തൻ്റേതല്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ കൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥിരമായ ഒരിടമില്ലാത്ത ക്രിക്കറ്റ് പ്രതിഭയാണ് SANJU SAMSON. വയസ്സു 30ലേക്കടുക്കുമ്പോൾ ഇനിയുമൊരു ക്രിക്കറ്റ് അങ്കത്തിന് സഞ്ജുവിന് ബാല്യമുണ്ടോ? ഉണ്ടെന്ന് പറയുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.