ഈ യൂറോകപ്പിലെ മികച്ച ടീം സ്പെയിൻ ആണ്. ഉഗ്രൻ കളിക്കാരുള്ള ടീമാണ് ഇംഗ്ലണ്ട്. സ്പെയിൻ ഫൈനലിലെത്തിയത് സ്ഥിരതയുള്ള മേധാവിത്വത്തോടെയാണ്. ഇംഗ്ലണ്ട് ജയങ്ങളേതാണ്ടെല്ലാം തന്നെ അവസാന നിമിഷം വരെ നീണ്ട നാടകീയതക്കൊടുവിലായിരുന്നു. നാളെ രാത്രി ആരായിരിക്കും കപ്പുയർത്തുക ? ഭാഗ്യം തുണക്കാത്ത ടീം, കപ്പടിക്കാൻ വിധിയില്ലാത്ത ടീം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടോ, അടുത്ത ലോകകപ്പിലെ ടീമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്ന സ്പെയിനോ ? നാളത്തെ താരങ്ങൾ, ഇംഗ്ലണ്ട് ജയങ്ങളിലെ അവസാന നിമിഷ വിസ്മയങ്ങൾ തീർത്ത ജൂഡ് ബെല്ലിംഗ്ഹാമോ ഒലീ വാറ്റ്കിൻസോ? അടുത്ത ലോകകപ്പിനു മുമ്പ് ലോകം പ്രണയിക്കുന്ന താരങ്ങളാകുമെന്നുറപ്പുള്ള, ‘സപാനിഷ് യൗവ്വനം എന്നറിയപ്പെടുന്ന ലാമീൻ യമാലിൻ്റെയും നിക്കോ വില്യംസിൻ്റെയും ദിവസമാകുമോ ബെർലിനിലെ ഞായർ ? അതോ ലോകഫുട്ബോളിലെ പെർഫക്ട് കംപ്യൂട്ടർ എന്നറിയപ്പെടുന്ന സ്പാനിഷ് മിഡ്ഫീൽഡർ 'റൊഡ്രി’ യുടെ ഫൈനലാകുമോ ഇത്? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന യൂറോ ഫൈനൽ പ്രിവ്യൂ .