സോയ തോമസ്

ആ കുട്ടി നമ്മുടെയെല്ലാവരുടേയുമാണ്…

കഴിഞ്ഞ ഒരു വർഷത്തിനകം എട്ടോളം സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടുത്തെ കമ്മ്യൂണിറ്റികളുമായി സംവദിച്ചപ്പോൾ, ഗാർഹിക പീഡനത്തിനും കുട്ടികളിലെ ലഹരി ഉപയോഗത്തിനും തമ്മിലുള്ള ബന്ധം പ്രകടമായിരുന്നു- സോയ തോമസ് എഴുതുന്നു.

മ്മുടെ സമൂഹത്തിൽ കുട്ടികളിൽ അക്രമപ്രവണത വർദ്ധിച്ചുവരുന്നുണ്ടോ? അഭിപ്രായ വ്യത്യാസങ്ങൾ, പിണക്കം, തർക്കങ്ങൾ എന്നിവ ശാരീരിക ഉപദ്രവത്തിലേക്ക് എത്തുന്നു—all of these are increasingly manifesting as physical violence.
‘‘എന്താണ് മോനെ അതിന് കാരണം?’’-
അമ്മയുടെ ഈ ചോദ്യത്തിന് 13 കാരൻ നൽകിയ മറുപടി അത്ര തന്നെ ഉണർവേകുന്നതാണ്: ‘‘അമ്മേ, ഇത് ചുറ്റുപാടിന്റെ സ്വാധീനമാണ്. ആരെങ്കിലും തനിക്കെതിരെ എന്തെങ്കിലും ചെയ്താൽ ആദ്യം ദേഷ്യം വരും. വീണ്ടും ആവർത്തിച്ചാൽ, നിയന്ത്രിക്കാനാകാതെ പോകും. ചിലർക്ക് ‘Kill and Survive’ എന്ന മനോഭാവം സ്വാഭാവികമായി വരും. അതേസമയം, അതിനെ നിയന്ത്രിക്കാൻ കഴിയില്ല. ചുറ്റുപാടുമുള്ള പലതും അതിനാക്കം കൂട്ടുന്നു. ഇതിന് ലഹരിയും മറ്റു അസാധുവായ സാംസ്കാരിക സാങ്കേതികവിദ്യകളും അപ്പോൾ കാരണമല്ല’’.

ഇങ്ങനെയെങ്കിൽ കുട്ടികളുടെ അക്രമപ്രവണതയ്ക്ക് ആരാണ് ഉത്തരവാദി?

കുട്ടികളുടെ മനോഭാവം രൂപപ്പെടുന്നതിൽ കുടുംബം, മതം, വിദ്യാഭ്യാസം, മീഡിയ എന്നിവ വലിയ പങ്ക് വഹിക്കുന്നു. പരിപോഷകമല്ലാത്ത കുടുംബപരിസ്ഥിതിയും തുറന്ന സംവാദത്തിനുള്ള അഭാവവും വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും കുട്ടികളിൽ അക്രമപ്രവണത വർദ്ധിപ്പിക്കുന്നു.

ചില ചോദ്യങ്ങൾ നാം സ്വയം ചോദിച്ചേ മതിയാവൂ.

  • കുട്ടികളെ അക്രമാസക്തരാക്കുന്ന ചുറ്റുപാടുകൾ എന്തൊക്കെയാണ്?
    ഇത് തിരിച്ചറിയാനുള്ള ഉത്തരവാദിത്വം കുട്ടികളിൽ മാത്രമാണോ?
    വികാരങ്ങളെ നിയന്ത്രിക്കാൻ കുട്ടികൾ എവിടെ നിന്നു പഠിക്കണം? പ്രത്യേകിച്ച് ആൺകുട്ടികൾ?

ചുറ്റുപാടുകളുടെ സ്വാധീനവും കുട്ടികളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഗുരുതരമായി വിലയിരുത്തേണ്ടതുണ്ട്. ജീവിക്കുന്ന ചുറ്റുപാട് സൗഹൃദപരവും അനുഭാവം പുലർത്തുന്നതുമല്ലങ്കിൽ അവിടെ അസഹിഷ്ണതയേ ഉണ്ടാവൂ. ഒരു കുട്ടിയുടെ വളർച്ചയിൽ സ്വാധീനിക്കുന്ന സ്ഥാപനങ്ങളും ചുറ്റുപാടും അവരെ സ്വതന്ത്രമായും സംയമനത്തോടെയും സഹവർത്തിത്വത്തോടെയും, നീതിബോധത്തോടെയും വളരാൻ അനുവദിക്കുന്നതല്ല എങ്കിൽ അവരിലുണ്ടാക്കുന്ന സ്വഭാവവ്യതിയാനങ്ങൾക്ക് ഉത്തരവാദി സമൂഹം തന്നെയാണ്. അതിൽ പ്രധാനം എല്ലാ സേച്ഛാധിപത്യ- പുരുഷ പ്രാധാന്യ മൂല്യങ്ങളും പ്രാക്ടീസുകളും ശീലിപ്പിക്കുന്ന മതവും കുടുബവുമാണ്. പിന്നെ ഇതിൻ്റെ പ്രതിഫലനങ്ങളായ, അവരെത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ ദിനംപ്രതി ഇടപെടുന്ന മാധ്യമങ്ങളും എല്ലാം.

കുട്ടികൾ എങ്ങനെയായിരിക്കണമെന്ന് നിർബന്ധിക്കുന്ന ഒരു പൊതുബോധവും അതിന് നിർബന്ധിതരായി കലുഷിതമാകുന്ന യുവമനസ്സുമാണിതിലൂടെ രൂപപ്പെടുന്നത്. ഈ അന്തരം വളരെ വലുതാണ്, വ്യത്യസ്തങ്ങളായ അനുഭവവുമാണ്. കാണുന്നവയെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ ഗുണദോഷങ്ങളെ തിരിച്ചറിയാൻ അവർക്കാകുന്നില്ല.

ആഗോളവത്ക്കരിക്കപ്പെട്ട സാമൂഹ്യസ്ഥിതിയിൽ വളരുന്ന, അത്തരം കാഴ്ചകളിൽ ജീവിക്കുന്ന കുട്ടികളാട് സംവേദിക്കാനുള്ള ഭാഷ എവിടെയാണ് രൂപപ്പെട്ടിട്ടുള്ളത്. ആ വിടവുനികത്തൽ എങ്ങനെ സാധ്യമാകും? അത് വലിയൊരു വിടവാണ് എന്ന് കുട്ടികളും യുവജനതയുമായും സംവദിക്കുന്ന മുൻ തലമുറക്കാർക്ക് തോന്നുന്നിടത്ത് മാത്രമാണ് തിരിച്ചറിവ് സാധ്യമാക്കുന്ന തുറന്ന സംവേദനം സാധ്യമാകുക.

ചുറ്റുപാടുകളുടെ സ്വാധീനവും കുട്ടികളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഗുരുതരമായി വിലയിരുത്തേണ്ടതുണ്ട്. ജീവിക്കുന്ന ചുറ്റുപാട് സൗഹൃദപരവും അനുഭാവം പുലർത്തുന്നതുമല്ലങ്കിൽ അവിടെ അസഹിഷ്ണതയേ ഉണ്ടാവൂ.
ചുറ്റുപാടുകളുടെ സ്വാധീനവും കുട്ടികളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഗുരുതരമായി വിലയിരുത്തേണ്ടതുണ്ട്. ജീവിക്കുന്ന ചുറ്റുപാട് സൗഹൃദപരവും അനുഭാവം പുലർത്തുന്നതുമല്ലങ്കിൽ അവിടെ അസഹിഷ്ണതയേ ഉണ്ടാവൂ.

ആഗോള - കമ്പോളവത്കൃത ലോകവും സങ്കേതിക വിദ്യയിലെ അനുദിന വളർച്ചയും അതിനനുസൃതമായ സമൂഹികമാറ്റവും കുട്ടികളെ കാര്യമായി ബാധിക്കുന്നു. കാരണം മീഡിയയിലൂടെയും മാർക്കറ്റിലൂടെയും അവരെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും സമ്പർക്കത്തിലേക്ക് കൊണ്ടുപോകുന്നു. ഇതുകൂടി, ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണയെ സ്വാധീനിക്കുകയും ചിലപ്പോൾ സാംസ്കാരികമായ ആശയക്കുഴപ്പത്തിന് (confusion) കാരണമാകുകയും ചെയ്യുന്നു. കൂടാതെ, ഇവർക്ക് നേരിയതോ വലിയതോ ആയ തിരിച്ചറിവു പ്രശ്നങ്ങളുണ്ടാകാം, ഉപഭോക്തൃശീലങ്ങൾ മാറ്റപ്പെട്ടേക്കാം, വിദ്യാഭ്യാസത്തിനുള്ള പ്രാപ്യത സാമൂഹ്യ- ആർഥിക സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഇന്റർനെറ്റിലെ ദുഷ്‌പ്രഭാവങ്ങൾ, ചൂഷണം, അപക്വ ഉള്ളടക്കത്തിലേക്കുള്ള അധിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടാകാം.

ലഹരി ഉപയോഗം മാനസിക പരിവർത്തനത്തിൻ്റെയും പല ചുറ്റുപാടുകളുടെ സ്വാധീനത്തിലും ഉണ്ടാകുന്നതാണ്. ഈ അവസ്ഥയിൽ അത് എളുപ്പം ലഭ്യമാക്കാനുള്ള കച്ചവട തന്ത്രങ്ങൾ വില്ക്കുന്നവർക്കുമുണ്ട്.

അവരുടെ മനോവ്യവഹാരത്തെ നിയന്ത്രിക്കുന്ന സൈബർ ലോകത്തിൽ, ഭൗതിക സാന്നിധ്യം ആവശ്യമില്ല. അതോടൊപ്പം അവരുടെ ആശങ്കകളേയും അസ്വസ്ഥകളെയും അഡ്രസ്സ് ചെയ്യാത്ത സാമൂഹിക - വിദ്യാഭ്യാസ രീതിയും അവരെ കൂടുതൽ പ്രകോപിപ്പിക്കാം. പുസ്തകങ്ങൾ വായിച്ച് പാഠങ്ങൾ പഠിക്കുന്ന കാലത്തുനിന്ന് മാറി ഓൺലൈനിൽ ലഭ്യമാകുന്ന വൈറൽ മെറ്റീരിയലുകൾക്കും യുട്യൂബ് വീഡിയോകൾക്കുമൊപ്പിച്ച് പഠിച്ച് പരീക്ഷ എഴുതുന്ന തലമുറയ്ക്കൊപ്പം സഞ്ചരിക്കാൻ ആരാണ് മാറേണ്ടത്? വിദ്യാഭ്യാസ രീതികളും അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടേയും സാങ്കേതികവിദ്യയിലുള്ള കഴിവും അറിവും കുട്ടികളുടെ ക്രിട്ടിക്കൽ - ലോജിക്കൽ ചിന്തകൾക്കനുസൃതമായി അവരെ രൂപപ്പെടുത്തുന്നതാണോ? ഇവിടെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിൽ രക്ഷകർത്താക്കളുടെ, അദ്ധ്യാപകരുടെ മാർഗ്ഗ നിർദ്ദേശം (Parental guidance) എങ്ങനെ സാധ്യമാവും?

കൗമാരക്കാർ സ്വന്തം വികാരങ്ങളെ എവിടെ തുറന്നുപറയണം എന്നറിയാത്ത അവസ്ഥയിൽ സ്വയം മുറിവേൽപ്പിക്കൽ (self- harm) പോലുള്ള പ്രവണതകൾ കാണിക്കുന്നു. പിരിമുറുക്കം, നിരാശ, അവഗണന എന്നിവയെ നേരിടാൻ കഴിയാത്ത കുട്ടികൾ സ്വന്തം ശരീരത്തോട് പക തീർക്കുന്ന മനോഭാവത്തിലേക്ക് മാറുന്നു. അതിലേറെ, നിഷ്ഠൂരതയും അക്രമപ്രവണതയും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. തൻ്റെ കൈവശമുള്ള മൂർച്ചയുള്ള കോമ്പസ്, സ്വന്തം നഖം തുടങ്ങിയവ ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുന്ന കൗമാരക്കാരെ കാണാം. ഇങ്ങനെ നാർസിസ്റ്റുകളായ കുട്ടികൾ രൂപപ്പെടുന്നതിൽ, കുട്ടികളുമായി നേരിട്ട് ഇടപഴകുന്നവർക്ക് ഉത്തരവാദിത്വമുണ്ട്. അധികാര പുരുഷ മേധാവിത്വ ഇടങ്ങളിൽ തനിക്ക് പ്രിവിലേജുകൾ നഷ്ടപ്പെട്ട്, തോൽവികളെ സ്വീകരിക്കാനാവാതെ കൗമാരക്കാർ മാനസിക സംഘർഷത്തിലാവുന്നു.

ആഗോള - കമ്പോളവത്കൃത ലോകവും സങ്കേതികവിദ്യയിലെ അനുദിന വളർച്ചയും  അതിനനുസൃതമായ  സമൂഹികമാറ്റവും കുട്ടികളെ കാര്യമായി ബാധിക്കുന്നു. കാരണം മീഡിയയിലൂടെയും മാർക്കറ്റിലൂടെയും അവരെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും സമ്പർക്കത്തിലേക്ക് കൊണ്ടുപോകുന്നു.
ആഗോള - കമ്പോളവത്കൃത ലോകവും സങ്കേതികവിദ്യയിലെ അനുദിന വളർച്ചയും അതിനനുസൃതമായ സമൂഹികമാറ്റവും കുട്ടികളെ കാര്യമായി ബാധിക്കുന്നു. കാരണം മീഡിയയിലൂടെയും മാർക്കറ്റിലൂടെയും അവരെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും സമ്പർക്കത്തിലേക്ക് കൊണ്ടുപോകുന്നു.

കുടുംബ പരിതസ്ഥിതിയിൽ സ്ത്രീ- പുരുഷ വ്യത്യാസം കർശനമായി നിർബന്ധിക്കുന്ന സമൂഹങ്ങളിൽ ആൺകുട്ടികൾക്കും, ആധിപത്യ സാമൂഹികഘടനയെ ചോദ്യം ചെയ്യുന്ന പെൺകുട്ടികൾക്കും മറ്റ് ജെൻഡർ ഐഡൻഡിറ്റിയിൽ ജീവിക്കുന്നവർക്കും തീർച്ചയായും മാനസിക സംഘർഷം കൂടുതലാവും. പെൺകുട്ടികൾ സമൂഹം നിഷ്കർഷിക്കുന്ന പരുവപ്പെടുത്തലിലൂടെ അച്ചടക്കമുള്ളവളായി വളരാൻ ശ്രമിക്കും. അവൻ ആണാകാൻ നിർബന്ധിതനാകുമ്പോൾ വിലക്കപ്പെട്ട കരച്ചിൽ പോലും സാധ്യമാവാതെ അവരുടെ മാനസിക സംഘർഷം പലപ്പോഴും ലഹരിയിലേക്കും അക്രമത്തിലേക്കും നയിക്കുന്നു.

ലഹരിയും മരുന്നുകളും

ലഹരി ഉപയോഗം മാനസിക പരിവർത്തനത്തിൻ്റെയും പല ചുറ്റുപാടുകളുടെ സ്വാധീനത്തിലും ഉണ്ടാകുന്നതാണ്. ഈ അവസ്ഥയിൽ അത് എളുപ്പം ലഭ്യമാക്കാനുള്ള കച്ചവട തന്ത്രങ്ങൾ വില്ക്കുന്നവർക്കുമുണ്ട്. ലഹരി ഉപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു. ഇത് കേരളവുമായി മാത്രം ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ടതല്ല. ദേശീയ തലത്തിലും കുട്ടികളിലെ ലഹരി ഉപയോഗം വർദ്ധിക്കുകയാണ്.

Black box warning- ൽ ഉൾപ്പെട്ട മരുന്നുകൾ, പഠനങ്ങൾ മുഖവിലക്കെടുക്കാതെ നൽകുമ്പോഴുള്ള മാനസിക- ന്യൂറോ പ്രത്യാഘാതങ്ങൾ മെഡിക്കൽ പ്രാക്ടീഷനർമാർ പോലും കണക്കിലെടുക്കുന്നില്ല.

പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തും ലഹരി വസ്തുക്കൾ മിഠായി പോലെയുള്ള പാക്കേജുകളിൽ വിൽക്കപ്പെടുന്നു എന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ ഒരു വർഷത്തിനകം എട്ടോളം സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടുത്തെ കമ്മ്യൂണിറ്റികളുമായി സംവദിച്ചപ്പോൾ, ഗാർഹിക പീഡനത്തിനും കുട്ടികളിലെ ലഹരി ഉപയോഗത്തിനും തമ്മിലുള്ള ബന്ധം പ്രകടമായിരുന്നു.

ലഹരിയെ കുറിച്ച് പറയുമ്പോൾ, കുട്ടികൾക്കും യുവജനങ്ങൾക്കും നല്കുന്ന മരുന്നുകളെ (Drugs) കുറിച്ച് ശാസ്ത്രീയമായി ഗൗരവപൂർവ്വം വിലയിരുത്തേണ്ടതുണ്ട്. Black box warning- ൽ ഉൾപ്പെട്ട മരുന്നുകൾ, പഠനങ്ങൾ മുഖവിലക്കെടുക്കാതെ നൽകുമ്പോഴുള്ള മാനസിക- ന്യൂറോ പ്രത്യാഘാതങ്ങൾ മെഡിക്കൽ പ്രാക്ടീഷനർമാർ പോലും കണക്കിലെടുക്കുന്നില്ല. ഉദാഹരണമായി എൻ്റെ ശ്രദ്ധയിൽ വന്ന ഒരു പഠനം പരാമർശിക്കാം: “യുവജനങ്ങളിൽ, മൊണ്ടെലൂക്കാസ്റ്റ് ഉപയോഗവും ന്യൂറോ സൈക്യാട്രിക് മരുന്നുകളുടെ ഉപയോഗവും ആശുപത്രിയിൽ ചികിത്സ ലഭ്യമാകേണ്ട സാഹചര്യം ഉൾപ്പെടെയുള്ള ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങളുടെ വർദ്ധിച്ച അപകടസാധ്യതയുമായി പ്രബലമായി ബന്ധപ്പെട്ടിരിക്കുന്നു. മൊണ്ടെലൂക്കാസ്റ്റ് നിർദ്ദേശിക്കുമ്പോൾ ഇത്തരം അനന്തരഫലങ്ങളെക്കുറിച്ച് ചികിത്സകർ കൂടുതൽ ജാഗ്രത പാലിക്കണം”. (https://www.fda.gov/drugs/drug-safety-and-availability/fda-requires-boxed-warning-about-serious-mental-health-side-effects-asthma-and-allergy-drug)

ലഹരി ഉപയോഗം മാനസിക പരിവർത്തനത്തിൻ്റെയും പല ചുറ്റുപാടുകളുടെ സ്വാധീനത്തിലും ഉണ്ടാകുന്നതാണ്. ഈ അവസ്ഥയിൽ അത് എളുപ്പം ലഭ്യമാക്കാനുള്ള കച്ചവട തന്ത്രങ്ങൾ വില്ക്കുന്നവർക്കുമുണ്ട്.
ലഹരി ഉപയോഗം മാനസിക പരിവർത്തനത്തിൻ്റെയും പല ചുറ്റുപാടുകളുടെ സ്വാധീനത്തിലും ഉണ്ടാകുന്നതാണ്. ഈ അവസ്ഥയിൽ അത് എളുപ്പം ലഭ്യമാക്കാനുള്ള കച്ചവട തന്ത്രങ്ങൾ വില്ക്കുന്നവർക്കുമുണ്ട്.

ഇന്ത്യയിൽ ഈ മരുന്നിന്റെ വിൽപ്പന നിയന്ത്രണമില്ലാതെ, പലപ്പോഴും യുക്തിയില്ലാതെ തുടരുന്നതായി കാണുന്നു. കൂടാതെ അതിന്റെ ഉപയോഗം വൻതോതിൽ വർധിച്ചുവരികയും ചെയ്യുന്നു. ഇതിനെ നേരിടാനുള്ള ശാസ്ത്രീയ വിശകലനവും കർശന ഇടപെടലും നടത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

ഇത്തരം പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ ആർക്കു കഴിയും?

ആ കുട്ടി സമൂഹത്തിന്റേതുകൂടിയാണ്

പുതിയ തലമുറയുടെ മാനസികാരോഗ്യം വ്യക്തിപരമായ പ്രശ്നമല്ല, സാമൂഹിക ഉത്തരവാദിത്വമാണ്. അവരെ ശിക്ഷിക്കുന്നതിനുമുമ്പായി, പ്രതിരോധം ഒരുക്കേണ്ടത് സമൂഹം തന്നെയാണ്. കുട്ടികൾ നമ്മുടെ എല്ലാവരുടേയുമാകണം. സർക്കാരിൻ്റെയും പ്രാദേശിക സംഘങ്ങളുടേയും ഉത്തരവാദിത്തമായി മാറണം. ഇവരുടെ മാനസിക _ സാമൂഹിക ആരോഗ്യം എല്ലാവരുടേയും ആവശ്യവുമാകണം. അവിടെയാണ് പാരന്റിങിനപ്പുറം ഒരു ‘സോഷ്യൽ പേരൻറിംഗ്’ സംവിധാനം ഉണ്ടാവേണ്ടത്. സ്വന്തം കുടുബാംഗങ്ങൾക്കപ്പുറം മറ്റുള്ളവരുമായി ഇടപഴകുന്നതിനുള്ള അവസരം വേണം. അത് കുട്ടികളെ കൂടുതലായി പൊതുഇടങ്ങളിലെത്തിക്കാനും അവരുടെ സാമൂഹ്യ ബുദ്ധിയും (social intelligence) പ്രായോഗിക ജ്ഞാനവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മത - വിദ്യാഭ്യാസ - കുടുംബ സ്ഥാപനങ്ങൾക്കപ്പുറമായിട്ടുള്ള സാമൂഹിക വത്ക്കരണ പ്രക്രിയയിലൂടെ അവരെ കടന്നുപോകാൻ അനുവദിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

കുട്ടികൾ പൊതുസമൂഹത്തിൻ്റെ ഉൽപ്പന്നങ്ങളാണ്, അവരുടെ വളർച്ച കുടുംബം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സർക്കാരുകൾ, സമൂഹം എന്നിവയുടെ സംയുക്ത ഉത്തരവാദിത്വമാണ്.

ഇത്തരം വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ചില അടിയന്തര ഇടപെടലുകൾ കൂടി സാധ്യമാകേണ്ടതുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും അനൗപചാരിക സാമൂഹികവത്ക്കരണ പ്രക്രിയയിലൂടെയും സാധ്യമാകണ്ടതാണ്.

●വികാരനിയന്ത്രണ പരിശീലനം
(Emotional Regulation Training).

●വിവേകമുള്ള മാധ്യമ ഉപഭോഗം
(Mindful Media Consumption)- ഇതിനായുള്ള അവബോധ പ്രവർത്തനം.

●അനുഭാവശീലനവും സഹവർത്തിത്വ പഠനവും (Empathy & Conflict Resolution Training).

●സൗഹൃദപരമായ കുടുംബസമ്പർക്കം
(Healthy Family Conversations).

● ബോധവത്കരണ പരിപാടികൾ
(Awareness Campaigns in Schools & Communities).

●മനഃശാസ്ത്ര ഇടപെടലുകൾ
(Psychological Support & Counseling).

●പൊതു വേദികളും പൊതു മൈതാനങ്ങളും പ്രാദേശികമായി കുട്ടികൾക്ക് ലഭ്യമാക്കുക. കുട്ടികൾക്ക് ഏതുസമയവും കായിക പ്രവർത്തികളിൽ ഏർപ്പെടാനാവും വിധം മൈതാനങ്ങൾ സജ്ജമാക്കണം.

●സ്കൂളുകൾക്കപ്പുറം കുട്ടികൾക്ക് ഒന്നിച്ചുകൂടാനും പിയർ ഗ്രൂപ്പുകളോടൊപ്പം സമയം ചെലവിടാനും സാധിക്കണം. അങ്ങനെയുള്ള ഇടങ്ങളിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അനുഭവ ജ്ഞാനം പകരാൻ വേദികളൊരുക്കണം.

●ലഹരി വസ്തുക്കൾ ലഭ്യമാകാൻ സാധ്യതയുള്ള കടകളും മറ്റ് ഇടങ്ങളും മാപ്പ് ചെയ്ത് പരിശോധന നടത്തുക.

●കാലാനുസൃതമായി പുതുക്കപ്പെടുന്ന കരിക്കുലവും പഠനരീതികളും.

●ജുഡീഷ്യൽ സംവിധാനം കുറച്ചുകൂടി കാര്യക്ഷമമായും സമയബന്ധിതമായും പ്രവർത്തിക്കാനുള്ള ഇടപെടലുകൾ.

ലഹരിയെ കുറിച്ച് പറയുമ്പോൾ, കുട്ടികൾക്കും യുവജനങ്ങൾക്കും നല്കുന്ന മരുന്നുകളെ (Drugs) കുറിച്ച് ശാസ്ത്രീയമായി ഗൗരവപൂർവ്വം  വിലയിരുത്തേണ്ടതുണ്ട്. Black box warning- ൽ ഉൾപ്പെട്ട മരുന്നുകൾ, പഠനങ്ങൾ മുഖവിലക്കെടുക്കാതെ നൽകുമ്പോഴുള്ള മാനസിക- ന്യൂറോ പ്രത്യാഘാതങ്ങൾ മെഡിക്കൽ പ്രാക്ടീഷനർമാർ പോലും കണക്കിലെടുക്കുന്നില്ല.
ലഹരിയെ കുറിച്ച് പറയുമ്പോൾ, കുട്ടികൾക്കും യുവജനങ്ങൾക്കും നല്കുന്ന മരുന്നുകളെ (Drugs) കുറിച്ച് ശാസ്ത്രീയമായി ഗൗരവപൂർവ്വം വിലയിരുത്തേണ്ടതുണ്ട്. Black box warning- ൽ ഉൾപ്പെട്ട മരുന്നുകൾ, പഠനങ്ങൾ മുഖവിലക്കെടുക്കാതെ നൽകുമ്പോഴുള്ള മാനസിക- ന്യൂറോ പ്രത്യാഘാതങ്ങൾ മെഡിക്കൽ പ്രാക്ടീഷനർമാർ പോലും കണക്കിലെടുക്കുന്നില്ല.

കുട്ടികളുടെ അക്രമപ്രവണതയും മാനസികാരോഗ്യവും അവരുടെ വ്യക്തിപരമായ പ്രശ്‌നമല്ല, സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്. കുട്ടികൾ പൊതുസമൂഹത്തിൻ്റെ ഉൽപ്പന്നങ്ങളാണ്, അവരുടെ വളർച്ച കുടുംബം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സർക്കാരുകൾ, സമൂഹം എന്നിവയുടെ സംയുക്ത ഉത്തരവാദിത്വമാണ്. പുതിയ തലമുറയെ ഒറ്റയ്ക്കാക്കാതെ, സാമൂഹിക പിൻബലത്തോടെ, അവരോടൊപ്പം മാറി, അവരോടൊപ്പം നടന്ന്, മാനസികാരോഗ്യവും സമാധാനപരമായ സാമൂഹികബന്ധങ്ങളും വളർത്തിയെടുക്കണം.


Summary: Zoya Thomas writes about the apparent link between domestic violence and substance abuse in children


സോയ തോമസ്​

20 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജൻറർ വികസന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നു. ഇപ്പോൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപജീവന- സ്​ത്രീ ശാക്​തീകരണ പ്രസ്​ഥാനങ്ങളിൽ ജന്റർ ഇന്റഗ്രേഷൻ, കരിക്കുലം ഡവലപ്​മെന്റ്​ വിദഗ്​ധയായി പ്രവർത്തിക്കുന്നു

Comments