ചിലർ കളിക്കുന്നു. ചിലർ വായിക്കുന്നു. അതാ, അവിടെയൊരു സ്പീച്ച്, അപ്പുറത്തൊരു കോൺസെർട്ട്, ഒരാൾ നൃത്തം ചെയ്യുന്നു, മറ്റൊരാൾ നിലത്തിരുന്ന് ചിത്രം വരക്കുന്നു. ഐസ് ക്രീമുമായി മറ്റൊരാൾ. അതിനിടയിൽ ചെറിയ കുട്ടികൾ പന്തുകളിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സ്പോർട്സ് ജേണലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ്റെ ലോകസഞ്ചാരം വളരെ വലുതാണ്. ഫുട്ബോൾ ആവട്ടെ ക്രിക്കറ്റ് ആവട്ടെ കളികൾ പോലെ ദിലീപിന് പ്രിയപ്പെട്ടതാണ് ഗ്രൗണ്ടുകളും സ്ക്വയറുകളും പോലത്തെ പൊതു സ്ഥലങ്ങൾ. “കുട്ടികൾക്കും കളിയിലെ താൽപര്യം വരാൻ ആദ്യം ചെയ്യേണ്ടത് കോച്ചിംഗ് അല്ല, അതു തുടങ്ങേണ്ടത് ഓപ്പൺ സ്പെയിസിൽ പന്തുതട്ടിക്കളിച്ചിട്ടാണ്.” ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
