മൊറീഞ്ഞോ മുതൽ പി.ടി. ഉഷ വരെ

മൊറീഞ്ഞോ എന്ന ‘മഹാകോച്ച്’ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയ ശേഷമുള്ള ലാലിഗ ഇത്തവണ ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആഘോഷമാക്കും. പണ്ട് മൊറീഞ്ഞോയുടെ ബാഴ്സലോണയിലെ എതിരാളി ‘സൂപ്പർകോച്ച്’ ഗാർഡിയോള ആയിരുന്നെങ്കിൽ,ഇപ്പോഴത് ഫ്ലിക്ക് ആണ്. രണ്ട് ടീമുകൾക്കുമിടയിൽ റോഡ്രി വിവാദം തണുക്കാതെ നിൽക്കുന്നു. ഇംഗ്ലീഷ് ലീഗിൽ, സിറ്റിക്ക് റോഡ്രിയുടെ നഷ്ടം നികത്താനാവാത്തതെന്ന് ചിലർ. ആഴ്സനലിന്റെ സ്ട്രൈക്കിങ് യൂണിറ്റ് പോരെന്ന് വേറെ ചിലർ. ചെൽസിയുടെയും മോണക്കോയുടെയും ട്രാൻസ്ഫർ വിവാദം മറ്റൊരിടത്ത്. ഇതൊക്കെ പോട്ടെ, എന്തിനാണ് ഇന്ത്യ കഴിഞ്ഞ ലോകകപ്പ് കളിച്ച ബ്രസീലിനോടും ഉറുഗ്വെയോടും പനാമയോടും കളിക്കുന്നതെന്ന് കൺഫ്യൂഷനിൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ.

ക്രിക്കറ്റ്: ഒരുകാലത്ത് പ്രതിഭ സംഗമമായ പാകിസ്താൻ ക്രിക്കറ്റിൽ ഇപ്പോൾ സംഭവിക്കുന്നത് എന്താണ്? ഇന്ത്യൻ ക്രിക്കറ്റിൽ എന്തിനാണ് രണ്ട് കോച്ചുമാർ, ലക്ഷ്മണും ഗംഭീറും?

അത്ലറ്റിക്സ്: സിയോൾ ഏഷ്യൻ ഗെയിംസിൽ ഏഷ്യൻ റെക്കോർഡോടെ നാല് സ്വർണവും ഒരു വെള്ളിയും നേടിയ പി.ടി ഉഷയുടെ നേട്ടത്തിന് 40 വയസ്. നീരജ് ചോപ്രയില്ലാത്ത ഈ ഏഷ്യൻ ഗെയിംസിൽ നമുക്കെത്ര ഗോൾഡ് കിട്ടും?

പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും എല്ലാ ചൊവ്വയും വെള്ളിയും നടത്തുന്ന സ്പോർട്സ് വിശകലനം THINK SPORT ന്റെ ഒന്നാം എപ്പിസോഡ്.


Summary: First episode of THINK SPORT, featuring sports analysis by renowned analysts Dileep Premachandran and Kamalram Sajeev, every Tuesday and Friday, covering the latest developments in world sports.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments