Photo: ActionAid India

എന്തുകൊണ്ട് ജാതി സെൻസസിലേക്ക് ആർ.എസ്.എസും?

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായും അല്ലാതെയും ജാതി സെൻസസ് ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന വിഷയമായി മാറുകയാണ്. അത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് ബി.ജെ.പിയെയാണ്. ‘ഹിന്ദു ഐക്യം’ എന്ന മുതലെടുപ്പ് മുദ്രാവാക്യവുമായി അതിതീക്ഷ്ണമായ ഈ സാമൂഹിക യാഥാർഥ്യത്തെ നേരിടാനാകില്ല എന്നതാണ് ബി.ജെ.പിക്കുമുന്നിലുള്ള പ്രതിസന്ധി. ഇതിനുള്ള തൽക്കാല പരിഹാരമെന്ന നിലയ്ക്കുമാത്രമല്ല ആർ.എസ്.എസ് ‘വേണമെങ്കിൽ ജാതി സെൻസസ് ആകാം’ എന്നു പറയുന്നത്. ഇലക്ടറൽ പൊളിറ്റിക്സിനും അപ്പുറത്തേക്കുള്ള ഗൂഢലക്ഷ്യം അതിനുണ്ട്.

ജാതി സെൻസസിന് സംവരണവുമായി ഒരു ബന്ധവുമില്ല എന്നും അത് ദേശീയ ഐക്യം തകർക്കുമെന്നും പറഞ്ഞുകൊണ്ടിരുന്ന ആർ.എസ്.എസ് ഇപ്പോൾ ‘ജാതി സെൻസസ് ആകാം’ (caste census) എന്ന നയംമാറ്റത്തിലെത്തിയതിനു പുറകിൽ ഇലക്ടറൽ പൊളിറ്റിക്സിനും അപ്പുറത്തേക്കുള്ള ഗൂഢലക്ഷ്യമുണ്ട്.

ഹിന്ദു സമൂഹത്തെ വിഭജിക്കാനുള്ള കോൺഗ്രസ് തന്ത്രമാണ് ജാതി സെൻസസ് എന്ന് ഇതുവരെ ആക്ഷേപിച്ചുവന്നിരുന്ന ബി.ജെ.പിക്കും നരേന്ദ്രമോദിക്കും മുന്നിൽ പ്രായോഗിക രാഷ്ട്രീയത്തിലെ സമവായ മാർഗമാണ് ആർ.എസ്.എസ് (Rashtriya Swayamsevak Sangh- RSS) തുറന്നുകൊടുത്തിരിക്കുന്നത്. ഒപ്പം, ‘ഹിന്ദു ഐക്യം’ എന്ന മുദ്രാവാക്യം ശക്തമാക്കി 2025-ൽ നൂറാം വാർഷികത്തിലേക്ക് കടക്കുന്ന ആർ.എസ്.എസിനുമുന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: ഹിന്ദു വിഭാഗങ്ങളിലേക്കുള്ള കോൺഗ്രസിന്റെയും പ്രാദേശിക പ്രതിപക്ഷ പാർട്ടികളുടെയും ‘നുഴഞ്ഞുകയറ്റ’ത്തിന് തടയിടുക.

‘ഹിന്ദു ഐക്യം’, ‘അഖണ്ഡത’ എന്നീ ആശയങ്ങളുമായി ജാതി സെൻസസിനെ ആർ.എസ്.എസ് സമർഥമായി ബന്ധിപ്പിക്കുന്നുണ്ട്.
‘‘ഹിന്ദു വിഭാഗത്തെ സംബന്ധിച്ച് ജാതിയും ജാതി ബന്ധങ്ങളും സെൻസിറ്റീവായ വിഷയങ്ങളാണ്. അത് നമ്മുടെ ദേശീയ ഐക്യവും അഖണ്ഡതയുമായും ബന്ധപ്പെട്ടിരിക്കുന്നു’’ എന്നാണ് പാലക്കാട്ട് നടന്ന ആർ.എസ്.എസിന്റെ അഖില ഭാരതീയ സമന്വയ ബൈഠക്കിനുശേഷം പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ (RSS Akhil Bharatiya Prachar Pramukh Sunil Ambekar) പറഞ്ഞത്.

ഹിന്ദു വിഭാഗത്തെ സംബന്ധിച്ച് ജാതിയും ജാതി ബന്ധങ്ങളും സെൻസിറ്റീവായ വിഷയങ്ങളാണ്. അത് നമ്മുടെ ദേശീയ ഐക്യവും അഖണ്ഡതയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആർ.എസ്.എസിന്റെ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞത്.
ഹിന്ദു വിഭാഗത്തെ സംബന്ധിച്ച് ജാതിയും ജാതി ബന്ധങ്ങളും സെൻസിറ്റീവായ വിഷയങ്ങളാണ്. അത് നമ്മുടെ ദേശീയ ഐക്യവും അഖണ്ഡതയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആർ.എസ്.എസിന്റെ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞത്.

ജാതി സെൻസസിന്റെ യഥാർഥ ലക്ഷ്യത്തെ ആർ.എസ്.എസ് ഇതിലൂടെ സമർഥമായി മറച്ചുപിടിക്കുകയാണ്.
ഓരോ ജാതിവിഭാഗങ്ങളും കൈയടക്കിവച്ചിരിക്കുന്ന അധികാരങ്ങളുടെയും വിഭവങ്ങളുടെയും കണക്കെടുപ്പിലൂടെ ആനുപാതിക പ്രാതിനിധ്യത്തിന്റെയും അവസര നിഷേധങ്ങളുടെയും യാഥാർഥ്യം തുറന്നുകാണിക്കുകയും പിന്നാക്കവിഭാഗങ്ങൾക്ക് എത്രത്തോളം സാമൂഹിക നീതി സാധ്യമായി എന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജാതി സെൻസസിന്റെ സത്ത. 'ഹിന്ദു ഐക്യം' എന്നൊരു വിശാല പരിപ്രേക്ഷ്യത്തിലേക്ക് ജാതിസെൻസസിനെ ചേർത്തുവക്കുന്നതിലൂടെ ഈയൊരു സത്തയെ മറച്ചുപിടിക്കുകയാണ് ആർ.എസ്.എസ്.

ജാതിരഹിതമായ ഒരു ഹിന്ദു സമൂഹം എന്ന വ്യാജ​പ്രതീതിയാണ് ആർ.എസ്.എസ് ‘ഹിന്ദു ഐക്യം’ എന്നതിലൂടെ സൃഷ്ടിക്കുന്നത്. അതിലെ പ്രധാന സാമുദായിക കക്ഷികളെന്ന നിലയ്ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരെ അവതരിപ്പിക്കുകയും ചെയ്യുന്നു.

ജാതിരഹിതമായ ഒരു ഹിന്ദു സമൂഹം എന്ന വ്യാജ​പ്രതീതിയാണ് ആർ.എസ്.എസ് ‘ഹിന്ദു ഐക്യം’ എന്നതിലൂടെ സൃഷ്ടിക്കുന്നത്. അതിലെ പ്രധാന സാമുദായിക കക്ഷികളെന്ന നിലയ്ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരെ അവതരിപ്പിക്കുകയും ചെയ്യുന്നു. വെൽഫെയർ പൊളിറ്റിക്‌സിന്റെ അപ്പക്കഷ്ണങ്ങളിട്ടുകൊടുത്ത്, ഈ വിഭാഗങ്ങളെ വിജയകരമായി ചേർത്തുനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.
എന്നാൽ, അധികാരത്തിലും വിഭവങ്ങളിലും ആർക്കാണ് ആധിപത്യം എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ജാതി സെൻസസിനെ മുൻനിർത്തി ഉയരുമ്പോൾ, ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട അവകാശങ്ങൾ ഭൂരിപക്ഷത്തിന് നിഷേധിക്കപ്പെടുന്നതിന്റെ കണക്ക് പുറത്തുവരുമ്പോൾ, ‘ഹിന്ദു ഐക്യം’ എന്ന ആർ.എസ്.എസിന്റെ വ്യാജനിർ​മിതി തകർന്നുവീഴും. അതിന്റെ അങ്കലാപ്പാണ് ‘നയം മാറ്റ’മെന്ന രൂപത്തിൽ പുറത്തുവരുന്നത്.

സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഡാറ്റാ ശേഖരണമായാണ് ജാതി സെൻസസിനെ ആർ.എസ്.എസ് കാണുന്നത്. / Photo: CSR India
സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഡാറ്റാ ശേഖരണമായാണ് ജാതി സെൻസസിനെ ആർ.എസ്.എസ് കാണുന്നത്. / Photo: CSR India

വെൽഫെയർ പൊളിറ്റിക്സിന്റെ ഡാറ്റ

ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിൽ ആദിവാസി- ദലിത്- ഒ.ബി.സി വോട്ടുബാങ്കുകളെ ഉറപ്പിച്ചുനിർത്താൻ ബി.ജെ.പി പയറ്റുന്ന വെൽഫെയർ പൊളിറ്റിക്സ് എന്ന തന്ത്രത്തെയാണ് ആർ.എസ്.എസ് ജാതി സെൻസസിന്റെ മുഖ്യ ലക്ഷ്യമാക്കുന്നത്. സവർണ വിഭാഗങ്ങൾ കൈയടക്കിവച്ചിരിക്കുന്ന വിഭവാധികാരത്തെക്കുറിച്ച് നിശ്ശബ്ദമാകുന്ന ആർ.എസ്.എസ് ജാതി സെൻസസിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘‘ജാതീയമായി പിന്നാക്കം നിൽക്കുന്നവരടക്കമുള്ളവർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാറിന് കണക്കുകൾ ആവശ്യമാണ്, മുമ്പും അത്തരം ഡാറ്റകൾ ശേഖരിച്ചിരുന്നു, ഇനിയും അത് തുടരാം’’.

സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഡാറ്റാ ശേഖരണമായാണ് ജാതി സെൻസസിനെ ആർ.എസ്.എസ് കാണുന്നത്. അതുകൊണ്ടാണ്, ഡാറ്റയുടെ ‘രാഷ്ട്രീയമായ ദുരുപയോഗ’ത്തെക്കുറിച്ച് കർശനമായ ഉപാധി മുന്നോട്ടുവക്കുന്നതും ഡാറ്റ പുറത്തുവിടരുത് എന്ന ആവശ്യവും ഉന്നയിക്കുന്നത്.

ജാതി സെൻസസ് ഡാറ്റ പുറത്തുവന്നാൽ അത് ബി.ജെ.പിയുടെ സ്വാധീനമേഖലയായ സവർണ- വരേണ്യ വിഭാഗങ്ങളുടെ പ്രകോപനത്തിനിടയാക്കുമെന്ന ആശങ്ക ആർ.എസ്.എസിനുണ്ട്.  Photo: CSR India
ജാതി സെൻസസ് ഡാറ്റ പുറത്തുവന്നാൽ അത് ബി.ജെ.പിയുടെ സ്വാധീനമേഖലയായ സവർണ- വരേണ്യ വിഭാഗങ്ങളുടെ പ്രകോപനത്തിനിടയാക്കുമെന്ന ആശങ്ക ആർ.എസ്.എസിനുണ്ട്. Photo: CSR India

ഡാറ്റ പുറത്തുവന്നാൽ അത് ബി.ജെ.പിയുടെ സ്വാധീനമേഖലയായ സവർണ- വരേണ്യ വിഭാഗങ്ങളുടെ പ്രകോപനത്തിനിടയാക്കുമെന്നതാണ് ഈ ഉപാധികൾക്കാധാരമായ ആശങ്ക. ആർ.എസ്.എസിന് ഈ വിഷയത്തിൽ വീറ്റോ പവർ ഉണ്ടോ എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് മറുപടി നൽകിയത്.

ജാഗ്രതയിലായ കേന്ദ്രം

ജാതി സെൻസസ് എന്ന വിഷയത്തോട് ഇനിയും മുഖം തിരിഞ്ഞുനിൽക്കാനാകില്ലെന്ന യാഥാർഥ്യം ആർ.എസ്.എസിനും ബി.ജെ.പിക്കും മുന്നിലുണ്ട്. കഴിഞ്ഞ ലോക്സഭാ ​തെരഞ്ഞെടുപ്പിൽ. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ അത്യന്തം വിദ്വേഷകരമായ വർഗീയ കാമ്പയിനെതിരെ അതിശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ജാതി സെൻസസ് എന്ന മുദ്രവാക്യത്തിനായി.
ഭരണഘടനാപരമായ സംവരണം, ജാതി സെൻസസ് എന്നീ വിഷയങ്ങളിലുള്ള പ്രതിപക്ഷ കാമ്പയിൻ പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വോട്ടുകളെ ഏറെ സ്വാധീനിച്ചു. സംവരണത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തെ ദുർബലമാക്കുന്നുവെന്ന വലിയ പാഠമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പുഫലം.

ആർ.എസ്.എസിന് ജാതി സെൻസസ് എന്ന വിഷയത്തിൽ വീറ്റോ പവർ ഉണ്ടോ എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചത്.
ആർ.എസ്.എസിന് ജാതി സെൻസസ് എന്ന വിഷയത്തിൽ വീറ്റോ പവർ ഉണ്ടോ എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചത്.

രാഹുൽ ഗാന്ധിയും കോൺഗ്രസും 'ഇന്ത്യ' മുന്നണിയും ഉയർത്തുകയും യു.പി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ അനുകൂല പ്രതികരണത്തിനിടയാക്കുകയും ചെയ്ത ജാതി സെൻസസിൽനിന്ന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല എന്ന തിരിച്ചറിവിലാണ്, ആർ.എസ്.എസിന് അനുകൂല നിലപാടെടുക്കേണ്ടിവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും രാഹുൽ ഗാന്ധി പാർലമെന്റിലും പുറത്തും ജാതി സെൻസസ് നടത്തണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ചുവരികയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള പാർലമെന്റിലെ ആദ്യ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളുന്നയിച്ചത് എൻ.ഡി.എക്കും മോദി സർക്കാറിനും പ്രതിസന്ധിയുയർത്തിയ നീക്കമായിരുന്നു.

എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി-യു, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവയും ജാതി സെൻസസിന് അനുകൂലമായ നിലപാടുള്ള പാർട്ടികളാണ്. ബിഹാറിൽ കഴിഞ്ഞ വർഷം ജെ.ഡി-യു സർക്കാർ ജാതി സെൻസസ് നടത്തി ഡാറ്റ പുറത്തുവിട്ടിരുന്നു.

ഇത്തരമൊരു ‘പ്രതികൂല’ രാഷ്ട്രീയ സാഹചര്യത്തിൽ, മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ അത്യന്തം കരുതലോടെയാണ് സംവരണ വിഷയത്തെ സമീപിക്കുന്നത്.

സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ, പ്രത്യേകിച്ച് പിന്നാക്കവിഭാഗ പ്രാതിനിധ്യമുള്ള പാർട്ടികൾ, ശക്തിപ്പെടുന്നതിലൂടെ, പിന്നാക്ക- ദലിത് സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയവൽക്കരണപ്രക്രിയ ശക്തമാകുന്നുണ്ട്.

പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങളിൽ ഉപവിഭാഗങ്ങളെ തരംതിരിക്കാനും അതീവ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ ക്രീമിലെയർ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികരണം ഇതിന് തെളിവായിരുന്നു. വിധി വന്നയുടൻ, ക്രീമിലെയർ നിർദേശം സർക്കാർ നിരസിച്ചു. അതാതു വിഭാഗങ്ങളുടെ സമവായത്തിലൂടെ മാത്രമേ ക്വാട്ട സിസ്റ്റത്തിൽ മാറ്റം വരുത്താവൂ എന്നും ഭരണഘടനാപരമായ സംവരണത്തെ തങ്ങൾ എന്നും പിന്തുണച്ചിരുന്നതായും ആർ.എസ്.എസും വ്യക്തമാക്കുന്നു.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേണം Sub-classification എന്ന് സുപ്രീംകോടതി വിധിയിൽ ഊന്നിപ്പറയുന്നതുകൊണ്ട്, ജാതി സെൻസസ് അടക്കമുള്ള ഡാറ്റാശേഖരത്തിന് കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ലാറ്ററൽ എൻട്രി നിയമനം നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാറിന് പിന്തിരിയേണ്ടിവന്നത്, സംവരണ​ത്തെ മു​ൻനിർത്തിയുള്ള പ്രതിപക്ഷ ആക്രമണത്തെതുടർന്നാണ്.  Photo: Manisha Mondal | ThePrint
ലാറ്ററൽ എൻട്രി നിയമനം നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാറിന് പിന്തിരിയേണ്ടിവന്നത്, സംവരണ​ത്തെ മു​ൻനിർത്തിയുള്ള പ്രതിപക്ഷ ആക്രമണത്തെതുടർന്നാണ്. Photo: Manisha Mondal | ThePrint

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലേക്ക് പത്ത് ജോയിന്റ് സെക്രട്ടറിമാരുടെയും 35 ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ ഒഴിവുകളിലേക്കും ലാറ്ററൽ എൻട്രി നിയമനം നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാറിന് പിന്തിരിയേണ്ടിവന്നതും, സംവരണ​ത്തെ മു​ൻനിർത്തിയുള്ള പ്രതിപക്ഷ ആക്രമണത്തെതുടർന്നാണ്. ഒപ്പം, സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്ന മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു. അതുകൊണ്ടാണ്, നിയമനത്തിനുള്ള വിജ്ഞാപനം പിൻവലിക്കാനാവശ്യപ്പെട്ട് യു.പി.എസ്.സിക്ക് അയച്ച കത്തിൽ, കേന്ദ്രമന്ത്രി ജിതേന്ദർ സിങ്ങിന്, സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കി മാത്രമേ ലാറ്ററൽ എൻട്രി നടപ്പാക്കാൻ പാടുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിർബന്ധമുണ്ട് എന്നൊരു (വ്യാജ) അവകാശവാദം ഉന്നയിക്കേണ്ടിവന്നത്.

സംസ്ഥാനങ്ങളിൽ
പ്രധാന വിഷയമാകുന്നു,
ജാതി സെൻസസ്

സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ, പ്രത്യേകിച്ച് പിന്നാക്കവിഭാഗ പ്രാതിനിധ്യമുള്ള പാർട്ടികൾ, ശക്തിപ്പെടുന്നതിലൂടെ, പിന്നാക്ക- ദലിത് സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയവൽക്കരണപ്രക്രിയ ശക്തമാകുന്നുണ്ട്. ഇതാണ്, സാമൂഹിക നീതിയെക്കുറിച്ചുള്ള ഗൗരവകരമായ ആലോചനകൾക്ക് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളെ നിർബന്ധിതമാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 'ഇന്ത്യ' മുന്നണിയുടെ പാർട്ടി കോമ്പിനേഷനും കോൺഗ്രസ് പ്രകടനപത്രികയുമെല്ലാം ഈയൊരു രാഷ്ട്രീയ സമ്മർദത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.

ഇതിൽനിന്ന് ബി.ജെ.പിക്കും മാറിനിൽക്കാനാകാത്ത സാഹചര്യമുണ്ട്. ബി.ജെ.പിയുടെ ഏകാധിപത്യപരമായ സംഘടനാസംവിധാനത്തിനോ സ്വേച്ഛാധിപത്യപരമായ അധികാരപ്രയോഗത്തിനോ ഒട്ടും ചേരാത്ത കൂട്ടുകക്ഷിഭരണത്തെ ഗതികെട്ട് ആശ്രയിക്കേണ്ടിവന്നത് ഇത്തരം അനിവാര്യതകളാലാണ്. ജാതി സെൻസസിനുവേണ്ടി നിലകൊള്ളുന്ന പാർട്ടികളുള്ള മുന്നണി എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയഗതികേടിന്റെ അങ്ങേയറ്റമായിരുന്നു.

സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്ന മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു.
സംവരണം പാലിക്കുന്നതിൽ ഒരു ‘എങ്കിലും’ ഒരു ‘പക്ഷെ’യുമില്ല എന്ന മന്ത്രി ചിരാഗ് പാസ്വാന്റെ ഉറച്ച പ്രസ്താവന ​കേന്ദ്ര സർക്കാറിനെ നന്നായൊന്ന് വിറപ്പിച്ചു.

സംസ്ഥാനങ്ങളിൽ ജാതി സെൻസസും സംവരണവും പ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി ഉയരുകയാണ്. രാജ്യവ്യാപകമായി ജാതി സെൻസസസ് നടത്തണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി കഴിഞ്ഞ ഞായറാഴ്ച ബീഹാറിൽ, സംസ്ഥാനവ്യാപകമായി ഉപരോധം സംഘടിപ്പിച്ചിരുന്നു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും ചെവിയിൽ പിടിച്ച് കുത്തിയിരുത്തി ഞങ്ങൾ ജാതി സെൻസസ് നടത്തിക്കും എന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്.

ആർ.എസ്.എസിനുമുന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: ഹിന്ദു വിഭാഗങ്ങളിലേക്കുള്ള കോൺഗ്രസിന്റെയും പ്രാദേശിക പ്രതിപക്ഷ പാർട്ടികളുടെയും ‘നുഴഞ്ഞുകയറ്റ’ത്തിന് തടയിടുക.

അടുത്ത് നടക്കാനിരിക്കുന്ന ഹരിയാന, ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ വർഷം നടക്കുന്ന മഹാരാഷ്ട്ര, ജാർക്കണ്ഠ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജാതി സെൻസസ് പ്രധാന കാമ്പയിനായി ഉയർത്താനിരിക്കുകയാണ് 'ഇന്ത്യ' മുന്നണി.

എൻ.ഡി.എയിലെ പ്രമുഖ ഘടകകക്ഷിയായ ജെ.ഡി-യു ജമ്മു കാശ്മീരിൽ 40 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന നിലപാടുള്ള പാർട്ടി, കേന്ദ്രവുമായി സംഘർഷത്തിലേർപ്പെടാതെ തന്നെ ഈ ആവശ്യത്തിനായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ജമ്മു കാശ്മീർ ഇലക്ഷനിൽ ഈ വിഷയം ചർച്ചയായാൽ, ഭരണസൗകര്യത്തിനുള്ള ഈ മയപ്പെടുത്തൽ നിലപാടിൽനിന്നുമാറി കൃത്യമായി തന്നെ അഭിപ്രായം പറയേണ്ടിവരും. അത് എൻ.ഡി.എ മുന്നണിയെയാകും പ്രതികൂലമായി ബാധിക്കുക.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജാതി സെൻസസ് പ്രധാന കാമ്പയിനായി ഉയർത്താനിരിക്കുകയാണ് 'ഇന്ത്യ' മുന്നണി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജാതി സെൻസസ് പ്രധാന കാമ്പയിനായി ഉയർത്താനിരിക്കുകയാണ് 'ഇന്ത്യ' മുന്നണി.

മഹാരാഷ്ട്രയിൽ കോൺഗ്രസ് ജാതി സെൻസസ് നടത്തണമെന്നും സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവർഷം പ്രമേയം പാസാക്കിയിരുന്നു. മറാത്ത, ഒ.ബി.സി സംവരണ വിഷയം മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പൊള്ളുന്ന വിഷയമാണിപ്പോൾ. സംവരണത്തിനായുള്ള മറാത്ത വിഭാഗത്തിന്റെ വർഷങ്ങളായുള്ള പ്രക്ഷോഭത്തിന് ശമനമുണ്ടായത്, അവർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും പത്തു ശതമാനം സംവരണം നൽകുന്ന ബിൽ ഈയിടെ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയതോടെയാണ്. സംസ്ഥാന ജനസംഖ്യയിൽ28 ശതമാനം വരുന്ന മറാത്ത വിഭാഗം സാമൂഹികമായും സാമ്പത്തികവുമായി പിന്നാക്കമാണെന്നും സംവരണം അർഹിക്കുന്നതായും സംസ്ഥാന പിന്നാക്ക കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബിൽ കൊണ്ടുവന്നത്. രണ്ടു കോടിയിലേറെ കുടുംബങ്ങളെ ആധാരമാക്കിയായിരുന്നു സർവേ.

ഹിന്ദു സമൂഹത്തെ വിഭജിക്കാനുള്ള കോൺഗ്രസ് തന്ത്രമാണ് ജാതി സെൻസസ് എന്ന് ഇതുവരെ ആക്ഷേപിച്ചുവന്നിരുന്ന ബി.ജെ.പിക്കും നരേന്ദ്രമോദിക്കും മുന്നിൽ പ്രായോഗിക രാഷ്ട്രീയത്തിലെ സമവായ മാർഗമാണ് ആർ.എസ്.എസ് തുറന്നുകൊടുത്തിരിക്കുന്നത്.

കൃഷി ഉപജീവനമാർഗമായ മറാത്തി ഭാഷ സംസാരിക്കുന്ന ഈ വിഭാഗം ഇപ്പോൾ സാമ്പത്തിക തകർച്ചയിലാണ്. മറാത്ത സംവരണ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുളള വഴി ഒ.ബി.സി സബ് കാറ്റഗറൈസേഷനാണെന്ന വാദവുമുയരുന്നുണ്ട്. ഇത്, ഒ.ബി.സി വോട്ടുബാങ്കിന്റെ പിൻബലമുള്ള ബി.ജെ.പിയെയാണ് സമ്മർദത്തിലാക്കുക. ഇത്തരം വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കും.
മണ്ഡൽ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷമാണ് മറാത്തകൾക്ക് സംവരണം വേണമെന്ന ആവശ്യം ശക്തമായത്. 1980-കളുടെ തുടക്കത്തിൽ പ്രക്ഷോഭം ശക്തമായി.

ഹരിയാനയിൽ, നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പട്ടികജാതി വിഭഗങ്ങൾക്ക് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹരിയാന പട്ടികജാതി കമ്മീഷൻ ശുപാർശ ചെയ്ത 20 ശതമാനം സംവരണത്തിൽ 10 ശതമാനം പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങൾക്കാണ്. നേരത്തെ സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാർക്കായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിലവിലുള്ള 15 ശതമാനം സംവരണം ഒറ്റയടിക്ക് 27 ശതമാനമാക്കി ഉയർത്തിയിരുന്നു. സംവരണ ആനുകൂല്യത്തിനുള്ള വരുമാന പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി വർധിപ്പിച്ചിരുന്നു.

ആർ.എസ്.എസിനെയും ബി.ജെ.പിയെയും ചെവിയിൽ പിടിച്ച് കുത്തിയിരുത്തി ഞങ്ങൾ ജാതി സെൻസസ് നടത്തിക്കും എന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും ചെവിയിൽ പിടിച്ച് കുത്തിയിരുത്തി ഞങ്ങൾ ജാതി സെൻസസ് നടത്തിക്കും എന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്.

പട്ടികജാതിക്കാരിലെ അതീവ പിന്നാക്കക്കാർക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്. ഹരിയാനയിൽ ആധാർ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്, അഞ്ചിൽ ഒരാൾപട്ടികജാതിക്കാരാണ്. ഇവർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും ആനുപാതിക പ്രാതിനിധ്യമില്ല. ഭജൻലാൽ സർക്കാർ എസ്.സി ക്വാട്ട, സാമൂഹിക- സാമ്പത്തിക, വിദ്യാഭ്യാസ പ്രാതിനിധ്യം അടിസ്ഥാനമാക്കി രണ്ട് വിഭാഗങ്ങൾക്കായി വിഭജിച്ചിരുന്നു; ബ്ലോക്ക് എ, ബ്ലോക്ക് ബി. 2006-ൽ ഇത് ഒന്നാക്കി. 2020-ലാണ്, 20 ശതമാനം എസ്.സി ക്വാട്ട വീണ്ടും വിഭജിക്കാൻ നിയമസഭ തീരുമാനിച്ചത്. എസ്.സി ക്വാട്ടി വിഭജിച്ച് DSC (Deprived Scheduled Castes) എന്ന പ്രത്യേക കാറ്റഗറിയുണ്ടാക്കി. ഇതിൽ വാൽമീകി, ബാസിഗർ, സൻസി, ദേഹ, ധനക്, സപേറ തുടങ്ങി 36 വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രത്യേക പരിഗണന ആവശ്യമാണെന്നാണ് ഇപ്പോഴത്തെ സർക്കാർ പറയുന്നത്. സർക്കാർ ജോലികളിൽ ഇവരുടെ പ്രാതിനിധ്യം 4.7 (ഗ്രൂപ്പ് എ), 4.14 (ഗ്രൂപ്പ് ബി), 6.27 (ഗ്രൂപ്പ് സി) ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിലും ഇവരുടെ പങ്കാളിത്തം നാമമാത്രമാണ്. 3.53 ശതമാനം മാത്രമാണ് ബിരുദധാരികൾ. മെട്രിക്കുലേഷൻ വരെ പഠിച്ചവർ 6.63 ശതമാനം. 46 ശതമാനവും നിരക്ഷരരാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായും അല്ലാതെയും ജാതി സെൻസസും സംവരണവും ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന വിഷയങ്ങളായി മാറുകയാണ്. അത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് ബി.ജെ.പിയെയാണ്. ‘ഹിന്ദു ഐക്യം’ എന്ന മുതലെടുപ്പ് മുദ്രാവാക്യവുമായി അതിതീക്ഷ്ണമായ ഈ സാമൂഹിക യാഥാ​ർഥ്യത്തെ നേരിടാനാകില്ല എന്നതാണ് ബി.ജെ.പിക്കുമുന്നിലുള്ള പ്രതിസന്ധി. ഇതിനുള്ള തൽക്കാല പരിഹാരമെന്ന നിലയ്ക്കുമാത്രമല്ല ആർ.എസ്.എസ് ‘​വേണമെങ്കിൽ ജാതി സെൻസസ് ആകാം’ എന്നു പറയുന്നത്. അടിസ്ഥാന യാഥാർഥ്യങ്ങൾ മുൻനിർത്തി അവകാശങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന അടിസ്ഥാന വർഗങ്ങളെ ജാതിരാഷ്ട്രീയത്തിന്റെ തന്നെ മറുകൗശലം പ്രയോഗിച്ച് സ്വാധീനിക്കുക എന്ന സൂത്രം കൂടി അതിലടങ്ങിയിരിക്കുന്നു.

Comments