ഏതാണ്ട് കേരളത്തോളം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനും കേരളത്തിൻ്റെ പകുതിപോലും ജനസംഖ്യയില്ലാത്ത ജോർദാനും 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് ക്വാളിഫൈ ചെയ്തു കഴിഞ്ഞു. ഫുട്ബോളിലെ ഇന്ത്യൻ ദുരന്തം അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ്. ഏഷ്യൻ ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യ ഇത്രക്ക് അപ്രസക്തമാവാൻ കാരണങ്ങൾ എന്തൊക്കെയാണ്? ആസന്ന ഭാവിയിൽ, ശ്രദ്ധിക്കപ്പെടുന്ന, ഒരു ഫുട്ബോൾ ടീം ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുമോ? ഐ എസ് എല്ലിന് ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചക്ക് ഒന്നും ചെയ്യാൻ കഴിയാത്ത് എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
