സമൂഹത്തിന്റെ
ആവശ്യമാകട്ടെ
കളിയിടങ്ങളും
പൊതുഇടങ്ങളും

നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി വരുന്ന കളിയിടങ്ങൾക്കും പൊതു ഇടങ്ങൾക്കും വേണ്ടി ഒരു പദ്ധതി അവതരിപ്പിക്കുകയാണ്, സാമൂഹികാരോഗ്യമേഖലയിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന ഫുട്ബോളർ പ്രസാദ് വി. ഹരിദാസൻ.

കേരളീയ സാമൂഹ്യപശ്ചാത്തലത്തിൽ കളിയിടങ്ങൾക്കും (കളിസ്ഥലം), പൊതു ഇടങ്ങൾക്കും (പൊതു സ്ഥലം) എത്രമാത്രം സാമൂഹ്യ അംഗീകാരമാണുള്ളത്? ഗൗരവമേറിയ ചോദ്യമാണിത്.

കാലങ്ങളായി നമ്മൾ പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് തുടങ്ങി, സമൂഹത്തിന് ഈ മേഖലകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള അടിസ്ഥാനതല വികസന പദ്ധതികളും അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. കളിയിടങ്ങളും പൊതു ഇടങ്ങളും സാമൂഹ്യ ആവശ്യമായി മാറുമ്പോഴാണ് അതിന് സാമൂഹ്യ- സാംസ്ക്കാരിക ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുക. അത്തരത്തിലൊരു സ്വാധീനം നിലവിൽ ഈ മേഖലക്കില്ല. ഇതുമൂലം പൊതുവെ സ്ഥല ലഭ്യതക്കുറവുള്ള നമ്മുടെ നാട്ടിൽനിന്ന് നിരവധി കളിസ്ഥലങ്ങൾ അഥവാ പൊതുസ്ഥലങ്ങൾ നാമാവശേഷമായിട്ടുണ്ട്. സ്കൂളുകളിലെ കളിസ്ഥലങ്ങളിൽ വികസനത്തിന്റെ പേരിൽ കെട്ടിടങ്ങളുണ്ടാക്കിയും മറ്റ് പൊതു കളിസ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരം കൊടുത്തും, കളികളിൽ നിന്നും മറ്റ് സാമൂഹ്യ ഇടപെടലുകളിൽ നിന്നും കുട്ടികളെയും സമൂഹത്തെയും അകറ്റിനിർത്തിയും, സാമൂഹ്യ ആരോഗ്യം വരാനുള്ള സാധ്യതകൾക്ക് തടയിടുകയാണ്.

ഇത്തരം ഇടങ്ങൾ സംരക്ഷിക്കാനാവശ്യമായ സാംസ്കാരിക ബോധം സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇതിനെ മറികടക്കാനുളള പോംവഴി. കളിയിടങ്ങളെയും മറ്റ് പൊതു ഇടങ്ങളെയും കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്ന സാമൂഹ്യ - സാംസ്കാരിക ജീവിതമാകണം നമ്മുടെ ലക്ഷ്യം.

ഇതിനായി, കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയണം.

  • മാറ്റം സ്കൂളുകളിൽ നിന്ന് തുടങ്ങട്ടെ:

ഹയർ സെക്കണ്ടറി, കോളേജ് പഠനകാലത്ത് വിദ്യാർത്ഥികൾ കായികവിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകണം. വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കാൻ സാഹചര്യമുണ്ടാകണം. കളികളിൽ പ്രാവീണ്യമുള്ളവർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറാനും കഴിയണം. എന്നാലേ മാനസിക - ശാരീരിക ആരോഗ്യവും കായിക സംസ്കാരവുമുള്ള ഒരു ജനതയെ വിഭാവനം ചെയ്യാനാവൂ. കായിക വിദ്യാഭ്യാസം നടപ്പാക്കുന്നതിലൂടെയും, അതിനുളള സൗകര്യങ്ങൾ സജ്ജമാക്കുന്നതിലൂടെയും കായികാധ്യാപകരെ നിയമിക്കുന്നതിലൂടെയും ഭാവിയിലേക്കുള്ള ആരോഗ്യനിക്ഷേപമാണ് ലഭിക്കുന്നത്. തലമുറകൾ നീണ്ടുനിൽക്കുന്ന നേട്ടമാണ് കിട്ടുന്നത്.

സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ കളിസ്ഥലം നിർബന്ധമാക്കുന്നതിനുള്ള ശക്തമായ നിയമം വേണം. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്ക് അത് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകണം. സ്കൂളിന്റെ ആവശ്യം കഴിഞ്ഞാൽ നാട്ടുകാർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ കളിസ്ഥലം കളിക്കാൻ നൽകണം. കാര്യങ്ങൾ നിയന്ത്രിക്കാൻ സ്കൂളധികൃതരും നാട്ടുകാരുമുൾപ്പെടുന്ന ഗ്രൗണ്ട് സംരക്ഷണ സമിതികൾ നിലവിൽ വരണം.

മറ്റ് അടിസ്ഥാന വികസന സൗകര്യം വർദ്ധിക്കുന്നതോടൊപ്പം ജനങ്ങൾക്ക് ഒത്തുകൂടാൻ പറ്റിയ കളിയിടങ്ങളും പൊതുഇടങ്ങളും കുറയുന്നത് സമൂഹത്തിൽ നിഷേധാത്മക സമീപനമുണ്ടാക്കും.

സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ കളിസ്ഥലം നിർബന്ധമാക്കുന്നതിനുള്ള ശക്തമായ നിയമം വേണം. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്ക് അത് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകണം.
സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ കളിസ്ഥലം നിർബന്ധമാക്കുന്നതിനുള്ള ശക്തമായ നിയമം വേണം. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്ക് അത് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകണം.
  • എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?:

കായിക രംഗത്തോടുള്ള അവഗണന, ഫണ്ടിന്റെ ദൗർലഭ്യം, പരിശീലന സൗകര്യങ്ങളുടെ കുറവ്, നല്ല പരിശീലകരുടെ കുറവ്, ദീർഘകാല പദ്ധതികളുടെ അഭാവം, മോണിറ്ററിംഗിന്റെ അഭാവം, ഭരണതലത്തിലെ പോരായ്മകൾ, തെരഞ്ഞെടുപ്പിലെ അശാസ്ത്രീയത, സ്വജന പക്ഷപാതം എന്നിങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാകും.

  • കായികരംഗത്ത് ജനകീയ സംരംഭങ്ങൾ വേണം:

ലോകത്ത് നടപ്പിലാക്കി, അല്ലെങ്കിൽ കേരളത്തിൽ നടപ്പിലാക്കി വിജയിച്ച പ്രധാന പരിപാടികളൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യം, ഇതൊക്കെ ജനകീയ സംരംഭങ്ങളായിരുന്നു എന്നതാണ്. സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം... ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ജനകീയ സംരംഭമായി വേണം നമ്മുടെ കായിക പദ്ധതി തുടങ്ങാൻ. ഇങ്ങനെയാകുമ്പോൾ തന്നെ മുതൽ മുടക്കും അത്യാവശ്യമാണ്. അതായത് ലാഘവത്തോടെ കാണരുതെന്നർത്ഥം. അടിസ്ഥാന കായിക വികസനത്തിന് പ്രാധാന്യം നൽകണം. അതു നൽകാത്തതാണ് നമ്മുടെ കായിക പിന്നാക്കാവസ്ഥയുടെ പ്രധാന കാരണം. യുവത്വത്തെ നേരായ വഴിക്ക് നയിക്കാനും അവരുടെ ശ്രദ്ധയാകർഷിക്കുന്ന നൂതന കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും കഴിയുമ്പോൾ മാത്രമേ രാജ്യത്തെ കായികരംഗം മെച്ചപ്പെടൂ. കായികരംഗത്ത് ജനകീയ സംരംഭമുണ്ടാവുന്നതോടൊപ്പം മുതൽ മുടക്കും അനിവാര്യമാണ്.

ചെറിയ ചെറിയ പാർക്കുകൾ നിർമ്മിക്കുന്നതിലൂടെ നമുക്കിതിന് തുടക്കം കുറിക്കാം. പാർക്കുകൾ നിർമ്മിക്കുന്നതിന് ഏക്കർ കണക്കിന് ഭൂമി വേണ്ട. കുറഞ്ഞത് പത്തോ, ഇരുപതോ സെന്റ് മതി. കുറച്ചു മരങ്ങൾ ഉള്ള, വാഹനങ്ങൾ അധികം കടന്നു വരാത്ത സ്ഥലങ്ങൾ തെരഞ്ഞെടുത്ത് നമുക്കിത് നിർമ്മിക്കാം.

എയറോബിക്സ്, ചെസ്, വോളിബോൾ തുടങ്ങിയ ചെലവ് കുറഞ്ഞ കായികഇനങ്ങളിൽ പരിശീലനം നൽകാൻ എളുപ്പം കഴിയും.

വോളിബാൾ കോർട്ടിട്ടാൽ ആളുകൾ കളി കാണാൻ വന്നിരിക്കും. പ്രഭാത- സായാഹ്ന നടത്തങ്ങൾക്ക് ഈ പാർക്കുകളെ നമുക്കുപയോഗിക്കാം. വാക്കിംഗ് ക്ലബ്ബുകൾ രൂപീകരിക്കാം. ചെസ് ടേബിളുകളിൽ ആരെങ്കിലും കോയിൻ കൊണ്ടുവരികയോ അല്ലെങ്കിൽ അതേർപ്പെടുത്തുകയോ ചെയ്താൽ അവർക്ക് കളിക്കാം. ഇതിലൂടെ ആ പ്രദേശത്ത് ഒരു സംസ്കാരം രൂപപ്പെടുകയാണ്.

മുൻപ് നിലവിലുണ്ടായിരുന്ന കിഴക്കൻ ജർമ്മനി ഇതിനൊരുദാഹാരണമാണ്. ആരോഗ്യമേഖലയിലും കായികരംഗത്തും അവർ കുതിച്ചുചാട്ടം നടത്തിയത് അടിസ്ഥാന കായിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്തുമാണ്.

വോളിബാൾ കോർട്ടിട്ടാൽ ആളുകൾ കളി കാണാൻ വന്നിരിക്കും. പ്രഭാത- സായാഹ്ന നടത്തങ്ങൾക്ക് ഈ പാർക്കുകളെ നമുക്കുപയോഗിക്കാം. വാക്കിംഗ് ക്ലബ്ബുകൾ രൂപീകരിക്കാം.
വോളിബാൾ കോർട്ടിട്ടാൽ ആളുകൾ കളി കാണാൻ വന്നിരിക്കും. പ്രഭാത- സായാഹ്ന നടത്തങ്ങൾക്ക് ഈ പാർക്കുകളെ നമുക്കുപയോഗിക്കാം. വാക്കിംഗ് ക്ലബ്ബുകൾ രൂപീകരിക്കാം.
  • ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിക്കണം:

പാർക്കുകളുടെ നിർമ്മാണത്തിലൂടെ പുതിയ കായിക സംസ്കാരത്തിന് തുടക്കമിടുന്നതുപോലെ പ്രധാനമാണ്, പ്രദേശത്തെ കുളങ്ങളുടെ വികസനവും. കുളത്തിലെ കുളിയും നീന്തലും ശാരീരിക- മാനസിക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കുളങ്ങൾ പ്രദേശത്തെ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് സഹായകരമാവും. ജനകീയ സംരംഭമായി ഏറ്റെടുക്കുകയാണെങ്കിൽ ഒരു കുളം നവീകരിക്കുക എന്നത് ചെലവേറിയ കാര്യമല്ല.

തിരുവനന്തപുരത്തെ പിരപ്പൻകോട് പ്രദേശം ഇതിനൊരുദാഹരണമാണ്. ഇപ്പോൾ കേരളത്തിന്റെ നീന്തൽമേഖലയിൽ വലിയ സംഭാവന നൽകുന്ന പ്രദേശമാണിത്. വെറും പത്ത് വർഷം മുമ്പ് തുടങ്ങിയ പരിശീലമാണ് അവരെ കേരളത്തിൽ ഒന്നാമത് എത്തിച്ചിരിക്കുന്നത്.

ഇങ്ങനെ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച്, അവിടെ വളർന്നു വരാൻ പറ്റിയ കായിക ഇനങ്ങൾ കണ്ടെത്തി പ്രതിഭകൾക്ക് വിദഗ്ധ പരിശീലനം നൽകുകയാണെങ്കിൽ അത് ആ പ്രദേശത്തിനും സമൂഹത്തിനും വലിയ നേട്ടമാകും. ഇങ്ങനെ ഓരോ പ്രദേശത്തും പുതിയ കായിക സംസ്കാരം ഉടലെടുക്കുകയും അത് ആരോഗ്യ വിപ്ലവത്തിലേക്ക് നയിക്കുകയും ചെയ്യും.

ഗുണമേന്മയുള്ള പരിപാടികൾ ആസൂത്രണം ചെയ്യണമെങ്കിൽ അതിന് തക്ക ഫണ്ട് നിർബന്ധമായും കണ്ടെത്തണം. പണം ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സ്പോൺസർമാരെ കണ്ടെത്താം. പല സ്വപ്നപദ്ധതികളും അസ്തമിക്കാനുള്ള പ്രധാന കാരണം സാമ്പത്തിക സ്രോതസ്സ് ഇല്ലാത്തതാണ്.

യഥാർത്ഥത്തിൽ ഒരു പഞ്ചായത്തിന് ഒരു 400 മീറ്റർ ട്രാക്ക്, രണ്ട് ഫുട്ബോൾ ഫീൽഡ്, രണ്ടോ മൂന്നോ നാലോ വോളിബോൾ ഫീൽഡ്, രണ്ടോ മൂന്നോ കുളങ്ങൾ അഥവാ അല്ലെങ്കിൽ സിമ്മിംഗ് പൂളുകൾ, രണ്ടോ മൂന്നോ പാർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ ജനത്തിന് ഇവയിൽ സ്വാഭാവികമായി താൽപര്യം കൂടും.(ഈ സൗകര്യം പ്രാഥമികമായി വേണ്ടതാണ്. കൂടുതൽ സൗകര്യങ്ങളുണ്ടെങ്കിൽ അത്രയും നല്ലത്.) ഈ താൽപര്യം അവരുടെ ആരോഗ്യ സംരക്ഷണത്തിനും വഴിവയ്ക്കും. അവരറിയാതെ ആരോഗ്യ വിപ്ലവം നടക്കുകയാണ്. കൂടാതെ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുഃശ്ശീലങ്ങളിൽനിന്ന് അകലുമ്പോൾ തന്നെ പൊതു ആരോഗ്യം രക്ഷപ്പെടും. ഓരോരുത്തരും സ്വയം ബഹുമാനിക്കുന്ന രീതിയിലേക്ക് സമൂഹം വളരും. അങ്ങനെ വരുമ്പോൾ മാത്രമേ സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. അങ്ങനെ മാറ്റം വരുന്നില്ലെങ്കിൽ അത് ആരുടെയൊക്കെയോ താല്പര്യ മൂലമാണ്.

ഭൗതിക സാഹചര്യങ്ങൾ വികസിക്കുകയും അതോടൊപ്പം ഒരവബോധം വളർത്തുകയും വേണം. ആരോഗ്യമാണ് പരമപ്രധാനമായ കാര്യം എന്ന് പറയാൻ പറ്റുക തന്നെ വേണം. കളിക്കാർക്ക് നല്ല പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവരൂപീകരണം നടക്കും. സ്വഭാവരൂപീകരണം ഒരു ഉന്നമാകണം.

കായികവികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. അല്ലാതെ ഒരു കുട്ടി കളിക്കാരനാവുക മാത്രമല്ല ഉദ്ദേശ്യം. ഒളിമ്പിക്സ് ചാമ്പ്യമാരെ ഉണ്ടാക്കുകയല്ല, മറിച്ച് ഒരു പ്രദേശത്തെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കലാണ്. അവിടെ നിന്ന് ആരെങ്കിലും ഉയർന്നു വരുന്നുണ്ടെങ്കിൽ അവർക്ക് പ്രോത്സാഹനം കൊടുക്കലാണ്.

തിരുവനന്തപുരത്തെ പിരപ്പൻകോട്  ഇപ്പോൾ കേരളത്തിന്റെ നീന്തൽമേഖലയിൽ വലിയ സംഭാവന നൽകുന്ന പ്രദേശമാണിത്. വെറും പത്ത് വർഷം മുമ്പ് തുടങ്ങിയ പരിശീലമാണ് അവരെ കേരളത്തിൽ ഒന്നാമത് എത്തിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ പിരപ്പൻകോട് ഇപ്പോൾ കേരളത്തിന്റെ നീന്തൽമേഖലയിൽ വലിയ സംഭാവന നൽകുന്ന പ്രദേശമാണിത്. വെറും പത്ത് വർഷം മുമ്പ് തുടങ്ങിയ പരിശീലമാണ് അവരെ കേരളത്തിൽ ഒന്നാമത് എത്തിച്ചിരിക്കുന്നത്.
  • കളിസ്ഥലങ്ങൾ എങ്ങനെ കണ്ടെത്താം?:

പാർക്കുകളും കളിസ്ഥലങ്ങളും എവിടെയൊക്കെ വികസിപ്പിക്കാം, ഏതൊക്കെ കുളങ്ങൾ നവീകരിക്കാം, സ്വിമ്മിംഗ് പൂളുകൾ നിർമ്മിക്കാൻ സർക്കാർ ഭൂമി എവിടെയെല്ലാമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് നമ്മുടെ അന്വേഷണം എത്തണം. പിന്നീട് ബഡ്ജറ്റ് ഉണ്ടാക്കണം. അതിന് ഒരു തുക നീക്കിവയ്ക്കണം.

റോഡിൽനിന്ന് നടത്തം പാർക്കിലേക്ക് മാറ്റാം. ആളുകൾക്ക് രാവും പകലും നടക്കാൻ പറ്റണം. രാത്രി എട്ടുവരെ സൗരോർജ്ജ വിളക്ക് സ്ഥാപിക്കുകയും രാവിലെ അഞ്ചുമുതൽ ജനങ്ങൾക്ക് നടക്കാനുള്ള സൗകര്യം ഒരുക്കുകയും വേണം.

ഇനിയാണ് പെർഫോമൻസ് ഡെവലപ്മെന്റ്. ഏറ്റവും ആദ്യം വേണ്ടത് കായിക വിദ്യാഭ്യാസമാണ്. കായികാവബോധവും കായിക സംസ്കാരവും ഉണ്ടാകുമ്പോഴേ കായികതാരങ്ങളും പ്രതിഭകളും ഉണ്ടാവുകയുള്ളൂ. നമുക്കത് എയ്റോബിക്സിൽ നിന്ന് തുടങ്ങാം പിന്നെ വോളിബോൾ കൊണ്ടുവരാം. പഞ്ചായത്തിലെ എല്ലാ ആളുകൾക്കും പരിശീലിക്കാനുള്ള സംവിധാനമായി ഇതു മാറണം

  • ഭിലായ് തരുന്ന അവബോധം:

ഭിലായ് സ്റ്റീൽ പ്ലാന്റ് ഇതിനൊരുദാഹരണമാണ്. എം. കെ. നായർ എന്ന ക്രാന്തദർശിയായ മനുഷ്യന്റെ നേതൃത്വത്തിൽ നടന്ന പദ്ധതി പ്രകാരം ആ പ്ലാന്റിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾക്കും കുടുംബങ്ങൾക്കും ഒരേസമയം കളികളിലേക്ക് പോകാം. അത് ഇൻഡോറാകാം, ഔട്ട്ഡോർ ആകാം, നാടകശാലകളാകാം. എല്ലാ കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റി.

ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കലാകായിക പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതി ഏവർക്കും മാതൃകയാണ്. ഏകദേശം 50-ഓ 60 ഓ വർഷങ്ങൾക്ക് മുമ്പാണിതെന്ന് ഓർക്കണം. അതുപോലെ കേരളത്തിലെ FACT മറ്റൊരുദാഹരണമാണ്.

ഇങ്ങനെയൊരു സംസ്കാരം വികസിപ്പിക്കുന്നതിലൂടെ മാത്രമേ വിപ്ലവകരമായ മാറ്റങ്ങൾ ഭാവിയിലെങ്കിലും വരികയുള്ളൂ. ഇതിനായി വലിയൊരു പ്രചാരണം തന്നെ ആവശ്യമാണ്. നിങ്ങൾ നടക്കാൻ പോകുന്നില്ലേ, നടക്കാൻ പോയ്ക്കൂടേ, കളിക്കാൻ പോകുന്നില്ലേ എന്ന് ആളുകൾ പരസ്പരം ചോദിക്കണം. വൈകുന്നേരങ്ങളെ കലാ- സാംസ്കാരിക പരിപാടികൾക്ക് വിനിയോഗിക്കാൻ പറ്റണം. ഒരു നാടകം കളിക്കാനോ പാട്ടുപാടാനോ, ഒരു പെയിൻറിംഗ് എക്സിബിഷൻ നടത്താനോ പാർക്കുകളിലൂടെ കഴിയും. പഞ്ചായത്തിലെ താത്പര്യമുള്ള ആളുകളെ നീന്തൽ പഠിപ്പിക്കണം. ഇതിലൂടെ സമ്പൂർണ്ണ നീന്തൽ സാക്ഷരത കൈവരുത്തണം.

ഓരോ പദ്ധതിയും ഘട്ടംഘട്ടമായാണ് നടപ്പാക്കാൻ കഴിയുക.
ആദ്യം സ്ഥലം ഉണ്ടാകണം. ആണിയും കുപ്പിയും ഒക്കെ മാറ്റി കറുകപ്പുല്ലൊക്കെ വളരാൻ പറ്റിയ സാഹചര്യം ഒരുക്കണം. ബോർവെൽ കുത്തി നനയ്ക്കാൻ സൗകര്യമൊരുക്കണം. സ്ഥല സൗകര്യമുണ്ടെങ്കിൽ പഞ്ചായത്ത് പത്തേക്കർ സ്ഥലത്ത് ഒരു സ്പോർട്സ് സെൻറർ സ്ഥാപിക്കണം. അല്ലെങ്കിൽ അത് നിയോജക മണ്ഡലത്തിലാകാം. ഇവിടെ വെള്ളം അത്യന്താ പേക്ഷിതമാണ്. മഴക്കാലത്ത് മുഴുവൻ വെള്ളം പിടിക്കാനുള്ള സൗകര്യം ഒരുക്കണം. അതിനു വലിയ കുളം ഉണ്ടാക്കാം. അവ നീന്തൽകുളമാക്കി മാറ്റാം.

ഒരു നിയോജക മണ്ഡലത്തിൽ എന്തൊക്കെ നടത്തണമെന്നത് ആഗോള ചർച്ചയ്ക്ക് വിധേയമാക്കേണ്ടതില്ല. അതിന് മണ്ഡലത്തിലെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ലോക്കൽ അഡ്മിനിസ്ട്രേഷനും താല്പര്യമുണ്ടായാൽ മതി.

ഭിന്നശേഷിക്കാർക്കു കൂടി കളിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാ ശ്യമായ നല്ല പദ്ധതികൾ വേണം.
ഭിന്നശേഷിക്കാർക്കു കൂടി കളിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാ ശ്യമായ നല്ല പദ്ധതികൾ വേണം.

ആദ്യം സ്ഥലം കണ്ടെത്തുകയും, കണ്ടെത്തിയ സ്ഥലങ്ങൾ എങ്ങനെയാകണമെന്ന് തീരുമാനിക്കുകയും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും വേണം. കണ്ടെത്തിയാൽ പരിശീലനം തുടങ്ങാം. അടിസ്ഥാന സൗകര്യ വികസനം പിന്നാലെ വരട്ടെ. ഈ കളിസ്ഥലങ്ങൾ സ്റ്റേജ് ഷോയും മറ്റു പരിപാടികളും നടത്താനുള്ള വേദിയായി കാണരുത്. 5000 - 10,000 ആളുകൾ വന്നാൽ ഗ്രൗണ്ട് വളരെ മോശമാകും. 22 പേർക്ക് കളിക്കാനുള്ള സ്ഥലം മാത്രമാണ് ഗ്രൗണ്ട് എന്നത് നമ്മൾ എപ്പോഴും മറക്കുന്ന കാര്യമാണ്.

ഭിന്നശേഷിക്കാർക്കു കൂടി കളിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാ ശ്യമായ നല്ല പദ്ധതികൾ വേണം. ഈ വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടക്കുന്നില്ല എന്നത് ഒരു ദുഃഖസത്യമാണ്. പല രാജ്യങ്ങളിലേക്കും കണ്ണോടിച്ചാൽ, ഭിന്നശേഷിക്കാർക്ക് ശാരീരിക- മാനസിക ആരോഗ്യത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്ന് കാണാം. ഇക്കാര്യത്തിൽ ഏറെ പിന്നാക്കമാണ് നമ്മൾ.

Comments