നാനാജാതി ജീവനുകളും അമ്പലക്കമ്മിറ്റിയുടെ ജാതിയും

‘‘സഹവാസവും, സങ്കലനവും, പിന്നെ സഞ്ചാരം കൊണ്ടും പരിണമിച്ചതാണീ മനുഷ്യന്‍. അതിപുരാതനകാലത്ത് കോശത്തില്‍ കേറി കൂടിയ ബാക്ടീരിയയില്‍ നിന്നുണ്ടായ മൈറ്റോകോണ്‍ഡ്രിയ തരുന്നതാണ് മനുഷ്യന്റെ സകാലമാനകാര്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം. ബോധം കിട്ടിയത് വൈറസ് ജീനുകളില്‍ നിന്നാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് കുടലില്‍ വാഴുന്ന കോടാനുകോടി ബാക്റ്റീരിയ തരുന്നതും കൂടിയാണ് മനുഷ്യന്റെ ആരോഗ്യം. ഈ സഹവര്‍ത്തിത്വമാണ് (symbiosis) ജീവന്റെ നിലനില്‍പ്പ്’’ ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 43

2003 ലാണ് പ്രപഞ്ചത്തിന്റെ പ്രായം 13.7 ബില്യണ്‍ ആണെന്ന് കണ്ടെത്തിയത്. അതിന് മുമ്പ് വരെ 10 മുതല്‍ 20 ബില്യണ്‍ വരെ യായിരിക്കും എന്ന അത്ര കൃത്യമല്ലാത്ത കണക്കിന്റെ ഒരു ചമ്മല്‍ സയന്‍സിനുണ്ടായിരുന്നു. നാസയുടെ Wilkinosn Microwave Aniostropy Probe എന്ന വിദ്യ വഴിയാണ് 'സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൗഗന്ധികമായ ഭൂമി' യിലിരുന്ന് മനുഷ്യന്‍ സങ്കീര്‍ണ്ണമായ ഈ പ്രായ രഹസ്യം മനസ്സിലാക്കുന്നത്.

കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനനിലവാരത്തില്‍ വന്‍മാറ്റം വരുത്തിയ 64 ബിറ്റ് പേഴ്സണല്‍ പ്രൊസസ്സര്‍ 2003 ന്റെ മറ്റൊരു നേട്ടമാണ്. Jonathan Abrams എന്ന കനേഡിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തുടങ്ങിയ 'Friendster' നിന്നാണ് സോഷ്യല്‍ മീഡിയ എന്ന ആശയം ആരംഭിക്കുന്നത്. 2003 ല്‍ MySpace സോഷ്യല്‍ മീഡിയയെ ആഗോള സാംസ്‌കാരിക പ്രതിഭാസമാക്കി മാറ്റി. പരിണാമം തുടര്‍ന്നു, അനന്തരം ഫേസ്ബുക്കും, ട്വിറ്ററും, ടിക്‌ടോക്കും ഉടലെടുത്തു.

 നാസയുടെ Wilkinosn Microwave Aniostropy Probe എന്ന  വിദ്യ വഴിയാണ് 'സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൗഗന്ധികമായ ഭൂമി' യിലിരുന്ന് മനുഷ്യന്‍ സങ്കീര്‍ണ്ണമായ ഈ  പ്രായ രഹസ്യം മനസ്സിലാക്കുന്നത്.
നാസയുടെ Wilkinosn Microwave Aniostropy Probe എന്ന വിദ്യ വഴിയാണ് 'സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൗഗന്ധികമായ ഭൂമി' യിലിരുന്ന് മനുഷ്യന്‍ സങ്കീര്‍ണ്ണമായ ഈ പ്രായ രഹസ്യം മനസ്സിലാക്കുന്നത്.

ഡിജിറ്റല്‍ രംഗത്ത് സമാനതകളില്ലാത്ത വിധം പുരോഗമിച്ച രാജ്യമാണ് എസ്റ്റോണിയ. അവിടത്തെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്കൊപ്പം സ്വീഡനിലെ Niklas Zennström ഉം ഡെന്മാര്‍ക്കിലെ Janus Friis ഉം ചേര്‍ന്നാണ് ഓണ്‍ലൈന്‍ വീഡിയോ കമ്മ്യൂണിക്കേഷന്‍ എന്ന സങ്കല്പത്തെ യാഥാര്‍ഥ്യമാക്കിയ സ്‌കൈപ്പ് വികസിപ്പിച്ചെടുത്തത്. സ്‌കൈപ്പില്‍ ആദ്യത്തെ ഓഡിയോ കോള്‍ സംഭവിക്കുന്നത് 2003 ലാണ്. പിന്നെയങ്ങോട്ട് ടെക്‌നോളജിയുടെ ഒരു വരവായിരുന്നു; വൈബര്‍, ഫേസ്‌ടൈം, വാട്ട്‌സ്അപ്പ്, സൂം, മൈകോസോഫ്റ്റ് ടീമ്‌സ്, ഗൂഗിള്‍ മീറ്റ്..........

ഇനിയും എന്തെല്ലാം വരാനിരിക്കുന്നു?

നമ്മുടെ, അതായത് ഹോമോ സാപിയന്‍സിന്റെ ജനിതകഘടനയുടെ പൂര്‍ണ്ണമായ രൂപം പഠിക്കാനായി 1990 ല്‍ തുടങ്ങിയ Human Genome Project വിജയകരമായി പര്യവസാനിച്ചതും 2003 ലാണ്. ജനിതകഘടനയുടെ അടിസ്ഥാനഘടകങ്ങളെ പറ്റി രണ്ട് വാക്ക് പറഞ്ഞിട്ട് മുന്നോട്ട് പോകാം. DNA അക്ഷരങ്ങള്‍ നിരത്തിവെച്ച അക്ഷരമാല പോലെയാണ്. അതിലെ ഒരു പറ്റം അക്ഷരങ്ങളുള്ള തുണ്ടാണ് (segment) ജീന്‍. പ്രത്യേക രീതിയില്‍ പൊതിഞ്ഞിട്ടുള്ള DNA കളുടെ ഒരു ബണ്ടിലാണ് ക്രോമോസോം. ഡി.എന്‍.എയിലെ അക്ഷരങ്ങളാണ് ന്യൂക്ലിയോടൈഡ്‌സ്. മൂന്ന് ന്യൂക്ലിയോടൈഡ്‌സിന്റെ ക്രമമാണ് പ്രോട്ടീന്‍സിന്റെ ബില്‍ഡിംഗ് ബ്ലോക്ക്കളായ അമിനോആസിഡുകളിലേത് ഉത്പാദിപ്പിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത്.

ഈ പ്രോട്ടീനുകളാണ് മനുഷ്യന്റെ സകലതും നിര്‍ണ്ണയിക്കുന്നത്.

[DNA = the letters of the alphabet.

Genes = words/sentences (specific instructions).

Chromoosmes = chapters in a book (organized collections of DNA and genes).

Genome = the whole book (all chromoosmes together)]

ഹ്യൂമന്‍ ജീനോം പ്രോജക്ട് മനുഷ്യജീനോം എന്ന പുസ്തകം ആദ്യം മുതല്‍ അവസാനം വരെ വായിച്ചുമനസ്സിലാക്കി. ആ വായനയില്‍ തുറന്ന പുതുവാതായനങ്ങളിലൂടെ മറ്റു ജീവജാലങ്ങളുമായി നമ്മള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, നമ്മള്‍ എങ്ങനെ പരിണമിച്ചു, ഒരു സ്പീഷിസ് എന്ന നിലയില്‍ നമ്മെ വ്യത്യസ്തരാക്കുന്നതെന്ത് എന്നീ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെത്തി.

ജനിതകരോഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ സാദ്ധ്യമാക്കിയത് ഫലപ്രദമായ ചികിത്സാരീതികളുടെ വികസനമായിരുന്നു. ജനിതകമായ പ്രത്യേകതകള്‍ മനസ്സിലാക്കികൊണ്ടുള്ള perosnalised/ precision medicine ശരിയാം ഉപയോഗിച്ചാല്‍ രോഗനിര്‍ണ്ണയത്തിലും, ചികിത്സയിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നത് ജിനോം പ്രൊജക്റ്റിന്റെ പ്രധാനപ്പെട്ട കണ്ടെത്തലായിരുന്നു.

 ഹോമോ സാപിയന്‍സിന്റെ ജനിതകഘടനയുടെ പൂര്‍ണ്ണമായ രൂപം പഠിക്കാനായി  1990 ല്‍ തുടങ്ങിയ Human Genome Project വിജയകരമായി പര്യവസാനിച്ചതും 2003 ലാണ്.
ഹോമോ സാപിയന്‍സിന്റെ ജനിതകഘടനയുടെ പൂര്‍ണ്ണമായ രൂപം പഠിക്കാനായി 1990 ല്‍ തുടങ്ങിയ Human Genome Project വിജയകരമായി പര്യവസാനിച്ചതും 2003 ലാണ്.

ആഫ്രിക്കയില്‍ നിന്നുത്ഭവിച്ച ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സും, യൂറോപ്പില്‍ രൂപം കൊണ്ട നിയാണ്ടര്‍ത്താല്‍ മനുഷ്യരും തമ്മില്‍ ജനിതകമായി ബന്ധമില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് ഒരിക്കലും പുറത്തുപോയിട്ടില്ലാത്തവരൊഴികെയുള്ള മനുഷ്യരില്‍ 1-2 % നിയാണ്ടര്‍ത്താലില്‍ നിന്നുള്ള ഡി.എന്‍.എ ആണെന്ന് 2010 ല്‍ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ Svante Pääbo കണ്ടുപിടിച്ചു. 2022 ലെ നോബല്‍ പ്രൈസ് അയാള്‍ക്കായിരുന്നു. ആ കണ്ടുപിടുത്തത്തിന് അടിസ്ഥാനമിട്ടത് ഹ്യൂമന്‍ ജിനോം പ്രൊജക്റ്റ് ആണ്. ഹോമോ സാപിയന്‍സും, നിയാണ്ടര്‍ത്താളുകളും തമ്മില്‍ സെക്ച്വല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നുവെന്നര്‍ത്ഥം. Deniosvans എന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ ഡി.എന്‍. എ യും ഇന്നത്തെ മനുഷ്യരിലുണ്ട്. 2003 അങ്ങനെ ജനിതക രംഗത്തും ഓര്‍മ്മിക്കപ്പെടുന്ന വര്‍ഷമായി.

ഈ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മലേഷ്യന്‍ എയര്‍ വാഹനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഞാന്‍ സ്വീകരിക്കാന്‍ വന്ന പട്ടണക്കാടനോടൊപ്പം തൃശ്ശൂരിലേക്ക് എത്തുന്നത്. ചരിത്രം ഓര്‍മ്മിച്ചെടുക്കുന്ന കഠിനശ്രമങ്ങള്‍ക്കിടയില്‍ ട്രാഫിക്ക് ജാമും, പോലീസുകാരന്റെ റൂട്ട് മാറ്റിവിടലും, ഡ്രൈവറുടെ അതിവിദഗ്ദ്ധമായ ടൈം സേവിങ്ങും അറിഞ്ഞതേയില്ല. സൊറ പറയാനിരുന്ന ഞായറാഴ്ച്ച സായംകാലത്താണ് എന്റെ 2003 ചരിത്രകഥനം ക്ഷമാപൂര്‍വ്വം കേട്ടിരുന്ന പട്ടണക്കാടന്‍ അന്നത്തെ നിശാഡിപ്ലോമസി കൈവെടിഞ്ഞ് ഒരു ചോദ്യത്തിന്റെ ഗൗരവം അഭിനയിക്കുന്നത്,

'2003 ന്റെ എല്ലാം പറഞ്ഞു കഴിഞ്ഞോ?'

'ഒന്നും കൂടിയുണ്ട്, ഞാന്‍ അവസാനം തൃശ്ശുരില്‍ ആഘോഴിച്ച ഓണവും 2003 ലായിരുന്നു'

'അമ്പട കള്ളാ അതിനായിരുന്നു നീ ഈ 2003 വഴികളിലൂടെയൊക്കെ പോയത്' എന്ന ഭാവം പട്ടണക്കാടന്റെ മുഖത്ത് കിനിയുന്നുണ്ടായിരുന്നു. അത് പട്ടണക്കാടന്റെ ജന്മദേശമായ കണിമംഗലം സ്‌റ്റൈല്‍ ഹാസ്യമായി 'ചുണ്ടാകും തോക്കില്‍ നിന്നുണ്ടയുതിര്‍ക്കാം ആമേന്‍' എന്ന വിനായക് ശശികുമാര്‍ പാട്ടിന്റെ മട്ടിലായികൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളിരുന്നിരുന്ന പൂങ്കുന്നം ചായക്കടക്ക് മുന്നിലൂടെ തേച്ചു മിനുക്കിയ കസവു മുണ്ടും, ജൂബ-ഷര്‍ട്ടുകളുമിട്ട കുറച്ച് കുലപുരുഷന്മാര്‍ അതീവ ധൃതിയില്‍ നടന്നുപോകുന്നത്.

ആഫ്രിക്കയില്‍ നിന്ന് ഒരിക്കലും പുറത്തുപോയിട്ടില്ലാത്തവരൊഴികെയുള്ള മനുഷ്യരില്‍ 1-2 % നിയാണ്ടര്‍ത്താലില്‍ നിന്നുള്ള ഡി.എന്‍.എ ആണെന്ന് 2010 ല്‍ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ Svante Pääbo കണ്ടുപിടിച്ചു.
ആഫ്രിക്കയില്‍ നിന്ന് ഒരിക്കലും പുറത്തുപോയിട്ടില്ലാത്തവരൊഴികെയുള്ള മനുഷ്യരില്‍ 1-2 % നിയാണ്ടര്‍ത്താലില്‍ നിന്നുള്ള ഡി.എന്‍.എ ആണെന്ന് 2010 ല്‍ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ Svante Pääbo കണ്ടുപിടിച്ചു.

'ഇതെന്താപ്പാ വായുഗുളിക വാങ്ങാനാണോ ഈ 'അജരാജ വിരാജിത ധൃതഗതി'?'

'വെറും അജജാഥയല്ലിത്, അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ വോട്ട് കാപ്ച്ചറിങ്ങനായുള്ള മനുഷ്യമെഷീനുകളാണീ ഗമിക്കുന്നത്'

''തിരഞ്ഞെടുപ്പാണോ? നിനക്ക് ഒരു കൈയോ, കാലോ നോക്കാമായിരുന്നില്ലേ, പട്ടണക്കാടാ?'

'അമ്പലത്തിലോ? അതിനെനിക്ക് ഡിമെന്‍ഷ്യ വരണം'

'ആ ആങ്കിളില്‍ അല്ല. അമ്പലമായാലും, വഴിയമ്പലമായാലും ജനാധിപത്യപ്രക്രിയ ആണ്. ഇടപെടല്‍ ആ പോയിന്റിലാണ്. പിടികിട്ടിയാ?'

'നീ ചരിത്രം കുറെ കൂടി അറിയാനുണ്ട് പ്രസന്നാ. മ്മടെ ഈ തൃശ്ശൂരില്‍ പാറമേക്കാവ്-തിരുവമ്പാടി ഭരണസമിതികളില്‍ നായന്മാര്‍ക്കും, അതിന് മേലെയുള്ള ജാതിക്കാര്‍ക്കും മാത്രമേ അംഗത്വ യോഗ്യതയുള്ളൂ'

''ശരിക്കും?''

'വിളംബരം പ്രവേശനത്തിനേ ആയിട്ടുള്ളൂ, ക്ഷേത്രത്തിന്റെ ഭരണത്തിനായിട്ടില്ല മാഷേ'

ഈ സംഭവം എനിക്കജ്ഞാതമായിരുന്നു. അമ്പലം എന്റെ വിഷയമല്ല.

'' 'മര്‍ത്ത്യസൌന്ദര്യബോധങ്ങള്‍ പെറ്റമക്കളല്ലീ പുരോഗമനങ്ങള്‍' എന്നറിയുമ്പോഴും സംസ്‌കാരികദേശത്തെ ഈ വിവേചനം, അതെന്റെ വിഷയമാണ്'

'നീയെന്താ പറഞ്ഞത്, ഹ്യൂമന്‍ ജീനോം പ്രൊജക്റ്റ് എന്ത് തെളിയിച്ചെന്ന്...............?'

Representative image
Representative image

'സഹവാസവും, സങ്കലനവും, പിന്നെ സഞ്ചാരം കൊണ്ടും പരിണമിച്ചതാണീ മനുഷ്യന്‍. അതിപുരാതനകാലത്ത് കോശത്തില്‍ കേറി കൂടിയ ബാക്ടീരിയയില്‍ നിന്നുണ്ടായ മൈറ്റോകോണ്‍ഡ്രിയ തരുന്നതാണ് മനുഷ്യന്റെ സകാലമാനകാര്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം. ബോധം കിട്ടിയത് വൈറസ് ജീനുകളില്‍ നിന്നാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് കുടലില്‍ വാഴുന്ന കോടാനുകോടി ബാക്റ്റീരിയ തരുന്നതും കൂടിയാണ് മനുഷ്യന്റെ ആരോഗ്യം. ഈ സഹവര്‍ത്തിത്വമാണ് (symbiosis) ജീവന്റെ നിലനില്‍പ്പ് എന്റെ പട്ടണക്കാടാ'

'ഉരഗബുദ്ധിയില്‍ നിന്നുമിനിയുമുണരാത്ത മാലോകരുണ്ടെന്നതുമറിയുക നീ'

'ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്താലോ?'

'ഈ ക്ലൈമറ്റില്‍ അത് ചിലപ്പോള്‍ ഫയലില്‍ തന്നെയിരിക്കും'

'എന്നാലും ശ്രമം, അതാവാമല്ലോ?'

'പരിശ്രമവും പരിണാമത്തിന് നിദാനമാകുമെന്ന് പറയുന്ന പുതിയ സയന്‍സ് ഉണ്ടല്ലോ, എന്താണത്?

'Epigenetics'

'ആ നിലക്ക് നിയമവഴി ഒന്ന് കൂടെ നോക്കാവുന്നതാണ്'

'ഓണം കഴിയട്ടെ, നോക്കിയിട്ട് തന്നെ കാര്യം'

Cheers!


Summary: The Evolution of Human Life and the Casteism in Temple Committees, Dr Prasannan PA's good evening Friday column


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments