ചാമ്പ്യൻസ് ലീഗിൽ ഇതാ തുരുതുരാ ഗോളുകൾ. പിഎസ്ജി 6, ബാഴ്സയും ബയേണും 5 വീതം, മാഞ്ചസ്റ്റർ യുണൈറ്റഡ് 4. എന്നാൽ ആഴ്സനലിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും വിജയങ്ങളാണ് കഴിഞ്ഞ ആഴ്ചയിലെ കടുത്ത വിജയങ്ങൾ. ഈ വീക്കെൻഡിൽ ഇതാ ആവേശകരമായ മാഞ്ചസ്റ്റർ യുദ്ധം, സിറ്റിയും യുണൈറ്റഡും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റുമുട്ടുന്നു. ആഴ്സനൽ ആവട്ടെ പുറത്ത് നിന്നുള്ള ടീമുകളുടെ പേടിസ്വപ്നമായ സൻഡർലാൻഡ് കാണികളുടെ മുറ്റത്തു കളിക്കാൻ പോകുന്നു.
ക്രിക്കറ്റിൽ, അഗാർക്കർ മാറി ലക്ഷ്മൺ വരുമോ അതോ സഹീർഖാൻ വരുമോ മുഖ്യ സെലക്ടർ ആയി? എന്ത് കൊണ്ടാണ് മുഹമ്മദ് ഷമിയെ ടീമിൽ പെടുത്താത്തത്? എന്താണ് അഫ്ഗാനിസ്ഥാൻ ടീമും ദിലീപും തമ്മിലുള്ള ബന്ധം? പാകിസ്താൻ ടീമംഗങ്ങളുടെ ഫോൺ പിടിച്ചെടുത്ത ബോർഡ് നടപടി ശരിയോ? തിങ്ക് സ്പോർട്ടിൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
