സിറ്റി ജയിച്ച ആ ഗോൾ ഗോളാണോ? സഞ്ജു എന്താണ് പിന്നേം പുറത്ത്?

സിറ്റിയും യുണൈറ്റഡും തമ്മിൽ കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ നടന്ന മത്സരം വല്ലത്തൊരു കളിയായിപ്പോയി. ഫോഡൻ റെഡ് കാർഡ് കണ്ടു പുറത്തായയോടെ, പത്ത് കളിക്കാരെ മാത്രം വെച്ച് കളിച്ചിട്ടും സിറ്റി യുണൈറ്റഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. എന്നാൽ ആ ഗോൾ ആവട്ടെ ഒന്നൊന്നര വിവാദ ഗോളുമായി. ഗ്രൗണ്ടിൽ റഫറിയുടെ തീരുമാനം തിരുത്തിയ VAR പ്രതിക്കൂട്ടിൽ ആണിപ്പോൾ. ഇതുവരെയുള്ള കളികൾ വെച്ച്, പ്രീമിയർ ലീഗിൽ ഇതുവരെ ഇല്ലാത്ത കനത്ത ആത്മവിശ്വാസവുമായാണോ ആഴ്സനൽ മുന്നേറുന്നത്? അപ്പുറത്ത്, ലാലിഗയിയിലാവട്ടെ ചാമ്പ്യൻസ് ലീഗിലാവട്ടെ മഹാത്ഭുതത്തിന്റെ വീരഗാഥയ്ക്ക് തുടക്കമിടുകയാണോ ബാഴ്സലോണ?

ക്രിക്കറ്റിൽ ഏഷ്യൻ വനിതാ കപ്പിലും ഇന്ത്യയും പാകിസ്താനും കൈ കൊടുത്തില്ല. ഇനി ഏഷ്യൻ ഗെയിംസ് വരികയാണ്. ക്രിക്കറ്റിൽ മാത്രമല്ല പല കളികളിലും രണ്ട് ടീമുകളും കൈ കൊടുക്കേണ്ടി വരും. കൈ കൊടുത്തില്ലെങ്കിൽ പ്രശ്നം ചെറുതായിരിക്കില്ല, എന്തുകൊണ്ട്? ടി ട്വന്റിയിൽ സഞ്ജു സാംസൺ എന്തെങ്കിലും ഗൂഢാലോചന കൊണ്ടാണോ വീണ്ടും പുറത്തിരിക്കുന്നത്?


Summary: Erling Haaland's controversial goal in Manchester City vs Manchester United match, Sanju Samson's form and India vs Pakistan Asian women's cricket. Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments