കാഴ്ചയില്ലാത്തവർക്കും കളിക്കണ്ടേ സർക്കാരേ?

കാഴ്ചപരിമിതരെ സംബന്ധിച്ച് പലതരം പരിമിതികൾ മറികടക്കാനും സ്വയം പര്യാപ്​തത​തോടെ സ്വന്തം കാര്യങ്ങൾ ചെയ്യാനുമുള്ള പരിശീലനമാണ്​ കായിക മത്സരങ്ങൾ. എന്നാൽ, സംസ്​ഥാന സർക്കാറിന്​ ഈ വിഷയത്തിൽ കൃത്യമായ ഒരു നയവുമില്ല. മാത്രമല്ല, മുഖ്യധാരാ കായിക ഇനങ്ങൾക്കും താരങ്ങൾക്കും നൽകുന്ന പിന്തുണയുടെ നേരിയ ഒരംശംപോലും ഈ വിഭാഗക്കാർക്ക്​ നൽകുന്നില്ല. അന്താരാഷ്​ട്ര മത്സരങ്ങളിൽ പ​ങ്കെടുത്ത്​ സ്വർണമെഡലുകളടക്കം നേടിയ ബ്ലൈൻഡ് സ്പോർസ്​ താരങ്ങൾ, സ്വന്തം നാട്ടിൽ അനുഭവിക്കേണ്ടിവരുന്ന കൊടും അവഗണനയെക്കുറിച്ച്​ തുറന്നുപറയുകയാണ്​.

Comments