മദ്യപാനം ജീവിതത്തിന് ഹാനികരം

ള്ളുകുടിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമോ? സർഗാത്മകതയും ലഹരിയും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ എല്ലാ കാലത്തും നടന്നിട്ടുണ്ട്. നല്ല കലാകാരൻ നല്ല കുടിയനുമാവണം എന്നൊരു മലയാളിമിത്ത് പോലുമുണ്ട്. നല്ല കഥാകൃത്തായും നല്ല കള്ളുകുടിയനായും അറിയപ്പെടുന്ന, മദ്യലഹരിയിൽ ഒന്നുമെഴുതിയിട്ടില്ലെന്നും എഴുതില്ലെന്നും ആണയിടുന്ന അധ്യാപകൻ കൂടിയായ വി.ആർ.സുധീഷ് കുടിയോർമ്മകൾ പങ്കുവെയ്ക്കുന്നു. ഈ മദ്യപാന സദസ്സിൽ എം.ടിയും ബഷീറും തകഴിയും വി.കെ.എന്നും അഴീക്കോട് മാഷും എം.എൻ.വിജയൻ മാഷും ഗ്രേസി ടീച്ചറും പുനത്തിലും നരേന്ദ്രപ്രസാദും ഉൾപ്പെടെയുള്ളവർ വന്നു പോകുന്നുണ്ട്. മനില സി. മോഹൻ നടത്തിയ അഭിമുഖത്തിൻറെ പോഡ്കാസ്റ്റ് പതിപ്പ്.

Comments