മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ബാലൺ ഡി ഓർ

ഫുട്ബാൾ ചരിത്രത്തിലെ വ്യക്തിഗത മികവിനുള്ള ഏറ്റവും വലിയ പുരസ്കാരമായ Ballon d’Or ൻ്റെ ഷോർട്ട് ലിസ്റ്റിൽ 23 വർഷത്തിനു ശേഷം ഇതാദ്യമായി ഇതിഹാസ താരങ്ങളായ Lionel Messiയും Cristiano Ronaldo യും ഇല്ല. ഈ അവാർഡിൻ്റെ റെക്കോർഡ് മെസ്സിയുടെ പേരിലാണ്. എട്ടു തവണയാണ് മെസ്സിക്ക് ഈ ബഹുമതി കിട്ടിയത്. റൊണാൾഡോക്ക് അഞ്ചു തവണയും. Jude Bellingham, Vinicius Junior, Rodri തുടങ്ങിയ പുതിയ പ്രതിഭകളുടെ വരവോടെ ലോകഫുട്ബോളിൻ്റെ ഡൈനാമിക്സ് മാറി മറയുകയാണോ? പ്രശസ്ത ഫുട്ബോൾ നിരൂപകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് നടത്തുന്ന സംഭാഷണം.


Summary: For the first time in 23 years, legendary players Lionel Messi and Cristiano Ronaldo are absent from the Ballon d'Or shortlist, football's greatest individual award.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments