പരിഹാരമില്ലാത്ത പ്രശ്‌നമല്ല; തെരുവുനായകള്‍

സംസ്ഥാനത്ത് ആറു മാസത്തിനിടെ നായയുടെ കടിയേറ്റ് ഒന്നര ലക്ഷത്തോളം പേരാണ് ചികിത്സ തേടിയത് എന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഒരു മാസം കാല്‍ ലക്ഷത്തോളം പേരെങ്കിലും നായ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഏഴു പേര്‍ പേവിഷബാധയേറ്റ് മരിച്ചു. തെരുവുനായപ്രശ്‌നത്തിന് ശാസ്ത്രീയ പരിഹാരമുണ്ട്. അത് തദ്ദേശ സ്ഥാപനതലത്തില്‍ ജനകീയ സഹകരണത്തോടെ നടപ്പാക്കേണ്ടതുണ്ട്.

Comments