ഇമാനെ ഖലിഫിനും ലിൻ യു ടിങ്ങിനും എന്തിന് അയോഗ്യത? വനിതാ ബോക്സിങ്ങിലെ ലിംഗ വിവാദം

ടോക്കിയോ ഒളിമ്പിക്സിൽ ഉണ്ടായിരുന്ന അതേ ചട്ടങ്ങൾ തന്നെയാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിലും പിന്തുടരുന്നത്. പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ആഞ്ചല കാരിനിയും അൾജീറിയയുടെ ഇമാനെ ഖലിഫും തമ്മിലുള്ള പോരാട്ടമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.

News Desk

ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിൽ വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത് ബോക്സിങ് ഗോദയാണ്. ബോക്സിങ്ങിൻെറ പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ആഞ്ചല കാരിനിയും അൾജീറിയയുടെ ഇമാനെ ഖലിഫും തമ്മിലുള്ള പോരാട്ടമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. വെറും 46 സെക്കൻറ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. ആഞ്ചല കാരിനി മത്സരത്തിൽ നിന്ന് പെട്ടെന്ന് തന്നെ പിൻമാറാൻ തീരുമാനിക്കുകയായിരുന്നു.

മത്സരം തുടരുന്നത് തന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പറഞ്ഞാണ് ആഞ്ചല മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചത്. മൂക്കിൽ കഠിനമായ വേദനയുണ്ടെന്നും അതിനാൽ തുടരാൻ തയ്യാറല്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. എന്നാൽ അത് മാത്രമായിരുന്നില്ല ആഞ്ചലയുടെ പ്രശ്നം. തൻെറ എതിരാളിയായി എത്തിയ ഇമാനെ ഖലിഫ് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അയോഗ്യയാണെന്നാണ് അവർ പറഞ്ഞത്.

മത്സരം തുടരുന്നത് തന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പറഞ്ഞാണ് ആഞ്ചല മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചത്. മൂക്കിൽ കഠിനമായ വേദനയുണ്ടെന്നും അതിനാൽ തുടരാൻ തയ്യാറല്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.
മത്സരം തുടരുന്നത് തന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പറഞ്ഞാണ് ആഞ്ചല മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചത്. മൂക്കിൽ കഠിനമായ വേദനയുണ്ടെന്നും അതിനാൽ തുടരാൻ തയ്യാറല്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

2020ൽ നടന്ന ടോകിയോ ഒളിമ്പിക്സിലും 2022-ലെ ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിലും 2023ലെ അറബ് ഗെയിംസിലും അൾജീരിയയെ പ്രതിനിധീകരിച്ച് വനിതാവിഭാഗം ബോക്സിങ്ങിൽ 25കാരിയായ ഇമാനെ ഖലിഫ് പങ്കെടുത്തിരുന്നു. ലിംഗ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഇന്റർനാഷണൽ ബോക്സിങ് അസ്സോസിയേഷൻ (ഐ.ബി.എ) ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യയാക്കിയത് മുതലാണ് ഖലിഫ് വിവാദ കുരുക്കുകളിൽ പെടുന്നത്.

ഇമാനെ ഖലിഫിന് പുറമെ തായ്‍വാൻ താരം ലിൻ യു ടിങ്ങും സമാനമായ ആരോപണം നേരിട്ടിരിക്കുകയാണ്. ഇരുവരും പുരുഷൻമാരോ ട്രാൻസ്ജെൻഡറോ ആണെന്നാണ് ആരോപണം. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനാണ് പ്രധാനമായും ഈ ആരോപണത്തിന് പിന്നിലുള്ളത്. ഇരുവർക്കും ടെസ്റ്റോസ്റ്റിറോൺ നിരക്ക് കൂടുതലാണെന്നും പുരുഷൻമാർക്കുള്ള എക്സ് വൈ ക്രോമസോം ഉണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുമുണ്ടെന്നും ഐ.ബി.എ വാദിക്കുന്നു.

ഇമാനെ ഖലിഫിന് പുറമെ തായ്‍വാന്‍ താരം ലിൻ യു ടിങ്ങും സമാനമായ ആരോപണം നേരിട്ടിരിക്കുകയാണ്. ഇരുവരും പുരുഷൻമാരോ ട്രാൻസ്ജെൻഡറോ ആണെന്നാണ് ആരോപണം.
ഇമാനെ ഖലിഫിന് പുറമെ തായ്‍വാന്‍ താരം ലിൻ യു ടിങ്ങും സമാനമായ ആരോപണം നേരിട്ടിരിക്കുകയാണ്. ഇരുവരും പുരുഷൻമാരോ ട്രാൻസ്ജെൻഡറോ ആണെന്നാണ് ആരോപണം.

ഇത്തവണത്തെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇമാനെ ഖലിഫിനും ലിൻ യു ടിങ്ങിനും യോഗ്യത ലഭിച്ചതിന് പിന്നിൽ ചില കാരണങ്ങൾ കൂടിയുണ്ട്. ഭരണപരമായ പ്രശ്നങ്ങൾ കാരണം അമേച്വർ ബോക്സിങ്ങിന്റെ സംഘാടനത്തിൽ നിന്ന് രാജ്യന്തര ഒളിമ്പിക് കമ്മിറ്റി ഐ.ബി.ഐയെ വിലക്കുന്നത് കഴിഞ്ഞ വർഷം ജൂണിലാണ്. ഇതോടെ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി നേരിട്ട് ഏറ്റെടുത്തു. അതുകൊണ്ട് തന്നെ പാരിസ് ഒളിമ്പിക്സിലടക്കം ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഐ.ബി.ഐയ്ക്ക് ഉത്തരവാദിത്വമില്ല.

ടോക്കിയോ ഒളിമ്പിക്സിൽ ഉണ്ടായിരുന്ന അതേ ചട്ടങ്ങൾ തന്നെയാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിലും പിന്തുടരുന്നത്. ലിംഗ വൈവിധ്യങ്ങളെ മത്സരങ്ങളിൽ അനുവദിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുക എന്നതാണ് ഐഒസിയുടെ ചട്ടം. അതുകൊണ്ടാണ് ഐ.ബി.എ വിലക്കിയിട്ടും ഇമാനെ ഖലിഫിനും ലിൻ യു ടിങ്ങിനും പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്നതിന് തടസങ്ങൾ ഒന്നും നേരിടേണ്ടി വരാതിരുന്നത്.

ഇരുവരും വനിതാവിഭാഗം ഒളിമ്പിക്സിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ വാദിക്കുന്നത്. മെഡിക്കൽ പരിശോധനയിൽ ഇവർ പുരുഷൻമാരാണെന്നാണ് വ്യക്തമായിട്ടുള്ളതെന്ന് അസോസിയേഷൻ ആരോപിക്കുന്നു.

 ലിംഗ വൈവിധ്യങ്ങളെ മത്സരങ്ങളിൽ അനുവദിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുക  എന്നതാണ്  ഐഒസിയുടെ ചട്ടം.
ലിംഗ വൈവിധ്യങ്ങളെ മത്സരങ്ങളിൽ അനുവദിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുക എന്നതാണ് ഐഒസിയുടെ ചട്ടം.

എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പൂർണമായും ഇമാനെ ഖലിഫിനെയും ലിൻ യു ടിങ്ങിനെയും പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ നടത്തിയെന്ന് പറയുന്ന പരിശോധനകൾക്ക് ആധികാരികതയില്ലെന്ന് ഐ.ഒ.സി വക്താവ് മാർക് ആഡംസ് പറഞ്ഞു. "ഈ പരിശോധനകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നതാണ് ഒന്നാമത്തെ കാര്യം. കായിക താരങ്ങളെ നമ്മൾ സംശയത്തോടെ നോക്കാൻ തുടങ്ങിയാൽ നാം തെറ്റായ ദിശയിലാണ് പോവുന്നതെന്നാണ് അതിനർഥം," ആഡംസ് വ്യക്തമാക്കി.

ഇതിനിടയിൽ ഇരുവർക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രചാരണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഹാരി പോട്ടറിൻെറ എഴുത്തുകാരിയായ ജെ.കെ.റൗളിങ് 'പുരുഷൻമാർക്ക് വനിതകളുടെ കായിക മത്സരങ്ങളിൽ റോളില്ല,' എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് എക്സിൽ കുറിച്ചത്. എക്സ് ഉടമയായ ഇലോൺ മസ്കും ബോക്സിങ് താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗട്ട്, ഇമാനെ ഖലിഫിനെ പുരുഷനെന്ന് വിശേഷിപ്പിച്ചാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്.

Comments