ഹിറ്റ്ലറുടെയും നെതന്യാഹുവിന്റെയും ജെസ്സി ഒവൻസിന്റെയും പലസ്തീന്റെയും ഒളിമ്പിക്സ്

പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രദർശന പ്ലാറ്റ്ഫോം കൂടിയാണ് മോഡേൺ ഒളിമ്പിക്സ്. ആധുനിക മനുഷ്യ ചരിത്രത്തിൽ ഫാഷിസവും സയണിസവും കോൾഡ് വാറും അപാർത്തീഡുമെല്ലാം ചർച്ചയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അന്താരാഷ്ട്ര സമ്മേളനം കൂടിയാവാറുണ്ട് ഒളിമ്പിക്സ്. പുതിയ മനുഷ്യ സിവിലൈസേഷന് വെറുമൊരു കായികമേള മാത്രമല്ല ഒളിമ്പിക്സ്. പാരിസ് ഒളിമ്പിക്സിൻ്റ സമയത്ത് പുതിയ ഒളിമ്പിക്സിൽ ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ ചരിത്രം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments