ഒളിംബിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; മനു ഭാക്കറിന് വെങ്കലം

221.7 പോയിന്റോടെയാണ് മനു വെങ്കലം നേടിയത്

News Desk

  • പാരീസ് ഒളിംബിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേട്ടം

  • വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാക്കർ വെങ്കലം നേടിയത്.

  • 221.7 പോയിന്റോടെയാണ് മനു വെങ്കലം നേടിയത്.

  • ഒളിംബിക്സിൽ വനിതകളുടെ ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത.

  • ഫൈനല്‍ റൗണ്ടിലെ ആദ്യ ഷോട്ടില്‍ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിന് കഴിഞ്ഞിരുന്നു. രണ്ടാം സീരീസില്‍ മൂന്നാം സ്ഥാനത്തെത്തി. പിന്നീട് മനുവിന്റെ സ്ഥാനം മാറിക്കൊണ്ടേയിരുന്നു. ഒടുവില്‍ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്ന് താരം വെങ്കലം ഉറപ്പിച്ചു.

  • അവസാന റൗണ്ടിൽ ഉത്തര കൊറിയയുടെ വൈ.ജെ ഓഹ്, വൈ.ജെ കിം എന്നിവരാണ് ഉണ്ടായിരുന്നത്.

  • 243.2 പോയിന്റോടെ വൈ.ജെ ഓഹ് സ്വർണവും 241.3 പോയിന്റോടെ വൈ.ജെ കിം വെള്ളിയും നേടി.

  • ഇന്നലെ നടന്ന യോഗ്യത റൗണ്ടിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് മനു ഫൈനലിലെത്തിയത്.

  • 580 പോയിന്റോടെയാണ് മനു യോഗ്യത റൗണ്ടിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.

  • ഷൂട്ടിങില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചക്കാണ് മനു വിരാമമിട്ടത്.

  • 2021 ലെ ടോക്കിയോ ഒളിംബിക്‌സില്‍ പിസ്റ്റളിലെ തകരാര്‍ കാരണം മനുവിന് യോഗ്യത റൗണ്ട് കടക്കാനായിരുന്നില്ല.

  • 2022 ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാകര്‍ സ്വര്‍ണം നേടിയിരുന്നു.

  • കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റള്‍

    വിഭാഗത്തില്‍ മനു ഭാകറിന് സ്വര്‍ണം ലഭിച്ചിരുന്നു.

  • 2012 ല്‍ പുരുഷ വിഭാഗം ഷൂട്ടിങില്‍ വിജയ് കുമാര്‍

    ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയിരുന്നു.

Comments