ലോറി കയറി മരിച്ച അഞ്ചുപേരുടെ രേഖകളിലില്ലാത്ത കുടുംബങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചു?

2024 നവംബർ 26-നാണ് തൃശൂർ നാട്ടികയിലെ ദേശീയ പാതക്ക് സമീപം നിരത്തിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബങ്ങളുടെ ശരീരരങ്ങളിലൂടെ ലോറി കയറിയിറങ്ങിയത്. ആ അപകടത്തിൽ പാലക്കാട് ചെമ്മണംത്തോട് കോളനി നിവാസികളായ രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് മരിച്ചത്. നാടോടി കുടുംബം ലോറികയറി മരിച്ചുവെന്ന് പത്രങ്ങളും ചാനലുകളും തലക്കെട്ടുകൾ നൽകി, ചെമ്മണംതോടെത്തിയ മന്ത്രി എം.ബി രാജേഷ് മരിച്ചുകിടക്കുന്ന ശരീരങ്ങൾക്കുമുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ചിത്രം അന്ന് ചർച്ചയായി. എന്നാൽ, ഇന്ന് ആ കുടംബാംഗങ്ങളുടെ അവസ്ഥ എന്താണ്? സർക്കാർ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ അവർക്ക് കിട്ടിയോ? അപകടത്തെ അതിജീവിച്ചവർക്ക് സൗജന്യ ചികിത്സ പോലും ലഭ്യമാകുന്നില്ല എന്നതാണ് വസ്തുത. എന്തിന് ഒരു നേരത്തെ ഭക്ഷണം പോലും അവർക്കില്ല. തങ്ങളുടെ ഉറ്റവർ ഒറ്റ രാത്രിയിൽ പൊലിഞ്ഞുപോയ അതേ തെരുവിൽ ഇന്നും അവർ ടെന്റ് കെട്ടി താമസമാണ്.

Comments