EURO 2024:
സ്കോട്ട്ലൻഡ് ജീവൻ നിലനിർത്തി,
ഹംഗറി തൂക്കുകയറിൽ,
ജസൂലയുടെ പ്രായശ്ചിത്തം

Think

സ്കോട്ട്ലൻഡിൻ്റെ ഇന്നലത്തെ സമനില കൊണ്ട് കാര്യമുണ്ട്. ഞായറാഴ്ച ഹംഗറിയെ തോൽപിച്ചാൽ നോക്കൗട്ട് റൗണ്ടിലേക്കു കടക്കാം. ജർമ്മനിയോട് 5-1 ന് തോറ്റ സ്കോട്ട്ലൻഡിൻ്റെ ഇന്നലത്തെ കളി അതുകൊണ്ടു തന്നെ കളിക്കളം അടുത്തു കണ്ട നിലനിൽപ്പിനു വേണ്ടിയുള്ള സമരം ആയിരുന്നു. സ്കോർ: ഒന്നേ ഒന്ന്. സ്കോട്ട് മാക് റ്റോമിനെയ് 13-ാം മിനുറ്റിൽ സ്കോട്ട്ലൻഡിനു വേണ്ടി ഒന്ന് ഷെർദാൻ ഷക്കീരി 26-ാം മിനുറ്റിൽ സ്വിറ്റ്സർലൻ്റിനു വേണ്ടി ഒരു ഗോൾ.

മറ്റൊരു കളിയിൽ 2-0 ന് ജർമ്മനി ഹംഗറിയെ തോൽപ്പിച്ചു. ഹംഗറിയുടെ മാനേജർ മാർക്കോ റോസി പറയുന്നത് ഈ ജയം റഫറി കൂടി നിർമിച്ചതാണെന്നാണ്. കളി കണ്ടവർക്കും റോസിയോട് ആഭിമുഖ്യം തോന്നാം. റഫറി സഹായിച്ചില്ലെങ്കിലും ജർമ്മനി ജയിക്കുമായിരുന്നെന്നത് വേറെ കാര്യം. രണ്ടു കളികളിൽ നിന്നായി രണ്ടു തോൽവി കരസ്ഥമാക്കിയ ഹംഗറിയുടെ കാര്യത്തിൽ ഞായറാഴ്ച തീരുമാനമാവും.

22-ാമത്തെ മിനുറ്റിൽ ജമാൽ മുസിയാളയും 67 ൽ ഇൽക്കെ ഗൂണ്ടോഗനും ജർമനിക്കു വേണ്ടി ഗോളുകൾ നേടി.

ക്രൊയേഷ്യ - അൽബേനിയ മത്സരവും സമനിലയായി. 2-2.അൽബേനിയയുടെ ക്ലോസ് ജസൂലക്ക് രണ്ടു ഭാഗത്തും ഒരു ഗോളുണ്ട്! 76-ാം മിനുറ്റിൽ ക്രൊയഷ്യൻ പോസ്റ്റിൽ ഒരു സെൽഫ് ഗോൾ, 90-ാം മിനുറ്റിൽ സമനില ഗോളിൽ ജസൂല തന്നെ പ്രായശ്ചിത്ത ഗോളും നേടി. അൽബേനിയ ആയിരുന്നു ആദ്യം മുന്നിൽ. കാസിം ലാസിയുടെ 11-ാം മിനുറ്റ് ഗോൾ. ആന്ദ്രേ ക്രമാറിക് 74-ാം മിനുറ്റിൽ തിരിച്ചടിച്ചു. അവസാനത്തെ പതിനഞ്ചു മിനുറ്റുകൾക്കുള്ളിലാണ് ജസൂലയുടെ സംഭവബഹുലമായ രണ്ടു ഗോളുകളും.

ഇന്നത്തെ കളികൾ : സ്ലൊവേനിയ / സെർബിയ, ഡെൻമാർക്ക് / ഇംഗ്ലണ്ട്, സ്പെയിൻ / ഇറ്റലി .മൂന്നു കളികളും സോണി ലിവിൽ.

Comments