള രാഷ്ട്രീയവർഗ്ഗം ആഗോള മൂലധനം കേരളത്തിലേക്കുകൂടി പ്രാപ്തമാക്കുന്നതിനുള്ള സ്ഥലപരമായ സാഹചര്യങ്ങൾ പുനഃക്രമീകരിക്കുകയായിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അതിന്റെ ഭാഗമാണ്. മൂലധനസഞ്ചയത്തിന്റെ ഒരു വിഹിതം സമൂഹത്തിൽ ചക്രമണം നടത്തുന്നുവെന്ന് രാഷ്ട്രീയ ഭരണവർഗം ഉറപ്പുവരുത്തും. ആത്യന്തികമായി ഭരണവർഗത്തിന്റെ നിലനില്പും പുനരാവർത്തനവും ഇതിന്റെ മുഖ്യ ലക്ഷ്യമാണ്. ജനാധിപത്യത്തെ മന്ദഗതിയിലാക്കുക ഹൈസ്പീഡ് മുതലാളിത്തത്തിന്റെ അനിവാര്യമായ ആവശ്യമാണ്.

അതിവേഗ റെയിൽ സമ്പദ്‌വ്യവസ്ഥ സ്ഥലപരമായ പുനർക്രമീകരണം ലക്ഷ്യമിടുന്നുണ്ട്. എല്ലാ അതിവേഗ ട്രെയിനുകളും സാധനങ്ങളെക്കാൾ യാത്രക്കാരെ കൊണ്ടുപോകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതിവേഗ റെയിൽ സമ്പദ്‌വ്യവസ്ഥ സ്ഥലപരമായ പുനർക്രമീകരണം ലക്ഷ്യമിടുന്നുണ്ട്. എല്ലാ അതിവേഗ ട്രെയിനുകളും സാധനങ്ങളെക്കാൾ യാത്രക്കാരെ കൊണ്ടുപോകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡ്രാമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ പ്രവർത്തനമാനം എന്നു പറയുന്നത്, സാമൂഹികവും സാമ്പത്തികവുമായ വളർച്ച ത്വരിതപ്പെടുത്തുക, ജനാധിപത്യത്തെ നിശ്ചലമാക്കുക എന്നതാണ്. അതിവേഗ മുതലാളിത്തം മൂലധനത്തിന്റെ ചലനാത്മകതയ്ക്കും ഭരണവർഗത്തിന്റെ സ്ഥിരതയ്ക്കും അനുകൂലമാണ്. അതിനാൽ, അതിവേഗതയും നിശ്ചല ജനാധിപത്യവും പരസ്പരധാരണയിലാണ്. ഇതൊരു വൈരുധ്യമാണ്. നിശ്ചലമായ ജനാധിപത്യപ്രക്രിയകൾ രാഷ്ട്രീയ ഏകാധിപത്യത്തിനാണ് വഴിവെയ്ക്കുക. വേഗതയുടെ അസമത്വത്തിനും ജനാധിപത്യത്തിന്റെ നിശ്ചലതയ്ക്കുമെതിരെയാണ് ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നത്.

വികസനത്തിന്റെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം അവകാശമാക്കുക, ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നുക, ജനാധിപത്യസ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക, വികസനത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേൾക്കുക, അംഗീകരിക്കുക എന്ന ഡ്രോമോക്രറ്റിക് വിരുദ്ധമായ സമീപനത്തിലൂടെയാണ് ലിബറൽ ജനാധിപത്യം കുറച്ചെങ്കിലും നീക്കുപോക്ക് നടത്തിയിരുന്നത്. എന്നാൽ ഡ്രോമോക്രറ്റിക് രാഷ്ട്രീയം, അതായത്, അതിവേഗതയുടെ സാക്ഷാത്ക്കാരമായ ഫാഷിസം അല്ലെങ്കിൽ ഏകാധികാരഭരണക്രമങ്ങൾ ജനാധിപത്യ പരിശോധനകളെയും സന്തുലിതാവസ്ഥകളെയും മറികടക്കാൻ രാഷ്ട്രീയ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നു. പ്രതിപക്ഷം സംഘടിക്കാൻ തുടങ്ങുന്നതിനുമുമ്പ് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ വേഗതയെ ഫലപ്രദമായി ഉപയോഗിക്കുന്നു. ഈയൊരു വൈരുധ്യം കഴിഞ്ഞ 25 വർഷങ്ങളിൽ ആഗോളതലത്തിലും കേരളത്തിലും അതിന്റെ ഏറ്റവും പാരമ്യത്തിലാണ്. അതേസമയം ചരിത്രത്തിന്റെ ദ്രുതവേഗതയുടെ ഭാഗമായിരിക്കെ, നമുക്ക് സമകാലികതയുടെ കുത്തൊഴുക്കിൽ കിഴവൻ മിനർവാ മൂങ്ങയോടെയോ പോൾ ക്ലീയുടെ ചരിത്രത്തിന്റെ മാലാഖയുടെയോ പോലെ, ഭൂത- ഭാവി ദർശനം അപ്രാപ്യവുമാണ്.

(അവസാനിച്ചു).

Comments