കേരള പോലീസിന്റെ യഥാർഥ സർവീസ് സ്റ്റോറി;
ഒരു സിവിൽ പോലീസ് ഓഫീസറുടെ അനുഭവത്തിൽനിന്ന്…

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന ബഹുമാന്യനായ മുഖ്യമന്ത്രി പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞത്, സേനയിലെ പുഴുക്കുത്തുകളെ പുറത്താക്കും എന്നാണ്. അത് സ്വാഗതം ചെയ്യുമ്പോൾ തന്നെ ഒരു സംശയം ഉയർന്നു വരുന്നുണ്ട്. പുഴുക്കുത്തുവീണ ഇലകളെ പറിച്ചെറിയുമ്പോഴും വമ്പൻ പുഴുക്കൾ അതേ മരത്തിൽ വാഴുന്നുവെങ്കിൽ എന്ത് പ്രയോജനം സർ? സീനിയർ സിവിൽ ​പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എഴുതുന്നു

കേരളത്തിലെ 50,000-ഓളം വരുന്ന പോലീസുകാരിൽ ജനങ്ങളോട് അടുത്ത് ഇടപഴകുന്നത് പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്നവരാണ്. ഇത് മൊത്തം പോലീസുകാരുടെ എണ്ണത്തിന്റെ പകുതിയിൽ താഴെ മാത്രമേ വരൂ. പോലീസ് ക്യാമ്പുകളിലും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും നിരവധി സ്പെഷ്യൽ യൂണിറ്റുകളിലും ജോലി ചെയ്യുന്നവർ, മന്ത്രിമാരുടെയും ന്യായാധിപരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേഴ്സണൽ സെക്യൂരിറ്റി ഗാർഡുകൾ, ക്യാമ്പ് ഹൗസുകളിൽ ജോലി ചെയ്യുന്നവർ, സബ് ഡിവിഷൻ ഓഫീസുകൾ, പിങ്ക് പോലീസ് തുടങ്ങിയവയിലേക്ക് അറ്റാച്ച് ചെയ്യപ്പെട്ടവർ എന്നിങ്ങനെ വലിയൊരു വിഭാഗം പോലീസ് സ്റ്റേഷനുകളിലെ ഡ്യൂട്ടികളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ജോലി ചെയ്യുന്നവരാണ്. പോലീസും ജനങ്ങളും തമ്മിൽ നീതി നടപ്പാക്കുന്നതിന്റെ പേരിലോ നടപ്പാക്കാത്തതിന്റെ പേരിലോ നടക്കുന്ന സംഘർഷങ്ങളോ അതിന്റെ അനന്തരഫലങ്ങളോ നേരിട്ട് ബാധിക്കാത്തവരാണ് അവർ. തങ്ങളുടേതായ ജോലി ചെയ്യുകയും ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യുന്നതിനാൽ സാധാരണഗതിയിൽ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും നയിക്കാൻ കഴിയുന്ന പോലീസുകാരാണ് അവർ.

കേരളത്തിലെ 50,000-ഓളം വരുന്ന പോലീസുകാരിൽ ജനങ്ങളോട് അടുത്ത് ഇടപഴകുന്നത് പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്നവരാണ്. ഇത് മൊത്തം പോലീസുകാരുടെ എണ്ണത്തിന്റെ പകുതിയിൽ താഴെ മാത്രമേ വരൂ.
കേരളത്തിലെ 50,000-ഓളം വരുന്ന പോലീസുകാരിൽ ജനങ്ങളോട് അടുത്ത് ഇടപഴകുന്നത് പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്നവരാണ്. ഇത് മൊത്തം പോലീസുകാരുടെ എണ്ണത്തിന്റെ പകുതിയിൽ താഴെ മാത്രമേ വരൂ.

എന്നാൽ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവരുടെ സാഹചര്യം അതല്ല. ചെയ്തുതീർക്കാനാവാത്ത തരം ജോലിബാഹുല്യങ്ങൾ കൊണ്ടും പ്രവചനാതീതമായ തരത്തിൽ ഓരോ ദിവസവും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതുകൊണ്ടും ഒരു ജോലിയും കൃത്യമായി ചെയ്തുതീർക്കാൻ സമയം തികയാത്തതുകൊണ്ടും പലതരം ബാഹ്യ / ഉന്നത ഇടപെടലുകൾ കൊണ്ട് കൃത്യമായി ജോലി ചെയ്യാൻ സാധിക്കാതെയും ആത്മനിന്ദയോടെയും ഉൾഭയത്തോടെയും അവരുടെ ഓരോ ദിവസവും കടന്നുപോവുകയാണ്. പൗരരുടെ അവകാശങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും കൃത്യമായ ധാരണയുള്ള മനുഷ്യരെയും ക്രിമിനലുകളെയും രാഷ്ട്രീയക്കാരെയും നിസ്സഹായരായ സാധുക്കളെയും ഓരോ ദിവസവും ഡീൽ ചെയ്യേണ്ടത് ഓരോ പോലീസ് സ്റ്റേഷനിലെയും സിവിൽ പോലീസ് ഓഫീസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥരാണ്. എന്നാൽ അവർ എങ്ങനെ ജോലി ചെയ്യുന്നുവെന്നോ അവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്തെല്ലാമുണ്ട് എന്നോ ഓരോ പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ അനുഭവജ്ഞാനമില്ലാത്ത ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരമായ ഉത്തരവുകളും പരിഷ്കാരങ്ങളും നടപ്പാക്കേണ്ടതും ആയത് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകി അവരെ തൃപ്തരാക്കേണ്ടതും ഇതേ ഉദ്യോഗസ്ഥരാണ്.

തങ്ങളുടേതായ ജോലി ചെയ്യുകയും ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യുന്നതിനാൽ സാധാരണഗതിയിൽ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും നയിക്കാൻ കഴിയുന്ന പോലീസുകാരുണ്ട്.
തങ്ങളുടേതായ ജോലി ചെയ്യുകയും ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യുന്നതിനാൽ സാധാരണഗതിയിൽ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും നയിക്കാൻ കഴിയുന്ന പോലീസുകാരുണ്ട്.

ഒരേസമയം ജനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും അസംതൃപ്തിയും വെറുപ്പും അച്ചടക്കനടപടികളും ഭയന്നുകൊണ്ടുമാത്രം ജോലി ചെയ്യാൻ സാധിക്കുന്ന മനുഷ്യരാണിവർ. ഇതേ മനുഷ്യരുടെ കൂട്ടത്തിലാണ് ആത്മഹത്യ ചെയ്തുവെന്നും വളണ്ടറി റിട്ടയർമെന്റ് എടുത്തുവെന്നും പൊതുജനങ്ങളോട് മോശമായി പെരുമാറി എന്നും വാർത്തകളിൽ നമ്മൾ കേൾക്കുന്നവരുള്ളത്. ഇതേ മനുഷ്യരിൽ നിന്നാണ് കസ്റ്റഡി മരണങ്ങളിൽ പ്രതികളും ബലിയാടുകളും ഉണ്ടാവുന്നത്. ഇതേ മനുഷ്യരിലേക്കാണ് നീതിതേടി സാധാരണ മനുഷ്യർ എത്തുന്നത്.

നീതി തേടി പോലീസ് സ്റ്റേഷനിലെത്തിച്ചേരുന്ന സാധാരണ മനുഷ്യർക്ക്, അവർക്ക് നീതി നൽകേണ്ട പോലീസുകാർക്ക്, മൊത്തത്തിലുള്ള പോലീസ് സംവിധാനത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണ്.

വലിയ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ പലപ്പോഴും കേസ് രജിസ്റ്റർ ചെയ്യുന്നത് ഏറെ സമ്മർദ്ദത്തിനുശേഷമായിരിക്കും. സാധാരണക്കാരുടെ വില പിടിച്ച വസ്തുക്കളുടെ മോഷണം പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു പലപ്പോഴും.

നീതിക്ക് തന്നെ എന്താണ് സംഭവിക്കുന്നത്?

24 മണിക്കൂറും ഏതു മനുഷ്യനും കടന്നുവരാവുന്ന വിധത്തിൽ തുറന്നിട്ട വാതിലുകളാണ് ഓരോ പോലീസ് സ്റ്റേഷനും ഉള്ളത്. ഏതു സമയവും ആവലാതികൾ കേൾക്കാനും ആവശ്യാനുസരണം അടിയന്തരമോ ശാശ്വതമോ ആയ പരിഹാരങ്ങളും സഹായങ്ങളും നൽകാനും സജ്ജമായ സംവിധാനമായാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എന്നിട്ടും സാധാരണക്കാർ തങ്ങളുടെ നിസ്സഹായാവസ്ഥയിൽ മാത്രമാണ് പോലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാറുള്ളത്. അങ്ങനെ കടന്നുചെന്നിട്ടുള്ളരിൽ ഭൂരിപക്ഷത്തിനും അറിയാം, സൗമ്യമായ മുഖത്തോടെ അവരെ സ്വീകരിക്കുന്നവരെ. അവരുടെ പരാതികൾ ക്ഷമയോടെ കേൾക്കുന്നവരെ.
പകൽ സമയമാണെങ്കിൽ സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറും അല്ലാത്തപ്പോൾ ജി.ഡി ചാർജോ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസേഴ്സോ (പണ്ട് പാറാവുകാർ) ആയിരിക്കും അവരെ സ്വീകരിക്കുന്നത്. (വലിയ പ്രശ്നങ്ങളിലാണ് സാധാരണ എസ് എച്ച്. ഒ ഇടപെടാറുള്ളത്). അടിയന്തരമായി ചെയ്യാവുന്ന കാര്യങ്ങൾ അവർ ചെയ്തിരിക്കും. എതിർകക്ഷിയെ വിളിച്ചു വരുത്തേണ്ടതോ മറ്റോ ആണെങ്കിൽ അത് പി. ആർ. ഒ ആയിരിക്കും ചെയ്യുക. ഈ ഘട്ടം വരെ ആവലാതിക്കാർക്ക് പരാതിയുണ്ടാവാൻ വഴിയില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ട കാര്യങ്ങളാവുമ്പോൾ സ്ഥിതി മാറും. കേസുകളുടെ എണ്ണവും അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും അവർ ചെയ്യേണ്ട മറ്റു ഡ്യൂട്ടികളുടെ ആധിക്യവും മാസാവസാനം കേസുകളുടെ എണ്ണം കുറച്ചുകൊടുക്കേണ്ട ബാധ്യതയും ഒത്തുപോവാതെ, കേസ് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് പരാതിക്കാരെ പിന്തിരിപ്പിക്കാനായിരിക്കും പലപ്പോഴും ഉദ്യോഗസ്ഥർ ശ്രമിക്കുക. ആ നിമിഷം മുതൽ ആവലാതിക്കാർക്ക് നീതി നിഷേധിക്കപ്പെട്ടുതുടങ്ങുന്നു.

24 മണിക്കൂറും ഏതു മനുഷ്യനും കടന്നുവരാവുന്ന വിധത്തിൽ തുറന്നിട്ട വാതിലുകളാണ് ഓരോ പോലീസ്  സ്റ്റേഷനും ഉള്ളത്. ഏതു സമയവും  ആവലാതികൾ കേൾക്കാനും ആവശ്യാനുസരണം അടിയന്തരമോ ശാശ്വതമോ ആയ പരിഹാരങ്ങളും സഹായങ്ങളും നൽകാനും സജ്ജമായ സംവിധാനമായാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
24 മണിക്കൂറും ഏതു മനുഷ്യനും കടന്നുവരാവുന്ന വിധത്തിൽ തുറന്നിട്ട വാതിലുകളാണ് ഓരോ പോലീസ് സ്റ്റേഷനും ഉള്ളത്. ഏതു സമയവും ആവലാതികൾ കേൾക്കാനും ആവശ്യാനുസരണം അടിയന്തരമോ ശാശ്വതമോ ആയ പരിഹാരങ്ങളും സഹായങ്ങളും നൽകാനും സജ്ജമായ സംവിധാനമായാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

വലിയ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ പലപ്പോഴും കേസ് രജിസ്റ്റർ ചെയ്യുന്നത് ഏറെ സമ്മർദ്ദത്തിനുശേഷമായിരിക്കും. സാധാരണക്കാരുടെ വില പിടിച്ച വസ്തുക്കളുടെ മോഷണം പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു പലപ്പോഴും. രജിസ്റ്റർ ചെയ്ത കേസുകളിലാകട്ടെ അന്വേഷണം നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടാവാറില്ല. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ച് രണ്ട് വിഭാഗങ്ങളാക്കി പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കണമെന്ന് ഒന്നര പതിറ്റാണ്ട് മുമ്പെങ്കിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഭൂരിപക്ഷം സ്റ്റേഷനുകളിലും ഇത് കടലാസിൽ മാത്രമാണ്. ഉത്സവപ്പറമ്പിലും സമരമുഖങ്ങളിലും വി.ഐ.പി ഡ്യൂട്ടികളിലും കാണുന്ന അതേ ഉദ്യോഗസ്ഥർ തന്നെയാണ് കുറ്റാന്വേഷണവും നിർവഹിക്കുന്നത്. റോഡിൽ നിൽക്കുന്നവരുടെ എണ്ണം എത്രത്തോളം ഉണ്ടെന്ന് നമ്മൾ കാണുന്നുണ്ട്. അത്തരം ഡ്യൂട്ടികൾക്കിടയിൽ കുറ്റാന്വേഷണത്തിന്റെ പ്രാരംഭ നടപടിയായ കൃത്യസ്ഥല മഹസർ തയ്യാറാക്കാൻ പോലും പലപ്പോഴും ദിവസങ്ങൾ വൈകാറുണ്ട്.

ഇത്രയും കുറച്ചുപേരെക്കൊണ്ട് എങ്ങനെ പണി നടത്തും എന്നാണ് ചിന്തിക്കുന്നതെങ്കിൽ, നടക്കും എന്നുതന്നെയാണുത്തരം. യാന്ത്രികമായി പോലീസുകാർ പണിയെടുക്കും. അതിൽ ചിലപ്പോഴൊക്കെ മനുഷ്യർക്ക് നീതി കിട്ടും. മിക്കപ്പോഴും കണക്കുകൾ മാത്രം കഥ പറയും. ആ കണക്കുകൾ പോലും തെറ്റിക്കുന്ന ചില കങ്കാണിമാർ വരുമ്പോൾ അവസ്ഥ അതിലും ഭീകരമാകും.

അന്വേഷണ ചുമതലയുള്ള ഓഫീസർമാർ മിക്കപ്പോഴും ഗ്രേഡ് സബ് ഇൻസ്പെക്ടർമാർ ആയിരിക്കും. അവർക്ക് ‘സുവോ മോട്ടോ’ കേസുകൾ രജിസ്റ്റർ ചെയ്യാൻ അധികാരമില്ല എങ്കിൽ പോലും അവരെ ആ ചുമതലയേൽപ്പിച്ച് റോഡിൽ നിർത്തിയിട്ടുണ്ടാവും. രാവും പകലും മാറിമാറി പെട്രോളിംഗ് ഡ്യൂട്ടിയും ക്രമസമാധാനപാലന ഡ്യൂട്ടിയും ചെയ്യുമ്പോൾ അവർക്കുവേണ്ടി കേസിൽ 'അന്വേഷണം' നടത്തുന്നതും ഫയലുകൾ എഴുതുന്നതും മറ്റു നിരവധി ക്രമസമാധാന ഡ്യൂട്ടികൾക്കിടയിൽ കിട്ടുന്ന സമയത്ത് സിവിൽ പോലീസ് ഓഫീസർമാരായിരിക്കും. മിക്കപ്പോഴും ഓരോ മാസവും അവസാനത്തെ നാലോ അഞ്ചോ ദിവസം കൊണ്ട് നിശ്ചിത എണ്ണം കേസുകൾ എഴുതിത്തീർക്കുകയാണ് പതിവ്, അന്വേഷിച്ചു തീർക്കുകയല്ല.
ആവശ്യമായ രേഖകൾ ശേഖരിച്ച് സാങ്കേതികമായി അന്വേഷണം പൂർത്തിയാകുമ്പോഴും നീതി നടപ്പാകണമെന്നില്ല. വാർത്താപ്രാധാന്യം കിട്ടുമ്പോഴും ഉന്നതരുടെ കേസാവുമ്പോഴും മാത്രം സൂക്ഷ്മതയുണ്ടാവും. സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണക്കേസിലും അതേസമയത്ത് നടന്ന സമാനമായ മറ്റൊരു മോഷണക്കേസിലും രണ്ട് റിസൾട്ട് ആയത് ഇതിനുദാഹരണമാണ്.

ഉത്സവപ്പറമ്പിലും സമരമുഖങ്ങളിലും വി.ഐ.പി ഡ്യൂട്ടികളിലും കാണുന്ന അതേ ഉദ്യോഗസ്ഥർ തന്നെയാണ് കുറ്റാന്വേഷണവും നിർവഹിക്കുന്നത്. റോഡിൽ നിൽക്കുന്നവരുടെ എണ്ണം എത്രത്തോളം ഉണ്ടെന്ന് നമ്മൾ കാണുന്നുണ്ട്.
ഉത്സവപ്പറമ്പിലും സമരമുഖങ്ങളിലും വി.ഐ.പി ഡ്യൂട്ടികളിലും കാണുന്ന അതേ ഉദ്യോഗസ്ഥർ തന്നെയാണ് കുറ്റാന്വേഷണവും നിർവഹിക്കുന്നത്. റോഡിൽ നിൽക്കുന്നവരുടെ എണ്ണം എത്രത്തോളം ഉണ്ടെന്ന് നമ്മൾ കാണുന്നുണ്ട്.

ഈ നീതിനിഷേധത്തിന്റെ വേരുകളും അടരുകളും തേടിച്ചെന്നാൽ കാലാകാലങ്ങളായി മാറിവരുന്ന ഭരണകൂടങ്ങളിലേക്ക് ചെന്നെത്തേണ്ടിവരും. ഏതോ പുരാതനകാലത്തെ അംഗസംഖ്യ കൊണ്ട് ആധുനിക പോലീസ് സംവിധാനം നടപ്പാക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിയാൻ കൂട്ടാക്കാത്ത ഭരണകൂടങ്ങൾ പുതിയ പദ്ധതികൾ കൊണ്ടുവരികയും നിലവിലെ സംവിധാനത്തിലെ അംഗങ്ങളെ അത് നടപ്പാക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. അപ്പോഴൊക്കെ സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടി ചെയ്യുന്നവരുടെ എണ്ണം കുറയുകയും ഉള്ളവർക്ക് ജോലി ഭാരം കൂടുകയും ചെയ്യുന്നു.

കൈക്കൂലിയെ സ്വാഭാവിക വരുമാനമായി കാണുന്ന വലിയ വിഭാഗം പോലീസിലുണ്ട്. അവർക്കെതിരെയല്ല, അവരെ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെയാണ് പലപ്പോഴും നടപടി വരിക. ഞങ്ങളുടെ സ്റ്റേഷനിലെ SHO യ്ക്കെതിരെ അച്ചടക്കനടപടി വന്നപ്പോൾ അതിൽ സാക്ഷികളായവർക്ക് പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടി കൊടുത്താണ് സ്വാധീനിക്കാൻ ശ്രമിച്ചത്.

40 പേരുള്ള ശരാശരി പോലീസ് സ്റ്റേഷനിൽ 10 പേരോ അതിൽ കൂടുതലായോ മറ്റു ഓഫീസുകളിലേക്ക് അറ്റാച്ച് ചെയ്തു പോയിട്ടുണ്ടാകും. ബാക്കിയുള്ളവരിൽ SHO, പ്രിൻസിപ്പൽ SI, സ്റ്റേഷൻ റൈറ്റർ, ASW, CCTNS എന്നിങ്ങനെ അഞ്ചുപേർ, പ്രോസസ് & സ്റ്റെപ്സ് - നാലു പേർ, ഡേ GD, നൈറ്റ് GD, SSO- നാലു പേർ, ജനമൈത്രി ബീറ്റ് -രണ്ടു പേർ, ഡ്രൈവർ- രണ്ടുപേർ, നൈറ്റ് റസ്റ്റ് - അഞ്ചു പേർ, പ്രോസിക്യൂഷൻ എയ്ഡ് -ഒരാൾ എന്നിങ്ങനെ 22 പേരെ കഴിഞ്ഞാൽ ബാക്കി എട്ടു പേരെക്കൊണ്ടാണ് ക്രമസമാധാനപാലനം, കുറ്റാന്വേഷണം, വി.ഐ.പി ഡ്യൂട്ടി, മീറ്റിംഗുകൾ, കള്ളനെ പിടിക്കൽ, എസ്. പി. സി, സമരങ്ങൾ, അസ്വഭാവിക മരണം, ഇൻക്വസ്റ്റ് തുടങ്ങി എല്ലാം ഓടിക്കുന്നത്.
മുപ്പതു പേരിൽ നാലു പേർക്കെങ്കിലും ഒരു ദിവസം വീക്കിലി ഓഫ് കൊടുക്കേണ്ടതാണ്. അതും കൂടി കൊടുത്താൽ നാലു പോലീസുകാരെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും? ( 50 / 60 പേരുള്ള സ്റ്റേഷനുകളിൽ കൂടുതൽ ആളെ ജോലിക്ക് കിട്ടും. പക്ഷെ പലപ്പോഴും പണിയും അത്രത്തോളം കൂടുതലുണ്ടാവും.) കോഴിക്കോട് സിറ്റിയിൽ പുതിയ ലുലു മാൾ വന്നതിൽ പിന്നെ 60 പോലീസുകാർക്കാണത്രെ അധിക ഡ്യൂട്ടി. അതിനും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് പോണം.

ഇത്രയും കുറച്ചുപേരെക്കൊണ്ട് എങ്ങനെ പണി നടത്തും എന്നാണ് ചിന്തിക്കുന്നതെങ്കിൽ, നടക്കും എന്നുതന്നെയാണുത്തരം. യാന്ത്രികമായി പോലീസുകാർ പണിയെടുക്കും. അതിൽ ചിലപ്പോഴൊക്കെ മനുഷ്യർക്ക് നീതി കിട്ടും. മിക്കപ്പോഴും കണക്കുകൾ മാത്രം കഥ പറയും. ആ കണക്കുകൾ പോലും തെറ്റിക്കുന്ന ചില കങ്കാണിമാർ വരുമ്പോൾ അവസ്ഥ അതിലും ഭീകരമാകും. അടുത്തിടെ ഒരു ജില്ലാ പോലീസ് മേധാവി പറയുന്നത് കേട്ടു, അദ്ദേഹം നന്നായി പണിയെടുപ്പിക്കുന്ന ഓഫീസർ ആണെന്ന്. പോലീസുകാരെ റോഡിൽ നിരത്തിനിർത്തി പെറ്റിക്കേസും ‘സുവോ മോട്ടോ’ കേസും പിടിച്ച് ജനങ്ങളുടെ പൈസ പിഴയടപ്പിക്കുന്നതാണ് അദ്ദേഹത്തിന് പോലീസിന്റെ 'പണി'.

അടുത്തിടെ ഒരു ജില്ലാ പോലീസ് മേധാവി പറയുന്നത് കേട്ടു, അദ്ദേഹം  നന്നായി പണിയെടുപ്പിക്കുന്ന ഓഫീസർ ആണെന്ന്.  പോലീസുകാരെ റോഡിൽ നിരത്തിനിർത്തി പെറ്റിക്കേസും ‘സുവോ മോട്ടോ’ കേസും പിടിച്ച് ജനങ്ങളുടെ  പൈസ പിഴയടപ്പിക്കുന്നതാണ് അദ്ദേഹത്തിന് പോലീസിന്റെ 'പണി'.
അടുത്തിടെ ഒരു ജില്ലാ പോലീസ് മേധാവി പറയുന്നത് കേട്ടു, അദ്ദേഹം നന്നായി പണിയെടുപ്പിക്കുന്ന ഓഫീസർ ആണെന്ന്. പോലീസുകാരെ റോഡിൽ നിരത്തിനിർത്തി പെറ്റിക്കേസും ‘സുവോ മോട്ടോ’ കേസും പിടിച്ച് ജനങ്ങളുടെ പൈസ പിഴയടപ്പിക്കുന്നതാണ് അദ്ദേഹത്തിന് പോലീസിന്റെ 'പണി'.

ക്രിമിനൽ കേസുകൾ തുമ്പും വാലുമില്ലാതെ ഫയലുകളിൽ ഉറങ്ങുമ്പോഴാണ് ഫയലുകൾ തുറക്കേണ്ടവരെ തെരുവിൽ ഉണക്കാനിട്ട് പലരും കഴിവ് തെളിയിക്കുന്നത്. മാനേജ്മെന്റ് സ്കിൽ എന്നത് കന്നുകളെ ചാട്ടയ്ക്കടിച്ച് കണ്ടം പൂട്ടുന്നതല്ല എന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞവരെ നിയമിക്കേണ്ടതല്ലേ ഉന്നതസ്ഥാനങ്ങളിൽ? ചാട്ടയടി പരിധി വിടുമ്പോഴെങ്കിലും തിരിഞ്ഞുനിൽക്കാനുള്ള ധൈര്യവും ആർജ്ജവവും കന്നുകൾക്കും വേണ്ടതല്ലേ? ഇതു രണ്ടും സംഭവിക്കുന്നില്ല എന്നതാണ് ഖേദകരം.
ഇത് പോലീസിന്റെ ആഭ്യന്തരകാര്യമാണ്. പക്ഷേ, ഈ അടിച്ചമർത്തലുകളുടെയെല്ലാം അത്യന്തികമായ ഇരകൾ പൊതുജനങ്ങളാണ്. അഥവാ പൊതുജനങ്ങളിലെ സാധാരണക്കാരാണ്. പോലീസ് സ്റ്റേഷനിൽ രാവിലത്തെ സാറ്റ മുതൽ കിട്ടുന്ന നെഗറ്റീവ് വൈബും ആത്മനിന്ദയും പലരുടെയും പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പുറത്തു വരുന്നു. അതാവട്ടെ ഒരു ന്യായീകരണവും അർഹിക്കാത്തവിധം സാധാരണക്കാരുടെ നേരെ മാത്രവുമാകുന്നു. യൂണിഫോമിനോട് ഭയമുള്ള നിസ്സഹായരുടെ നേരെ.

ഒരു പോലീസുകാരൻ സന്ദർഭവശാൽ പറഞ്ഞു: "ഞാൻ ആയിരത്തിലധികം പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തി. ഒരു ചായ പോലും ഒരാളോടും വാങ്ങി കുടിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ആ ഓഫീസറോട്’’.
സത്യസന്ധനായ ആ സിവിൽ പോലീസ് ഓഫീസറെ പോലെ ഒരുപാടുപേരുടേതാണ് ഈ സേനയും അതിന്റെ അഭിമാനവും അന്തസ്സും. എന്നാൽ കൈക്കൂലിയെ സ്വാഭാവിക വരുമാനമായി കാണുന്ന വലിയ വിഭാഗം പോലീസിലുണ്ട്. അവർക്കെതിരെയല്ല, അവരെ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെയാണ് പലപ്പോഴും നടപടി വരിക. ഞങ്ങളുടെ സ്റ്റേഷനിലെ SHO യ്ക്കെതിരെ അച്ചടക്കനടപടി വന്നപ്പോൾ അതിൽ സാക്ഷികളായവർക്ക് പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടി കൊടുത്താണ് സ്വാധീനിക്കാൻ ശ്രമിച്ചത്. കെണി മനസ്സിലാക്കാനുള്ള തിരിച്ചറിവ് അവർക്കുണ്ടായി. മണ്ണ്, മണൽ, ക്വാറി സംഘങ്ങളുടെ പണം പറ്റുന്ന ഉദ്യോഗസ്ഥരുടെ ശൃംഖല അങ്ങേയറ്റം വരെ നീണ്ടുകിടക്കുന്നതാണ്. വലിയവർക്ക് വലിയ പങ്ക് എന്നേ വ്യത്യാസമുള്ളൂ. ഭരണകൂടം പോലും നടപടിയെടുക്കാത്ത വിധം ആ സംവിധാനം വളർന്നുനിൽക്കുന്നുവെന്നു കാണുമ്പോൾ ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കൾ എന്ന് വ്യക്തമാണ്.

ടാർഗറ്റ് നിശ്ചയിച്ച് ജില്ലകളിലേക്ക് നൽകുന്ന പതിവുണ്ട് പോലീസിൽ. ഡി.ജി.പിയുടെയോ എ.ഡി.ജി.പി.യുടെയോ ഓഫീസിൽ നിന്ന് പുറപ്പെടുന്ന ഓരോ നിർദ്ദേശവും ജില്ലാ പോലീസ് മേധാവികൾക്ക് എത്തുകയും ജില്ലാ പോലീസ് മേധാവികൾ സ്റ്റേഷനുകളിലേക്ക് നൽകുകയും ചെയ്യുന്നു. സ്റ്റേഷനിലെ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് ഉദ്യോഗസ്ഥർ റോഡിലിറങ്ങുന്നു. ഓരോ ജില്ലയിലും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ജീവിതരീതികളും ജനസംഖ്യയും വ്യത്യസ്തമായിരിക്കും. എന്നാൽ, അത് ഒരു തരത്തിലും പരിഗണിക്കാതെ, ‘തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്’ എന്ന മട്ടിൽ, പെറ്റികേസുകളുടെ എണ്ണത്തിന്റെ കാര്യത്തിലായാലും കേസുകൾ പിടിക്കുന്ന കാര്യത്തിലായാലും ഒരേ ടാർഗറ്റ് എല്ലാ സ്റ്റേഷനുകൾക്കും വെച്ചുകൊടുക്കുന്നു.

മയക്കുമരുന്നു കേസുകൾ കണ്ടെത്താനുള്ള സ്പെഷ്യൽ ഡ്രൈവുകളിൽ, കഞ്ചാവുബീഡി വലിച്ചു എന്ന കുറ്റത്തിനുള്ള കേസുകളാണ് കൂടുതലായി രജിസ്റ്റർ ചെയ്യുക. ഇതിനുവേണ്ടി കഞ്ചാവ് ബീഡി നിർമ്മിക്കേണ്ട ഗതികേട് വരെ പോലീസുകാർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരക്കുപിടിച്ച സ്റ്റേഷനുകളായ തിരുവല്ലയിലും അടൂരിലും നിശ്ചിത പെറ്റി കേസുകൾ പിടിക്കാനോ ‘സുവോ മോട്ടോ’ കേസുകൾ രജിസ്റ്റർ ചെയ്യാനോ നൽകുന്ന നിർദ്ദേശം തന്നെ തണ്ണിത്തോടു പോലെ ചെറിയ സ്റ്റേഷനുകളിലേക്കും നൽകുന്നു. വളരെ ശാന്തരായ, ഗ്രാമീണരായി ജീവിക്കുന്നവരെ പോലും പ്രതിയാക്കി കേസുകൾ രജിസ്റ്റർ ചെയ്യാൻ പോലീസുകാർ നിർബന്ധിതരാകുന്നു. ജനസംഖ്യ കുറവുള്ളിടത്ത് വലിയ ടാർഗറ്റ് വച്ച് ‘സുവോ മോട്ടോ’ കേസെടുക്കുകയും പെറ്റിയടിക്കുകയും ചെയ്യുമ്പോൾ ആ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും അതിനിരയാവുകയും അവർ പോലീസിനെതിരായി തിരിയാൻ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു.

മറ്റൊരുദാഹരണമാണ് അടുത്ത കാലത്ത് റൗഡി ലിസ്റ്റ് തയ്യാറാക്കാൻ നൽകിയ നിർദേശം. ഒരു സ്റ്റേഷനിൽ നിന്ന് 25 പേരുടെ ലിസ്റ്റ് നൽകാനാണ് മുകളിൽ നിന്ന് നിർദ്ദേശം നൽകിയത്. ഈ ലിസ്റ്റ് തയ്യാറാക്കുന്നത് ധാരാളം കേസുകൾ രജിസ്റ്റർ ചെയ്യുന്ന, നിറയെ പ്രതികളുള്ള വലിയ സ്റ്റേഷനുകളെ സംബന്ധിച്ച് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാൽ ചെറിയ ഏരിയയും ചെറിയ ജനസംഖ്യയുള്ള, സമാധാനപരമായി നാട്ടുകാർ ജീവിക്കുന്ന ഒരു സ്റ്റേഷൻപരിധിയിൽ 25 സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ് സൃഷ്ടിക്കുക എന്നത് ക്രൂരതയാണ്. നിസ്സാരകേസുകളിൽ ഉൾപ്പെട്ടവരെ പോലും ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കി റിപ്പോർട്ട് നൽകേണ്ടിവരും. മുൻകാലങ്ങളിൽ ഇത്തരം റിപ്പോർട്ട് ഒരു സ്റ്റേഷനിലെ രേഖയായി സൂക്ഷിക്കുകയും അതിന്റെ തൊട്ടടുത്ത മേലധികാരിക്ക് അയക്കുകയുമാണ് ചെയ്യുക. എന്നാൽ ഇക്കാലത്ത് ഇത്തരം വിവരങ്ങൾ ഇന്ത്യ മുഴുവൻ ലഭ്യമാകുന്ന ക്രൈം നെറ്റ്‌വർക്ക് ട്രാക്കിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുന്നു. നിസ്സാര കേസുകളിൽ പ്രതികളാകുന്നവർ പോലും, റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട്, ഇന്ത്യയിലെവിടെയെങ്കിലും യാത്രക്കിടയിലോ മറ്റോ, അവരെ പോലീസ് ഓൺലൈനിൽ പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ വലിയ കുറ്റവാളിയായി മുദ്രകുത്തുന്ന സാഹചര്യമുണ്ടാകും.

നിസ്സാര കേസുകളിൽ പ്രതികളാകുന്നവർ പോലും, റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട്, ഇന്ത്യയിലെവിടെയെങ്കിലും യാത്രക്കിടയിലോ മറ്റോ, അവരെ പോലീസ് ഓൺലൈനിൽ പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ വലിയ കുറ്റവാളിയായി മുദ്രകുത്തുന്ന സാഹചര്യമുണ്ടാകും.
നിസ്സാര കേസുകളിൽ പ്രതികളാകുന്നവർ പോലും, റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട്, ഇന്ത്യയിലെവിടെയെങ്കിലും യാത്രക്കിടയിലോ മറ്റോ, അവരെ പോലീസ് ഓൺലൈനിൽ പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ വലിയ കുറ്റവാളിയായി മുദ്രകുത്തുന്ന സാഹചര്യമുണ്ടാകും.

മറ്റൊന്ന്, മയക്കുമരുന്നു കേസുകൾ കണ്ടെത്താനുള്ള സ്പെഷ്യൽ ഡ്രൈവുകളാണ്. കഞ്ചാവുബീഡി വലിച്ചു എന്ന കുറ്റത്തിനുള്ള 27 (b) of NDPS Act കേസുകളാണ് കൂടുതലായി രജിസ്റ്റർ ചെയ്യുക. ഇതിനുവേണ്ടി കഞ്ചാവ് ബീഡി നിർമ്മിക്കേണ്ട ഗതികേട് വരെ പോലീസുകാർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. അത് തന്റെ പണിയല്ല എന്നുറപ്പിച്ചു പറയാനുള്ള ധൈര്യമെങ്കിലും വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥർ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ, അനീതികൾ ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ അച്ചടക്കമുള്ള സേനാംഗം എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നുമുള്ള മിഥ്യാബോധമാണ് ഞാനടക്കമുള്ള പോലീസുകാരിലേക്ക് അടിച്ചേൽപ്പിക്കുന്നത്. ഇവിടെയും യഥാർത്ഥ ഇരകൾ പൊതുസമൂഹത്തിലെ പ്രിവിലേജുകളില്ലാത്ത മനുഷ്യർ തന്നെയാണ്.

മേലധികാരികളുടെ ക്രിമിനൽ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയോ എതിർക്കുകയോ ചെയ്താൽ പോലും സേനാംഗങ്ങൾ വേട്ടയാടപ്പെടുന്ന ദുരവസ്ഥ മാറണം. മതത്തിന്റെ പേരിൽ പോലും മേലുദ്യോഗസ്ഥരുടെ നായാട്ടിനിരയായി പുറത്തിരിക്കേണ്ടിവന്ന പോലീസുകാരുണ്ട്.

ഇത്തരം അനീതികൾ അവസാനിക്കണമെങ്കിൽ അനീതിക്കെതിരായ പോരാട്ടവും പരിഷ്കരണങ്ങളും സേനക്കകത്തുതന്നെ ഉണ്ടാവണം. തന്റെ കൺമുന്നിൽ ഒരു അനീതി നടക്കുമ്പോൾ അത് തടയാനും പോലീസ് സേനയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എത്ര വലിയ ഉദ്യോഗസ്ഥരായാലും അത് ചൂണ്ടിക്കാണിക്കാനും എല്ലാ പോലീസുദ്യോഗസ്ഥർക്കും സ്വാതന്ത്ര്യം വേണം. മേലധികാരികളുടെ ക്രിമിനൽ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയോ എതിർക്കുകയോ ചെയ്താൽ പോലും സേനാംഗങ്ങൾ വേട്ടയാടപ്പെടുന്ന ദുരവസ്ഥ മാറണം. മതത്തിന്റെ പേരിൽ പോലും മേലുദ്യോഗസ്ഥരുടെ നായാട്ടിനിരയായി പുറത്തിരിക്കേണ്ടിവന്ന പോലീസുകാരുണ്ട്. സേനയ്ക്കകത്തെ കൊള്ളരുതായ്മകൾ സേനയെ മാത്രമല്ല, ജനതയെത്തന്നെയാണ് ബാധിക്കുക. നീതി എന്നത് സാധാരണ മനുഷ്യർക്ക് കിട്ടാക്കനിയാകുന്ന ഗതികേട് അവസാനിക്കണം.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന ബഹുമാന്യനായ മുഖ്യമന്ത്രി പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞത്, സേനയിലെ പുഴുക്കുത്തുകളെ പുറത്താക്കും എന്നാണ്. അത് സ്വാഗതം ചെയ്യുമ്പോൾ തന്നെ ഒരു സംശയം ഉയർന്നു വരുന്നുണ്ട്. പുഴുക്കുത്തു വീണ ഇലകളെ പറിച്ചെറിയുമ്പോഴും വമ്പൻ പുഴുക്കൾ അതേ മരത്തിൽ വാഴുന്നുവെങ്കിൽ എന്ത് പ്രയോജനം സർ?

Comments