ധ്യാന കേന്ദ്രങ്ങളെല്ലാം മതം മാറ്റ കേന്ദ്രങ്ങളാണ്

വെള്ളാപ്പള്ളി നടേശനുമായി ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ നടത്തിയ അഭിമുഖം. കേരളത്തിലെ കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എൻ.ഡി.പിയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുമ്പ് ഇടുക്കി ബിഷപ്പും ഇപ്പോൾ ദീപികയിലെ പുരോഹിതനും പറഞ്ഞത് മാത്രമാണ് പുറത്തുവന്നത്. പുറത്തുവരാത്ത ഒട്ടേറെ വർഗീയ പരാമർശങ്ങൾ കത്തോലിക്കാ സഭാ നേതൃത്വം തുടർച്ചയായി നടത്തുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Comments