വൻകിടക്കാരെ ഊട്ടാൻ ചെറുകിടക്കാരുടെ അന്നം മുട്ടിച്ച് ജി.എസ്.ടി

രി അടക്കമുള്ള അവശ്യ സാധനങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ 5% ജി.എ.സ്.ടി ഏർപ്പെടുത്തിയിരിക്കുയാണ്. ആഡംബര വസ്തുക്കളുടെ മേലുണ്ടായിരുന്ന 28 ശതമാനം നികുതി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേ 18 ശതമാനമാക്കി കുറച്ചുകൊടുത്ത കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോൾ ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന തരത്തിൽ പുതിയ നിയമങ്ങളുണ്ടാക്കുന്നത്. കുതിച്ചുയരുന്ന തൊഴിലില്ലായ്മ, രൂപയുടെ വിലയിടിവ്, ഉയരുന്ന വ്യാപാരക്കമ്മി, ഇടിയുന്ന ജി.ഡി.പി നിരക്ക് എന്നിവയ്‌ക്കൊപ്പം കടുത്ത വിലക്കയറ്റവും കാരണം ജനങ്ങൾ പൊറുതിമുട്ടിനിൽകുന്ന അവസരത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ കൊടും ക്രൂരത.

Comments