കുടിലിൽ പിറന്ന കാപ്പി,
കൊട്ടാരത്തിൽ ജനിച്ച ചായ;
ചരിത്രത്തിലെ Emotional Dose

ഇന്ന് വെള്ളം കഴിഞ്ഞാൽ ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ കുടിക്കുന്ന ദ്രാവകം ചായയാണ്. അമേരിക്കക്കാർ പക്ഷേ കാപ്പിയാണ് കൂടുതൽ കഴിക്കുന്നത്, ബ്രിട്ടീഷ്‌കാർ ചായയും- ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday - 18

.പി. നേരത്തെ കഴിഞ്ഞു.
വേണമെങ്കിൽ വീട്ടിൽ പോകാമെന്ന ഘട്ടത്തിലാണ് ഗൂഗിൾ കലണ്ടർ ഒരു മണിക്കൂർ കഴിഞ്ഞുള്ള മീറ്റിങ്ങിനെ കുറിച്ച് ഓർമിപ്പിക്കുന്നത്.

ലൈബ്രറി വേണോ കഫ്റ്റീരിയ മതിയോ അതോ സ്റ്റാഫിന്റെ ഫിസിക്കൽ ആക്ടിവിറ്റി വർദ്ധിപ്പിക്കാനായി ഈയിടെയുണ്ടാക്കിയ വോക്കിങ് ട്രാക്കിലൂടെ ഒരു നടത്തമായാലോ എന്നൊക്കെയായിരുന്നു അപ്പോഴത്തെ കൺഫ്യൂഷൻ.

ഇന്നലെയാണെങ്കിൽ നല്ല മഴയായിരുന്നു.

ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പോലെയാണ് ഇവിടത്തെ മഴമേഘങ്ങൾ. ഇടയ്ക്കിടെ പിടിച്ച് സൂര്യനെ തടവിലിടും. നിരപരാധിയായതിനാൽ പെട്ടെന്ന് ജാമ്യം കിട്ടും. അന്യായത്തോടുള്ള സൂര്യകോപം പിറ്റേന്ന് ഉള്ള അൾട്രാ വയലറ്റ് കിരണങ്ങൾ മുഴുവനും താഴേക്കിടും.

UV index കൂടുതലാണെന്ന് മുന്നറിയിപ്പുള്ളതുകൊണ്ട് നടത്തം വേണ്ടെന്ന് വെച്ചു.

ഈയിടെയായി വായന കുറവാണെന്ന വിചാരത്തിൽ കാലുകൾ ലൈബ്രറി ഡിറക്ഷനിൽ തിരിഞ്ഞതും, പാക്കിസ്ഥാനി നെഫ്രോളജിസ്റ്റ് ഫാത്തിമ ഖാലിദ് 'ഹലോ' പറഞ്ഞതും ഒരുമിച്ചായിരുന്നു. കുറെ നാളായി കാണാനില്ലല്ലോ എന്ന ലോഹ്യത്തിന്റെ പശ്ചാത്തലത്തിലാണ് ലൈബ്രറി ചിന്തകൾ പാടെ മാറുന്നതും കഫ്റ്റീരിയയിൽ ഞാനും ഫാത്തിമയും മുഖാമുഖമിരിക്കുന്നതും.

‘‘എന്താണ് വിശേഷം ഡോക്ടർ ഖാലിദ്" അത് തമാശക്കുവേണ്ടിയുള്ള എന്റെ ഒരു ഫോർമാലിറ്റി ആയിരുന്നു.
‘‘എന്താണ് ഇന്നൊരു officiality? പഴയ ഫാമ പോരെ?"

വിളിക്കാനുള്ള എളുപ്പത്തിന് ഹോസ്പിറ്റലിൽ ഫാത്തിമ വർഷങ്ങളായി ഫാമയാണ്.
‘‘മതി, ഫാമ ധാരാളം മതി".
‘‘താങ്ക്സ്".

ഫാമ ഒരു രസികത്തിയും കിഡ്‌നി രോഗങ്ങളുടെ ഉസ്താദുമാണ്. ചരിത്രമാണ് പക്ഷേ ഫാമയുടെ ഹോബി. അതുകൊണ്ടാണ് വർത്തമാനത്തിനിടയിൽ ആ പരാമർശം വന്നത്, ‘‘ഖാലിദ് വന്ന നിലക്ക് ഒരു ചോദ്യം. അത്രയൊന്നും പ്രശസ്‌തിയില്ലാത്ത ഒരു ഖാലിദ് 1600 കൊല്ലം മുമ്പ് എത്യോപിയയിൽ ജീവിച്ചിരുന്നു, കേട്ടിട്ടുണ്ടോ?"
‘‘കേട്ടിരുന്നെങ്കിൽ പുള്ളി പ്രശസ്തനായേനെ"
‘‘അതും ശരിയാണല്ലോ?" ഫാമ ചിരിച്ചു.
‘‘ഏതാണ് ആ ഖാലിദ്?"
‘‘അയാളൊരു ആട്ടിടയനായിരുന്നു. ഒരു വൈകുന്നേരം നോക്കുമ്പോൾ ആടുകൾക്ക് പതിവില്ലാത്ത ഉത്സാഹം. ഒരു തരം ഡാൻസിങ് മൂഡിലായിരുന്നു ആടുകൾ. രാത്രി അവ ഉറങ്ങാതെ കലപില കൂട്ടികൊണ്ടിരുന്നു’’.

ചായ പെർഫെക്ട് ആവാൻ ലേശം ഉപ്പിട്ട്  തിളപ്പിക്കുക. ബ്രിട്ടീഷുകാർക്ക് ദേഷ്യം വന്നു.  സംഗതി സീരിയസ്സായി. നയതന്ത്രക്ഷതമായി. ഇത് അമേരിക്കൻ ഗവൺമെന്റിന്റെ നിലപാട് അല്ലെന്നും, മിഷായേലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് അമേരിക്കൻ എംബസിക്ക് വിശദീകരണം കൊടുക്കേണ്ടിവന്നു.
ചായ പെർഫെക്ട് ആവാൻ ലേശം ഉപ്പിട്ട് തിളപ്പിക്കുക. ബ്രിട്ടീഷുകാർക്ക് ദേഷ്യം വന്നു. സംഗതി സീരിയസ്സായി. നയതന്ത്രക്ഷതമായി. ഇത് അമേരിക്കൻ ഗവൺമെന്റിന്റെ നിലപാട് അല്ലെന്നും, മിഷായേലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് അമേരിക്കൻ എംബസിക്ക് വിശദീകരണം കൊടുക്കേണ്ടിവന്നു.

ചരിത്രത്തിൽ നിന്ന് എന്തോ ഉരുത്തിരിഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ ഇടപെടേണ്ട കാര്യമില്ല. ഞാൻ സാകൂതം കേട്ടിരുന്നു.

‘‘ഖാലിദിന് ജിജ്ഞാസയായി. അന്നത്തെ കാലത്ത് ജിന്നാണല്ലോ വില്ലൻ. ആടുകളെ ജിന്ന് ബാധിച്ചിരിക്കുന്നുവെന്ന് അയൽക്കാർക്ക് ഉറപ്പായിരുന്നു. ഖാലിദ് അത് സമ്മതിച്ചില്ല. പെട്ടെന്നാണ് ഖാലിദ് ഓർത്തത്, സാധാരണ സ്ഥലത്തല്ല താൻ ഇന്ന് ആടുകളെ മേയാൻ വിട്ടത്. കുറച്ച് ദിവസത്തെ നിരീക്ഷണങ്ങൾ കൊണ്ട് ഖാലിദിന് കാര്യം മനസ്സിലായി. ചില ചെടികളുടെ കുരുക്കൾ തിന്നുമ്പോഴാണ് ആടുകൾ അൽപ്പം സ്മോളടിച്ച പോലെയാകുന്നത്. അബദ്ധവശാലാണെങ്കിലും കുരുക്കളിട്ട് തിളപ്പിച്ച വെള്ളം കുടിച്ച അയൽക്കാരും ജിന്ന് തിയറി തള്ളിക്കളഞ്ഞു’’.

ആവശ്യത്തിന് സസ്പെൻസായി. ഇനി ഇടപെടാം.
‘‘സയന്റിഫിക് എക്സ്പ്ലനേഷൻ?"
‘‘അന്ന് സയൻസായിട്ടില്ലലോ. എങ്കിലും കുരുക്കൾ എത്യോപ്യ കടന്ന് അറേബ്യാ വഴി മറ്റു രാജ്യങ്ങളിലെത്തി.
പിന്നെ കുറേക്കാലം യമനീസിന്റെ കുത്തകയായിരുന്നു ഈ കുരുക്കളുടെ ഉത്പാദനം. ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ബാബ ബുദൻ യമനീസിന്റെ കൈയിൽ നിന്ന് അടിച്ചുമാറ്റിയ കുരുക്കൾ ഇന്ത്യയിലേക്ക് കൊണ്ട് വന്നു, 1670- ൽ.
കർണ്ണാടകത്തിലെ ചിക്കമംഗ്ലൂരായിരുന്നു ബാബ ബുദന്റെ സ്ഥലം. അവിടെ മൂപ്പരുടെ ഒരു പ്രതിമയുണ്ട്. പണ്ട് ഇന്ത്യയിൽ വന്നപ്പോൾ ഞാനവിടെ പോയിരുന്നു’’.

പെട്ടെന്ന് എനിക്ക് കുറച്ചുകാലം മുമ്പ് വായിച്ച വാർത്ത ഓർമ്മ വന്നു.
ബാബ ബുദാഗിരി എന്നറിയപ്പെടുന്ന ആ സ്ഥലത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്താണ് ബി ജെ പി ഭരിക്കുന്ന സമയത്ത് ഹിന്ദു ടെമ്പിൾ ആക്കിയത്. ഞാനത് പറഞ്ഞില്ല. ഫാമക്ക് അറിയുമായിരിക്കും കാര്യങ്ങൾ.

പകരം ഞാനിങ്ങനെ ചോദിച്ചു,
"എന്റെ ഫാമേ, ഇങ്ങനെ കുരു കുരു എന്ന് പറയാതെ സാധനം എന്താണെന്ന് പറ".
"8 കാർബൺ, 10 ഹൈഡ്രജൻ , 4 നൈട്രജൻ ആൻഡ് 2 ഓക്സിജൻ ആറ്റംസ്‌ ചേർന്ന 1,3,7 ട്രൈ മീതൈൽക്‌സാന്തിൻ"
"നമ്മടെ കാപ്പി, അങ്ങനെ പറയൂ".
"യെസ്"
"അതാണ് അപ്പോൾ കാപ്പീടെ ചരിത്രം".
"കാപ്പി കുടിലിലാണ് ആദ്യമുണ്ടായത്, പക്ഷെ ചായ അങ്ങനെയല്ല. കൊട്ടാരത്തിലായിരുന്നു ജനനം. ഷെനൊങ് ചൈനയിലെ ചക്രവർത്തി, മൂപ്പര് തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കൂ. ഒരു ദിവസം സെർവന്റ് വെള്ളം തിളപ്പിക്കുമ്പോൾ ഒരു ഇല അതിൽ വീണു. വെള്ളത്തിന്റെ നിറം മാറിയെങ്കിയിലും ശ്രദ്ധിക്കാതെ അത് തന്നെ ചക്രവർത്തിക്ക് കുടിക്കാൻ കൊടുത്തു.
സാധാരണ നിലക്ക് സെർവെന്റിന്റെ തല പോകേണ്ടതാണ്. കുടിച്ച് കഴിഞ്ഞപ്പോൾ ഷെനോങ്ങിന് നല്ല റിഫ്രഷിങ് ഫീലിംഗ്. സെർവെൻറ് രക്ഷപ്പെട്ടു. ഒപ്പം ആ ഇലയും. ഇല പിന്നെ തേയിലയായി. സംഭവം നടന്ന വർഷം BCE 2737".
"അപ്പോൾ ചായക്ക് ഏതാണ്ട് കാപ്പിയേക്കാൾ നാലായിരം കൊല്ലത്തെ പ്രായക്കൂടുതലുണ്ട്".
"ഇന്ന് വെള്ളം കഴിഞ്ഞാൽ ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ കുടിക്കുന്ന ദ്രാവകം ചായയാണ്".
"അമേരിക്കക്കാർ പക്ഷേ കാപ്പിയാണ് കൂടുതൽ കഴിക്കുന്നത്, ബ്രിട്ടീഷ്‌കാർ ചായയും".

"2023 ൽ രസകരമായ ഒരു സംഭവമുണ്ടായി. Michelle Francl എന്ന അമേരിക്കൻ കെമിസ്ട്രി പ്രൊഫസർ ചായയെ കുറിച്ച് അഗാധമായ പഠനം നടത്തി 'Steeped: The Chemistry of Tea' എന്നൊരു പുസ്തകം എഴുതി. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ആണ് അത് പബ്ലിഷ് ചെയ്തത്. പുസ്തകത്തിൽ മിഷായേൽ ചായക്കൊതിയന്മാരായ ബ്രിട്ടീഷുകാർക്ക് ഒരു ഉപദേശം നൽകി, ചായ പെർഫെക്ട് ആവാൻ ലേശം ഉപ്പിട്ട് തിളപ്പിക്കുക. ബ്രിട്ടീഷുകാർക്ക് ദേഷ്യം വന്നു. സംഗതി സീരിയസ്സായി. നയതന്ത്രക്ഷതമായി. ഇത് അമേരിക്കൻ ഗവൺമെന്റിന്റെ നിലപാട് അല്ലെന്നും, മിഷായേലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് അമേരിക്കൻ എംബസിക്ക് വിശദീകരണം കൊടുക്കേണ്ടിവന്നു. മൈക്രോവേവിൽ പരമ്പരാഗതമായി തന്നെ ഉപ്പ് ചേർക്കാതെ തുടർന്നും ചായയുണ്ടാക്കും എന്ന് ബ്രിട്ടീഷ്‌കാരെ സമാധാനിപ്പിക്കാനായി വിശദീകരണത്തിൽ പറഞ്ഞിരുന്നു. കലിപ്പ് തീർക്കാൻ ബ്രിട്ടിഷ് ക്യാബിനറ്റ് തങ്ങൾ കെറ്റിലിലാണ് ചായയുണ്ടാക്കുക എന്ന് മറുപ്രസ്താവനയും ഇറക്കി സംഗതി കോംപ്രമൈസാക്കി. ഇല്ലെങ്കിൽ ഒരു യുദ്ധം നടന്നേനെ, ചരിത്രഗതിയും മാറിയേനെ".

"പെട്രോൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന കമോഡിറ്റി കാപ്പിയാണ്, വിൽക്കപ്പെടുന്നതെന്തും വികാരഭരിതമാകും".
"പെട്രോൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന കമോഡിറ്റി കാപ്പിയാണ്, വിൽക്കപ്പെടുന്നതെന്തും വികാരഭരിതമാകും".

"ഇമോഷണൽ ഓവർ ഡോസ്"

"പെട്രോൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന കമോഡിറ്റി കാപ്പിയാണ്, വിൽക്കപ്പെടുന്നതെന്തും വികാരഭരിതമാകും".

"ബൈ ദി ബൈ അസ് എ കിഡ്‌നി ഡോക്ടർ അഭിപ്രായം പറ, എത്ര കാപ്പി കുടിക്കാം ഒരു ദിവസം, ആരോഗ്യകരമായ അളവിൽ. വിത്തൗട്ട് ആൻ ഓവർ ഡോസ്".

"മാക്സിമം 400 മില്ലിഗ്രാം. 240 മിൽ കപ്പ് കാപ്പിയിൽ സാധാരണ 100 മില്ലിഗ്രാം കഫീൻ ആണുള്ളത്. എന്ന് വെച്ചാൽ 4 കപ്പ് വരെ പോകാം. രണ്ടാണ് ബെസ്റ്റ്. എന്നാൽ Starbucksന്റെ 475 മില്ലിയിൽ 300 മില്ലിഗ്രാം കഫീൻ ഉണ്ടെന്ന് പറയപ്പെടുന്നു. 45 മിൽ എക്സ്പ്രേസ്സോ ൽ 65 മില്ലിഗ്രാം ആണ് കഫീൻ. ചായയിൽ പകുതിയേ വരൂ, 45 മില്ലിഗ്രാം കഫീൻ ഇൻ 240 മിൽ കപ്പ്. രണ്ടായാലും സംഗതി വളരെ അഡിക്റ്റീവ് ആണ്. അളവ് കൂടാതിരിക്കാൻ നല്ല ശ്രദ്ധ വേണ്ടിവരും".

"എങ്കിൽ നമുക്ക് ഓരോ എക്സ്പ്രെസ്സോ കഴിച്ച് പിരിഞ്ഞാലോ?"
"ദാറ്റ് സൗണ്ട്സ് ഗുഡ്".

കാപ്പിയെത്തിയതും ബാക്കിലെ ടേബിളിൽ ഇരുന്ന ആരുടെയോ മൊബൈലിൽ തമിഴ് റിങ് ടോൺ, ‘വലൈയോസൈ കല കല കളവേന
കവിതാഗൾ പഠിക്ക്ത്
കുലു കുലു തെന്റ്റ്രൽ കാറ്റ്റും വീശ്തു'.

'ലത മങ്കേഷ്‌കർ, മൈ ഫേവറേറ്റ്’, ഫാമയുടെ മുഖത്ത് ഏതോ ഗതകാലസ്മരണ മിന്നിമറഞ്ഞു. അതിരുകളില്ലാത്ത സംഗീതത്തിന്റെ ‘കുലു കുലു തെന്റ്റ്രൽ' തഴുകിയ സന്തോഷം കാപ്പിക്കൊപ്പം ഞങ്ങളിൽ നിറഞ്ഞു.

Cheers…


Summary: tea and coffee dr prasannan pa writes good evening friday column part 18. Good evening friday continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments