തെരുവിൽ മാലിന്യമെറിഞ്ഞ്​ നാം തന്നെയാണ് ​തെരുവുനായ്​ക്കളെ ഉണ്ടാക്കുന്നത്

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി തെരുവുനായ പ്രശ്നം മാറിയിരിക്കുന്ന സാഹചര്യത്തിൽ ഉടൻ പരിഹാരം കാണേണ്ടതുണ്ട്. നായകൾ പെരുകുന്നതിന് ഒരു പ്രധാന കാരണം നായകൾക്ക് ഭക്ഷണമായിത്തീരുന്ന മാലിന്യത്തിന്റെ ലഭ്യത വർധിക്കുന്നതാണ്. ഭക്ഷ്യ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടാതിരിക്കാനുള്ള ജാഗ്രത നാം കാണിക്കേണ്ടതുണ്ട്. മാലിന്യ നിർമാർജ്ജനത്തിന് കൂടുതൽ ഫലപ്രദമായ പദ്ധതികൾ സംസ്ഥാനത്ത് നിലവിൽ വരേണ്ടത് അനിവാര്യമാണ്.

Comments